Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ഒക്ടോബര്‍ മാസം ന്യൂമറോളജി പ്രവചനങ്ങള്‍ ആര്‍ക്കെല്ലാം അനുകൂലം: സമ്പൂര്‍ണഫലം
ന്യൂമറോളജിയില്‍ വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്. സംഖ്യാ ശാസ്ത്രം എന്നത് വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ് എന്ന് നമുക്ക് അറിയാം. ജീവിതത്തില്‍ അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അതുപോലെ തന്നെയാണ് സംഖ്യാശാസ്ത്രപ്രകാരം നമുക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് അറിയേണ്ടതും.

ഒക്ടോബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഈ ലേഖനത്തില്‍ ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നമുക്ക് നോക്കാവുന്നതാണ്.

നമ്പര്‍ 1
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതില്‍ ചിലതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തികമായി നല്ലതായിരിക്കും. ബജറ്റിന് അനുസരിച്ച് ചിലവാക്കണം എന്നത് മാത്രം ശ്രദ്ധിക്കണം. ജീവിത പങ്കാളിയോടൊപ്പം യാത്ര പോവുന്നതിനും ജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. വീട് വാങ്ങുന്നതില്‍ ചെറിയ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും പൊതുവേ മികച്ച മാസം തന്നെയായിരിക്കും.

നമ്പര്‍ 2
ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഈ മാസം വളരെയധികം വൈകാരികമായ ഒന്നായിരിക്കും. ജോലി ചെയ്യുമ്പോള്‍ ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ നിങ്ങളെ തേടി വരാം. വ്യക്തിപരമായി ചെറിയ ചില പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ചിലവുകള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. മികച്ച തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് സ്വന്തമാക്കാന്‍ പറ്റിയ സമയമാണ്. പങ്കാളിയുടെ പെരുമാറ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പ്രതിസന്ധികളില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

നമ്പര്‍ 3
നമ്പര്‍ 3 ആണ് നിങ്ങളുടേത് എങ്കില്‍ പലപ്പോഴും ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അതീവ ശ്രദ്ധ വേണം. നിങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. പ്രണയത്തില്‍ മികച്ച സമയമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പ്രതിഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്ത് കാര്യവും തുറന്ന് പറയുന്നതിനുള്ള സമയമാണ് ഇത്.

നമ്പര്‍ 4
നിങ്ങളുടെ ന്യൂമറോളജി പ്രകാരം നമ്പര്‍ 4 ആണെങ്കില്‍ ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലി സ്ഥലത്ത് എപ്പോഴും തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നു. ഭക്ഷണത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രമോഷന്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു.

നമ്പര്‍5
നമ്പര്‍ 5 ആണ് ന്യൂമറോളജി പ്രകാരം നിങ്ങളുടേതെങ്കില്‍ കരിയറില്‍ വിജയം ഉണ്ടാവുന്ന സമയമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. പ്രണയ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഈ മാസം വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. വ്യാപാരികള്‍ക്ക് ലാഭകരമായ ഇടപാട് നടത്തുന്നതിനും അതിന് വേണ്ടിയുള്ള വഴികള്‍ തുറക്കുന്നതിനും സാധിക്കുന്നു. ബുധന്റെ പ്രശ്‌നങ്ങള്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു.

നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എന്നതാണ്. ചെറിയ പ്രശ്‌നങ്ങള്‍ പോലും നിങ്ങളെ അലട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങുന്നതിന് വേണ്ടി നമ്മള്‍ നിക്ഷേപിക്കുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം. ജോലിയുള്ളവര്‍ക്ക് ഈ മാസം അവരുടെ കഴിവ് തെളിയിക്കുന്നതിന് സാധിക്കുന്നു. വ്യാപാരികള്‍ക്ക് കരുതലോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ജോലിക്കാര്യത്തില്‍ അശ്രദ്ധ പാടില്ല എന്നതും ശ്രദ്ധിക്കണം.

നമ്പര്‍ 7
നമ്പര്‍ 7 ആണ് നിങ്ങളുടേത് എങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. കഠിനാധ്വാനം ചെയ്താലേ അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും മോശം സാഹചര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് മികച്ച അഭിപ്രായം ജോലിയില്‍ ഉണ്ടാവുന്നു. പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതിലൂടെ പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.

നമ്പര്‍ 8
നിങ്ങളുടെ നമ്പര്‍ ന്യൂമറോളജി പ്രകാരം 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയമാണ് എന്നതാണ് സത്യം. വീട്ടില്‍ സന്തോഷം നിറക്കുന്ന സമയം ആയിരിക്കും. ഈ മാസം മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എങ്കിലും സമ്മര്‍ദ്ദം നിറഞ്ഞ ഒരു അവസ്ഥായിരിക്കും. ബിസിനസില്‍ ലാഭം ഉണ്ടാവുന്നു. പുതിയ വീടോ സ്ഥലമോ വാങ്ങിക്കുമ്പോള്‍ നിങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ മാസം അല്‍പം പ്രശ്‌നങ്ങള്‍ ഉള്ളതായിരിക്കും. ശനിദേവനെ ആരാധിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം.

നമ്പര്‍ 9
നിങ്ങളുടെ ന്യൂമറോളജി പ്രകാരം നമ്പര്‍ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും എന്നതാണ്. പണം ചിലവാക്കുമ്പോള്‍ വിവേകത്തോടെ ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതാണ് സത്യം. സാമ്പത്തികമായി ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. ചൊവ്വാദോഷത്തെ പ്രതിരോധിക്കുന്നതിനും ചൊവ്വയെ പ്രസാദിപ്പിക്കുന്നതിനും വേണ്ടി ചുവന്ന നിറം ധരിക്കുന്നതിന് ശ്രദ്ധിക്കുക. അമിതമായ സമ്മര്‍ദ്ദം പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.



Click it and Unblock the Notifications











