Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിവാഹ വസ്ത്രത്തിന്റെ ഭാരം 100കിലോ, വീഡിയോ കാണാം
എത്രയൊക്കെ അതിര്‍ത്തികള്‍ കൊട്ടിയടച്ചാലും അടക്കപ്പെട്ടാലും ഫാഷന്‍ ലോകത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് കൊണ്ടിരിക്കും. ലോകം മുഴുവനും അതിര്‍ത്തികളും എല്‍ഒസികളും കൊണ്ട് വിഭജിക്കപ്പെടാം, പക്ഷേ ഇത് ഫാഷന്റെ കാര്യത്തില്‍ മാത്രം സാധ്യമല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ് ലോകത്തിന്റെ മറ്റൊരു മൂലയില്‍. വിവാഹത്തില്‍ ഇത്തരത്തില്‍ ഫാഷന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ വധു.
വിവാഹം എല്ലാവരിലും സന്തോഷമുണര്‍ത്തുന്ന ഒന്ന് തന്നെയാണ്. എപ്പോഴും എന്തെങ്കിലും വ്യത്യസ്തതകള്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കാരണം വിവാഹത്തിന് അല്പം വ്യത്യസ്തത കൊണ്ട് വരാന്‍ നോക്കിയപ്പോഴേക്കും അത് ലോകം മുഴുവന്‍ വൈറലായി എന്നതാണ് സത്യം. 100 കിലോ ഭാരമുള്ള ലെഹങ്കയാണ് ഇവര്‍ ധരിച്ചത് വിവാഹത്തിന്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ലെഹങ്കയുടെ ഭാരം
വിവാഹത്തിന് നമ്മുടെ നാട്ടില്‍ തന്നെ വധു അണിയുന്ന വസ്ത്രവും ആഭരണവും വളരെയധികം ബുദ്ധിമുട്ട് അവര്ക്കുണ്ടാക്കുന്നതാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ ഈ 100 കിലോ ഭാരമുള്ളല ലെഹങ്ക ധരിച് വധുവിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. 100 കിലോ ലെഹെങ്ക ധരിച്ച ഈ സുന്ദരിയായ പാകിസ്താന് വധുവിനെ നോക്കൂ. എത്ര കംഫര്‍ട്ട് ആയിട്ടാണ് അവര്‍ ഇരിക്കുന്നത്.

സങ്കല്പ്പിക്കാവുന്നതില് അപ്പുറം
നമ്മള് സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിന്റെ അപ്പുറമാണ് ഇപ്പോള്‍ ഓരോ കല്ല്യാണത്തിലും സംഭവിക്കുന്നതും. ഈ വധു അത് എങ്ങനെ ധരിച്ചുവെന്ന് നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇന്റര്‍നെറ്റില്‍ ട്രെന്‍ഡുചെയ്യുന്ന ചിത്രങ്ങളില്‍, വധുവിന്റെ ലെഹെങ്ക മുഴുവന്‍ സ്റ്റേജും മൂടുന്നതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്, വിവാഹത്തിന് ഏറെ വേറിട്ട് നിന്നത് ഈ ലെഹങ്ക ധരിച്ച വധു തന്നെയായിരുന്നു.

ലെഹങ്കയുടെ പ്രത്യേകത
ഈ വസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് അതിന്റെ ഭാരം തന്നെയാണ്. എന്നാല്‍ ഇത് കൂടാതെ ചില പ്രത്യേകതകളും ഇതിനുണ്ട്. പടികളിലേക്ക് ഇറങ്ങിക്കിടക്കുന്ന തരത്തിലായിരുന്നു ഈ വസ്ത്രം. കൂടാതെ അവളുടെ വസ്ത്രത്തില്‍ മനോഹരമായ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കും ചെയ്തിരുന്നു. മാങ് ടീക്കയും ചുവന്ന നെക്ക്പീസും ആയിരുന്നു വധുവിന്റെ ആഭരണം. വളരെയധികം അലങ്കാരങ്ങള്‍ ലെഹങ്കയില്‍ ഉണ്ടായിരുന്നു എന്നുള്ളത് തന്നെയായിരുന്നു ഇതിന്റെ പ്രത്യേകതയും.

അത്ഭുതപ്പെടേണ്ടത്
എല്ലാം തികഞ്ഞതാണെന്ന് തോന്നുമെങ്കിലും, ഫോട്ടോ സെഷനുശേഷം വധു എങ്ങനെയാണ് എഴുന്നേറ്റു നില്‍ക്കുന്നതെന്നും എല്ലാ അതിഥികളെയും അഭിവാദ്യം ചെയ്യുന്നുവെന്നും എല്ലാവരും ഒന്ന് ആശ്ചര്യപ്പെട്ടു പോവും. വരന് ഒരു സ്വര്‍ണ്ണ ഷെര്‍വാനിയും മെറൂണ്‍ തലപ്പാവും ആയിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ വധുവിന്റെ ലെഹങ്കയുടെ തിളക്കത്തില്‍ വരനെ കാണാനില്ലായിരുന്നു എന്നതാണ് സത്യം.
സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍
സോഷ്യല്‍ മീഡിയയിലെ കമന്റുകളാണ് വളരെയേറെ രസകരമായിട്ടുള്ളത്. വധു ലെഹങ്ക ധരിച്ചതാണോ അതോ ലെഹങ്ക വധുവിനെ ധരിച്ചതാണോ എന്നുള്ളതാണ് സോഷ്യല്‍ മീഡിയയിലെ പലരും ചോദിച്ചിരിക്കുന്ന കാര്യം. ലെഹങ്ക മാത്രമല്ല വിവാഹത്തില്‍ വളരെ രസകരമായ മറ്റ് കാര്യങ്ങളും സംഭവിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും ഒരു ലെഹങ്ക കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വധുവും വിവാഹവും.



Click it and Unblock the Notifications
