Numerological Horoscope March 2022 മാര്‍ച്ച്: ന്യൂമറോളജിയില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ സമ്പൂര്‍ണഫലം

ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അല്‍പം പ്രധാനപ്പെട്ട ഒരു മാസം തന്നെയാണ് മാര്‍ച്ച് മാസം. കാരണം പുതുവര്‍ഷത്തിന്റെ ആദ്യത്തെ രണ്ട് മാസത്തെ ആവേശം കഴിഞ്ഞാല്‍ പിന്നീട് ബാക്കിയുള്ള സമയത്തെക്കുറിച്ച് പ്ലാന്‍ ചെയ്യുന്ന ഒരു മാസം കൂടിയാണ് മാര്‍ച്ച് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഈ മാസത്തിന് അല്‍പം പ്രത്യേകതകള്‍ കൂടിയുണ്ട്.

Numerology Monthly Predictions for March

ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതിനും കൂടുതല്‍ അറിയുന്നതിനും വേണ്ടി ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാം. ന്യൂമറോളജി മാര്‍ച്ച് മാസത്തില്‍ ്ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അറിയാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നുണ്ട്.

നമ്പര്‍ 1 (ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 1 (ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം ജോലിസ്ഥലത്തും ബിസിനസ്സിലുമുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ രംഗത്തെ പുരോഗതി ഇവര്‍ക്ക് ഈ മാസാരംഭത്തില്‍ വന്നുചേരും, എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഈ മാസം അധിക ചിലവുകള്‍ ഉണ്ടാകും. അനാവശ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കരുത്. ആലോചിച്ച ശേഷം പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുക. നിങ്ങളുടെ സംസാരവും ദേഷ്യവും നിയന്ത്രിക്കുക. ഈ മാസം കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ മികച്ച സമയമാണ്. മാസാവസാനം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

നമ്പര്‍ 2 (ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 2 (ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം, ജോലിസ്ഥലത്തും ബിസിനസ്സിലുമുള്ള അന്തരീക്ഷം സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാക്കുന്നു. മാസാരംഭത്തില്‍, പുതിയ ചുമതലകള്‍ ഉണ്ടാവുന്നു. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കുന്നുണ്ട് പല കാര്യങ്ങളിലും. ഈ മാസം അപകടകരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരു വ്യക്തിയോട് ചോദിക്കണം. മാസാരംഭത്തില്‍ എതിരാളികള്‍ സജീവമാകും. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സംസാരവും ദേ്ഷ്യവും നിയന്ത്രിക്കുക. ഈ മാസം ബിസിനസ്സില്‍ ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഈ മാസം കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

നമ്പര്‍ 3 (ഏത് മാസത്തിലെയും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 3 (ഏത് മാസത്തിലെയും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം സന്തോഷവും സമൃദ്ധിയും നിങ്ങളെ തേടിയെത്തുന്നുണ്ട്. ജോലിസ്ഥലത്തും ബിസിനസ്സിലും അനുകൂല അന്തരീക്ഷം ഉണ്ടായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥരുടെ അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. മാസാരംഭത്തില്‍ നല്ല ഫലങ്ങള്‍ ആയിരിക്കും. പുതിയ ചുമതലകള്‍ നിങ്ങളെ ഏല്‍പ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ മാസം ബിസിനസ്സില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാസാവസാനം, കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഈ മാസം വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.

നമ്പര്‍ 4 (ഏത് മാസത്തിലെയും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 4 (ഏത് മാസത്തിലെയും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം നിങ്ങള്‍ ജോലിസ്ഥലത്തും ബിസിനസ്സിലും പോസിറ്റിവിറ്റിയോടെ പ്രവര്‍ത്തിക്കും. മാസത്തിന്റെ തുടക്കത്തില്‍, തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരിക്കും. ഈ മാസം ലാഭം നിങ്ങളെ തേടിയെത്തും. ബുദ്ധിമുട്ടുള്ള ജോലികളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. ആലോചിച്ച ശേഷം പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുക. ദാമ്പത്യ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. മാസാവസാനം കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ക്ഷമയോടെ ഓരോ കാര്യങ്ങളും ചെയ്യണം.

നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം ജോലിയിലും ബിസിനസ്സിലും തിരക്ക് ഉണ്ടാവുന്നു. ടീം വര്‍ക്ക് മികച്ച ഫലങ്ങളിലേക്ക് നയിക്കും. മാസാരംഭത്തില്‍, സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ പലപ്പോഴും ബുദ്ധിമുട്ടുള്ള പല ജോലികളും എളുപ്പമാവും. ഈ മാസം ബിസിനസ്സില്‍ ലാഭത്തിന് അവസരമുണ്ടാകും. മാസത്തിന്റെ മധ്യത്തില്‍ ഒരു ബിസിനസ്സ് യാത്ര നിങ്ങള്‍ക്കുണ്ടാവാം. മാസാവസാനം, ജോലിസ്ഥലത്തും ബിസിനസ്സിലും എതിരാളികള്‍ക്ക് ഉണ്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, നിങ്ങള്‍ പരിചയസമ്പന്നനായ ഒരു വ്യക്തിയെ സമീപിക്കേണ്ടതാണ്. മാസാവസാനം കുടുംബപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. മാനസിക സമ്മര്‍ദ്ദം നിങ്ങളെ അലട്ടും. മാസാവസാനം, കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം പ്രശ്‌നത്തിലാവാം.

നമ്പര്‍ 6 (ഏത് മാസത്തിലെയും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 6 (ഏത് മാസത്തിലെയും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം, ജോലിസ്ഥലത്തും ബിസിനസ്സിലും സമ്മിശ്ര ഫലമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് പുതിയ പ്ലാനുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, നിങ്ങള്‍ രണ്ട് വട്ടം ആലോചിക്കണം. ജോലിസ്ഥലത്തും ബിസിനസ്സിലും ഈ മാസം മികച്ച അവസരങ്ങള്‍ വന്നുചേരും. എന്നാല്‍ മത്സര സാഹചര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുക. മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ പോസിറ്റീവ് എനര്‍ജി ഉണ്ടായിരിക്കും. ഈ മാസം ഉപയോഗശൂന്യമായ ജോലികളില്‍ നിങ്ങളുടെ സമയം പാഴാക്കരുത്. മാസാവസാനം കുടുംബത്തില്‍ ചില തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മാസാവസാനം, ഉദരസംബന്ധമായ അസുഖങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. അതുകൊണ്ട് ഭക്ഷണം ശ്രദ്ധിക്കണം.

നമ്പര്‍ 7 (ഏത് മാസത്തിലെയും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 7 (ഏത് മാസത്തിലെയും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം ജോലിസ്ഥലത്തും ബിസിനസ്സിലുമുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ഏത് കാര്യത്തിനും ലഭിക്കും. ഉദ്യോഗസ്ഥരുടെ അംഗീകാരം നിങ്ങളെ തേടിയെത്തും. മാസത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാവുന്നു. മാസത്തിന്റെ തുടക്കത്തില്‍, ബിസിനസ്സില്‍ ലാഭത്തിന്റെ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. സാമ്പത്തിക പുരോഗതിക്ക് അവസരമുണ്ടാകും. മാസത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ആളുകളെ കണ്ടുമുട്ടാം. ഈ മാസം കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. മാസാവസാനം പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഈ മാസം നിങ്ങളുടെ ആരോഗ്യം സാധാരണ അവസ്ഥയിലാവും.

നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം കാര്യങ്ങള്‍ അനുകൂലമായി വരുന്നു. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. മാസത്തിന്റെ തുടക്കത്തില്‍, വിവിധ തരത്തിലുള്ള ലാഭം നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. മാസാവസാനം, ജോലിസ്ഥലത്തും ബിസിനസ്സിലും ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. എന്നാല്‍ ക്ഷമയോടെയിരിക്കുക എന്നതാണ് ഏക പോംവഴി. ഈ മാസം കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. അപകടത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.

നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)

നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍)

ഈ മാസം ജോലിസ്ഥലത്തും ബിസിനസ്സിലുമുള്ള അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്നു. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥരുടെ അംഗീകാരവും നിങ്ങളെ തേടിയെത്തുന്നു. ഈ മാസം ബിസിനസ്സില്‍ ലാഭത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഉടനേ തന്നെ പൂര്‍ത്തിയാകും. മാസാവസാനം, നിങ്ങള്‍ക്ക് ഒരു ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകള്‍ പോവേണ്ടതായി വരുന്നു. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാവുന്നു. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. മാസാവസാനം ആരോഗ്യം അല്‍പം പ്രശ്‌നത്തിലായേക്കാം.

ശ്രദ്ധിക്കേണ്ടത്: ന്യൂമറോളജി ഫലം മികച്ചതാണെങ്കില്‍, മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ സവിശേഷതകളും നിങ്ങള്‍ക്ക് ശരിയായിരിക്കണമെന്നില്ല. നിങ്ങളുടെ രാശിചക്രത്തിന്റെ ഗുണങ്ങള്‍ നിങ്ങളുടെ പ്രാഥമിക സംഖ്യകളില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വന്നേക്കാം.

X
Desktop Bottom Promotion