Just In
- 36 min ago
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- 5 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 17 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 22 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
Don't Miss
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Movies
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഓണസദ്യ കരുതുന്ന പോലെ നിസ്സാരമല്ല: വിളമ്പുന്ന രീതി ഇപ്രകാരം
തിരുവോണത്തിന് ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ സദ്യക്കുള്ള ഒരുക്കങ്ങള്‍ പല വീടുകളിലും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും ഓണസദ്യ തയ്യാറാക്കുന്നതിനേക്കാള്‍ പാടാണ് അത് വിളമ്പുന്നതിന്. കാരണം ഓണസദ്യ വിളമ്പുന്നതിന് പ്രത്യേകം ചില ചിട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. മഹാബലി തമ്പുരാനെ എതിരേല്ക്കുന്നതിന് വേണ്ടി പലരും വീട്ടില്‍ ഓണസദ്യ തയ്യാറാക്കുകയും വിളക്ക് കൊളുത്തി കാത്തിരിക്കുകയും ചെയ്യുന്നു.
ഓണത്തിനുള്ള ഒരുക്കങ്ങള്‍ പൊതുവെ 10 ദിവസം മുമ്പേ തുടങ്ങുന്നു. ഈ വര്‍ഷത്തെ തിരുവോണം സെപ്റ്റംബര്‍ 8 വ്യാഴാഴ്ചയാണ് വരുന്നത്. ഈ ഉത്സവത്തിന്റെ ഓരോ ദിവസവും - അത്തം, ചിത്തിര, ചോദി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിവയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. കൂടാതെ തിരുവോണമാണ് കൂട്ടത്തില്‍ ഏറ്റവും പ്രാധാനപ്പെട്ടതും വിശേഷപ്പെട്ടതുമായ ദിനം. ഓണസദ്യക്കുമുണ്ട് അതുപോലെ തന്നെ പ്രാധാന്യവും. ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ് ഓണസദ്യ. ഓണസദ്യയുടെ ചരിത്രവും എന്തൊക്കെയാണ് പ്രാധാന്യം എന്നും എങ്ങനെ വിളമ്പണം എന്നും നമുക്ക് നോക്കാം.

ഓണസദ്യയുടെ ചരിത്രം
ഓണസദ്യയുടെ പ്രാധാന്യം എന്നത് തന്നെ പലര്‍ക്കും അറിയില്ല. കൂടുമ്പോള്‍ സന്തോഷം നല്‍കുന്നതാണ് എന്തുകൊണ്ടും ഓണസദ്യ. കുടുംബത്തിലെ ഓരോ അംഗവും ഒരുക്കങ്ങളില്‍ എന്തെങ്കിലും സംഭാവന നല്‍കണം എന്നാണ് വിശ്വാസം. പരമ്പരാഗതമായി, 60-ലധികം ചേരുവകള്‍ ഉപയോഗിച്ചാണ് ഓണസദ്യ തയ്യാറാക്കുന്നത്. 26 തരം വ്യത്യസ്തമായ കറികളാണ് ഓണസദ്യക്ക് തയ്യാറാക്കുന്നത്. നമ്മുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഓണസദ്യയുമായി ബന്ധപ്പെട്ട് ഉള്ളത്. എല്ലാവരും തുല്യരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓണസദ്യ നിലത്ത് ഇരുന്ന് കഴിക്കുന്നതും. സദ്യയില്ലാതെ എന്ത് ആഘോഷം എന്നത് തന്നെയാണ് ഓണത്തിന്റെ പ്രത്യേകതയും. ഓണസദ്യയില്‍ ഉണ്ടാവേണ്ട വിഭവങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

പപ്പടം
പപ്പടം ഇല്ലാതെ ഒരു ഓണസദ്യ അപൂര്‍ണ്ണമാണ്. ഉഴുന്ന് കൊണ്ടാണ് പപ്പടം തയ്യാറാക്കുന്നത്. സദ്യയുണ്ടെങ്കില്‍ വേറൊന്നും ഇല്ലെങ്കിലും പപ്പടം നിര്‍ബന്ധമാണ്.

ഉപ്പേരി
സദ്യയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉപ്പേരി അല്ലെങ്കില്‍ കായവറുത്തത്. ഓണസദ്യയില്‍ സാധാരണയായി ഒരു പിടി ഉപ്പേരി വിളമ്പുന്നതും സദ്യയുടെ രുചി കൂട്ടുന്നു

ശര്‍ക്കര വരട്ടി
ശര്‍ക്കര വരട്ടിയാണ് മറ്റൊരു പ്രധാന വിഭവം. കായയില്‍ ഏലക്കായ, ജീരകം, ഉണങ്ങിയ ഇഞ്ചി എന്നിവ ചേര്‍ത്ത് ശര്‍ക്കര പാനിയില്‍ തയ്യാറാക്കുന്നതാണ് ശര്‍ക്കര വരട്ടി.

ഇഞ്ചി കറി
ഇഞ്ചി, പുളി, ശര്‍ക്കര എന്നിവ കൊണ്ടാണ് ഇഞ്ചി കറി തയ്യാറാക്കുന്നത്. തിരുവോണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അതായത് ഉത്രാടത്തിന് ആദ്യത്തെ വിഭവം എന്ന നിലക്കാണ് ഇഞ്ചിക്കറി തയ്യാറാക്കുന്നത്.

മാമ്പഴ പുളിശ്ശേരി
മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നതും നിങ്ങള്‍ക്ക് സദ്യയുടെ മാറ്റ് കൂട്ടുന്നു. നല്ല പഴുത്ത മാങ്ങയും തേങ്ങയും ശര്‍ക്കരയും മുളക് പൊടിയും എല്ലാം ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

നാരങ്ങ കറി
നാരങ്ങ കറി നല്ല കിടിലന്‍ അച്ചാറാണ്. അച്ചാര്‍ കഴിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്കുന്ന ഊര്‍ജ്ജവും സന്തോഷവും അതൊന്ന് വേറെ തന്നെയാണ്. ഏത് ഭക്ഷണത്തോടൊപ്പവും അല്പം അച്ചാര്‍ കഴിക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച അനുഭവം നല്കുന്നു.

പച്ചടി
പച്ചടിയാണ് ഓണസദ്യയില്‍ അനിവാര്യമായ മറ്റൊരു ഘടകം. ഇതില്‍ തൈര് ചേര്‍ക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്‍കുന്നത് മികച്ച ഒരു വിഭവം തന്നെയാണ്. ഈ കറി പൈനാപ്പിള്‍ അല്ലെങ്കില്‍ കയ്പക്ക, വറ്റല്‍ തേങ്ങ എന്നിവ ഉപയോഗിച്ചും ഉണ്ടാക്കുന്നു.

ഓലന്‍
നല്ല കുമ്പളങ്ങയും തേങ്ങാപ്പാലും പയറും മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഓലന്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ഒരു പിടി ചോറ് കൂടുതല്‍ കഴിക്കുന്നതിനുള്ള ഊര്‍ജ്ജം നല്കുന്നു.

എരിശേരി
മത്തന്‍ എരിശ്ശേരിയും ഓണസദ്യയുടെ വിഭവങ്ങളില്‍ മികച്ചതാണ്. മത്തങ്ങ, ചുവന്ന പയര്‍, തേങ്ങ എന്നിവ ഉപയോഗിച്ചാണ് എരിശേരി ഉണ്ടാക്കുന്നത്.

അവിയല്‍
അവിയല്‍ ഭീമന്റെ കറി എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ഏകദേശം 13 പച്ചക്കറികളാണ് ചേരുന്നത്. ഇതില്‍ തേങ്ങ ചിരകിയതും ചേരുമ്പോള്‍ നിങ്ങള്‍ക്ക് നല്ല സ്വാദിഷ്ഠമായ അവിയല്‍ ലഭിക്കുന്നു. വെളിച്ചെണ്ണയും കറിവേപ്പിലയും ചേരുന്ന ആ മണം എന്തുകൊണ്ടും നിങ്ങളില്‍ കൊതിയുണര്‍ത്തും.

തോരന്‍
ഏത് പച്ചക്കറിയില്‍ നിന്നും ഉണ്ടാക്കാവുന്നതാണ് തോരന്‍. എന്നാല്‍ ഓണദിനത്തില്‍ പ്രധാനമായും കാബേജ് ആണ് ഉപയോഗിക്കാറുള്ളത്. ഇതിലേക്ക് തേങ്ങ ചിരകിയതും ചേര്‍ക്കുമ്പോള്‍ നല്ല കിടിലന്‍ തോരന്‍ ലഭിക്കുന്നു.

ചോറ്, സാമ്പാര്‍
നല്ല കുത്തരിച്ചോര്‍ ഓണസദ്യയുടെ സ്വാദ് കൂട്ടുന്നു എന്നതാണ് സത്യം. ചോറ് ഒഴിവാക്കി മറ്റൊരു ഓപ്ഷന് സദ്യക്കില്ല. സദ്യക്ക് സാമ്പാര്‍ ഒഴിവാക്കാന്‍ പറ്റില്ല, അത്രയധികം പ്രധാനപ്പെട്ടതാണ് സദ്യയില്‍ സാമ്പാര്‍. എന്നാല്‍ ചിലര്‍ ഇത് തേങ്ങ വറുത്തരച്ചും തേങ്ങ അരക്കാതേയും തയ്യാറാക്കുന്നു.

പുളിശ്ശേരി
തൈര് കൊണ്ടാണ് പുളിശ്ശേരി തയ്യാറാക്കുന്നത്. വെള്ളരിക്കയും തൈരും ഇഷ്ടമുള്ള പച്ചക്കറിയും ഉപയോഗിച്ചാണ് പുളിശ്ശേരി ഉണ്ടാക്കുന്നത്. ഇതിലേക്ക് തേങ്ങ വറുത്ത് ചേര്‍ക്കുന്നതും ഒരു പ്രത്യേകതയാണ്. കാളന് തൈര്, ചേന, പച്ചക്കായ, തേങ്ങ ചിരകിയത് എന്നിവ ഉപയോഗിച്ചാണ് കാളന് തയ്യാറാക്കിയത്. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തിന് മികച്ചതാണ്.

രസം
കറിവേപ്പില, കടുക്, തക്കാളി എന്നിവ പൊട്ടിച്ച് പുളിവെള്ളത്തിലും വെളുത്തുള്ളിയും പച്ചമുളകും കുരുമുളകും എല്ലാം മിക്സ് ചെയ്താണ് രസം ഉണ്ടാക്കുന്നത്. പലരും കൂട്ടുകറിയും ഓണസദ്യക്ക് തയ്യാറാക്കുന്നുണ്ട്. കായ, ചേന, കടല എന്നിവ ഉപയോഗിച്ച് തേങ്ങ ചേര്‍ത്താണ് കൂട്ടുകറി തയ്യാറാക്കുന്നത്.

പാലട പ്രഥമന്‍
പാലട പ്രഥമന്‍ സദ്യക്ക് തയ്യാറാക്കുന്നതും സദ്യയില്‍ അനിവാര്യമായ ഒന്നാണ്. ഓണസദ്യക്ക് പ്രഥമന്‍ ഉള്‍പ്പടെയുള്ള പായസം തയ്യാറാക്കുന്നത് ഓണസദ്യ ഒന്നു കൂടി മധുരമുള്ളതാക്കുന്നു.

വിളമ്പേണ്ട രീതി
ഓണസദ്യയില്‍ ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടതേ അറ്റത്ത് വേണം ഉപ്പേരി വിളമ്പുന്നതിന്. ഇലയുടെ വലതേ അറ്റത്ത് നിന്ന് അവിയല്‍ വിളമ്പണം. തുടര്‍ന്ന് അതിനോട് ചേര്‍ന്ന് തന്നെ കാളനും ഓലനും കൂട്ടുകറിയും വിളമ്പണം. എല്ലാം കറികളും വിളമ്പിക്കഴിഞ്ഞ് മാത്രമേ ചോറ് വിളമ്പാന്‍ പാടുകയുള്ളൂ. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊടിച്ച് ചേര്‍ത്ത് വേണം കഴിക്കാന്‍ തുടങ്ങേണ്ടത്. ആദ്യത്തെ ചോറ് കഴിച്ച ശേഷം പിന്നീട് സാമ്പാര്‍ ചേര്‍ത്ത് ചോറ് കഴിക്കണം. സാമ്പാറിന് ശേഷം പുളിശേരി ചേര്‍ത്ത് അല്പം ചോറ് കൂടി കഴിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ചോറ് കഴിക്കുന്നത് പൂര്ണമാകുകയൂള്ളൂ. എല്ലാറ്റിനും അവസാനം പായസവും വിളമ്പി, സദ്യ പൂര്‍ത്തിയാക്കുന്നു.
Onam
Sadhya
Items
:
ഇലത്തുമ്പ്
ഇടത്തോട്ടിടണം;
ഓണസദ്യയില്‍
ചിട്ടവട്ടങ്ങള്‍
വെറുതേയല്ല