ജൂലൈ മാസത്തെ സമ്പൂര്‍ണ ന്യൂമറോളജി ഫലം: നിങ്ങളുടെ സംഖ്യ ഏത്?

ന്യൂമറോളജി പ്രകാരം നിങ്ങളുടെ മാസഫലം എന്താണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലേ? എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് സംഖ്യാശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. എല്ലാ ദിവസവും ഒരു പോലെ അല്ല, ചിലത് നല്ല ദിവസമായിരിക്കും ചിലത് മോശം ദിവസമായിരിക്കും.

Numerology Monthly Predictions For July

സംഖ്യാ ശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ എന്തൊക്കെയാണ് ഫലം നല്‍കുന്നത് എന്തൊക്കെയാണ് മോശം ഫലം എന്തൊക്കെ മുന്‍കരുതലുകള്‍ ഇതിന് എടുക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ജൂലൈ മാസത്തില്‍ വീണു പോവുന്നവരും എഴുന്നേറ്റ് നില്‍ക്കുന്നവരും ആരൊക്കെയെന്ന് നമുക്ക് ഈ ലേഖനം വായിക്കാം.

നമ്പര്‍ 1

നമ്പര്‍ 1

ജൂലൈ മാസത്തില്‍ നമ്പര്‍ 1 വരുന്നവരില്‍ നിങ്ങള്‍ കലാകാരന്‍മാര്‍ ആണെങ്കില്‍ അവര്‍ക്ക് മികച്ച സമയമായിരിക്കും. അവരെ ആദരിക്കുന്ന സമയമായിരിക്കും ഇത്. കൂടാതെ അവരുടെ കഠിനാധ്വാനത്തിന് ഫലം കാണുന്നതിനും സാധിക്കുന്നു. ബിസിനസ് രംഗത്തുള്ളവര്‍ക്ക് മികച്ച സമയമായത് കൊണ്ട് തന്നെ ഇവര്‍ക്ക് ലാഭം പല മേഖലകളിലും ഉണ്ടാവുന്നു. മുതിര്‍ന്നവരെക്കുറിച്ച് ചിന്തിക്കുകയും അവരുടെ വാക്കുകള്‍ ജീവിതത്തില്‍ പാലിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു മാസമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പൊതുവേ മികച്ച സമയമായിരിക്കും. സാമ്പത്തികമായി പറഞ്ഞാല്‍ നിങ്ങളുടെ കഴിവിനനുസരിച്ച് ലാഭം ലഭിക്കാന്‍ ഇടയുള്ള ഒരു മാസം കൂടിയായിരിക്കും.

 നമ്പര്‍ 2

നമ്പര്‍ 2

നിങ്ങള്‍ ജന്മസംഖ്യ പ്രകാരം നമ്പര്‍ രണ്ട് ആണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് മികച്ച സമയമായിരിക്കും. നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന സമയമായിരിക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. കാരണം അവരിലൂടെ ലാഭം പലപ്പോഴും നിങ്ങളുടെ പ്രോഡക്റ്റിന് ഉണ്ടായിരിക്കും. പക്ഷേ ജോലി ഭാരം ഇവരെ തകര്‍ക്കുന്നു. കരിയറില്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് ഇതിനെ മറികടക്കാന്‍ സാധിക്കും. സാമ്പത്തിക രംഗത്ത് അല്‍പം ശ്രദ്ധിക്കണം.

നമ്പര്‍ 3

നമ്പര്‍ 3

നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു മാസമാണ് ജൂലൈ മാസം ഇവര്‍ക്ക്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ജോലിയില്‍ ഉണ്ടാവാം. ബിസിനസില്‍ പക്ഷേ ലാഭം തേടി എത്തുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അവരുടെ കഴിവിന് അനുസരിച്ചുള്ള ജോലി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. സര്‍ഗ്ഗാത്മക കഴിവുകള്‍ ഇവര്‍ക്കുണ്ടാവുന്നു. ജോലി സ്ഥലത്ത് ഉണ്ടാവുന്ന ആത്മാര്‍ത്ഥത ഇവരെ പലപ്പോഴും അപകടത്തിലേക്ക് ആക്കും. കോടതി സംബന്ധമായ കാര്യങ്ങളില്‍ പരാജയം നേരിടുന്നതിന് തയ്യാറെടുക്കേണ്ടതാണ്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും പോസിറ്റീവ് ആയി എടുക്കേണ്ടതാണ്.

നമ്പര്‍ 4

നമ്പര്‍ 4

നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍ ഇവര്‍ കലാകാരന്‍മാരായിരിക്കും എന്ന് മാത്രമല്ല ഇവരുടെ പുതിയ കലാസൃഷ്ടിക്ക് അംഗീകാരം ലഭിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ അംഗീകാരം നേടുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച സ്ഥാനം ലഭിക്കുന്നു. മാര്‍ക്കറ്റിംഗ് രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലവും നേട്ടവും ലഭിക്കുന്നു. സഹപ്രവര്‍ത്തകരുമായി കലഹമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഓഫീസില്‍ ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. സാമ്പത്തിക നിലയെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഇടപാടുകളും വരുമാന വര്‍ദ്ധനവും ഉണ്ടാവുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

നമ്പര്‍ 5

നമ്പര്‍ 5

ന്യൂമറോളജി പ്രകാരം നമ്പര്‍ 5 ആണ് നിങ്ങളുടേതെങ്കില്‍ ഇവര്‍ക്ക് ഏത് കാര്യവും തുറന്ന് പറയാന്‍ സാധിക്കുന്നു. കലാകാരന്‍മാര്‍ക്ക് അവരുടെ പ്രശസ്തി വര്‍ദ്ധിക്കുന്നു. ബിസിനസ് രംഗത്ത് എതിരാളികള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ തെറ്റായ രീതിയില്‍ ഒരിക്കലും ബിസിനസിലേക്ക് എത്തരുത്. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുയോജ്യമായ സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അത് കൂടാതെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാല്‍ വരവനുസരിച്ച് ചെലവ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്..

നമ്പര്‍ 6

നമ്പര്‍ 6

നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ശമ്പള വര്‍ദ്ധനവിനുള്ള സാധ്യത കാണുന്നു. പുതിയ മാറ്റങ്ങളോടെ ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതം മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിയമപരമായ കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ഉപദേശവും നേട്ടവും ഉണ്ടാവുന്നു. കോടതിയില്‍ നിന്ന് അനുകൂലമായ വിധി ലഭിക്കുവന്നു. സ്ത്രീകള്‍ നേട്ടം കൊയ്യുന്ന ഒരു സമയം കൂടിയാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകള്‍ക്ക് ഏത് രംഗത്തും വളരെയധികം പിന്തുണയും സഹകരണവും ലഭിക്കുന്നു.

നമ്പര്‍ 7

നമ്പര്‍ 7

ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്കുള്ള പ്രത്യേക കഴിവിനെയാണ്. കാരണം ഇവര്‍ ആഗ്രഹിക്കുന്ന കാര്യം നടത്തിയെടുക്കുന്നതിന് വേണ്ടി എത്രയെല്ലാം കഠിനാധ്വാനം ചെയ്യുന്നതിനും സാധിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ഒരിക്കലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നില്ല. പുതിയ കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് അല്‍പം കൂടി ആഴത്തില്‍ ചിന്തിച്ച് തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എങ്കിലും ഓഫീസില്‍ നിങ്ങളുടെ സ്ഥാനം മികച്ചത് തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നമ്പര്‍ 8

നമ്പര്‍ 8

ന്യൂമറോളജി പ്രകാരം നിങ്ങളുടെ നമ്പര്‍ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പ്രശസ്തി പല വഴികളിലൂടെ വന്ന് ചേരും എന്നതാണ്. ഇത് കൂടാതെ സ്വതസിദ്ധമായ കഴിവുകളിലൂടെ ജീവിതത്തില്‍ ഉയരത്തിലേക്ക് എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലിയില്‍ കഴിവ് തെളിയിക്കാന്‍ സാധിക്കും. കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ചെറിയ തോതില്‍ ആത്മവിശ്വാസത്തേയും കൂടി ബാധിച്ചേക്കാവുന്ന അവസ്ഥയിലേക്ക് എത്തുന്നു. ശമ്പളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ വളരെ വലിയ നേട്ടങ്ങളും ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നല്‍കുന്നു. അപ്രതീക്ഷിത നേട്ടങ്ങളും ഉണ്ടാവും.

നമ്പര്‍ 9

നമ്പര്‍ 9

ഊഹക്കച്ചവടങ്ങളും വാഗ്ദാനങ്ങളും അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത കാണുന്നു. പാരമ്പര്യമായി ലഭിക്കാവുന്ന സ്വത്ത് ലഭിക്കുന്നു. എന്നാല്‍ ഊഹാപോഹങ്ങളില്‍ വീഴാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഷെയര്‍മാര്‍ക്കറ്റില്‍ ഇറങ്ങുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. കാരണം സാമ്പത്തിക ഇടപാടില്‍ ചെറിയ നഷ്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വരുമാനം ശ്രദ്ധിക്കണം. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. വഴിത്തിരിവുകള്‍ ജീവിതത്തിലുണ്ടാവുന്ന സമയം കൂടിയാണ്. സ്ത്രീകളില്‍ ആഢംബര ഭ്രമം അല്‍പം കൂടുതലായതിനാല്‍ ശ്രദ്ധിച്ച് പണം ചിലവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

X
Desktop Bottom Promotion