Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹസ്തരേഖാശാസ്ത്രത്തിലുണ്ട് ഗര്‍ഭത്തിന് തടസ്സം നില്ക്കും രേഖ
ഹസ്തരേഖാശാസ്ത്രപ്രകാരം പല വിധത്തിലുള്ള കാര്യങ്ങള്‍ നമ്മളെല്ലാവരും അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇതില്‍ നല്ലതുപോലെ വിശ്വസിക്കുന്നവരും ചിലര്‍ക്ക് ഇതില്‍ തീരെ വിശ്വാസമില്ലാത്തവരും ആയിരിക്കും. എന്നാല്‍ കൈരേഖകളില്‍ ചിലത് നമ്മുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും നമ്മളോട് പറയുന്നുണ്ട്. ഭാവിയെപ്പറ്റിയും നമ്മുടെ ഭൂതകാലത്തെക്കുറിച്ചും എല്ലാം കൈരേഖ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ഗര്‍ഭകാല പ്രശ്നങ്ങളെക്കുറിച്ച് പോലും കൈരേഖ നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ പലതും നിങ്ങളുടെ കൈരേഖയില്‍ ഉണ്ട്. ഇവ തിരിച്ചറിയാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹസ്തരേഖാശാസ്ത്രത്തെക്കുറിച്ച് പറയുമ്പോള്‍ അയാളുടെ കൈയിലുള്ള ശുക്രന് സ്നേഹത്തെയും അടുപ്പത്തെയും പ്രതിനിധീകരിക്കുന്നതാണ്. ഈ ശുക്രന്റെ ആകൃതിയും അനുസരിച്ചാണ് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധവും മുന്നോട്ട് പോവുന്നത്. ഇതില്‍ ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്താണെന്നും ഗര്‍ഭധാരണം സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും നമുക്ക് നോക്കാം. അതിന് ഹസ്തരേഖാശാസ്ത്രത്തില്‍ അറിഞ്ഞിരിക്കേണ്ട രേഖ ഏതാണെന്ന് നോക്കാം.

സ്ത്രീകളില്‍ വന്ധ്യത തിരിച്ചറിയാന്‍
ഒരാളുടെ ലൈംഗിക ജീവിതവും കുടുംബജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യാഴം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഇതുമായ ബന്ധപ്പെട്ട അടയാളങ്ങള്‍ ഉള്ളത്. അതായത് സന്തതിഭാഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന ചില അടയാളങ്ങള്‍. ഈ അടയാളങ്ങള്‍ വ്യാഴമണ്ഡലത്തിന് അല്ലെങ്കില്‍ അതിന് താഴെയായോ അതുമല്ലെങ്കില്‍ അതിനുള്ളില്‍ എവിടെയും ആകാം.

കൈകളിലെ അടയാളങ്ങള്‍
കൈകളിലെ ഈ അടയാളങ്ങളും അല്പം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ കാര്യത്തില്‍ ഹസ്തരേഖക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഇന്ന്, ശുക്രമണ്ഡലത്തിലും പരിസരത്തുമുള്ള ചില അടയാളങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ നമുക്ക് നോക്കാം. ഇത് സ്ത്രീകളിലെ പ്രത്യുത്പാദന ശേഷി, സന്താനഭാഗ്യം, കുഞ്ഞിനെ നഷ്ടപ്പെടല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നിങ്ങളോട് പറയുന്നത്.

കൈകളിലെ അടയാളങ്ങള്‍
നിങ്ങളുടെ കൈകളില്‍ വലയുടെ ആകൃതിയിലുള്ള ഒരു അടയാളം ഉണ്ടെങ്കില്‍ അത് ഗര്‍ഭം അലസലിനെ സൂചിപ്പിക്കുന്നു. ഹസ്തരേഖാശാസ്ത്രമനുസരിച്ചാണ് ഇത്തരത്തില്‍ ഒരു അടയാളം കൈയില്‍ കാണുന്നത്. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യതയെ കാണിക്കുന്നുണ്ടെങ്കിലും ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയെയും കാണിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അടയാളങ്ങള്‍ ഉള്ളവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിന്റെ തുടക്കം മുതല്‍ തന്നെ നമുക്ക വളരെയധികം ശ്രദ്ധ വേണം.

കൈകളിലെ അടയാളങ്ങള്‍
ബ്രേസ്ലറ്റ് ലൈനില്‍ വളവുള്ളവരാണെങ്കില് അവരിലും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടും എന്നാണ് ഹസ്തരേഖാശാസ്ത്രപ്രകാരം പറയുന്നത്. ബ്രേസ്ലെറ്റ് രേഖ അകത്തേക്കുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും ഇവരില്‍ കുട്ടികള്‍ ഉണ്ടാവുന്നതിന് വൈകുകയും ചെയ്യുന്നു. ഹസ്തരേഖാശാസ്ത്രമനുസരിച്ച് ഇവരില്‍ മറ്റ് പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ല. വൈകിയാണെങ്കിലും ഇവരില്‍ കുട്ടികള്‍ ഉണ്ടാവുന്നു.

കൈകളിലെ അടയാളങ്ങള്‍
ജീവിത രേഖ ഇടക്ക് മുറിഞ്ഞു പോയിട്ടുള്ള സ്ത്രീകളാണെങ്കില്‍ അവരില്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇവരില്‍ ഫെര്‍ട്ടിലിറ്റി, അണ്ഡാശയ ഫോളിക്കിളുകള്‍, മൂത്രനാളി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം ഹസ്തരേഖാ ശാസ്ത്രത്തില്‍ ബന്ധപ്പെടുത്തി പറയുന്നുണ്ട്.

കൈയുടെ മറ്റ് ഭാഗങ്ങളിലെ അടയാളങ്ങള്‍
ഒരാളുടെ കൈയ്യില്‍ നിരവധി അടയാളങ്ങള്‍ ഉണ്ട്, അത് അവരുടെ കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചും ലൈംഗിക പ്രശ്നങ്ങളെക്കുറിച്ചും ഇത് പറയുന്നുണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. ചെറിയ വിരലില്‍ നിന്ന് നടുവിരല്‍ വരെ നേരെ പോകുന്ന ഒരു വരയുള്ള ആള്‍ക്ക് മക്കളുണ്ടാവുന്നതിന് വൈകുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. നടുവിരലിനും നാലാമത്തെ വിരലിനും ഇടയിലുള്ള ഇടത്തിന് താഴെ ഒരു 'എക്സ്' (ക്രോസ് ആകൃതിയിലുള്ള) അടയാളപ്പെടുത്തല്‍ ഉണ്ടെങ്കില്‍, അത് വന്ധ്യതയുടെ അടയാളമായാണ് കണക്കാക്കുന്നത്. അത് പ്രത്യേകിച്ച് പുരുഷന്മാരില് ്ശ്രദ്ധിക്കണം.

പുരുഷന്മാരിലെങ്കില്
പുരുഷന്മാരുടെ കൈകളിലെ ഇനിപ്പറയുന്ന അടയാളങ്ങള്‍ അവരുടെ ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അവരുടെ മക്കളുണ്ടാവുന്നതിനേയും സൂചിപ്പിക്കുന്നു. ഇവരുടെ കൈയ്യില്‍ എക്സ് ചിഹ്നമുണ്ടെങ്കില്‍ ഇവരുടെ ലൈംഗികാരോഗ്യം വളരെ കുറഞ്ഞതായിരിക്കും. കുറഞ്ഞ ബീജങ്ങളുടെ എണ്ണം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതയുണ്ട്.

പുരുഷന്മാരിലെങ്കില്
പുരുഷന്മാരില്, ആയുര്‍രേഖ അവരുടെ വ്യാഴത്തിനെ മറികടക്കുന്നുവെങ്കില്‍, അതായത്, തള്ളവിരലിനടിയില്‍ നിന്ന് ആരംഭിച്ച് കൈത്തണ്ടയുടെ അടി വരെ ഒരു ചെറിയ വളവ് ഉണ്ടാക്കുന്നുവെങ്കില്‍ അത് ഇവരില്‍ ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും ആരോഗ്യ പ്രശ്നത്തിനും ഉള്ള സാധ്യതയെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.



Click it and Unblock the Notifications
