For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ല

|

ഓണം ഇങ്ങെത്താറായി, എന്നാല്‍ ഈ വര്‍ഷത്തെ ഓണവും കഴിഞ്ഞ വര്‍ഷത്തെയെന്ന പോലെ കൊവിഡ് കാലത്തിനിടക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം നിയന്ത്രണങ്ങളോടെയാവും ഇപ്രാവശ്യത്തെ ഓണം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്താമെങ്കിലും ഓണസദ്യയുടെ കാര്യത്തില്‍ നോം കോംപ്രമൈസ് തന്നെയാണ്. കാരണം ഓണസദ്യക്കുള്ള പ്രാധാന്യം അത്രയേറെ മികച്ചതാണ് എന്നുള്ളത് തന്നെ കാര്യം.

എന്നാല്‍ ഓണ സദ്യ കഴിക്കുന്നവര്‍ എങ്ങനെ ഇത് വിളമ്പണം, എന്താണ് ഇതിന്റെ പ്രത്യേകത, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കുടുംബാംഗങ്ങള്‍ എല്ലാം ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുന്നതും ഓണസദ്യക്ക് ശേഷം ഓണക്കളികള്‍ കളിക്കുന്നതും എല്ലാം ഈ കൊവിഡ് കാലത്ത് ഒരു ഓര്‍മ്മ മാത്രമായി മാറുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണവും കൊവിഡ് മഹാമാരിക്കിടെയായിരുന്നു. ഇപ്രാവശ്യത്തെ ഓണവും കൊവിഡ് എന്ന ദുരിതകാലത്തിനിടക്കാണ്. എന്നാല്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഓണക്കാലമാവട്ടെ ഇതെന്ന് നമുക്ക് പ്രത്യാശിക്കാം.

Onam Sadhya

തിരുവോണനാളില്‍ തൂശനിലയില്‍ പപ്പടവും പായസവം എല്ലാം വിളമ്പി സദ്യ കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും. ഇരുപ്പത്തി ആറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. എന്നാല്‍ ഓണ സദ്യ ചുമ്മാതങ്ങ് വിളമ്പിയാല്‍ പോരാ. അതിന് ചില ചിട്ടവട്ടങ്ങള്‍ എല്ലാമുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ഓണസദ്യയുടെ പ്രാധാന്യം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നോക്കാം.

തുമ്പ് മുറിക്കാത്ത തൂശനില

തുമ്പ് മുറിക്കാത്ത തൂശനില

ഓണ സദ്യ വിളമ്പുമ്പോള്‍ തുമ്പ് മുറിക്കാത്ത തൂശനിലയില്‍ വേണം വിളമ്പാന്‍ എന്നുള്ളതാണ് ആദ്യം ശ്രദ്ധഇക്കേണ്ട കാര്യം. ഇതോടൊപ്പം ഓണസദ്യക്ക് വേണ്ടി ഇലയിടുമ്പോള്‍ ഇടത് വശത്ത് ഇലയുടെ തുമ്പ് വരുന്നത് പോലെയാണ് ഇല വെക്കേണ്ടത്. അതില്‍ വേണം സദ്യ വിളമ്പുന്നതിന്. പരമ്പരാഗത സദ്യ വിളമ്പുമ്പോള്‍ ഇടത് വശത്തേക്ക് ഇലത്തുമ്പ് ഇട്ട് വേണം സദ്യ വിളമ്പാന്‍.

ഉപ്പേരിയില്‍ തുടക്കം

ഉപ്പേരിയില്‍ തുടക്കം

ഓണസദ്യയില്‍ ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടതേ അറ്റത്ത് വേണം ഉപ്പേരി വിളമ്പുന്നതിന്. സാധാരണ മൂന്ന് തരത്തിലുള്ള ഉപ്പേരിയാണ് വിളമ്പുന്നത്. കായ വറുത്തത്. ചേമ്പ് വറുത്തത്, ശര്‍ക്കര ഉപ്പേരി എന്നിവയാണ് അവ. എന്നാല്‍ ഒരു ആചാരം എന്ന നിലക്ക് ചിലര്‍ ഇടത് ഭാഗത്ത് അല്‍പം ഉപ്പും വെക്കാറുണ്ട്. അതിനോടൊപ്പം തന്നെ അടുത്തതായി ചെറുപഴവും രണ്ട് പപ്പടവും വിളമ്പുന്നു. പിന്നീട് അതേ ഭാഗത്ത് നിന്ന് തന്നെ നാരങ്ങക്കറി, ഇഞ്ചിക്കറി, മാങ്ങക്കറി എന്നിവയും വിളമ്പുന്നു. ഇത്രയുമായാല്‍ പിന്നെ വലത്തേ അറ്റത്ത് നിന്ന് വിളമ്പി തുടങ്ങാം.

ഇലയുടെ വലതേ അറ്റത്ത്

ഇലയുടെ വലതേ അറ്റത്ത്

ഇലയുടെ വലതേ അറ്റത്ത് നിന്ന് അവിയല്‍ വിളമ്പണം. ശേഷം തോരന്‍, കിച്ചടി, പച്ചടി എന്നിവയും വിളമ്പണം. തുടര്‍ന്ന് അതിനോട് ചേര്‍ന്ന് തന്നെ കാളനും ഓലനും കൂട്ടുകറിയും വിളമ്പണം. എല്ലാം കറികളും വിളമ്പിക്കഴിഞ്ഞ് മാത്രമേ ചോറ് വിളമ്പാന്‍ പാടുകയുള്ളൂ. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊടിച്ച് ചേര്‍ത്ത് വേണം കഴിക്കാന്‍ തുടങ്ങേണ്ടത്. ആദ്യത്തെ ചോറ് കഴിച്ച ശേഷം പിന്നീട് സാമ്പാര്‍ ചേര്‍ത്ത് ചോറ് കഴിക്കണം. സാമ്പാറിന് ശേഷം പുളിശേരി ചേര്‍ത്ത് അല്‍പം ചോറ് കൂടി കഴിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ചോറ് കഴിക്കുന്നത് പൂര്‍ണമാകുകയൂള്ളൂ.

അവസാനം പായസം

അവസാനം പായസം

പിന്നീട് പായസം വരികയായി. സാധാരണ അടപ്രഥമനാണ് ഓണസദ്യയില്‍ രാജാവ്. അതിന് ശേഷം മാത്രമാണ് പഴം പ്രഥമന്‍, കടലപ്പരിപ്പ് പ്രഥമന്‍, ഗോതമ്പ് പായസം എന്നിവയെല്ലാം വരുന്നത്. ഇവയെല്ലാം വിളമ്പിയ ശേഷം പാല്‍പ്പായവും മേമ്പൊടിക്കായി ചേര്‍ക്കാറുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പാല്‍പ്പായസത്തോടൊപ്പം ബോളിയും ചേര്‍ക്കാറുണ്ട്. പായസത്തിന്റെ ഭാഗം കഴിഞ്ഞാല്‍ പിന്നീട് മോരും രസവും കൈക്കുമ്പിളില്‍ വാങ്ങി കുടിക്കുകയോ അല്ലെങ്കില്‍ ഒരു ഉരുള ചോറ് ഇവ ചേര്‍ത്ത് കഴിക്കുകയോ ചെയ്യും. ഇതുകൂടി കഴിയുന്നതോടെ സദ്യ പൂര്‍ത്തിയാവും. ഓണസദ്യയുടെ ചിട്ടവട്ടങ്ങളില്‍ പ്രധാനം വിളമ്പുന്നത് തന്നെയാണ്. എന്തൊക്കെയാണ് സദ്യ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്ന് കൂടി നമുക്ക് നോക്കാം.

ആരോഗ്യം നിസ്സാരമല്ല

ആരോഗ്യം നിസ്സാരമല്ല

എന്നാല്‍ ഓണസദ്യ കഴിക്കുമ്പോള്‍ ആരോഗ്യം കൂടി മെച്ചപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമായ ഒന്നാണ്. കാളനില്‍ ചേര്‍ക്കുന്ന പല വിഭവങ്ങളും ദഹന പ്രശ്നങ്ങള്‍ക്കുള്ള മികച്ച പ്രതിവിധിയാണ്. ഇത് കൂടാതെ കഫക്കെട്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കാളന്‍. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവിയല്‍. ആന്റി ഓക്സിഡന്റുകള്‍ മിനറലുകള്‍ എന്നിവയെല്ലാം പലതരം പച്ചക്കറികള്‍ ചേര്‍ത്ത് വേവിക്കുന്ന അവിയലില്‍ ഉണ്ട്. ഇത് ശരീര്തതിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെ സദ്യ നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് സംശയിക്കേണ്ടതില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മികച്ച് നില്‍ക്കുന്നതാണ് സദ്യ. അതുകൊണ്ട് ഓണസദ്യ ആവോളം കഴിച്ചോളൂ.

ഓണ സദ്യ ഇങ്ങനെ കഴിക്കണം; ചിട്ടവട്ടങ്ങള്‍ ഇതാണ്ഓണ സദ്യ ഇങ്ങനെ കഴിക്കണം; ചിട്ടവട്ടങ്ങള്‍ ഇതാണ്

ഓണസദ്യ ഇങ്ങനെ കഴിച്ചാല്‍ മരുന്നാകും, അറിയൂഓണസദ്യ ഇങ്ങനെ കഴിച്ചാല്‍ മരുന്നാകും, അറിയൂ

 ആരോഗ്യം നിസ്സാരമല്ല

ആരോഗ്യം നിസ്സാരമല്ല

ഓലന്‍ കഴിക്കുന്നവര്‍ക്ക് അത് കുടലില്‍ ഉണ്ടാവുന്ന പുണ്ണിനേയും കുടലില്‍ പറ്റിപ്പിടിക്കുന്ന അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുന്നതിനും മികച്ചതാണ്. ഇത് കൂടാതെ കുടലിലെ അസ്വസ്ഥതകളേയും വയറിന്റെ അസ്വസ്ഥതകളേയും നെഞ്ചെരിച്ചിലിനേയും എല്ലാം ഇല്ലാതാക്കുന്നതിന് സാമ്പാറും രസവും മോരും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പായസം കുടിച്ച് കഴിഞ്ഞതിന് ശേഷം അല്‍പം രസം കുടിക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്നത് തന്നെയാണ് പായസത്തിന് ശേഷം രസവും മോരും കുടിക്കണം എന്ന് പറയുന്നത്. ഇത് നല്ല സുഖമുള്ള ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

English summary

Onam Sadhya : All You Need To Know About Traditional Multi-Course Vegetarian Meal In Malayalam

Onam Sadhya: Here is All You Need To Know About Traditional Multi-Course Vegetarian Meal In Malayalam Take a look.
X
Desktop Bottom Promotion