സെപ്റ്റംബറില്‍ ബുധന്റെ മാറ്റം അനുസരിച്ച് ന്യൂമറോളജി സമ്പൂര്‍ണഫലം

സംഖ്യാശാസ്ത്രപ്രകാരം മൂന്ന്, ആറ്, ഒമ്പത് എന്നീ സംഖ്യകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഊര്‍ജ്ജം അടങ്ങിയിട്ടുള്ള സംഖ്യകളാണ് ഇതെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ സെപ്റ്റംബര്‍ എന്ന് 9-ാമത്തെ മാസത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. 9 എന്ന സംഖ്യ ജീവിതത്തിലെ അധികാരം, പദവി, സ്ഥാനം എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. പലപ്പോഴും 9 എന്നത് ഒരു നിഗൂഢ സംഖ്യയായാണ് കണക്കാക്കുന്നത്. സെപ്റ്റംബര്‍ മാസത്തെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ബുധനാണ്. അതുകൊണ്ട് തന്നെ ബുധന്റെ മാറ്റങ്ങള്‍ നമ്മളില്‍ പല വിധത്തിലുള്ള സ്വാധീനവും ചെലുത്തുന്നു.

Numerology Monthly Predictions

സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കാം. ഭാഗ്യം, ഭംഗി, പ്രശസ്തി, സമ്പത്ത്, ജനപ്രീതി എന്നിവയെല്ലാം ഈ മാസത്തില്‍ ജനിച്ചവരില്‍ സംഭവിക്കുന്നതാണ്. ബുദ്ധന്റെയും ശുക്രന്റെയും സംയോജനമാണ് ഈ മാസം. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് ഈ മാസം സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

ജന്മസംഖ്യ 1 (സൂര്യന്‍)

ജന്മസംഖ്യ 1 (സൂര്യന്‍)

നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ പുതിയ തുടക്കങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ ജീവിതം പൂര്‍ണ്ണമായും മാറുന്ന മാസമായിരിക്കും. അനിശ്ചിതത്വങ്ങള്‍ ഉണ്ടാവുമെങ്കിലും അത് നീണ്ട് നില്‍ക്കില്ല. ശ്രദ്ധയും ലക്ഷ്യബോധവും നിങ്ങള്‍ക്കുണ്ടാവാം. നിങ്ങള്‍ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ അത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുള്ളതായിരിക്കും. എന്നാല്‍ പിന്നീട് അത് എളുപ്പമായി മാറുന്നു. സാമ്പത്തികപരമായ അത്ര നല്ല സമയമായിരിക്കില്ല. എങ്കിലും അത് അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മികച്ചതായിരിക്കും.

ജന്മ സംഖ്യ 2 (ചന്ദ്രന്‍)

ജന്മ സംഖ്യ 2 (ചന്ദ്രന്‍)

ജന്മസംഖ്യ രണ്ട് ആണെങ്കില്‍ ഇവര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ഏത് കാര്യവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് ്‌നുകൂല സമയമാണ്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ജന്മസംഖ്യ 3 (കുജന്‍)

ജന്മസംഖ്യ 3 (കുജന്‍)

വ്യാഴമാണ് ഇവരെ ഭരിക്കുന്നത്. ജന്മസംഖ്യ മൂന്ന് ആണെങ്കില്‍ ഇവര്‍ക്ക് വളരെ തിരക്കുള്ള ഒരു മാസമായിരിക്കും. നിങ്ങളുടെ ജോലിയിലോ വ്യക്തിപരമായ പരിശ്രമത്തിലോ മുന്നോട്ട് പോവണം എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

 ജന്മസംഖ്യ 4 (വ്യാഴം)

ജന്മസംഖ്യ 4 (വ്യാഴം)

ജന്മസംഖ്യ 4 എങ്കില്‍ ഇവര്‍ക്ക് ബിസിനസില്‍ ലാഭകരമായ മാറ്റം ഉണ്ടാവും. സ്റ്റോക്ക് മാര്‍ക്കറ്റിലും കമ്പനിയിലും മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ മാസം അവര്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടവും പ്രൊഫഷണല്‍ നേട്ടവും അനുഭവപ്പെടും. സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. യാത്രയില്‍ വളരെയധികം പണം ചിലവാക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവും. ദൈവാനുഗ്രഹം കൂടെയുണ്ടാവും.

ജന്മസംഖ്യ 5 (ബുധന്‍)

ജന്മസംഖ്യ 5 (ബുധന്‍)

നിങ്ങളുടെ ജന്മസംഖ്യ 5 എങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായി നേരിടേണ്ടി വരുന്നു. ഏത് പ്രശ്‌നത്തേയും അതിജീവിക്കുന്നതിന് ഇവര്‍ ശ്രമിക്കുകന്നു. ജോലിയില്‍ ചെറിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുന്നതിനുള്ള സമയമാണ്. വിവിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു.

ജന്മസംഖ്യ 6 (ശുക്രന്‍)

ജന്മസംഖ്യ 6 (ശുക്രന്‍)

നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും പല പഴയ കാര്യങ്ങളും ഉപേക്ഷിക്കേണ്ടതായി വരുന്നു. വൈകാരികമായ പല നിമിഷങ്ങള്‍ക്കും സാക്ഷിയാകേണ്ടി വരുന്നു. കാര്യങ്ങളെ വ്യത്യസ്തമായി ചിന്തിക്കുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതായി ഇവരെ ബാധിക്കുന്നു. എല്ലായ്‌പ്പോഴും ഓരോ കാര്യത്തിലും സംശയങ്ങള്‍ വര്‍ദ്ധിക്കുന്നു.

ജന്മസംഖ്യ 7 (രാഹുകേതു) എന്നതിന്റെ സംഖ്യാശാസ്ത്രം

ജന്മസംഖ്യ 7 (രാഹുകേതു) എന്നതിന്റെ സംഖ്യാശാസ്ത്രം

ഈ ദിവസം ജനിച്ചവര്‍ അല്പം വൈകാരികമായാണ് ഏത് കാര്യത്തിലും ഇടപെടുന്നത്. അതുകൊണ്ട് തന്നെ ആത്മസംയമനം പാലിക്കണം. സുഹൃത്തുക്കളിലും പരിചയക്കാരിലുമുള്ള അമിത ആത്മവിശ്വാസം നിങ്ങള്‍ക്ക് തന്നെ ദോഷമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് പങ്കാളികളെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ലാത്ത സമയമാണ്.

ജന്മസംഖ്യ 8 (ശനി)

ജന്മസംഖ്യ 8 (ശനി)

നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ ശനിദേവനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നിങ്ങളുടെ വീടിനെയും കുടുംബത്തെയും സംബന്ധിച്ച ഏതെങ്കിലും വ്യക്തിഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയമാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും അതിന് പരിഹാരം കാണുന്നതിനും സാധിക്കുന്ന സമയമാണ്. പരിഹരിക്കപ്പെടാത്ത ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ട സമയമാണ്. കുടുംബത്തില്‍ സമാധാനം കൊണ്ട് വരുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം.

ജന്മസംഖ്യ 9 (ചൊവ്വ)

ജന്മസംഖ്യ 9 (ചൊവ്വ)

സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരാം. അധികാരം ഇവര്‍ തന്നെ ദുര്‍വിനിയോഗം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കാനും പരിഹാരം കാണുന്നതിനും നിങ്ങള്‍ ശ്രമിക്കേണ്ട സമയം കൂടിയാണ്. സാമ്പത്തിക മാറ്റങ്ങള്‍ക്ക് അനുയോജ്യമായ സമയമാണ്.

Story first published: Friday, August 26, 2022, 18:19 [IST]
X
Desktop Bottom Promotion