For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോഷിന്റെ ഒരു വര്‍ഷം; ഏക് നമ്പര്‍ ചലഞ്ചില്‍ പങ്കെടുക്കൂ 50000 നേടൂ ഇപ്പോള്‍ തന്നെ

|

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിജയമായി മാറിയ ഷോട്ട് വീഡിയോ ആപ്പ് ആണ് ജോഷ്. ജോഷ് ആപ്പില്‍ സൃഷ്ടിക്കുന്ന കണ്ടന്റുകളും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ സഹായഹസ്തം നീട്ടുകയും അതിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവരെ ഇതിന് വേണ്ടി ഒരുമിപ്പിക്കുകയും ചെയ്തു ഇന്ത്യയിലെ നമ്പര്‍ 1 ആപ്പായ ജോഷ്.

ജോഷ് അതിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് ഈ ഓഗസ്റ്റില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ നേട്ടം ആഘോഷമാക്കുന്നതിന് വേണ്ടി 'EK Number' (20 ഓഗസ്റ്റ് 2021) എന്ന പേരില്‍ ഒരു ചലഞ്ച് ഒരുക്കിയിരിക്കുകയാണ്. ഇത് ഇന്ന് തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യയിലെ പ്രശസ്ത താരങ്ങളായ സോനു സൂദ്, മൗനി റോയ് എന്നിവര്‍ മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു.

നൃത്തം, ഭക്ഷണം, ഫാഷന്‍, കോമഡി, ഫിറ്റ്നസ് എന്നീ അഞ്ച് വിഭാഗങ്ങളിലായി ഇരുവരും 'ഏക് നമ്പര്‍' ചലഞ്ചിന് നേതൃത്വം നല്‍കുന്നു. എട്ട് വിഭാഗങ്ങളിലായി എട്ട് ഭാഷകളില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഏറ്റവും മികച്ച കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നു.

ഇത് കൂടാതെ ഓഗസ്റ്റ 20-26 വരെ എല്ലാ ദിവസവും ജോഷ് ഇന്‍സ്റ്റാഗ്രാം പേജില്‍ ലൈവ് വരുകയും ചെയ്യുന്നു. ഇവരുടെ പേരും കാറ്റഗറിയും താഴെ പറയുന്നു.

ഫിറ്റ്‌നസ്- അദ്നാന്‍, ഷാദാന്‍, ഫായിസ്, ഫൈസു, ബിജ്ലി മുരളി

കോമഡി- ഓയ് ഇറ്റ്‌സ് പ്രാങ്ക്, സമീക്ഷ, വിശാല്‍ പരേഖ്, സുകൈന സുല്‍ത്താന്‍, ഹസ്‌നൈന്‍

നൃത്തം- ഇഷാന്‍, സന സുല്‍ത്താന്‍ ഖാന്‍, പ്രിന്‍സ് ഗുപ്ത, മോഹക് മംഗാനി, ദീപക് തുളസ്യന്‍

ഭക്ഷണം- മധുര, ഫസല്‍, മിന്റ് പാചകക്കുറിപ്പ്, ഡിവിന്‍, കാരുണ്യ

ഫാഷന്‍- ഷാദന്‍, വിശാല്‍ പാണ്ഡെ, കൃഷ് ഗാവലി, ഭവിന്‍, വൈഷ്ണവി നായിക്.

കെപിവൈ ബാല, കിംഗ്‌സ് യുണൈറ്റഡ്-സുരേഷ്, റൂഹി സിംഗ് തുടങ്ങിയ പ്രശസ്തരായ വ്യക്തികളും 'ഏക് നമ്പര്‍' ചലഞ്ചിനോടൊപ്പമുണ്ട്. കൂടാതെ നൂതനമായ ആശയങ്ങളിലൂടെ ഈ പത്ത് ദിവസം അവരുടെ പ്രതിഭ തെളിയിക്കുന്നവരില്‍ നിന്ന് 120 പേരെ തിഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്യും.

'ഏക് നമ്പര്‍' ചലഞ്ചില്‍ എങ്ങനെ പങ്കെടുക്കാം

ജോഷ് ഉപയോക്താക്കള്‍ ഇനിപ്പറയുന്ന 6 ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആപ്പിലും ഇന്‍സ്റ്റാഗ്രാം റീലുകളിലും പോസ്റ്റ് ചെയ്യേണ്ടതാണ്.

#EkNumber

#EkNumberFitnessStar

#EkNumberComedyStar

EkNumberDanceStar

#EkNumberFoodStar

#EkNumberFashionStar

ഈ പോസ്റ്റ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ ജോഷ് ഐ ജി ഫില്‍റ്റര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്

നിങ്ങളുടെ #EkNumber ചലഞ്ച് വീഡിയോകള്‍ ഇവിടെ അപ്ലോഡ് ചെയ്യുക

ഇവിടെയുണ്ട് വലിയ വിജയം നേടാനുള്ള അവസരം

ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് ജോഷ് ഓള്‍ സ്റ്റാര്‍സിലേക്കുള്ള പ്രവേശനവും അടുത്ത ഏക് നമ്പര്‍ ചലഞ്ച് ക്രിയേറ്റര്‍ ആവാനും അവസരം ലഭിക്കും. എന്നാല്‍ അത് മാത്രമല്ല, ഇവര്‍ക്ക് 50,000 രൂപ വരെ ക്യാഷ് പ്രൈസ് ലഭിക്കും. പ്രമുഖ താരങ്ങളുമായും റോള്‍ മോഡലുകളുമായും കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരവും ഇവര്‍ക്ക് ലഭിക്കുന്നു.

ജോഷിന്റെ ഒന്നാം വാര്‍ഷികം കൂടുതല്‍ ഗംഭീരമാക്കുന്നതിനും ജോഷിനോടൊപ്പം ക്ലിന്റണ്‍ സെറീജോയും ബിയാങ്ക ഗോമസും ചേര്‍ന്ന് രചിച്ച 'ജോഷ് മേ ആജ' എന്ന ഗാനത്തിന്റെ റാപ്പ് വേര്‍ഷനായ 'ഏക് നമ്പര്‍' മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് ഈ ദിനത്തില്‍ അവതരിപ്പിക്കും. ഇതോടൊപ്പം ജോഷ് ഐ ജി ഫില്‍റ്ററും ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കുന്നുണ്ട്. ഏക് നമ്പര്‍ ജോഷ് ആനിവേഴ്സറി മിക്സ് ഇവിടെയുണ്ട് ആവേശമുണര്‍ത്തുന്ന ജോഷ് ആപ്പ് ചലഞ്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്

ഉടന്‍ തന്നെ 'ഏക് നമ്പര്‍ ചലഞ്ചില്‍' പങ്കെടുക്കുക! കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

English summary

One Year Of Josh: Win Up To Rs 50K In The #EkNumber Challenge And Meet Top Celebs

One Year Of Josh: Win Up To Rs 50K In The #EkNumber Challenge And Meet Top Celebs; Participate Now.
Story first published: Friday, August 20, 2021, 17:49 [IST]
X