Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മാര്‍ച്ച് 2023: സംഖ്യാശാസ്ത്ര പ്രകാരം അനുകൂല ഭാവത്തില്‍ വ്യാഴം: അതിഗംഭീരഫലങ്ങള്‍
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജന്മസംഖ്യാ ഫലങ്ങള്‍ മാര്‍ച്ചില്‍ എപ്രകാരമാണ് എന്ന് അറിയുന്നതിന് താല്‍പ്പര്യമുള്ളവരായിരിക്കും പലരും. വ്യാഴത്തിന്റെ മാസമായാണ് മാര്‍ച്ച് കണക്കാക്കുന്നത്. കാരണം ജനനസംഖ്യ 3 ഉള്ളവരും മാര്‍ച്ച് എന്ന മാസം മൂന്നാമത്തെ മാസവുമായതിനാല്‍ വ്യാഴത്തിന്റെ ദിനമായാണ് മാര്‍ച്ച് കണക്കാക്കുന്നത്. ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് അനുകൂലമായ അതിഗംഭീര ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. മൂന്ന് എന്ന സംഖ്യക്ക് തന്നെ വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. കാരണം ഇവര്‍ അവരുടെ കരിയറില്‍ എപ്പോഴും അഭിനിവേശമുള്ളവരായിരിക്കും. അത് മാത്രമല്ല ഇവര്‍ എളുപ്പത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുകയും ജീവിതത്തില്‍ വിജയിക്കുകയും ചെയ്യുന്നവരായിരിക്കും.

എന്നാല്‍ എല്ലാവരിലും നെഗറ്റീവും പോസിറ്റീവും ഉള്ളത് പോലെ മാര്‍ച്ചില്‍ ജനിച്ചവര്‍ക്കും ഇതെല്ലാമുണ്ട്. പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും.. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ചെറിയ രീതിയിലുള്ള അസ്വസ്ഥതകളും അനുഭവിക്കേണ്ടതായി വരുന്നു. എന്നാല്‍ പൊതുവേ ജന്മസംഖ്യാ പ്രകാരം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നമ്പര്‍ 1
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ ഇവര്‍ക്ക് മാര്‍ച്ച് മാസം പൊതുവേ അനുകൂല ഫലങ്ങള്‍ നല്‍കുന്ന സമയമായിരിക്കും. ഇവര്‍ സൗന്ദര്യ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ജോലി ഭാരം കൂടുതലായിരിക്കുമെങ്കിലും അവ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. അല്ലാത്ത പക്ഷം നിങ്ങള്‍ തളര്‍ന്ന് പോവാം. പമം ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വന്തമാക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒരുപോലെ തന്നെ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.
ദോഷ പരിഹാരം: ഗായത്രി മന്ത്രം ജപിക്കുക

നമ്പര്‍ 2
നമ്പര്‍ 2 അനുസരിച്ച് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് എല്ലാവരുടേയും യഥാര്‍ത്ഥ സ്വഭാവം ഈ മാസം മനസ്സിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ നേതൃത്വം വഹിക്കേണ്ട കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും പ്രശ്‌നങ്ങളും വഴക്കുകളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ധാരാളം യാത്രകള്‍ നടത്തുന്നതിന് അനുകൂലമായ സമയമാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നു. പഠിക്കുന്നതിന്റെ ഫലം ഇവര്‍ക്ക് ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
ദോഷ പരിഹാരം: നിങ്ങളുടെ പങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക

നമ്പര്‍ 3
മാര്‍ച്ചിലെ സംഖ്യാശാസ്ത്ര ജാതകം ഈ മാസം നമ്പര്‍ 3 ജന്മസംഖ്യയുള്ളവര്‍ക്ക് അവരുടെ കടങ്ങളെല്ലാം തീര്‍ക്കുന്നതിന് അനുകൂല മാസമായിരിക്കും ഇത്. മാത്രമല്ല നിങ്ങള്‍ ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. പണം ചിലവഴിക്കുന്നതിനേക്കാള്‍ സമ്പാദിക്കുന്നതിനാണ് കൂടുതല്‍ സമയം കണ്ടെത്തുന്നത്. വൈകാരികമായി നിങ്ങള്‍ വളരെയധികം ശക്തരായിരിക്കും. തൊഴില്‍ മാറ്റം ജീവിതത്തില്‍ സംഭവിക്കുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്ത് അതിന് വേണ്ടി പ്രയത്‌നിക്കാന്‍ സാധിക്കുന്നു. അതിഗംഭീരഫലങ്ങളാണ് ഈ മാസം ഇവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.
ദോഷ പരിഹാരം - ശനി മന്ത്രം ജപിക്കുക

നമ്പര്‍ 4
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്കും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് മാര്‍ച്ച് മാസം. പലപ്പോഴും പഠനത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ഈ മാസം കുടുംബാംഗങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. സംഖ്യാശാസ്ത്രമനുസരിച്ച് ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് പരമാവധി അവഗണിക്കുന്നതിന് ശ്രദ്ധിക്കണം. ദീര്‍ഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാധ്യതയുണ്ട്. മൊത്തത്തില്‍, മാര്‍ച്ച് നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ മാസമായിരിക്കും.
ദോഷ പരിഹാരം: നെറ്റിയില്‍ ചുവന്ന തിലകം ധരിക്കുക

നമ്പര്‍ 5
2023 മാര്‍ച്ചിലെ ന്യൂമറോളജി പ്രവചനം അനുസരിച്ച് നമ്പര്‍ 5 വരുന്നവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ഇത് മാത്രമല്ല അനാവശ്യമായി നിങ്ങള തേടി എത്തുന്ന വഴക്കുകളും പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. എല്ലാവരോടും ശാന്തമായി പെരുമാറുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ദേഷ്യം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. മൊത്തത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കുന്നു.
ദോഷ പരിഹാരം- ചന്ദന തിലകം നെറ്റിയില്‍ ചാര്‍ത്തുക

നമ്പര്‍ 6
ന്യൂമറോളജി പ്രകാരം മാര്‍ച്ച് മാസത്തില്‍ നമ്പര്‍ 6 ജന്മസംഖ്യയുള്ളവരുടെ ഫലം അത്ര നല്ലതായിരിക്കില്ല. ഇവര്‍ക്ക് ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇവ ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. സമ്പാദ്യത്തില്‍ ഈ മാസം വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അലംഭാവം കാണിക്കരുത്. പുതിയ കാര്യങ്ങള്‍ ജീവിതത്തില്‍ പരീക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറാവുന്നു. മൊത്തത്തില്‍ ഈ മാസം പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങളുടെ സമ്മിശ്രഫലമാണ് നല്‍കുന്നത്.
ദോഷ പരിഹാരം- ശിവ ചാലിസ വായിക്കുക

നമ്പര്‍ 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണോ എന്നാല്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോവുന്നത് എന്നതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള ഫലങ്ങളും നിങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല പങ്കാളിയായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ശക്തിയും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടൂതല്‍ ജോലി ചെയ്യുന്നതിനും സമ്പാദിക്കുന്നതിനും നിങ്ങള്‍ക്ക് ാധിക്കുന്നു. പണത്തിന്റെ കാര്യത്തിലും അനുകൂലമായ പല വിധത്തിലുള്ള ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് പലപ്പോഴും നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. മൊത്തത്തില്‍ ഈ മാസം നിങ്ങള്‍ക്ക് നല്ല മാസമായിരിക്കും.
ദോഷ പരിഹാരം- ശിവ ക്ഷേത്ര ദര്‍ശനം നടത്തുക.

നമ്പര്‍ 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നതാണ്. ഇത് പലപ്പോഴും നിങ്ങളേക്കാള്‍ മറ്റുള്ളവരോട് ദോഷം ചെയ്യുന്ന തരത്തിലുള്ളതായിരിക്കും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കുന്നു. എന്നാല്‍ ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. എപ്പോഴും അവര്‍ നിങ്ങളെ ചതിക്കുന്നതിനുള്ള സാധ്യത മുന്‍കൂട്ടി അറിയേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ വീണ്ടും തകര്‍ച്ചയിലേക്ക് എത്തിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവിനുള്ള സാധ്യതയുണ്ട്. ആത്മീയമായ കാര്യങ്ങളില്‍ കൂടുതല്‍ ചായ്‌വുണ്ടാവുന്നു. മൊത്തത്തില്‍ കുഴപ്പമില്ലാത്ത ഒരു മാസമായിരിക്കും മാര്‍ച്ച് മാസം.
ദോഷ പരിഹാരം- പശുവിന് പച്ചപ്പുല്ല് കൊടുക്കുക.

നമ്പര്‍ 9
ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇത് നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ സമ്മാനിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. അത് മാത്രമല്ല കഠിനാധ്വാനത്തിന് ഫലം കാണുന്ന മാസമാണ് മാര്‍ച്ച്. ഇത് കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ നടത്തുന്നതിന് അനുകൂലമായ സമയമാണ്. ഇത് കൂടാതെ വേര്‍പിരിഞ്ഞവര്‍ക്ക് ഒരുമിച്ച് ചേരുന്നതിനുള്ള അവസരവും ഈ മാസം ലഭിക്കുന്നു. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിന് നിങ്ങള്‍ തയ്യാറാവുന്നു. ജീവിത വിജയം ലഭിക്കുന്ന ഒരു മാസം കൂടിയാണ് മാര്‍ച്ച് ഈ സംഖ്യക്കാര്‍ക്ക്. മൊത്തത്തില്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്ന ഒരു മാസം കൂടിയാണ് മാര്‍ച്ച് മാസം
ദോഷ പരിഹാരം: ഹനുമാന്‍ മന്ത്രം ദിനവും ജപിക്കുക
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications










