Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
നവംബര്‍ മാസത്തില്‍ ന്യൂമറോളജി പ്രകാരം സമ്പൂര്‍ണഫലം
വര്‍ഷാവസാനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് നാം. 2022 അവസാനിക്കാന്‍ വെറും രണ്ട് മൂന്ന് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സമയം നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ഭാവിയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം ഇതിന് സഹായിക്കുന്നതാണ്. ഓരോ മാസത്തിലേയും നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ചുള്ള ഫലങ്ങള്‍ മനസ്സിലാക്കാന്‍ ന്യൂമറോളജി സഹായിക്കുന്നുണ്ട്.

നവംബര്‍ മാസത്തില്‍ നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് എന്തൊക്കെ ഭാഗ്യ നിര്‍ഭാഗ്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈ മാസത്തെ സമ്പൂര്‍ണ ന്യൂമറോളജി ഫലം അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

നമ്പര്‍ 1 (ജനനത്തീയതി 1, 10, 19, 28)
ഈ തീയതികളില്‍ ജനിച്ചവര്‍ നമ്പര്‍ 1 ല്‍ പെടുന്നു. അവര്‍ക്ക് നവംബര്‍ മാസം വളരെയധികം അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. നിങ്ങളുടെ കഠിനാധ്വാനവും ദൃഢനിശ്ചയവും പലപ്പോഴും ഏത് കാര്യത്തിനും ഫലം നല്‍കും. ക്രിയേറ്റീവ് ആയി ഏത് കാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് അനുകൂല മാസമാണ്. നിങ്ങളുടെ ഭാഗ്യ സംഖ്യ ഒമ്പതാണ്, ഇത് നിങ്ങളുടെ ബിസിനസ്സില്‍ അനുകൂല ഫലങ്ങളും ലാഭവും നല്കുന്ന മാസമാണ്. തീരുമാനങ്ങള്‍ പലപ്പോഴും നിര്‍ണായകമായിരിക്കും. ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസസവും വര്‍ദ്ധിക്കുന്ന സമയമായിരിക്കും.

നമ്പര്‍ 2 (ജനനത്തീയതി 2, 11, 20, 29)
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ഏത് കാര്യത്തിലും വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. നേട്ടത്തിന് വേണ്ടി നിങ്ങള്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ പെട്ടെന്നായിരിക്കും. ഏത് തീരുമാനത്തിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി നിങ്ങള്‍ സമയം ചിലവഴിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ഭാഗ്യ സംഖ്യ മൂന്നാണ്, അത് നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും.

നമ്പര്‍ 3 (ജനനത്തീയതി 3, 12, 21, 30)
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇത് നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. വളരെ ആക്റ്റീവ് ആയി നിലനില്‍ക്കുന്ന സമയമായിരിക്കും. സന്തോഷം പല കാര്യങ്ങളിലും കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഈ മാസം നിങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരിക്കും. മനോഹരമായ ജീവിതത്തിന് നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. പോസിറ്റീവിറ്റി ജീവിതത്തില്‍ നിറക്കുന്ന ഒരു സമയമാണ്. നിങ്ങളുടെ തൊഴില്‍പരവും വ്യക്തിപരവുമായ ജീവിതം അഭിവൃദ്ധി പ്രാപിക്കുന്നതിന് ഈ മാസത്തില്‍ സാധിക്കുന്നു.

നമ്പര്‍ 4 (ജനനത്തീയതി 4, 13, 22, 31)
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ ഇവര്‍ക്ക് ശരാശരി മാസമായിരിക്കും ഇത്. രാഹുവിന്റെയും കേതുവിന്റെയും സാന്നിധ്യം നിങ്ങളുടെ വികാരങ്ങളെ ബാധിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം കണ്ടെത്തണം. കഠിനാധ്വാനം ഫലം നല്കുന്നു. ജോലിയില്‍ മികച്ച അവസരങ്ങളും സമയവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഇത് ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പുതിയ അവസരങ്ങളെക്കുറിച്ചുള്ള ആശയത്തെ എതിര്‍ക്കരുത്. ഈ മാസം നിങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ലഭിക്കുന്നു. അത് ഒഴിവാക്കരുത്. നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക. പൊതുവേ ഗുണകരമായ മാസമായിരിക്കും.

നമ്പര്‍ 5 (ജനന തീയതി 5, 14, 23)
ഈ തീയ്യതികളില്‍ ജനിച്ചവരാണ് നിങ്ങളെങ്കില്‍ ഇവര്‍ക്ക് ഇത് ഊര്‍ജ്ജം നിറഞ്ഞ സമയമായിരിക്കും. ഉത്സാഹവും ഇവരില്‍ കാണുന്നുണ്ട്. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. പല അവസരങ്ങളും നിങ്ങളെ തേടി വരും. സാഹസികതകള്‍ നിറഞ്ഞ സമയമായിരിക്കും നിങ്ങള്‍ക്ക് ഈ മാസം. നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുന്നതിന് സാധിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. നിങ്ങളുടെ ഭാഗ്യ സംഖ്യ എട്ടാണ്, ഇത് നിങ്ങള്‍ക്ക് ധാരാളം ധനവും ഭാഗ്യവും നല്കുന്നു.

നമ്പര്‍ 6 (ജനന തീയതി 6, 15, 24)
നിങ്ങള്‍ ജനിച്ചത് മുകളില്‍ പറഞ്ഞ തീയ്യതികളില്‍ ആണെങ്കില്‍ ഇവര്‍ക്ക് സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നവരായിരിക്കും ഇവര്‍. അവസരങ്ങള്‍ പാഴാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ നഷ്ടബോധം ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, കാരണം ഈ മാസം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അഞ്ച് നിങ്ങള്‍ക്ക് ഭാഗ്യസംഖ്യയാണ്, നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 7 (ജനനത്തീയതി 7, 16, 25)
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് ഈ മാസം നിങ്ങള്‍ക്ക് അനുകൂലമാണ് എന്നതാണ്. എങ്കിലും അശ്രദ്ധയോടെ ഒരു കാര്യവും കൈകാര്യം ചെയ്യരുത്. ഇത് നിങ്ങളുടെ വ്യക്തിജീവിതത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. നിഷേധാത്മകമായ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. മെഡിറ്റേഷന്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ധ്യാനിക്കാന്‍ ശ്രമിക്കുക. ഇത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്ന സംഖ്യയാണ് നാല്.

നമ്പര്‍ 8 (ജനന തീയതി 8, 17, 26)
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 8 ആണെങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. കരിയറിലും മറ്റും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങളിലൂടെ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കരിയറിലും ജോലിയിലും ഉയര്‍ച്ചയുണ്ടാവുന്നു. ഇത് നിങ്ങളുടെ സുസ്ഥിര വളര്‍ച്ചക്ക് സഹായിക്കുന്നു. ആളുകള്‍ നിങ്ങളെ കൂടുതല്‍ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യും. നിങ്ങളുടെ ബുദ്ധിയും മിടുക്കും അംഗീകരിക്കപ്പെടുന്നു. ചന്ദ്രന് നിങ്ങള്‍ക്ക് അനുകൂലമാണ്, അഞ്ചാം നമ്പര്‍ ആണ് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നത്.

നമ്പര്‍ 9 (ജനനത്തീയതി 9, 18, 27)
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ക്ക് വിജയവും ഭാഗ്യവും നല്‍കുന്നതാണ്. പല കാര്യങ്ങളിലും പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായിരിക്കും. മാസത്തിന്റെ മധത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പം പ്രശ്നത്തില്‍ ആയിരിക്കും. ഈ മാസം കൂടുതല്‍ ചിലവുകള്‍ പ്രതീക്ഷിക്കാം. അതിനാല്‍, അശ്രദ്ധമായി ചെലവഴിക്കരുത്, ഈ മാസം കൂടുതല്‍ പണം ലാഭിക്കുന്നതിന് ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് അനുകൂല സമയയാരിക്കും. നിങ്ങളുടെ ജീവിതത്തില്‍ അനുകൂല സമയമാണ് ഇപ്പോഴുള്ളത്.



Click it and Unblock the Notifications