ജൂണ്‍ 2021; ഈ മാസം ന്യൂമറോളജി ഫലത്തില്‍ പെടാപാടുപെടുന്നവര്‍ ഇവരാണ്‌

ജന്മസംഖ്യ നോക്കി പല കാര്യങ്ങളും പലരും തീരുമാനിക്കാറുണ്ട്. എന്നാല്‍ നക്ഷത്രമനുസരിച്ചും ജന്മസംഖ്യ നോക്കിയും നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതില്‍ അറിഞ്ഞിരിക്കേണ്ടത് ആദ്യം എങ്ങനെ നമ്മുടെ ജന്മസംഖ്യ കണക്കാക്കും എന്നുള്ളതാണ്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ്. എങ്ങനെ നമുക്ക് ഒരാളുടെ ജന്മസംഖ്യ മനസ്സിലാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം.

Numerology Monthly Predictions for June 2021
Numerology Monthly Predictions for June 2021

നിങ്ങള്‍ ഇപ്പോള്‍ ജനിച്ചത് 8-ാം തീയ്യതി ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ 8 എന്നാണ് പറയുന്നത്. എന്നാല്‍ നിങ്ങള്‍ ജനിച്ചത് പത്തിനും മുപ്പത്തി ഒന്നിനും ഇടയിലുള്ള ഒരു ദിവസമാണെങ്കില്‍ ആ രണ്ട് സംഖ്യകളും കൂടി കൂട്ടിക്കിട്ടുന്ന സംഖ്യയാണ് നിങ്ങളുടെ ജന്മസംഖ്യ എന്ന് പറയുന്നത്. നിങ്ങള്‍ ജനിച്ചത് 25ന് ആണെങ്കില്‍ 2+5 എന്നീ സംഖ്യകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയായ 7 ആണ് നിങ്ങളുടെ ജന്മസംഖ്യ. ഇത്തരത്തില്‍ ജൂണ്‍ മാസത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്ന സംഖ്യകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1

നമ്പര്‍ 1

നിങ്ങളുടെ ജന്മസംഖ്യ ഒന്ന് ആണെങ്കില്‍ നിങ്ങള്‍ക്ക് ഈ മാസം നിരവധി ഉത്തരവാദിത്തങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ നല്‍കുന്ന വാക്ക് എന്ന നിലയില്‍ എന്ത് ഉത്തരവാദിത്വവും നിങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയും. സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് നോക്കുകയാണെങ്കില്‍ ഈ മാസം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. മാത്രമല്ല സമ്പത്തിന്റെ വളര്‍ച്ചയുടെ നേട്ടങ്ങള്‍ അനുഭവത്തില്‍ വരികയും ചെയ്യും. ജോലിസ്ഥലത്തെ സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് നല്ലത്. പ്രണയത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഈ മാസം, നിങ്ങള്‍ കുറച്ച് മിടുക്കരായി, ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെങ്കില്‍, കൂടുതല്‍ മികച്ച ഫലങ്ങള്‍ വരും.

നമ്പര്‍ 2

നമ്പര്‍ 2

ഈ മാസം, നിങ്ങളുടെ പ്രണയ ബന്ധം തിളക്കമാര്‍ന്നതും മനസ്സ് സന്തോഷകരവുമാകും. സംയമനത്തോടെ ഏത് തീരുമാനത്തിലും എത്തിച്ചേരാനുള്ള സമയവും ആയിരിക്കും ഇത്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും വേണം. എങ്കിലും പലപ്പോഴും മനസ്സ് അസ്വസ്ഥമാവുന്നു. ജോലിസ്ഥലത്തും സമാനമായ ഒരു സാഹചര്യം ഉണ്ടാകും, കൂടാതെ മാസത്തിന്റെ തുടക്കത്തില്‍ ചില വാര്‍ത്തകള്‍ നിങ്ങളെ അസ്വസ്ഥമാകുകയും ചെയ്യും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മുന്നോട്ട് പോവുകയാണെങ്കില്‍ മാസാവസാനം നിങ്ങളുടെ സമയവും അനുകൂല സമയമായി മാറും.

നമ്പര്‍ 3

നമ്പര്‍ 3

സാമ്പത്തിക കാര്യങ്ങളില്‍, ഈ മാസം നിക്ഷേപങ്ങളിലൂടെ ക്രമേണ നേട്ടമുണ്ടാക്കുകയും സമ്പത്തിന്റെ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടാക്കുകയും ചെയ്യും. എന്നിരുന്നാലും, ഈ രംഗത്ത് അനുകൂല ഫലങ്ങള്‍ ലഭിക്കാത്തതില്‍ നിങ്ങള്‍ പലപ്പോഴും അസംതൃപ്തരാകും. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ നിങ്ങള്‍ മാറ്റിവച്ചാല്‍ നന്നായിരിക്കും. പ്രണയബന്ധത്തില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങള്‍ സ്വന്തം തീരുമാനത്തില്‍ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. നിങ്ങള്‍ കൂടുതല്‍ സന്തുഷ്ടരായി കാണപ്പെടുന്ന മാസങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

നമ്പര്‍ 4

നമ്പര്‍ 4

ഈ മാസം, സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ജൂണ്‍ മാസം പ്രത്യേകിച്ചും ശുഭകരമായ ഫലങ്ങള്‍ നല്‍കും. പ്രണയബന്ധത്തിലും അനുയോജ്യമായ മാറ്റം വരികയും മനസ്സ് സന്തോഷിക്കുകയും ചെയ്യും. മാനനഷ്ടത്തിനുള്ള സാധ്യത ജോലിസ്ഥലത്ത് വര്‍ദ്ധിക്കും എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓരോ അവസ്ഥയിലും മുന്നോട്ട് പോവുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു ഇവര്‍.

നമ്പര്‍ 5

നമ്പര്‍ 5

സാമ്പത്തിക ചിലവുകള്‍ ഈ മാസം ഉയര്‍ന്നതിനാല്‍ നിങ്ങളുടെ നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. എന്നിരുന്നാലും, പങ്കാളിത്തത്തില്‍ നടത്തിയ നിക്ഷേപം നല്ല ഫലം നല്‍കും. പ്രണയം ക്രമേണ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്ത് പ്രശ്‌നമാണെങ്കിലും അതില്‍ നിന്നെല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഈ മാസം നിങ്ങള്‍ക്ക് വിജയം ലഭിക്കുമെങ്കിലും നിങ്ങളുടെ പ്രതീക്ഷകളെ ഒരിക്കലും നിസ്സാരമാക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നമ്പര്‍ 6

നമ്പര്‍ 6

നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ ആശ്രയിച്ച് നിങ്ങളുടെ നിക്ഷേപങ്ങള്‍ തീരുമാനിക്കുമ്പോള്‍ മാത്രമേ സാമ്പത്തിക സമ്പത്ത് വളര്‍ച്ച കൃത്യമായി നടക്കുകയുള്ളൂ. ഈ മാസം, ജോലിസ്ഥലത്ത് നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുകയും നിങ്ങള്‍ക്ക് പലപ്പോഴും പല പ്രോജക്റ്റും നഷ്ടമാവുകയും ചെയ്യും. പ്രണയബന്ധത്തിലും പരസ്പര പിരിമുറുക്കവും വേര്‍തിരിക്കലും വര്‍ദ്ധിക്കും. ഒരു ചെറിയ സംഭാവന ജീവിതത്തില്‍ ചെയ്യുന്നത് എന്തുകൊണ്ടും ജീവിതത്തില്‍ സന്തോഷം നിറക്കും.

 നമ്പര്‍ 7

നമ്പര്‍ 7

പ്രണയബന്ധത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല സംയോജനമുണ്ടാകും, മനസ്സ് സന്തോഷിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങള്‍ ഒരു സുഖകരമായ സമയം ചെലവഴിക്കും. ജോലിസ്ഥലത്ത് പെട്ടെന്ന് നഷ്ടമുണ്ടാകാം. സാമ്പത്തികമായി പണം ചെലവഴിക്കാനുള്ള കൂടുതല്‍ സാധ്യതകളും ഉണ്ടാകും. ധൈര്യത്തോടെ മുന്നോട്ട് പോവുന്ന പല കാര്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേ്ണ്ടതായി വരാം. ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ പുതിയ തുടക്കം കൊണ്ട് വരുന്നു.

നമ്പര്‍ 8

നമ്പര്‍ 8

സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും, പുതിയ എന്തെങ്കിലും പഠിച്ച ശേഷം നിങ്ങളുടെ പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് ശ്രമിക്കും. ഈ മാസം നിങ്ങള്‍ക്കായി ശുഭകരമായ നേട്ടങ്ങളും പുരോഗതിയും ഉണ്ടാവുന്നുണ്ട്. ജൂണ്‍ മാസത്തില്‍, സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം ഇല്ലാതാക്കുന്നതിന് അശ്രദ്ധയെന്ന പ്രശ്‌നം നിങ്ങളുടെ കൂടെക്കൂടുന്ന ഒരു മാസം കൂടിയാണ്. പ്രണയബന്ധത്തില്‍ ഈ മാസം പരസ്പര പിരിമുറുക്കം വര്‍ദ്ധിപ്പിക്കും. ജൂണ്‍ അവസാന ഘട്ടത്തില്‍ പുരോഗതി ഉണ്ടാകും, മനസ്സ് സന്തോഷിക്കും.

നമ്പര്‍ 9

നമ്പര്‍ 9

ഈ മാസം പ്രണയ ബന്ധത്തിലെ മനോഹരമായ ഒരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. എപ്പോഴും നിങ്ങളുടെ മനസ്സ് സന്തോഷകരമായി നിലകൊള്ളും. നിങ്ങള്‍ക്ക് പ്രത്യേക വിജയം നേടാനാകുന്ന ജോലിസ്ഥലത്തും വളരെയധികം മാറ്റങ്ങള്‍ വരുന്നത് നിങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ സാധിക്കും. സാമ്പത്തിക ചെലവ് ഈ മാസം ഉയര്‍ന്നതായിരിക്കും, ഇതില്‍ ശ്രദ്ധ ആവശ്യമാണ്. മാസത്തിന്റെ അവസാന ഘട്ടത്തില്‍ മനസ്സ് സന്തോഷിക്കും. ഇത്രയുമാണ് ന്യൂമറോളജി പ്രകാരം ഓരോ ജന്മസംഖ്യ അനുസരിച്ച് ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന ഫലങ്ങള്‍.

X
Desktop Bottom Promotion