For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന്റെ പത്ത് ദിനങ്ങള്‍ വെറുതേയല്ല; അതിലേറ്റവും പ്രധാനം ഈ ദിനം

|

ഓണം നമ്മുടെ ദേശീയോത്സവമാണ് എന്നത് ചെറുപ്പം മുതല്‍ തന്നെ നമ്മുടെ പാഠപുസ്തകങ്ങളിലും മറ്റും നാം വായിച്ച് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഓഗസറ്റ് - സെപ്റ്റംബര്‍ മാസത്തിലെ ഈ പ്രധാനപ്പെട്ട ആഘോഷത്തിന് പിന്നില്‍ ഉള്ള ചരിത്രത്തെ നമുക്കാര്‍ക്കും വിസ്മരിക്കാനാവാത്തതല്ല. ഇപ്രാവശ്യത്തെ ഓണം വരുന്നത് ഓഗസ്റ്റ് മാസത്തിലാണ്. അത്തം മുതല്‍ തിരുവോണം വരെയാണ് ഓണം ആഘോഷിക്കപ്പെടുന്നത്. അത്തം തുടങ്ങി പത്ത് മുതലുള്ള ദിവസമാണ് തിരുവോണം വരുന്നത്. ചിങ്ങമാസത്തില്‍ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ മികച്ചതാണ് ഓണം എന്നതില്‍ സംശയം വേണ്ട. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഈ ഉത്സവത്തിന് പിന്നില്‍ നിരവധി ചരിത്രം ഉറങ്ങിക്കിടക്കുന്നുണ്ട്.

Onam 2021

ഉത്സവത്തിന്റെ ഓരോ ദിവസത്തിനും അതിന്റേതായ പേരും പ്രാധാന്യവും ആ ദിവസത്തിന് പ്രസക്തമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതും ഉണ്ട്. 10 ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് ചില നിരവധി ആഘോഷങ്ങളും ഉണ്ട്. ആഘോഷങ്ങളുടെ ഓരോ ദിവസവും നിങ്ങള്‍ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്. ഈ ലേഖനത്തില്‍ പൂക്കളമിടുന്നത് മുതല്‍ തിരുവോണ ദിനത്തിലെ പ്രത്യേകതകളും ചെയ്യേണ്ട കാര്യങ്ങളും വരെ ഈ ലേഖനത്തില്‍ ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അത്തം

അത്തം

ഓണത്തിന്റെ പ്രധാനപ്പെട്ട ആഘോഷം ആരംഭിക്കുന്നത് അത്തം ദിനത്തിലാണ്. ഈ ദിനത്തിലാണ് പൂക്കള്‍ കൊണ്ട് അലങ്കരിച്ച് നമ്മള്‍ പൂക്കളമിടുന്നത്. ആദ്യ ദിനത്തില്‍ അതായത് അത്തം ദിനത്തില്‍ മഞ്ഞപ്പൂക്കള്‍ കൊണ്ട് വീട്ടു മുറ്റത്ത് പൂക്കളം തീര്‍ത്താണ് ഈ ദിനത്തിന് തുടക്കം കുറിക്കുന്നത്. ഓണത്തിന് മുന്നോടിയായി വീട്ടിലെല്ലാം അടിച്ച് തളിച്ച് വൃത്തിയാക്കുകയും വീടിന്റെ ഓരോ മുക്കും മൂലയും ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു.

ചിത്തിര

ചിത്തിര

ചിത്തരയാണ് ഓണാഘോഷത്തിന്റെ രണ്ടാം ദിവസം. ഈ ദിനത്തില്‍ വീട് മുഴുവന്‍ ആഘോഷങങള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഓണത്തിന്റെ രണ്ടാം ദിനത്തിലാണ് വീട്ടില്‍ ഓണം എത്തി എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം വിരുന്നിനും ഓണമാഘോഷിക്കുന്നതിനും വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും എല്ലീം വീട്ടിലേക്ക് എത്തുന്ന ഒരു ദിനമായാണ് ഈ ദിനത്തെ കാണുന്നത്. ഈ ദിനത്തില്‍ രണ്ട് നിരയായി പൂക്കളത്തിന്റെ വലിപ്പം വര്‍ദ്ധിക്കുന്നു.

ചോതി

ചോതി

ചോതി ദിനം ഓണത്തിന്റെ മൂന്നാം ദിനമാണ്. ഈ ദിനത്തില്‍ പൂക്കളത്തില്‍ മൂന്ന് നിരയാവുന്നു. ഈ ദിനത്തില്‍ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നു. ഓണക്കോടിയെന്ന ആചാരത്തിന് തുടക്കം കുറിക്കുന്ന ഒരു ദിനമാണ് ഇന്ന് എന്നത് മറക്കേണ്ടതില്ല. കാരണം ഈ ദിനത്തിലാണ് ഓണക്കോടി എടുക്കുന്നതിന് വേണ്ടി എല്ലാവരും കുടുംബത്തോടൊപ്പം പുത്തന്‍ കോടി എടുക്കാന്‍ പോവുന്നു. ഓണക്കോടി മുതിര്‍ന്നവരാണ് എല്ലാവര്‍ക്കും നല്‍കുന്നത്. കുടുംബത്തിലെ കാരണവരാണ് ഇത് ചെയ്യുന്നത്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രത്തില്‍ ആണ് അടുത്ത ദിനം ആരംഭിക്കുന്നത്. ഈ ദിനം ഓണത്തിന്റെ നാലാം ദിനമാണ് ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കുന്നത്. ഓണസദ്യ ഒരുക്കുന്ന ദിനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ദിനം. ഓണത്തോട് അനുബന്ധിച്ച് നാട്ടിന്‍പുറങ്ങളില്‍ നിരവധി തരത്തിലുള്ള കളികളും മറ്റും ആരംഭിക്കുന്നതും ഈ ദിനത്തിലാണ്. വിശാഖം ദിനമായാല്‍ ഓണം അതിന്റെ പകുതി ദിനത്തിലേക്ക് എത്തി എന്നാണ് പറയുന്നത്.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തിലാണ് ആറന്‍മുള വള്ളം കളിക്ക് തുടക്കം കുറിക്കുന്നത്. പത്തനംതിട്ടയിലെ പമ്പ നദിയുടെ തീരത്തുള്ള ആറന്മുള എന്ന ചെറുപട്ടണത്തില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. ഈ ദിനം അതുകൊണ്ട് തന്നെ തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ക്ക് ഐശ്വര്യത്തിന്റെ ദിവസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട തന്നെ ഓണത്തിന്റെ പത്ത് ദിനങ്ങള്‍ക്കിടയില്‍ വളരെ പ്രധാനപ്പെട്ടതായാണ് ഈ ദിനത്തെ കണക്കാക്കുന്നത്.

ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്

പത്ത് ദിനവും പൂക്കളം; വീട്ടില്‍ ഐശ്വര്യത്തിന് പൂവിടുന്നത് ഇങ്ങനെപത്ത് ദിനവും പൂക്കളം; വീട്ടില്‍ ഐശ്വര്യത്തിന് പൂവിടുന്നത് ഇങ്ങനെ

തൃക്കേട്ട

തൃക്കേട്ട

സ്‌കൂളുകള്‍ അടയ്ക്കാന്‍ തുടങ്ങുന്നതിനാല്‍ ഉത്സവത്തിന്റെ ഒരുക്കത്തിനും ആഘോഷത്തിനുമായി മുഴുവന്‍ സമയവും ചെലവഴിക്കുന്നതിനാല്‍ ആറാം ദിവസം കുട്ടികള്‍ക്ക് പ്രത്യേകിച്ച് സന്തോഷകരമാണ്. എന്നാല്‍ ഈ കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ് ആയതു കൊണ്ട് തന്നെ സ്‌കൂള്‍ അടക്കുക എന്ന ചടങ്ങില്‍ കുട്ടികളില്‍ സന്തോഷിക്കുന്ന ഒന്നാകുന്നില്ല. എങ്കിലും പൂക്കളത്തിന്റെ വലിപ്പം ഈ ദിനത്തില്‍ കൂടി വരുന്നുണ്ട്.

മൂലം

മൂലം

മൂലം നക്ഷത്രത്തില്‍ വീടുകളില്‍ സദ്യക്ക് തുടക്കം കുറിക്കുന്നു. പല സ്ഥലങ്ങളിലും ഓണസദ്യയുടെ ആരംഭവും നൃത്ത പരിപാടികളും കളികളും എല്ലാം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. സദ്യയുടെ അലങ്കാരവും 7 -ആം ദിവസം ആരംഭിക്കുന്നു. ഇതോടൊപ്പം ഓണപ്പൂവിളികളും ഓണപ്പൂക്കളത്തിന്റെ വലിപ്പവും വര്‍ദ്ധിക്കുന്നു.

പൂരാടം

പൂരാടം

ഓണം ആഘോഷത്തിന്റെ 8 -ാം ദിവസമാണ് പൂരാടം നക്ഷത്രത്തില്‍ വരുന്നത്. ഈ ദിനത്തിലാണ് മാതേവരെ സ്ഥാപിക്കുന്നത്. അതിന് വേണ്ടി മണ്ണു കൊണ്ട് മാവേലിയെയും വാമനനേയും ഉണ്ടാക്കി പ്രത്യേകം പൂജ നടത്തുന്നു. ഈ ദിനത്തില്‍ നമ്മള്‍ പല വിധത്തിലുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. പല വിധത്തില്‍ ഐശ്വര്യം നിറക്കുന്ന ഒന്നാണ് ഈ ദിനത്തിലെ ആഘോഷങ്ങള്‍.

ഉത്രാടം

ഉത്രാടം

ഒന്നാം ഓണം എന്നാണ് ഉത്രാട ദിനത്തെ പറയുന്നത്. ഈ ദിനത്തില്‍ ഒന്‍പതാം ദിവസം മഹാബലി പ്രജകളെ കാണുന്നതിന് വേണ്ടി എത്തും എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു, ആളുകള്‍ പുതിയ പച്ചക്കറികള്‍ വാങ്ങാനും സദ്യ പാകം ചെയ്യാനും തുടങ്ങുന്നു. ഈ ദിനത്തില്‍ ഉത്രാടപ്പാച്ചില്‍ എന്നാണ് അറിയപ്പെടുന്നത്. ഓണത്തിന്റെ ആദ്യ ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്.

 തിരുവോണം

തിരുവോണം

തിരുവോണം ദിനത്തില്‍ ആണ് ഓണത്തിന്റെ ഏറ്റവും വലിയ ആഘോഷം. ഇതുവരെ നടത്തിയ എല്ലാ തയ്യാറെടുപ്പുകള്‍ക്കും പത്താം ദിവസം ഫലം നല്‍കുന്നുണ്ട്. ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളികള്‍ ഈ ദിനത്തില്‍ ഓണം ആഘോഷിക്കുന്നു. ഈ ദിനത്തില്‍ മുറ്റത്ത് വലിയ പൂക്കളം ഇട്ട് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. എല്ലാ വീടുകളിലും തിരുവോണ സദ്യ തയ്യാറാക്കുകയും ഓണക്കോടി അണിയുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ചില ഓണക്കളികളും മറ്റും ഈ ദിനത്തില്‍ പ്രത്യേകം ഒരുക്കുന്നു.

Onam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ലOnam Sadhya Items : ഇലത്തുമ്പ് ഇടത്തോട്ടിടണം; ഓണസദ്യയില്‍ ചിട്ടവട്ടങ്ങള്‍ വെറുതേയല്ല

Happy Onam 2021: സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍Happy Onam 2021: സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഓണാശംസകള്‍

English summary

Onam 2022: Dates, Significance and All About 10 days of Harvest Festival of Kerala

Onam 2021: Dates, Significance and All About 10 days of Harvest Festival of Kerala celebrations. Take a look.
X
Desktop Bottom Promotion