For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്റ്റംബറില്‍ ചൊവ്വാ സ്വാധീനവലയത്തില്‍ ഇവര്‍; സമ്പൂര്‍ണ ന്യൂമറോളജി ഫലം

|

സെപ്റ്റംബര്‍ ചൊവ്വയുടെ 9 -ആം ഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ഊര്‍ജ്ജത്തെയും ആത്മാഭിമാനത്തെയും സൂചിപ്പിക്കുന്നതാണ്. ചൊവ്വ നിയന്ത്രിക്കുന്നവര്‍ പലപ്പോഴും അവരുടെ തീരുമാനങ്ങളിലും പ്രതിബദ്ധതകളിലും ഉറച്ചുനില്‍ക്കുന്നവരായിരിക്കും. എന്നാല്‍ ചൊവ്വ ഗ്രഹം ബാധിച്ചവര്‍ അല്‍പം ദേഷ്യം കൂടുതലുള്ളവരായിരിക്കും. പൊലിസ്, സൈന്യം എന്നീ മേഖലകളില്‍ ഇവര്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇവര്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുകയും എപ്പോഴും സ്വീകരിക്കുകയും ചെയ്യുന്നു. അവര്‍ തിരഞ്ഞെടുക്കുന്ന ജോലി അത് ഏതായാലും അത് പൂര്‍ത്തീകരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ശാഠ്യം ഇവരുടെ കൂടപ്പിറപ്പാണ്. അവരുടെ അക്ഷമയും പെരുമാറ്റവും കൊണ്ട് പലപ്പോഴും അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

എന്നാല്‍ അല്‍പം ദുര്‍ബല സ്വഭാവക്കാരായിരിക്കും ഇവര്‍. വെല്ലുവിളികള്‍ ഉള്‍പ്പെടുന്ന ജോലികള്‍ അവര്‍ തിരഞ്ഞെടുക്കുന്നതിന് ഇഷ്ടപ്പെടുന്നുണ്ട്. ഇതില്‍ ഇവര്‍ക്ക് വിജയം ലഭിക്കുന്ന അവസ്ഥയും ഉണ്ടാവുന്നു. ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരും ഇല്ല എന്നുള്ളതാണ് സത്യം. ഏത് കാര്യത്തിലേയും ഉയര്‍ച്ചകളും താഴ്ചകളും നേരിടാന്‍ എപ്പോഴും ഇവര്‍ തയ്യാറാണ്. എന്നാല്‍ പരാജയം പലപ്പോഴും ഇവര്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നില്ല. ഭയം ഇവരിലുണ്ടാവില്ല. സെപ്റ്റംബര്‍ മാസം ചൊവ്വ ഗ്രഹത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്ക് എന്തൊക്കെ ഫലങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

നമ്പര്‍:- 1

നമ്പര്‍:- 1

നമ്പര്‍ 1 ഉള്ളവര്‍ക്ക് അവരുടെ ജോലിയില്‍ അനാവശ്യമായ കാലതാമസം നേരിടുന്നുണ്ട്. എന്നാല്‍ ഇതില്‍ മടുത്ത് എടുത്ത് ചാടി ഒന്നും ചെയ്യരുത്. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും വേണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വളരെയധികം ദേഷ്യവും നിരാശയും ഉണ്ടാകുന്ന അവസ്ഥയുണ്ടായേക്കാം. അനാവശ്യമായ വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പരാജയങ്ങള്‍ അംഗീകരിക്കാനും നിങ്ങളുടെ ജോലി സ്ഥിരമാക്കാനും ശ്രമിക്കുക. ജോലി മാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ടതാണ്.

 നമ്പര്‍:- 2

നമ്പര്‍:- 2

നമ്പര്‍ 2, ഈ മാസം, നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ഈ മാസം നിങ്ങള്‍ക്ക് വളരെയധികം ശാരീരിക സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും നേരിടേണ്ടി വന്നേക്കാം. കുടുംബത്തില്‍ നിന്ന് മാറി നില്‍ക്കാതെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുക. കാരണം അവര്‍ നിങ്ങള്‍ക്ക് ഒരു വലിയ ആശ്വാസം നല്‍കുന്നുണ്ട്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ചില വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

നമ്പര്‍:- 3

നമ്പര്‍:- 3

നമ്പര്‍ 3-ല്‍ ജനിച്ചവര്‍ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുന്ന ആളുകളാണ്. ഈ മാസം നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ മാസമായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങളും സമയവും ലഭിക്കും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ മാസം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.ഈ മാസം ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍:- 4

നമ്പര്‍:- 4

നമ്പര്‍ 4 ന്, ഈ മാസം വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാം. തിടുക്കത്തില്‍ തീരുമാനങ്ങളൊന്നും എടുക്കരുത്, കാരണം നിങ്ങള്‍ പിന്നീട് ഖേദിക്കേണ്ടിവരും. ഈ മാസം പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആ ബന്ധം നിങ്ങള്‍ക്ക് അനുകൂലമാകില്ല. കാരണം ഒരു ബ്രേക്ക് അപ്പിനുള്ള സാധ്യതയുണ്ട് എന്നുള്ളതാണ്.

നമ്പര്‍:- 5

നമ്പര്‍:- 5

നമ്പര്‍ 5 ന്, ഈ മാസം വളരെ അനുകൂലമായിരിക്കും. പ്രണയ ബന്ധങ്ങള്‍ക്ക് ഈ മാസം അനുകൂല സമയമായിരിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ മാസം നിങ്ങള്‍ക്ക് അനുകൂല സമയം ഉണ്ടാവുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി മികച്ച കോളേജുകള്‍ക്കായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമം പോലുള്ളവ ചെയ്യുകയും ചെയ്യണം.

നമ്പര്‍:- 6

നമ്പര്‍:- 6

നമ്പര്‍ 6 ന്, ഈ മാസം നിഷ്പക്ഷമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസൃതമായി ഈ മാസം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കേണ്ടതാണ്. കാരണം, നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഒരു സ്‌ട്രെസ്സ് ബസ്റ്ററായി മാറുന്നുണ്ട്.. ഈ മാസം ഒരു പ്രണയ ബന്ധത്തിലും ഏര്‍പ്പെടരുത്; അത് നിങ്ങള്‍ക്ക് അനുകൂലമാകില്ല. മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്.

രാശിപ്രകാരം മികച്ച രോഗപ്രതിരോധശേഷിയുള്ള രാശിക്കാര്‍ ഇവരാണ്രാശിപ്രകാരം മികച്ച രോഗപ്രതിരോധശേഷിയുള്ള രാശിക്കാര്‍ ഇവരാണ്

നമ്പര്‍:- 7

നമ്പര്‍:- 7

നമ്പര്‍ 7 ന്, ഈ കാലയളവ് സ്വയം ഒരു ആത്മപരിശോധനക്കുള്ള സമയമായിരിക്കും. ജീവിതത്തില്‍ മികച്ച വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. ദയവായി നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതല്ലാത്ത കാര്യങ്ങള്‍ക്ക് ചെവി കൊടുക്കരുത്. അതിനാല്‍ അനാവശ്യ വാദങ്ങളില്‍ ഏര്‍പ്പെടരുത്. എന്ത് സംഭവിച്ചാലും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാലയളവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്.

നമ്പര്‍:- 8

നമ്പര്‍:- 8

റൂട്ട് നമ്പര്‍ 8 ന്, ഈ മാസം നിങ്ങള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമാണ്, അതുകൊണ്ട് തന്നെ എല്ലാ വെല്ലുവിളികളും നേരിടാന്‍ ഇവര്‍ ശ്രമിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസൃതമായി ഈ മാസം മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഈ കാലയളവില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അല്‍പ്പം മോശമായേക്കാം എന്ന് മുന്‍കൂട്ടി അറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പക്ഷേ ഇത്തരം നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടായാല്‍ ഒരിക്കലും അതില്‍ നിരാശപ്പെടരുത്. കാരണം കാര്യങ്ങള്‍ മാറി മറിയാന്‍ നിമിഷ നേരം മതി എന്നുള്ളതാണ് സത്യം.

ഗര്‍ഭം മുതല്‍ ജനനം വരെ ജ്യോതിഷം പറയും മികച്ച സമയം ഇതാണ്ഗര്‍ഭം മുതല്‍ ജനനം വരെ ജ്യോതിഷം പറയും മികച്ച സമയം ഇതാണ്

നമ്പര്‍:- 9

നമ്പര്‍:- 9

നമ്പര്‍ 9 ന്, ഈ മാസം അവര്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന മാസമായിരിക്കും. അവര്‍ ആഗ്രഹിക്കുന്ന ഏത് ജോലിയിലും അവര്‍ വിജയിക്കും. ഈ മാസം നിങ്ങളുടെ ബന്ധത്തില്‍ വളരെയധികം സ്‌നേഹം വര്‍ദ്ധിക്കുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കാം. നിങ്ങള്‍ക്ക് ചുറ്റുമുണ്ടാവുന്ന നെഗറ്റീവ് സ്വഭാവമുള്ള ആളുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. അവ നിങ്ങളുടെ വികാരങ്ങളെ ദോഷകരമായി ബാധിക്കും.

<strong>12 രാശിയില്‍ ഈ 6 രാശിക്കാര്‍ക്ക് പ്രശസ്തിയും പണവും പുറകേ വരും</strong></p><p>12 രാശിയില്‍ ഈ 6 രാശിക്കാര്‍ക്ക് പ്രശസ്തിയും പണവും പുറകേ വരും

English summary

Numerology Monthly Predictions for September 2021 in Malayalam

Here in this article we are discussing about the Numerology monthly predictions for September 2021. Take a look.
X
Desktop Bottom Promotion