Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഈ ഓണക്കാലം എനിക്കല്‍പ്പം സ്പെഷ്യല്‍ ; മിയ
പ്രേക്ഷകരുടെ പ്രിയതാരമാണ് മിയ ജോര്‍ജ്ജ്. നായികയായും സഹനടിയായും എല്ലാം തിളങ്ങിയ മിയക്ക് സെപ്റ്റംബറില്‍ വിവാഹമാണ്. കോട്ടയം സ്വദേശിയായ അശ്വിന് ഫിലിപ്പാണ് മിയയുടെ വരന്. ഈ അടുത്താണ് തന്റെ മനസമ്മതത്തിന്റെ ചിത്രങ്ങള്‍ മിയ പ്രേക്ഷകരുമായി പങ്ക് വെച്ചത്. സെപ്റ്റംബറില്‍ വിവാഹത്തിനൊരുങ്ങുന്ന നമ്മുടെ പ്രിയതാരത്തിന്റെ ചില ഓണവിശേഷങ്ങളും വിവാഹ വിശേഷങ്ങളും എന്തൊക്കെയെന്ന് അറിയുന്നതിന് താല്‍പ്പര്യമില്ലേ.

വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു പ്രൊപ്പോസല്‍ തന്നെയാണ് ഇത്. ഇതിനിടെ വിവാഹ ഒരുക്കങ്ങള്‍ക്കായി മിയ പര്‍ച്ചേസ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊറോണക്കാലമായതിനാല്‍ മിയ തന്നെ താരത്തിന്റെ വിവാഹ ഒരുക്കങ്ങളേയും വിവാഹ നിശ്ചയത്തിന് ശേഷമുള്ള ആദ്യ ഓണത്തേയും കുറിച്ച് പറയും. നമുക്ക് കേള്‍ക്കാം.

വിവാഹ ഒരുക്കങ്ങള്‍
കൊറോണക്കിടയിലെ വിവാഹം എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. എന്നാല്‍ അതിലുപരി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി നെട്ടോട്ടമോടുന്നവരേയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ മിയ ഈ കൂട്ടത്തില്‍ പെടുന്ന വ്യക്തിയല്ല എന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ പര്‍ച്ചേസ് മുന്‍പ് തന്നെ തുടങ്ങിയിരുന്നു. മാത്രമല്ല കൊറോണയായതിനാല്‍ പല സ്ഥലങ്ങളും കണ്ടൈന്‍മെന്റ് സോണ്‍ ആക്കിയിട്ടുണ്ട്. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ കൂട്ടും എന്നുള്ളതിനാല്‍ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ഏകദേശം ഒരുക്കിയെന്നാണ് മിയ പറയുന്നത്.

ഓണം ആഘോഷങ്ങള്‍
എല്ലാ വര്‍ഷത്തേയും പോലെ തന്നെയാണ് ഈ വര്‍ഷത്തേയും ആഘോഷം. എല്ലാ വര്‍ഷവും സദ്യയൊരുക്കാറുണ്ട്, അത്തപ്പൂക്കളം തീര്‍ക്കാറുണ്ട്. ഇപ്രാവശ്യവും അത് തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പിന്നെ കൊറോണയായതു കൊണ്ട് തന്നെ പുറത്തെങ്ങും പോവാന്‍ സാധിക്കില്ല. വീട്ടിലിരുന്ന് സേഫ് ആയി ഓണം ആഘോഷിക്കുക എന്നുള്ളത് തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. മാത്രമല്ല ഫുള്ഫാമിലി വീട്ടില്‍ ഉണ്ട് എന്നുള്ളത് തന്നെയാണ് ഇപ്രാവശ്യത്തെ പ്രത്യേകത. പിന്നെ തന്റെ വിവാഹനിശ്ചയത്തിന് ശേഷമുള്ള ആദ്യ ഓണം എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ഓണത്തിനുണ്ട്.

ലോക്ക്ഡൗണ്‍ എങ്ങനെ
ലോക്ക്ഡൗണ്‍ എങ്ങനെ ബാധിച്ചു എന്നുള്ളത് വളരെയധികം സങ്കടത്തോടെ തന്നെയാണ് മിയ പറയുന്നത്. മാര്‍ച്ച് എട്ടിന് ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയതാണ്. പിന്നീട് അതിന് ശേഷം ഷൂട്ടിംങ് ലൊക്കേഷന്‍ കണ്ടിട്ടില്ലെന്നാണ് പരിഭവം. എന്നാല്‍ ലോക്ക്ഡൗണ്‍ വേണ്ട വിധത്തില്‍ തന്നെ പ്രയോജനപ്പെടുത്തി. സിനിമ കണ്ടും, സ്റ്റിച്ചിംങ് വര്‍ക് ചെയ്യുന്നതും ഭാവിവരനുമായി സംസാരിക്കുന്നതും എല്ലാം ഈ ലോക്ക്ഡൗണിന്റെ ചില പോസിറ്റീവ് കാര്യങ്ങള്‍ തന്നെയാണ്. അശ്വിനുമായുള്ള വിവാഹം ഉറപ്പിക്കുന്നതും മനസമ്മതവും എല്ലാം തീരുമാനിച്ചത് ഈ സമയത്ത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ ബോറടിപ്പിച്ചു എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് മിയ പറയുന്നത്.

അശ്വിന്റെ ഓണസമ്മാനം
ഭാവി വരനായ അശ്വിന്റെ ഓണസമ്മാനവും പ്രധാനപ്പെട്ടത് തന്നെയാണ് മിയക്ക്. ഓണസമ്മാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് വരേയും തന്നിട്ടില്ല. പക്ഷേ തരാതിരിക്കില്ല എന്ന് തന്നെയാണ് മിയ പറയുന്നത്. ലോക്ക്ഡൗണ്‍ കാലമായതുകൊണ്ട് തന്നെ വളരെയധികം ലളിതമായിട്ടായിരുന്നു മിയയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. നിരവധി പേരാണ് അവരുടെ പ്രിയതാരത്തിന് ഓണാശംസകളും വിവാഹാശംസകളും അറിയിച്ചിട്ടുള്ളത്.

പ്രേക്ഷകരോട് പറയാനുള്ളത്
ഈ വര്‍ഷം എന്ന് പറയുന്നത് പല പുതിയ കാര്യങ്ങളും എക്സ്പീരിയന്‍സ് ചെയ്യാന്‍ പറ്റിയ ഒരു വര്‍ഷമാണ്. മാത്രമല്ല ഭയത്തോടെയാണ് നമ്മളെല്ലാവരും പുറത്തിറങ്ങി നടക്കുന്നത് പോലും. നമ്മളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാതെ നോക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. മാക്സിമം യാത്രകള്‍ ഒഴിവാക്കുക, സ്വയം സുരക്ഷിതത്വം എടുക്കുക, മാസ്ക് ധരിക്കുക, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പിന്തുടരുക എന്നുള്ളതാണ് നാം ആദ്യം ചെയ്യേണ്ടത്.

പോസിറ്റീവ് എക്സ്പീരിയന്‍സ്
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഈ കൊറോണക്കാലം ഓര്‍മ്മയിലിരിക്കുന്ന സമയമായി മാറട്ടെ എന്നാണ് മിയ പറയുന്നത്. പോസിറ്റീവ് എക്സ്പീരിയന്‍സ് ആയി ഇതിനെ കാണാന്‍ ശ്രമിക്കുക. നമ്മുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ആഘോഷങ്ങള്‍ ചെറിയ രീതിയില്‍ പരിമിതപ്പെടുത്തി ആഘോഷിക്കാന്‍ ശ്രമിക്കാം. വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം എല്ലാവര്ക്കും ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടാം.

ഇനിയുള്ള പ്രോജക്റ്റുകള്‍
കാണ്മാനില്ല എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അത് കൂടാതെ വിക്രമിന്റെ തമിഴ് സിനിമയായ കോബ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തീകരിക്കാനുണ്ട്. ഇത് കൂടാതെ മറ്റ് രണ്ട് പടങ്ങള്‍ കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വിവാഹശേഷവും സിനിമാ മേഖലയില്‍ തന്നെ ഉണ്ടാവും എന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ് മിയ. ഷൂട്ടിംങ് എന്ന് തുടങ്ങാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആധിയിലാണ് ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയതാരം.

ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്
ഷൂട്ടിംങ് ആണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് എന്നാണ് മിയ പറയുന്നത്. ഇത് കൂടാതെ വിവാഹത്തിന് വേണ്ടി ധാരാളം ഷോപ്പിംങ് നടത്തണം എന്നുണ്ടായിരുന്നു. എന്നാല്‍ കൊറോണക്കാലമായതു കൊണ്ട് തന്നെ എല്ലാത്തിനും ഫുള്‍സ്റ്റോപ്പ് ഇട്ടിരിക്കുകയാണ്. കൊറോണക്കാലത്തിന് അറുതി വരുത്താന്‍ നമ്മുടെ പ്രിയതാരം മിയ പറഞ്ഞതു പോലെ സോഷ്യല്‍ ഡിസ്റ്റന്‍സിങും, മാസ്ക് ധരിക്കലും, കൈകള്‍ ഇടക്കിടക്ക് കഴുകലും എല്ലാം നമുക്ക് ശീലമാക്കാം. മലയാളം ബോള്‍ഡ്സ്കൈ വായനക്കാര്‍ക്ക് മിയയുടെ ഓണാശംസകള്‍. വീട്ടിലിരുന്ന് സുരക്ഷിതരായി എല്ലാവരും ഓണം ആഘോഷിക്കൂ.



Click it and Unblock the Notifications
