Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം
ഓരോരുത്തരുടെയും കൈ രേഖകള്‍ ജന്മനാ വ്യത്യസ്തമാണ്. ഇത്തരം രേഖകള്‍ പരിശോധിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ഭാവിയും ആരോഗ്യവുമൊക്കെ മനസ്സിലാക്കാവുന്നതാണ്. ഹസ്തരേഖാ ശാസ്ത്രം എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ഒരു പരമ്പരാഗത ശാസ്ത്രമാണ്. നമ്മുടെ കൈയ്യില്‍ വലുതും ചെറുതുമായ ഒട്ടേറെ രേഖകളുണ്ട്. ഹസ്തരേഖാ ശാസ്ത്രം അനുസരിച്ച് ഈ രേഖകളെല്ലാം നിങ്ങളുടെ വിവിധ കാര്യങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളും വിരലുകളുടെ സഹായത്തോടെ കണ്ടെത്താന്‍ കഴിയും. വിരലുകള്‍ക്കിടയിലെ വിടവുകള്‍ നോക്കി ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണയിക്കാനും സാധിക്കും. ലേഖനം വായിക്കൂ..
ഹസ്തരേഖാ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ചൂണ്ടുവിരലിനും നടുവിരലിനും ഇടയിലുള്ള വിടവ്
നടുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയ്ക്കിടയിലെ വിടവ് വലുതോ ചെറുതോ എന്നുനോക്കി നിങ്ങളുടെ സ്വഭാവം ഗണിക്കാനാവും. വീതിയുള്ള വിടവ് സൂചിപ്പിക്കുന്നത് വ്യക്തിയുടെ സംഘടനാ വൈദഗ്ധ്യമാണ്. അത്തരക്കാര്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരുമാണ്. അവര്‍ അവരുടെ ഏകാന്തത ആസ്വദിക്കുന്നവരാണ്. വളരെ സ്വതന്ത്രമായി ചിന്തിക്കുന്ന ഇത്തരക്കാര്‍ അവരുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നടുവിരലും മോതിര വിരലും അടുത്തിട്ടുണ്ടെങ്കില്‍
നടുവിരലിനും മോതിര വിരലിനും ഇടയിലുള്ള വിടവ് അടുത്തിട്ടുണ്ടെങ്കില്‍ അത്തരം വ്യക്തികള്‍ വളരെ യുക്തിസഹചമായി ചിന്തിക്കുന്നവരാണ്. സുരക്ഷാ ബോധമാണ് അത്തരം വ്യക്തികളുടെ മുന്‍ഗണന. ജീവിതത്തിലെ ഈ സുരക്ഷ സ്ഥിരമായ ഒരു കരിയറോ, പങ്കാളിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഉള്ള പിന്തുണയോ ആയിരിക്കാം. ഇത്തരക്കാര്‍ ജോലിയില്‍ മികച്ചു നില്‍ക്കുന്നവരും ആയിരിക്കും.

മോതിര വിരലും ചെറുവിരലും
മോതിര വിരലും ചെറുവിരലും തമ്മിലുള്ള വിടവ് വലുതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അത്തരം വ്യക്തികള്‍ സ്വതന്ത്രരായവരും കെട്ടുപാടുകളില്‍ നിന്ന് മാറി ചിന്തിക്കുന്നവരുമാണെന്നാണ്. അവര്‍ക്ക് ആവശ്യമുള്ളത് ചെയ്യുന്നതില്‍ മറ്റുള്ളവര്‍ തടസ്സം നില്‍ക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇക്കൂട്ടര്‍. പലപ്പോഴും മറ്റുള്ളവരില്‍ നിന്ന് സ്വയം അകന്നുനിന്ന് സ്വന്തം കാര്യങ്ങള്‍ നോക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു.

എല്ലാ വിരലുകള്‍ക്കിടയിലും ആവശ്യത്തിന് വിടവുണ്ടെങ്കില്‍
എല്ലാ വിരലുകളുടെയും ഇടയില്‍ വ്യക്തമായ വിടവ് ഉണ്ടെങ്കില്‍ അത്തരം വ്യക്തികള്‍ ഉദാരവും സഹാനുഭൂതിയും ഉള്ളവരായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള സ്വതന്ത്രരായ വ്യക്തികള്‍ക്ക് വളരെ ആവേശപൂര്‍വ്വം പ്രവര്‍ത്തിക്കാനുള്ള പ്രവണതയുണ്ട്. ഇത്തരം ആളുകള്‍ വളരെയധികം പണം ചെലവഴിക്കുന്നവരായും കണക്കാക്കപ്പെടുന്നു.



Click it and Unblock the Notifications
