2023 ജനുവരി സമ്പൂര്‍ണ ജന്മസംഖ്യാ ഫലം: സൂര്യന്റെ തീക്ഷ്ണതയില്‍ സര്‍വ്വസൗഭാഗ്യം തെളിയുന്നവര്‍

2023 ജനുവരി മാസത്തിന് തുടക്കമായി, ഈ മാസത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ മാസം ജന്മസംഖ്യ 1-മായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മാത്രമല്ല ഈ മാസത്തെ ഭരിക്കുന്നത് ഗ്രഹങ്ങളുടെ അധിപനായ സൂര്യനാണ്. ജന്മസംഖ്യ ഒന്നാണെങ്കില്‍ ആവട്ടെ അവരുടെ ഭാഗ്യത്തെക്കുറിച്ച് ഇനി പറയുകയേ വേണ്ട. അത്രയേറെ ഫലം നല്‍കുന്ന ഒരു മാസമാണ് ജനുവരി മാസം. ഒന്നാം നമ്പറാണ് ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഭാഗ്യസംഖ്യയെങ്കില്‍ ഒരു കാരണവശാലും ഇവരുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ഇത്തരത്തില്‍ നിരവധി പ്രത്യേകതകള്‍ ഒന്നാം നമ്പറിനുണ്ട്.

Numerology Monthly Predictions For January

ജനുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ ഭാഗ്യം കൊണ്ട് വരുന്ന സംഖ്യ. ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് ജനുവരി മാസം എപ്രകാരം ആയിരിക്കും എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ നടക്കുന്നതും, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടതും നല്ലതാണ്. ജീവിതത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് കൂടുതല്‍ കൃത്യമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന 2023 ജനുവരിയിലെ ന്യൂമറോളജി പ്രവചനം.

ജനന നമ്പര്‍ 1

ജനന നമ്പര്‍ 1

നിങ്ങളുടെ ജന്മസംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വളരെ മികച്ച ഒരു മാസമായിരിക്കും ജനുവരി എന്നതാണ്. ഈ മാസത്തില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് എന്തും നേടിയെടുക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല അതിന് വേണ്ടി നിങ്ങള്‍ വളരെയധികം പരിശ്രമിക്കേണ്ടി വരും എന്നതാണ് സത്യം. ഈ സമയം നിങ്ങള്‍ക്ക് അല്‍പം ഏകാന്തത അനുഭവപ്പെടാം. എന്നാല്‍ അതിന്റെ ഫലമായി മറ്റ് കാര്യങ്ങള്‍ മറക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യത്തിന് വളരെയധികം മുന്‍ഗണന നല്‍കണം. ഒരിക്കലും ആരോഗ്യ കാര്യങ്ങളെ അവഗണിക്കരുത്. സാമ്പത്തികമായി ഈ മാസം മികച്ചതായിരിക്കും. പൊതുവേ ഈ മാസം നിങ്ങള്‍ക്ക് ശരാശരി മാസമായിരിക്കും.

പ്രതിവിധി- തിങ്കളാഴ്ച ശിവാഭിഷേകം ചെയ്യുക

 ജനന നമ്പര്‍ 2

ജനന നമ്പര്‍ 2

നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അതിന്റെ ഫലം ജനുവരി മാസത്തില്‍ എന്താണ് എന്ന് നമുക്ക് നോക്കാം. പൊതുവേ ഇവര്‍ക്ക് സമ്മര്‍ദ്ദമുള്ള ഒരു മാസമായിരിക്കും 2023 ജനുവരി മാസം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ ഒരു അരക്ഷിതാവസ്ഥ നേരിടേണ്ടതായി വരുന്നു. എന്നാല്‍ പൊതുവേ നിങ്ങള്‍ക്ക് മികച്ച ഒരു മാസമായിരിക്കും ജനുവരി. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരിക്കും. ബിസിനസില്‍ സാമ്പത്തിക മാറ്റം അനുകൂലമായി വരും. ഒരിക്കലും കരിയറിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല. നിക്ഷേപങ്ങളില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു.

പ്രതിവിധി- കൃഷ്ണ മന്ത്രം ജപിക്കുക.

ജനന നമ്പര്‍ 3

ജനന നമ്പര്‍ 3

നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വര്‍ഷത്തിന്റെ തുടക്കം വളരെ മികച്ചതായിരിക്കും എന്നതാണ്. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ഈ മാസം ലഭിക്കുന്നു. പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്ന ഒരു വര്‍ഷമാണ് 2023 ജനുവരി മാസം. നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് ബിസിനസ് സംബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. വിജയകരമായ പല കാര്യങ്ങളും ആരംഭിക്കുന്നതിനുള്ള ഒരു മാസം കൂടിയാണ് ജനുവരി മാസം. മൊത്തത്തില്‍, ജനുവരിയിലെ ന്യൂമറോളജി അനുസരിച്ച് നിങ്ങള്‍ക്ക് സന്തോഷകരമായ ഒരു മാസമായിരിക്കും ജനുവരി മുതല്‍.

പ്രതിവിധി- പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുക.

ജനന നമ്പര്‍ 4

ജനന നമ്പര്‍ 4

നിങ്ങളുടെ ന്യൂമറോളജി പ്രകാരം ഉള്ള നമ്പര്‍ 4 ആണെങ്കില്‍ ഇതനുസരിച്ച് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമായിരിക്കും ജനുവരി മാസം. ജോലിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രമോഷനും സ്ഥാനമാറ്റവും ശമ്പള വര്‍ദ്ധനവും കൊണ്ട് മികച്ച ഒരു മാസമായിരിക്കും ജനുവരി മാസം. ബിസിനസ്സ് രംഗത്ത് ഉള്ളവര്‍ ഈ സമയത്ത് വളരെ വിജയകരമായിരിക്കും. തൊഴില്‍ മേഖലയിലുള്ളവര്‍ എല്ലാ കാര്യങ്ങളിലും അതീവ ബോധമുള്ളവരായിരിക്കണം. ക്ഷമയോടെ വേണം ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന്. മൊത്തത്തില്‍, ഇത് നിങ്ങളുടെ കരിയറിലെ മികച്ച സമയമാണ് ആ മാസം.

പ്രതിവിധി- പ്രായമായവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.

ജനന നമ്പര്‍ 5

ജനന നമ്പര്‍ 5

നിങ്ങളുടെ ജന്മസംഖ്യ 5 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ സംഖ്യക്കാര്‍ക്ക് ജീവിതത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നതാണ്. മതപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ധാരാളം പണം സമ്പാദിക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ഈ മാസം നിങ്ങള്‍ക്കുണ്ടാവുന്നത്. വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുകയും അവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുന്നതിനും ഇവര്‍ സമയം കണ്ടെത്തുന്നു. മാത്രമല്ല ഏത് കാര്യത്തിനും അനുകൂല തീരുമാനങ്ങള്‍ എടുക്കുന്നതിന് പറ്റിയ സമയം കൂടിയാണ്.

പ്രതിവിധി- ശനിയാഴ്ച ആല്‍മരത്തിന് മുന്നില്‍ വിളക്ക് കൊളുത്തുക

ജനന നമ്പര്‍ 6

ജനന നമ്പര്‍ 6

ന്യൂമറോളജി പ്രകാരം നിങ്ങളുടെ ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഒരു മാസമായിരിക്കും ജനുവരി. അത് മാത്രമല്ല ഈ കാലയളവില്‍ ഇവര്‍ക്ക് വിജയകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പുതിയ ജോലിയോ ബിസിനസോ ആരംഭിക്കുന്നതിനുള്ള അനുകൂല സമയം ഉണ്ടാവുന്നു. പല കാര്യങ്ങള്‍ക്ക് വേണ്ടിയും ധാരാളം സമയം ചിലവഴിക്കുന്നു. സുഹൃത്തുക്കളോടൊപ്പം ധാരാളം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അനാവശ്യ ചിലവുകള്‍ കുറക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. സുഹൃത്തുക്കളും കുടുംബവുമാണ് ഇവരുടെ പ്രയോരിറ്റി. മൊത്തത്തില്‍ ഈ മാസം നല്ലതായിരിക്കും.

ദോഷപരിഹാരം- ചൊവ്വാഴ്ച ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുക.

ജനന നമ്പര്‍ 7

ജനന നമ്പര്‍ 7

നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനുവരി മാസത്തില്‍ ചെറിയ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും എന്നതാണ്. ഇത് കൂടാതെ പുതിയ പദ്ധതികളും പുതിയ ആശയങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കും. ഈ മാസം പുതിയ ജോലിയോ ബിസിനസ്സോ ആരംഭിക്കുന്ന ഏതൊരാള്‍ക്കും കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിന് അനൂകൂല സമയമാണ് ഈ മാസം. അങ്ങനെ വലിയൊരാഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഈ കാലയളവ് നിങ്ങളില്‍ ചെറിയ ചില സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് വരും. അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികൡലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്രതിവിധി- ശനിയാഴ്ച തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക

ജനന നമ്പര്‍ 8

ജനന നമ്പര്‍ 8

നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഈ സംഖ്യക്കാര്‍ക്ക് ജനുവരി മികച്ചതായിരിക്കും എന്നതാണ്. പല വിധത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പല വിധത്തിലുള്ള അനുകൂല നിക്ഷേപങ്ങള്‍ നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ മികച്ച തീരുമാനങ്ങള്‍ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ നിങ്ങളുടെ തെറ്റായ തീരുമാനങ്ങള്‍ കാര്യമായ ദോഷം നിങ്ങളുടെ കരിയറിലും ജീവിതത്തിലും ഉണ്ടാക്കുന്നു. ഈ മാസം നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെ മികച്ചതായിരിക്കും. ഈ മാസം വിവേകപൂര്‍വ്വം വേണം ഏത് തീരുമാനവും എടുക്കുന്നതിന്. നിങ്ങളുടെ എല്ലാ ശരിയായ തീരുമാനങ്ങളേയും നിങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിന് സാധിക്കുന്ന ഒരു മാസമാണ് ജനുവരി.

പ്രതിവിധി- ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ റോസാപ്പൂവ് അര്‍പ്പിക്കുക

ജനന നമ്പര്‍ 9

ജനന നമ്പര്‍ 9

നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ അത് സൂചിപ്പിക്കുന്ന നിങ്ങള്‍ക്ക് ജനുവരി നല്‍കുന്നത് സന്തോഷകരമായ ഒരു മാസമായിരിക്കും എന്നതാണ്. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ഊര്‍ജ്ജസ്വലതയും പോസിറ്റീവും അനുഭവപ്പെടും. ഇതിലൂടെ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നു. ഏതൊരാള്‍ക്കും ഈ മാസം അനുഗ്രഹമായിരിക്കും. അതിലൂടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല അനുഭവങ്ങളും ഉണ്ടായിരിക്കും. പ്രണയിക്കുന്നവര്‍ക്കും വളരെ അനുകൂല മാറ്റം കൊണ്ട് വരുന്ന ഒരു മാസം തന്നെയാണ്. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്ന ഒരു മാസം തന്നെയാണ് ജനുവരി.

പ്രതിവിധി - നിങ്ങളുടെ പോക്കറ്റില്‍ ഒരു വെള്ളി നാണയം സൂക്ഷിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Monday, January 2, 2023, 11:13 [IST]
X
Desktop Bottom Promotion