ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്‍കി അനുഗ്രഹിക്കുന്നവര്‍

ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. പലരും സംഖ്യാശാസ്ത്രപ്രകാരം തങ്ങളുടെ ഭാവി എപ്രകാരമാണ് എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. 2023- ഫെബ്രുവരി മാസത്തെ ഭരിക്കുന്നത് ശനിയാണ്. ശനിയുടെ ഈ ഭരണത്തില്‍ ചില ജന്മസംഖ്യയില്‍ വരുന്നവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശനി എപ്പോഴും ദോഷം നല്‍കുന്നതല്ല എന്ന് നിങ്ങള്‍ക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

Numerology Monthly Predictions

2023 ഫെബ്രുവരി മാസത്തെ ഏറ്റവും മികച്ചതും കൃത്യവുമായ സംഖ്യാശാസ്ത്ര പ്രവചനങ്ങള്‍ ഇവിടെയുണ്ട്. അതിന് മുന്‍പ് എങ്ങനെ നിങ്ങളുടെ ജന്മസംഖ്യ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. അതിന് നിങ്ങള്‍ക്ക് ആകെ വേണ്ടത് നിങ്ങളുടെ ജനനത്തീയ്യതി മാത്രമാണ്. ഉദാഹരണത്തിന് നിങ്ങളുടെ ജനനത്തീയതി 2000 മാര്‍ച്ച് 31 ആണെങ്കില്‍ താഴെ കാണിച്ചിരിക്കുന്നതുപോലെ ഈ നമ്പറുകള്‍ മാറ്റുക.

31-എന്നത് 3 + 1 = 4 ആയി കൂട്ടിച്ചേര്‍ക്കും
മാര്‍ച്ച് എന്നത് 03 ആണ്, അതിനാല്‍ ഇത് 0 + 3 = 3 ആയി വരുന്നു
ഇനി 2000 എന്നത് 2 + 0 + 0 + 0 = 2 ആയി കണക്കാക്കുന്നത്. പിന്നീട് ഈ സംഖ്യകള്‍ എല്ലാം തന്നെ കൂട്ടുമ്പോള്‍ 9 എന്ന നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതിന് അര്‍ത്ഥം നിങ്ങളുടെ ജന്മസംഖ്യ 9 ആണ് എന്നാണ്. ഇത്തരത്തില്‍ ഒരോരുത്തരുടേയും നമുക്ക് കണക്കാക്കാം.

ന്യൂമറോളജി നമ്പര്‍ 1

ന്യൂമറോളജി നമ്പര്‍ 1

നിങ്ങളുടെ ജന്മസംഖ്യ എന്ന് പറയുന്നത് 1 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം അനുകൂല ഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസമായിരിക്കും. ജോലിയിലും കരിയറിലും ഇവര്‍ പ്രതീക്ഷിക്കാത്ത വളര്‍ച്ച ഇവര്‍ക്കുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് വളരെയധികം അനുകൂല ഫലങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ ഒന്നിന് മുന്നിലും ഇവര്‍ തോറ്റുപോവുകയില്ല. എല്ലാ അര്‍ത്ഥത്തിലും എവിടേയും ഒന്നാമതെത്തുന്നതിന് സാധിക്കുന്നു 1 എന്ന നമ്പറിന്. ശനി ഇവര്‍ക്ക് മേല്‍ അനുഗ്രഹ ഭാവത്തിലാണ് നില്‍ക്കുന്നതും.

ന്യൂമറോളജി നമ്പര്‍ 2

ന്യൂമറോളജി നമ്പര്‍ 2

നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് വിജയം എപ്പോഴും കൈപ്പിടിയില്‍ ആയിരിക്കും. ഗുണകരമായ ഒരു മാസമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ഇത് കൂടാതെ ഏത് കാര്യത്തിനും തുടങ്ങിവെക്കുന്ന എന്തിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഫെബ്രുവരിയിലെ ന്യൂമറോളജി പ്രവചനങ്ങള്‍ അനുസരിച്ച്, ഈ സംഖ്യക്കാര്‍ കൂടുതല്‍ സമയം പങ്കാളിയേയുംു കുടുംബത്തേയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നു. ഇവര്‍ക്ക് എപ്പോഴും പ്രശസ്തിയും വിജയവും ഇവരുടെ കൈപ്പിടിയില്‍ ആയിരിക്കും എന്നതാണ് സത്യം.

ന്യൂമറോളജി നമ്പര്‍ 3

ന്യൂമറോളജി നമ്പര്‍ 3

സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ ജന്മസംഖ്യ 3 ആണ് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന ഒരു മാസമായിരിക്കും എന്നതാണ് സത്യം. ഇവര്‍ക്ക് ശുഭാപ്തി വിശ്വാസം വര്‍ദ്ധിക്കുന്ന ഒരു മാസമായിരിക്കും ഫെബ്രുവരി എന്നത്. ഈ മാസം ചില പ്രധാന തീരുമാനങ്ങള്‍ ഇവര്‍ എടുക്കേണ്ടതായി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമായിരിക്കും എന്നതാണ്. എന്നാല്‍ ചെറിയ ചില അസ്വസ്ഥതകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ന്യൂമറോളജി നമ്പര്‍ 4

ന്യൂമറോളജി നമ്പര്‍ 4

നിങ്ങളുടെ സംഖ്യാശാസ്ത്രപ്രകാരം നമ്പര്‍ 4 ആണെങ്കില്‍ ഇവര്‍ക്ക് വളരെയധികം അനുഗ്രഹം നിലനില്‍ക്കുന്ന ഒരു മാസമായിരിക്കും. ഇവരുടെ ജീവിതത്തില്‍ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലരേയും നിങ്ങള്‍ക്ക് ഈ മാസം പല കാര്യങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കേണ്ടതായി വരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് നേട്ടങ്ങളേ ഉണ്ടാവുകയുള്ളൂ എന്നതാണ് സത്യം.

ന്യൂമറോളജി നമ്പര്‍ 5

ന്യൂമറോളജി നമ്പര്‍ 5

നിങ്ങളുടെ ന്യൂമറോളജി പ്രകാരം വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ മാസമായിരിക്കും. ഫെബ്രുവരിയില്‍ പല കാര്യങ്ങളും ശ്രദ്ധയോടെ വേണം ഇവര്‍ കൈകാര്യം ചെയ്യുന്നതിന്. സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പരിഭ്രാന്തി വര്‍ദ്ധിക്കുന്നതിനും അതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും.

ന്യൂമറോളജി നമ്പര്‍ 6

ന്യൂമറോളജി നമ്പര്‍ 6

ന്യൂമറോളജി പ്രകാരം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്ന ഒരു മാസമായിരിക്കും ഫെബ്രുവരി മാസം. നിങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് അനുകൂല മാസമായിരിക്കും എന്നതാണ് സത്യം. പ്രണയിക്കുന്നവര്‍ക്ക് വളരെധികം അനുകൂല മാറ്റങ്ങളും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. വിവാഹാഭ്യര്‍ത്ഥന നടത്തുന്നതില്‍ വിജയം കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതാണ്.

 ന്യൂമറോളജി നമ്പര്‍ 7

ന്യൂമറോളജി നമ്പര്‍ 7

നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ക്ക് ശനിദേവന്റ അനുഗ്രഹം ഉള്ള മാസമായിരിക്കും ഫെബ്രുവരി. പ്രശസ്തിയും വിജയവും നിങ്ങളെ തേടി വരുന്നു. ഏത് പ്രശ്‌നത്തിനും നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് അനുകൂല ഫലം ലഭിക്കുന്ന ഒരു മാസം തന്നെയാണ്. കടങ്ങളെല്ലാം തിരിച്ച് കൊടുക്കുന്നതിന് സാധിക്കുന്നു. സമ്പാദിക്കുന്നതിനും അനുകൂല സമയമാണ്.

 ന്യൂമറോളജി നമ്പര്‍ 8

ന്യൂമറോളജി നമ്പര്‍ 8

നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് ഈ മാസം വളരെയധികം സമ്മര്‍ദ്ദം ഉണ്ടായിരിക്കും. എന്നാല്‍ ഇവര്‍ എന്ത് പരീക്ഷണത്തിനും ജീവിതത്തില്‍ തയ്യാറാവുന്നു. എങ്കിവും തൊഴിലില്‍ ഇവര്‍ക്ക് അല്‍പം നേട്ടങ്ങള്‍ ഉണ്ടാവുന്നു. പിരിമുറുക്കങ്ങളും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്ന ഒരു മാസമായിരിക്കും ഇവര്‍ക്ക് ഫെബ്രുവരി മാസം. ജീവിതത്തില്‍ പല വിധത്തിലുള്ള പിരിമുറുക്കങ്ങള്‍ സമാധാനക്കേടുണ്ടാക്കുന്നു.

 ന്യൂമറോളജി നമ്പര്‍ 9

ന്യൂമറോളജി നമ്പര്‍ 9

സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ക്ക് സ്ഥിരത അത്യാവശ്യമാണ്. സംഖ്യാശാസ്ത്രം അനുസരിച്ച് ഇവര്‍ക്ക് ജോലിയില്‍ അല്‍പം പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. വൈകാരികമായാണ് പല തീരുമാനങ്ങളും എടുക്കുക. അതുകൊണ്ട് തന്നെ അതെല്ലം കൃത്യമായി പാലിച്ച് പോരണം എന്നില്ല. ജീവിതത്തില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും മാസാവസാനത്തോടെ അതിലെല്ലാം പരിഹാരം കാണാന്‍ സാധിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Saturday, January 28, 2023, 18:32 [IST]
X
Desktop Bottom Promotion