For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍; ആരാണിതെന്ന് നിങ്ങള്‍ക്കറിയാമോ? ചരിത്രം ഇതാ

|

ഓണവുമായി ബന്ധപ്പെട്ട കഥകളില്‍ പ്രസിദ്ധമായ ഒന്നാണ് തൃക്കാക്കര അപ്പന്‍. പരമ്പരാഗതമായി ഓണത്തിന് പൂക്കളമൊരുക്കുമ്പോള്‍ ആളുകള്‍ പൂക്കളത്തിന് നടുവില്‍ മണ്ണു കൊണ്ട് കുഴച്ച് പിരമിഡ് പോലൊരു രൂപം സ്ഥാപിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് തൃക്കാക്കരയപ്പന്‍. തൃക്കാക്കരപ്പന്‍, ഓണത്തപ്പന്‍ എന്നൊക്കെ വിവിധ പ്രദേശങ്ങളില്‍ ഇതിന്റെ പേര് മാറിമാറി വരും.

Most read: മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍Most read: മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍

തൃക്കാക്കരയില്‍ ഉത്സവത്തിനു വരാന്‍ സാധിക്കാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്നുണ്ടായിരുന്നു. തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണെന്നും പലരും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കര അപ്പനെക്കുറിച്ചുള്ള കൂടുതല്‍ ചരിത്രം എന്തെന്ന് നമുക്ക് നോക്കാം.

മഹാബലി, വാമനന്‍

മഹാബലി, വാമനന്‍

തൃക്കാക്കര അപ്പന്‍ മഹാവിഷ്ണുവിന്റെ അവതാരമായ വാമനനെ പ്രതിനിധീകരിക്കുന്നു. ചില ആളുകള്‍ ഇത് മഹാബലി ചക്രവര്‍ത്തിയായും വിഷ്ണുവായും കണക്കാക്കുന്നു. ഇതിനെ ഓണത്തപ്പന്‍ എന്നും വിളിക്കുന്നു. കേരളത്തിലെ എറണാകുളം ജില്ലയിലെ പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കര അപ്പന്‍. ഇതിന് ഓണത്തിന്റെ ചരിത്രവുമായി അടുത്ത ബന്ധമുണ്ട്. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് അയച്ചത് തൃക്കാക്കരയില്‍ വച്ചാണെന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പാദങ്ങള്‍ സ്പര്‍ശിച്ച സ്ഥലം തൃക്കാക്കര എന്നറിയപ്പെട്ടു. ഇതാണ് പിന്നീട് തൃക്കാക്കരയായി മാറിയത്.

ഓണത്തപ്പനെ നിര്‍മിക്കുന്നത്

ഓണത്തപ്പനെ നിര്‍മിക്കുന്നത്

കളിമണ്ണോ ചെളിയോ ഉപയോഗിച്ചാണ് തൃക്കാക്കര അപ്പനെ നിര്‍മ്മിക്കുന്നത്. പൊതുവെ പരന്ന രീതിയിലുള്ള ഈ നിര്‍മിതിക്ക് നാല് മുഖങ്ങളാണുള്ളത്. ചിലയിടങ്ങളില്‍ കോണ്‍ ആകൃതിയിലാണ് ഘടന. ഇക്കാലത്ത് റെഡിമെയ്ഡായി തൃക്കാക്കരയപ്പന്റെ പ്രതിമകള്‍ ഓണക്കാലത്ത് വിപണിയില്‍ ലഭ്യമാണ്. മഹാബലി രാജാവിനെ വീടുകളിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, ആളുകള്‍ തൃക്കാക്കര അപ്പനെ അരിമാവ് കൊണ്ട് നിര്‍മ്മിച്ച തട്ടില്‍ ഇരുത്തി, പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിച്ച് പൂജകള്‍ നടത്തുന്നു. പൂക്കളത്തിനൊപ്പം ഇത് വയ്ക്കുന്നു.

Most read:ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?Most read:ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?

ഉത്രാടം നാളിലെ ആചാരം

ഉത്രാടം നാളിലെ ആചാരം

പരമ്പരാഗതമായി ഉത്രാടം നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയില്‍ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വയ്ക്കുന്നു. നടുവില്‍ വലുതും ഇരുഭാഗത്തുമായി രണ്ട് ചെറിയ രൂപങ്ങള്‍ വീതവുമാണ് വയ്ക്കുക. ആ രൂപത്തില്‍ അരിമാവ് കൊണ്ട് കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കരിക്കും. ചെമ്പരത്തി ഈര്‍ക്കിലിയില്‍ കുത്തിവയ്ക്കും.

നാല് മുഖങ്ങള്‍

നാല് മുഖങ്ങള്‍

തൃക്കാക്കര അപ്പന്റെ തനതായ രൂപം അതായത് നാല് മുഖങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു. സാധാരണയായി, വാമനന്‍ മഹാബലി രാജാവിനോട് ആവശ്യപ്പെട്ട ഭൂമിയുടെ മൂന്ന് പടവുകളെ പ്രതിനിധീകരിക്കുന്ന മൂന്ന് ഘടനകളാണ് ആളുകള്‍ സ്ഥാപിക്കുന്നത്.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

സവിശേഷ ഉത്സവം

സവിശേഷ ഉത്സവം

ഏറ്റവും പ്രചാരമുള്ള ഓണക്കഥ അനുസരിച്ച്, മഹാവിഷ്ണു തന്റെ വാമനാവതാരത്തില്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. എന്നാല്‍ മഹാവിഷ്ണു മഹാബലിക്ക് വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കാനുള്ള വരം നല്‍കി. മഹാബലിക്ക് 'വിഷ്ണു സായൂജ്യം' ലഭിച്ചെന്നും വൈകുണ്ഠത്തില്‍ സ്ഥാനം ലഭിച്ചെന്നും പുരാണങ്ങള്‍ പറയുന്നുണ്ട്. ഇക്കാരണത്താല്‍, മഹാബലിയെയും മഹാവിഷ്ണുവിന്റെ വാമനാവതാരത്തെയും ഓണക്കാലത്ത് സ്വാഗതം ചെയ്യുന്നു. വിജയിച്ചവനെയും ജയിച്ചവനെയും ആരാധിക്കുന്ന സവിശേഷമായ ഒരു ഉത്സവമായി ഇത് ഓണത്തെ മാറ്റുന്നു.

പ്രസിദ്ധമായ തൃക്കാക്കര

പ്രസിദ്ധമായ തൃക്കാക്കര

തൃക്കാക്കരയിലാണ് ഓണാഘോഷം നടക്കുന്നത്. ഇടപ്പള്ളി-പൂക്കാട്ടുപടി റോഡില്‍ കൊച്ചിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മഹാബലി രാജാവിന്റെ തലസ്ഥാനമായിരുന്നു ത്രിക്കാക്കരയെന്ന് പറയപ്പെടുന്നു. ഇവിടെ, 'തൃക്കാക്കര അപ്പന്‍' അല്ലെങ്കില്‍ 'വാമനമൂര്‍ത്തി' എന്ന മഹാവിഷ്ണുവിന്റെ പ്രസിദ്ധമായ ക്ഷേത്രമുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠ കാണാനാകില്ല. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം ക്ഷേത്രത്തിലാണ് ഈ കൗതുകകരമായ ഐതിഹ്യം കലാപരമായി ചിത്രീകരിച്ചിരിക്കുന്നത്.

Most read:സെപ്തംബര്‍ മാസത്തില്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഗുണപ്രദംMost read:സെപ്തംബര്‍ മാസത്തില്‍ ലക്ഷ്മീ നാരായണ യോഗം; ഈ 5 രാശിക്കാര്‍ക്ക് ഗുണപ്രദം

ഓണം 2022 തീയതികള്‍

ഓണം 2022 തീയതികള്‍

2022 വര്‍ഷത്തില്‍ സെപ്റ്റംബര്‍ 7നാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 10ന് ഓണത്തിന്റെ ചടങ്ങുകള്‍ അവസാനിക്കും. സെപ്റ്റംബര്‍ 8നാണ് തിരുവോണം. മൂന്നാം ഓണം സെപ്റ്റംബര്‍ 9നും, നാലാം ഓണം സെപ്റ്റംബര്‍ 10നുമാണ്.

English summary

Onam 2023: The Story Behind Thrikkakara Appan in Malayalam

A clay pyramid structure with four faces and a flat top used during Onam celebrations symbolizes Thrikkakara Appan or Thrikakkarappan. Read on the story behind Thrikkakara Appan.
X
Desktop Bottom Promotion