Just In
Don't Miss
- Movies
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Finance
ഇന്ത്യന്‍ സമ്പദ് ഘടന 25 ശതമാനം ഇടിയും! ഞെട്ടിക്കുന്ന നിരീക്ഷണവുമായി സാമ്പത്തിക വിദഗ്ധന്‍
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവും
നിങ്ങളുടെ കൈ രേഖകള്‍ നിങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. നിങ്ങളുടെ വ്യക്തിത്വവുമായും ഭാവിയുമായും ബന്ധപ്പെട്ട നിരവധി പ്രധാനപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ക്ക് ഹസ്തരേഖയിലൂടെ മനസ്സിലാക്കാനാകും. അതുപോലെ തന്നെ, ഒരു വ്യക്തിയുടെ ആരോഗ്യവും കൈ രേഖകളിലൂടെ മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ കൈയിലുള്ള രേഖകള്‍ നിങ്ങള്‍ക്ക് ഭാവിയില്‍ വന്നേക്കാവുന്ന അസുഖങ്ങളെക്കുറിച്ച് നിങ്ങളോട് പറയുന്നു. ഇതാ, കൈയിലെ രേഖകള്‍ നിങ്ങളുടെ അസുഖങ്ങളെക്കുറിച്ച് പറയുന്നത് എന്തെന്നറിയാന്‍ ഈ ലേഖനം സഹായിക്കും.
Most read: നിങ്ങളുടെ കൈ എങ്ങനെ? നിറം പറയും ഭാവിയും ആരോഗ്യവും

ഹൃദയരേഖയില്‍ വിള്ളല്‍
സൂര്യരേഖയ്ക്ക് താഴെയായി നിങ്ങളുടെ ഹൃദയരേഖയില്‍ വിള്ളല്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക, കാരണം നിങ്ങള്‍ക്ക് കഠിനമായ ഹൃദയാഘാതം വരാമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഹൃദയരേഖയില്‍ കറുത്ത അടയാളം
ഒരു വ്യക്തിയുടെ ഹൃദയരേഖയില്‍ ഏതെങ്കിലും തരത്തിലുള്ള കറുത്ത അടയാളം ഉണ്ടെങ്കില്‍, അതിനര്‍ത്ഥം അയാള്‍ക്ക് മരിക്കാന്‍ വരെ സാധ്യതയുള്ള വലിയ ഹൃദയാഘാതം ഉണ്ടാകാം എന്നാണ്.
Most read: നാഗപഞ്ചമി നാളിലെ സര്‍പ്പാരാധന; സര്‍വ്വൈശ്വര്യം ഫലം

ഹൃദയരേഖ ബ്രെയിന്‍ ലൈനില്‍ മുട്ടിയാല്‍
ഹൃദയരേഖയില്‍ വരുന്ന വിള്ളല്‍ ബ്രെയിന്‍ ലൈനില്‍ മുട്ടുകയും അതിന്റെ അവസാനത്തില്‍ ക്രോസ് അടയാളത്തില്‍ മാര്‍ക്ക് രൂപപ്പെടുകയും ചെയ്യുന്നുവെങ്കില്‍, വ്യക്തിക്ക് എപ്പോള്‍ വേണമെങ്കിലും മസ്തിഷ്ക ആഘാതം സംഭവിക്കാമെന്ന് കണക്കാക്കുന്നു. അതിലൂടെ വ്യക്തിയുടെ ജീവനും അപകടത്തിലായേക്കാം.

അപൂര്‍ണ്ണമായ ഹൃദയരേഖ
നിങ്ങളുടെ ഹൃദയരേഖ അപൂര്‍ണ്ണമാണെങ്കില്‍, അതായത് പൂര്‍ത്തിയാകാതെ, ഗുരു പര്‍വ്വതം ഉപേക്ഷിച്ച് നടുക്ക് നിര്‍ത്തിയ പോലെയാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് ഗുരുതരമായ ഹൃദ്രോഗമുണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.
Most read: ആരാധനയില്‍ ഒരിക്കലും ഈ തെറ്റുകള്‍ പാടില്ല

ഹൃദയരേഖയില്‍ ക്രോസ് അടയാളം
ഒരു വ്യക്തിയുടെ ഹൃദയരേഖ മുറിയുകയോ അതില്‍ ഒരു കുരിശ് അടയാളം കാണുകയും ചെയ്യുന്നുവെങ്കില്‍, വ്യക്തിക്ക് തീര്‍ച്ചയായും ഹൃദയാഘാതം ഉണ്ടാകുമെന്നാണ് ഇതിനര്‍ത്ഥം.

ഈ രോഗങ്ങളും ഉണ്ടാകാം
* ഒരു വ്യക്തിയുടെ ഹൃദയരേഖയില്‍ ഒരു നക്ഷത്ര ചിഹ്നം ഉണ്ടാവുകയും അത് ശനി പര്‍വതത്തിന് കീഴിലാണെങ്കില്‍, ആ വ്യക്തിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും സന്ധിവാതം പോലുള്ള രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
* ഒരു വ്യക്തിക്ക് ചന്ദ്ര പര്‍വതത്തില്‍ ഒരു നക്ഷത്ര ചിഹ്നമുണ്ടെങ്കില്‍, അയാള്‍ക്ക് വയറുമായി ബന്ധപ്പെട്ട രോഗം ഉണ്ടാകാം.
Most read: തിങ്കളിലെ ശിവാരാധന; ഫലം ജോലി

സുഷുമ്നാ നാഡി രോഗം
* നിങ്ങളുടെ ഹൃദയരേഖയില്‍ ശനിയുടെ കീഴില്‍ ഒരു ദ്വീപ് ചിഹ്നം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സുഷുമ്നാ നാഡി രോഗം വരാനുള്ള സാധ്യതയുണ്ട്.
* മസ്തിഷ്ക രേഖയില്‍ ചൊവ്വയ്ക്കടുത്തുള്ള വെളുത്ത പാടും രണ്ട് കൈകളിലെയും ഹൃദയരേഖയില്‍ വിള്ളലും കണ്ടാല്‍ ഇത് വൃക്ക രോഗത്തെ സൂചിപ്പിക്കുന്നു.

ശ്വാസകോശ രോഗം
* മസ്തിഷ്ക രേഖയില്‍ ശനിയുടെ ഭാഗത്തിന് താഴെയായി ഒരു വടു രൂപം കൊള്ളുന്നുവെങ്കില്‍, വ്യക്തിക്ക് ശ്വാസകോശം അല്ലെങ്കില്‍ തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാവാം.