For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വക്കീല്‍ താരമായ കഥ : തിരുവോണ വിശേഷവുമായി പിങ്കി

|

മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കുന്നതും ആഘോഷിക്കപ്പെടുന്നതും ആണ് ഓണം. എന്നാല്‍ ഓരോ ഓണക്കാലത്തും നിങ്ങള്‍ക്ക് മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഓണദിനം കടന്നു പോവുന്നത്. ഈ ലോക്ക് ഡൗണ്‍, കൊറോണക്കാലത്തും ഓണം എന്നത് നമുക്കേവര്‍ക്കും ഒരുപാട് ഗൃഹാതുരതകളോടെ കടന്നു പോവുന്ന ഒരു കാലം തന്നെയാണ്. നല്ലൊരു നാളേക്ക് വേണ്ടി ഈ വര്‍ഷത്തെ ഓണം അല്‍പം പരിധികള്‍ക്കുള്ളില്‍ നിന്ന് ആഘോഷിച്ചാലും വേണ്ടില്ല എന്നുള്ളത് തന്നെയാണ് മലയാളികളായ നാം ഓരോരുത്തരുടേയും ആഗ്രഹവും.

ഈ ഓണക്കാലം എനിക്കല്‍പ്പം സ്‌പെഷ്യല്‍ ; മിയഈ ഓണക്കാലം എനിക്കല്‍പ്പം സ്‌പെഷ്യല്‍ ; മിയ

ഓരോ ആഘോഷവേളകളിലും നമുക്ക് പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും അവരുടെ ജീവിതത്തെക്കുറിച്ചും അറിയണം എന്ന് തന്നെയായിരിക്കും നാം ഓരോരുത്തരുടേയും ആഗ്രഹം. ഈ അവസരത്തില്‍ സീരിയല്‍ രംഗത്ത് നമ്മളോരോരുത്തരുടേയും പ്രിയങ്കരിയായ പിങ്കി കണ്ണന്‍ മനസ്സ് തുറക്കുന്നു. നമ്മുടെ പ്രിയതാരത്തിന്റെ ഓണവിശേഷങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

വക്കീല്‍കുപ്പായത്തിനുള്ളിലെ അഭിനേത്രി

വക്കീല്‍കുപ്പായത്തിനുള്ളിലെ അഭിനേത്രി

എത്രയൊക്കെ ഒളിച്ച് വെച്ചാലും നമുക്കുള്ളിലെ കലയും കഴിവും പുറത്ത് വരും എന്നതിന് ഉത്തമ ഉദാഹരണമാണ് പിങ്കി. കാരണം വക്കീലെന്ന പ്രൊഫഷന്‍ തിരഞ്ഞെടുത്തെങ്കിലും അഭിനയമെന്ന ഇഷ്ടത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത വ്യക്തിയായിരുന്നു പിങ്കി കണ്ണന്‍ എന്ന വക്കീല്‍. LLB കഴിഞ്ഞ് LLM ചെയ്ത ശേഷം അധ്യാപനം തിരഞ്ഞെടുക്കുന്നതിന് വേണ്ടി കണക്കുകൂട്ടലുമായി മുന്നോട്ട് പോയ പിങ്കി തന്റെ അഭിനയ മോഹത്തിനും അതേ പോലെ തന്നെ പ്രാധാന്യം നല്‍കിയിരുന്നു. അത് തന്നെയാണ് ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായി പിങ്കി മാറിയതിന്റെ പ്രധാന കാരണവും.

വാര്‍ത്താ അവതാരക

വാര്‍ത്താ അവതാരക

വാര്‍ത്താ അവതാരകയായി കരിയര്‍ ആരംഭിച്ച പിങ്കി ആദ്യം സ്‌ക്രീനിന് മുന്നില്‍ എത്തുന്നത് ഒരു ന്യൂസ് ചാനലിലൂടെയായിരുന്നു. അതിന് ശേഷം ജോലിയോടൊപ്പം തന്നെ പ്രൊഫഷനേയും സ്‌നേഹിച്ച പിങ്കി മറ്റൊരു സ്ഥാപനത്തില്‍ ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജോലി ചെയ്യുന്നതിനൊടൊപ്പം തന്നെ അഭിനയും ഒരുമിച്ച് കൊണ്ട് പോവണം എന്ന് താല്‍പ്പര്യം തന്നെയായിരുന്നു പിങ്കിക്കുണ്ടായിരുന്നത്. മനസ്സിലെ ആഗ്രഹം കൊണ്ട് തന്നെ ജോലിയോടൊപ്പം പല വിധത്തിലുള്ള പ്രോഗ്രാമുകളും ധാരാളം ചെയ്യുമായിരുന്നു. ദൂരദര്‍ശന്‍ ഉള്‍പ്പടെയുള്ള ചാനലുകളില്‍ പലവിധത്തിലുള്ള പ്രോഗ്രാമുകളും കുക്കറി ഷോകളും ധാരാളം ചെയ്യുമായിരുന്നു പിങ്കി.

ആദ്യ പ്രോജക്റ്റ്

ആദ്യ പ്രോജക്റ്റ്

ദേവാംഗന എന്ന സീരിയല്‍ ആയിരുന്നു ആദ്യം ചെയ്തത്. ഇതിലൂടെയാണ് അഭിനയ രംഗത്തേക്ക് പിങ്കി എത്തുന്നത്. തുടക്കക്കാരി എന്ന നിലയില്‍ നല്ല അവസരമായിരുന്നു തനിക്ക് ലഭിച്ചത് എന്ന് പിങ്കി പറയുന്നു. അതിന് ശേഷം മഴവില്‍ മനോരമയില്‍ ജീവിത നൗക എന്ന സീരിയലില്‍ ആണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ദേവാംഗന എന്ന സീരിയലിന് ശേഷം ഏഷ്യാനെറ്റിലെ നീലക്കുയില്‍ എന്ന സീരിയലിലായിരുന്നു പിങ്കി അഭിനയിച്ചത്. ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ജീവിത നൗകയില്‍ സെക്കന്റ് ഹീറോയിന്‍ ആയ പ്രിയങ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ തന്റെ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിരിക്കുകയാണ് പിങ്കി.

ആഗ്രഹിച്ച പ്രൊഫഷന്‍

ആഗ്രഹിച്ച പ്രൊഫഷന്‍

താന്‍ വളരെയധികം ആഗ്രഹിച്ച് എടുത്ത ഒരു പ്രൊഫഷന്‍ ആണ് നിയമത്തിന്റെ വഴി എന്ന് ഉറപ്പിച്ച് പറയുന്നു ഇപ്പോഴും പിങ്കി. എന്നാല്‍ അഭിനയത്തിനും അതുപോലെ തന്നെ പ്രാധാന്യം നല്‍കുന്നുണ്ട് എന്നും പറയുന്നു. ഇപ്പോള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും അഭിനയത്തിന് വേണ്ടിയാണ്. എങ്കിലും രണ്ടും ഒരു പോലെ ബാലന്‍സ് കൊണ്ട് പോവുന്നതിനും താന്‍ ശ്രമിക്കുന്നുണ്ട് എന്നും പ്രേക്ഷകരുടെ പ്രിയതാരം പറയുന്നുണ്ട്. അഡ്വക്കസി എന്ന് പറയുന്നത് എപ്പോള്‍ വേണമെങ്കിലും നമുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ നല്ല രീതിയില്‍ ചെയ്യുക എന്നത് തന്നെയാണ് പിങ്കിയുടെ ആഗ്രഹവും.

സിനിമയിലേക്ക് അവസരം

സിനിമയിലേക്ക് അവസരം

സിനിമയിലേക്ക് നല്ല അവസരം കിട്ടിയാല്‍ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. സീരിയയില്‍ കിട്ടുമ്പോള്‍ നല്ല നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. പലപ്പോഴും സിനിമിയില്‍ നമ്മളെ പോലെ ഒരു പുതുമുഖത്തിന് അത്തരത്തില്‍ ഒരു അവസരം കിട്ടുമോ എന്നുള്ളതിന് വേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും നല്ല അവസരത്തിനായി കാത്തിരിക്കുകയാണ് എന്നുള്ളത് തന്നെയാണ്. അത്തരത്തില്‍ ഒരു അവസരം കിട്ടിയാല്‍ ചെയ്യും എന്ന് തന്നെയാണ് പിങ്കി പറയുന്നത്.

കുടുംബത്തിന്റെ പിന്തുണ

കുടുംബത്തിന്റെ പിന്തുണ

ഭര്‍ത്താവായ കണ്ണന്റെ പൂര്‍ണ പിന്തുണ തന്നെയാണ് താന്‍ ഈ രംഗത്തേക്ക് എത്താന്‍ കാരണം എന്ന് തന്നെ പിങ്കി പറയുന്നു. ഒരിക്കലും കണ്ണന്റെ പിന്തുണയില്ലെങ്കില്‍ തനിക്ക് ഇത്തരത്തില്‍ ഒരു മേഖലില്‍ പിടിച്ച് നില്‍ക്കാന്‍ ആവില്ല എന്ന് പ്രേക്ഷകരുടെ പ്രിയതാരം പറയുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയും അവരുടെ അഭിപ്രായങ്ങളും തനിക്ക് വളരെയേറെ വിലപ്പെട്ടതാണ് എന്ന് തന്നെയാണ്. കുഞ്ഞിന് വെറും 6 മാസം മാത്രം പ്രായമുള്ളപ്പോഴാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. കണ്ണേട്ടന്റെ പൂര്‍ണ പിന്തുണയുള്ളത് തന്നെയാണ് തന്റെ വിജയത്തിന്റെ രഹസ്യം എന്ന് പിങ്കി സന്തോഷത്തോടെ പറയുന്നു.

സീരിയലിന് പ്രാധാന്യം

സീരിയലിന് പ്രാധാന്യം

തന്റെ അഭിനയ രംഗത്തേക്കുള്ള കടന്ന് വരവിന് കാരണമായ സീരിയലായ ദേവാംഗന തന്നെയാണ് ഇപ്പോഴും പിങ്കിയുടെ പ്രിയപ്പെട്ട സീരിയല്‍. ഷൂട്ടിംങ് ഇല്ലാത്ത സമയങ്ങളില്‍ ഏറ്റവും ഇഷ്ടവും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുക എന്നുള്ളത് തന്നെയാണ്. ലോക്ക് ഡൗണ്‍ സമയത്തും കൊറോണക്കാലത്തും എല്ലാം നല്ല രീതിയില്‍ ഇതിന് സാധിച്ചു എന്നുള്ളത് തന്നെയാണ് തന്റെ സന്തോഷം എന്നാണ് പിങ്കി പറയുന്നത്. മാസ്‌ക് ധരിച്ചും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചും കൈ സാനിറ്റൈസ് ചെയ്തും എല്ലാവരും സുരക്ഷിതരായി ഈ കൊറോണക്കാലത്ത് മുന്നോട്ട് പോവണം എന്ന് തന്നെയാണ് എല്ലാവരുടേയും പോലെ പിങ്കിയുടേയും ആഗ്രഹം. മലയാളം ബോള്‍ഡ് സ്‌കൈയുടെ പ്രിയവായനക്കാര്‍ക്ക് പിങ്കിയുടേയും കുടുംബത്തിന്റേയും ഓണാശംസകള്‍.

Read more about: onam ഓണം
English summary

Onam Special : Exclusive Interview with actress Pinky Kannan

Onam 2020: On the occasion of Onam festival, here is the exclusive interview with actress Pinky Kannan. Read it here.
X
Desktop Bottom Promotion