Just In
- 2 hrs ago അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- 2 hrs ago മഹാശുക്രദശയോടെ ഒന്നാം തീയ്യതി തുടങ്ങിയ നാളുകാര്‍: ഇനി ഇവരെ പിടിച്ചാല്‍ കിട്ടില്ല
- 4 hrs ago ഒരു കാരണവശാലും ഇവര്‍ കാപ്പി കുടിക്കരുത്, ആയുസ്സിന് ദോഷം
- 5 hrs ago രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
Don't Miss
- Movies സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
നവംബര്‍ മാസം ന്യൂമറോളജി ഫലം; സമയദോഷവും പെടാപാടും നേരത്തേയറിയാം
നവംബര്‍ തുടങ്ങാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി. എന്നാല്‍ ഈ വര്‍ഷം അവസാനിക്കാന്‍ വെറും രണ്ട് മാസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ അവസരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഫലങ്ങള്‍ ഉണ്ട്. ഇവയില്‍ വരുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ദു:ശകുനങ്ങള്‍ കാണിക്കും വസ്തുക്കള്‍ ; വീട്ടില്‍ ലക്ഷ്മി ദേവിയെ കുടിയിരുത്തും മുന്‍പ് ഒഴിവാക്കേണ്ടവ
ന്യൂമറോളജി പ്രകാരം നവംബര്‍ മാസത്തിലെ സമ്പൂര്‍ണഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ മാസത്തെ സമ്പൂര്‍ണ ന്യൂമറോളജി ഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.
നമ്പര്‍ 1 - (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)
നമ്പര്‍ 1-ന്റെ നവംബര്‍ മാസത്തിലെ ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. സിഇഒമാര്‍ക്കും എംഡിമാര്‍ക്കും ചെയര്മാന്മാര്ക്കും ഒക്ടോബര്‍ വളരെ ശുഭകരമായ മാസമാണ്. നിങ്ങള്‍ വളരെ പോസിറ്റീവും സര്‍ഗ്ഗാത്മകതയും ശക്തമായ വ്യക്തിത്വവും ഉള്ളവരായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ നവംബര്‍ മാസം കാത്തിരിക്കുന്നുണ്ട്. എന്നാല്‍ എല്ലാം ബിസിനസിന്റെ താല്‍പ്പര്യത്തിലാണ്. എന്നാല്‍ പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നവംബര്‍ മികച്ചതായി മാറിയേക്കില്ല. ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍, നിങ്ങള്‍ സമ്മര്‍ദത്തിലായിരിക്കും എന്നുള്ളതാണ് സത്യം. കൂടാതെ, ഒരു ദിവസം ഒന്നിലധികം കപ്പ് ചായയോ കാപ്പിയോ കഴിക്കരുത്, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉണ്ടാകാം.
ഭാഗ്യ ദിനങ്ങള്‍: വെള്ളിയാഴ്ച
ഭാഗ്യ നിറം: വെള്ള
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങള്‍ വളരെ അനുയോജ്യമായ മേഖലയില്‍ ആയിരിക്കും ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വളരെയധികം കംഫര്‍ട്ട് ഫീല്‍ എപ്പോഴും തോന്നുന്നുണ്ട്. ബിസിനസ്സ് രംഗങ്ങള്‍ക്ക് പിന്നില്‍ എപ്പോഴും ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ ആണ് ലഭിക്കുന്നത്. നിങ്ങളുടെ അധ്വാനവും വൈദഗ്ധ്യവും നേതൃത്വവും കൊണ്ട് നിങ്ങളുടെ ഉടമസ്ഥതയിലുള്ളതോ കൈകാര്യം ചെയ്യുന്നതോ ആയ ബിസിനസ്സുകളും മികച്ചതായി മാറുന്നു. മരുന്നുകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, ബിസിനസുകള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കുന്നു. വരാനിരിക്കുന്ന പുതിയ സംരംഭകരെ നിങ്ങള്‍ സഹായിക്കുകയും നയിക്കുകയും ചെയ്യും. ആരോഗ്യപരമായി, ശാരീരികമായും മാനസികമായും മികച്ച സമയമായിരിക്കും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ലൈറ്റ് യോഗ ചെയ്യാം.
ഭാഗ്യ ദിനങ്ങള്‍: ബുധനാഴ്ച
ഭാഗ്യ നിറം: ക്രീം
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)
വീടുകള്‍, നിര്‍മ്മാണം അല്ലെങ്കില്‍ വാസ്തുവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഏത് ബിസിനസ്സും ഇവരുടെതെങ്കില് അഭിവൃദ്ധിപ്പെടും. ബുക്ക് കീപ്പിംഗ്, സിഎ, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ നേഖലയില്‍ ഉള്ളവര്‍ക്ക് നവംബര്‍ മികച്ച മാസമായിരിക്കും. ബിസിനസ്സ് യാത്രകള്‍ പതിവായി മാറും. നടുവേദന വര്‍ദ്ധിച്ചേക്കാം, അതിനാല്‍ സ്വയം ആയാസപ്പെടരുത്. അതുകൊണ്ട് തന്നെ ആയാസകരമായ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യ ദിനങ്ങള്‍: ബുധനാഴ്ച
ഭാഗ്യ നിറം: ആകാശനീല
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)
നമ്പര്‍ 4 ജന്മസംഖ്യയുള്ളവരെങ്കില് ഇവരില്‍ വീടുകള്‍, നിര്‍മ്മാണം അല്ലെങ്കില്‍ വാസ്തുവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഏത് ബിസിനസ്സും അഭിവൃദ്ധിപ്പെടും. മാത്രമല്ല, ഈ സംഖ്യയുടെ ഊര്‍ജ്ജസ്വലമായ വൈബ്രേഷന്‍ നിങ്ങളുടെ ജോലി കൃത്യസമയത്ത് തീര്‍ക്കുന്നതിന് അനുവദിക്കുന്നു. അതിനാല്‍, ബുക്ക് കീപ്പിംഗ്, സിഎ, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ സെറ്റ് രീതികളും സമ്പ്രദായങ്ങളും ഉള്‍പ്പെടുന്ന ഏതൊരു ബിസിനസ്സിനും നവംബര്‍ മാസത്തില്‍ പ്രയോജനം ലഭിക്കുന്നു. ബിസിനസ്സ് യാത്രകള്‍ പതിവായി മാറും. നടുവേദന വര്‍ദ്ധിച്ചേക്കാം, അതിനാല്‍ സ്വയം ആയാസപ്പെടരുത്. കൂടുതല്‍ ശ്രദ്ധിക്കണം
ഭാഗ്യ ദിനങ്ങള്‍: ബുധനാഴ്ച
ഭാഗ്യ നിറം: ആകാശനീല
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങളുടെ ട്രാവല്‍ വ്ലോഗ് അല്ലെങ്കില്‍ ഗതാഗതവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തുടങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, നവംബര്‍ ആണ് നിങ്ങള്‍ക്ക് അനുയോജ്യമായ സമയം. അക്കൗണ്ടന്‍സി, അക്കാദമിക്, സ്റ്റാറ്റിസ്റ്റിക്സ്, പബ്ലിക് സ്പീക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ ഇവര്‍ക്ക് മികച്ചതായിരിക്കും. പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും ഫിലിം സ്റ്റുഡിയോകള്‍ക്കും നവംബര്‍ ലാഭകരമായി മാറും. എന്നാല്‍ ചില ബിസിനസ്സുകളില്‍ ചില നിയമപരമായ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം, അവിടെയും ഇവിടെയും, എന്നാല്‍ അവയെല്ലാം യഥാസമയം പരിഹരിക്കപ്പെടും. തലവേദന നിങ്ങളെ ശല്യപ്പെടുത്തിയേക്കാം. അതിനാല്‍ ജോലി സമ്മര്‍ദ്ദം അധികമാവരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഭാഗ്യ ദിനങ്ങള്‍: ചൊവ്വാഴ്ച
ഭാഗ്യ നിറം: ഓറഞ്ച്
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)
ആരോഗ്യം, മരുന്ന്, വീട്, റെസ്റ്റോറന്റുകള്‍ അല്ലെങ്കില്‍ വീടുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതൊരു ബിസിനസ്സിനും 2021 നവംബര്‍ ഇവര്‍ക്ക് മികച്ചതായിരിക്കും. നിങ്ങള്‍ വീട്ടില്‍ ചെയ്യുന്ന ഭക്ഷണ സേവനമോ സ്പായോ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സോ എന്താണെങ്കിലും നവംബര്‍ നിങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ മാസമാണ്. ഈ മാസം പെട്ടെന്ന് പണം ആകര്‍ഷിക്കാന്‍ കഴിയില്ലെങ്കിലും വിശ്വസ്തരായ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും. പണം പിന്നീട് വരും. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, കാരണം വയറുവേദന നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
ഭാഗ്യ ദിനങ്ങള്‍: ശനിയാഴ്ച
ഭാഗ്യ നിറം: ഇളം ഓറഞ്ച്
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)
മീറ്റിംഗുകള്‍, ബിസിനസ്സ് യാത്രകള്‍, ടൂറുകള്‍ എന്നിവ നിങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് പോവാന്‍ പ്രേരിപ്പിക്കും. നവംബറില്‍ ഒട്ടുമിക്ക ബിസിനസുകള്‍ക്കും ഉല്‍പ്പാദനക്ഷമതയുള്ള മാസമായിരിക്കും. നിങ്ങള്‍ ധാരാളം ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കും, അത് ബിസിനസിന്റെ അഭിവൃദ്ധിക്ക് വളരെ നിര്‍ണായകമാകും. നിങ്ങള്‍ ഒരു അനാവശ്യ സമ്മര്‍ദ്ദത്തിലും പെടുകയില്ല. എന്ന് മാത്രമല്ല മറ്റാര്‍ക്കും നിങ്ങളെ ഉപദേശിക്കുന്നതിനും സാധിക്കില്ല. മാസം മുഴുവന്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കണം. നേരിയ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.
ഭാഗ്യ ദിനങ്ങള്‍: ഞായറാഴ്ച
ഭാഗ്യ നിറം: ഇളം നാരങ്ങ
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)
നിയമപരവും സാമ്പത്തികവും നിക്ഷേപവുമായി ബന്ധപ്പെട്ടതുമായ സേവനങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ബിസിനസും ഇവര്‍ ചെയ്യുന്നതെങ്കില്‍ അഭിവൃദ്ധിപ്പെടുന്നു. നിങ്ങള്‍ക്ക് ചില പുതിയ ബിസിനസ്സ് കരാറുകള്‍ ലഭിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. നവംബറിലെ നിങ്ങളുടെ എല്ലാ പ്രധാന ബിസിനസ്സ് തീരുമാനങ്ങളും ഫലപ്രദമായിരിക്കും. മീറ്റിംഗുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്കായി കുറച്ച് വിദേശ യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ക്കായി ആരോഗ്യത്തോടെയുള്ള ഭക്ഷണക്രമം നിലനിര്‍ത്താന്‍ ശ്രമിക്കുക, ജോലി കാരണം ഭക്ഷണം ഒഴിവാക്കരുത്. അസിഡിറ്റി നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
ഭാഗ്യ ദിനങ്ങള്‍: തിങ്കളാഴ്ച
ഭാഗ്യ നിറം: ഓറഞ്ച്
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)
നിങ്ങള്‍ ഒരു ബിസിനസ്സ് നേട്ടത്തിനായി ശ്രമിക്കുകയാണെങ്കില്‍, ഇതാണ് പറ്റിയ സമയം.
നിങ്ങളുടെ ബിസിനസ്സിന്റെ വളര്‍ച്ചക്കായി നിങ്ങള്‍ക്ക് മികച്ചത് നല്കാന് നവംബര്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ഈ മാസം നിരവധി ബിസിനസ്സ് തടസ്സങ്ങള്‍ എളുപ്പത്തില്‍ മറികടക്കും. സ്വയം തൊഴില്‍ ചെയ്യുന്ന മോട്ടിവേഷണല്‍ സ്പീക്കറുകള്‍, കൗണ്‍സിലര്‍മാര്‍, എഴുത്തുകാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഏറ്റവും ലാഭകരമായ സമയമായിരിക്കും എന്നതാണ് സത്യം. കാലാനുസൃതമായ വ്യതിയാനങ്ങള്‍ കാരണം നിങ്ങള്‍ക്ക് പനി പിടിപെടുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ യോഗ ചെയ്യുക.
ഭാഗ്യ ദിനങ്ങള്‍: വ്യാഴാഴ്ച
ഭാഗ്യ നിറം: മെറൂണ്‍