Just In
- just now
നെറ്റിയിലും ചെവിഭാഗത്തും മുടി കൊഴിയുന്നോ, ഒറ്റമൂലികള്‍ ഇതാ
- 1 hr ago
നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍
- 3 hrs ago
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- 4 hrs ago
ആമസോണില്‍ ഓഫര്‍ സെയില്‍; ആഢംബര വാച്ചുകള്‍ വന്‍ വിലക്കിഴിവില്‍
Don't Miss
- Technology
ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എം13, ഗാലക്സി എം13 5ജി എന്നിവ വരുന്നു
- Automobiles
ഈ താന്തോന്നിയെ ആര് സ്വന്തമാക്കും? പൃഥ്വിയുടെ ഹുറാക്കാൻ വിൽപ്പനയ്ക്ക്
- News
കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു; ഉപരാഷ്ട്രപതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍
- Movies
'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന് അനു ജോസഫ്', ആശംസകൾ നേർന്ന് ആരാധകർ
- Finance
വിപണിയില്‍ ആവേശക്കുതിപ്പ്; സെന്‍സെക്സില്‍ 617 പോയിന്റ് മുന്നേറ്റം; നിഫ്റ്റി വീണ്ടും 16,000-ല്‍
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
ഫെബ്രുവരി 2022 ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഫലങ്ങള്‍
ന്യൂമറോളജി പ്രകാരം നിങ്ങളുടെ പുതുവര്‍ഷത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ഇതില്‍ തന്നെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ആരെക്കാത്തിരിക്കുന്നുണ്ട് എന്നും എന്തൊക്കെയാണ് നിങ്ങളുടെ ഫെബ്രുവരി 2022-ല്‍ കാത്തിരിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? കാരണം സംഖ്യകള്‍ നമ്മുടെ ജീവിതത്തില്‍ വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പലരും ന്യൂമറോളജി പ്രകാരം പലരും പേരുകള്‍ മാറ്റുന്നതും ഭാഗ്യ നിര്ഭാഗ്യങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതും.
നിങ്ങളുടെ ജീവിതത്തിലെ അതിപ്രധാനമായ പല കാര്യങ്ങളും മനസ്സിലാക്കുന്നതിനും ആരോഗ്യം, തൊഴില്‍, പ്രണയം,വിവാഹം എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനും എല്ലാം ന്യൂമറോളജി സഹായിക്കുന്നുണ്ട്. ജീവിതം ക്ലേശരഹിതമാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഫെബ്രുവരി മാസത്തിലെ ന്യൂമറോളജി പ്രകാരം നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നമ്പര്‍:- 1
നമ്പര്‍ 1 ആണ് നിങ്ങളുടെ നമ്പര്‍ എങ്കില്‍ ജോലിയില്‍ അനാവശ്യമായ കാലതാമസം നേരിടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഒരു കാരണവശാലും എടുത്ത് ചാടി ഒന്നും ചെയ്യരുത്. അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വളരെയധികം ദേഷ്യവും നിരാശയും ഉണ്ടാവുന്നുണ്ട്. അനാവശ്യമായ വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ പരാജയങ്ങള്‍ അംഗീകരിക്കാനും നിങ്ങളുടെ ജോലി സ്ഥിരമാക്കാനും ശ്രമിക്കേണ്ടതാണ്. ജോലിയില്‍ പ്രമോഷനുള്ള സാധ്യതയുണ്ട്.

നമ്പര്‍:- 2
നമ്പര്‍ 2, ഉള്ളവരെങ്കില്‍ ഫെബ്രുവരി മാസത്തില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ മാസം നിങ്ങള്‍ക്ക് വളരെയധികം ശാരീരിക സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും അനുഭവിക്കേണ്ടതായി വന്നേക്കാം. കുടുംബത്തില്‍ നിന്ന് മാറി നില്‍ക്കാതെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഏത് പ്രശ്നത്തിനും കുടുംബത്തില്‍ പരിഹാരമുണ്ട്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വ്യായാമത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം.

നമ്പര്‍:- 3
നമ്പര്‍ 3-ല്‍ ആണ് നിങ്ങളില്‍ ജനനസംഖ്യയെങ്കില്‍ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇവര്‍. ഈ മാസം നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ മാസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ മാസം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്.

നമ്പര്‍:- 4
നമ്പര്‍ 4 ന്, ഫെബ്രുവരി മാസത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം. അതുകൊണ്ട് തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും തന്നെ തിടുക്കത്തില്‍ എടുക്കരുത്. കാരണം അതിന് ശേഷം നിങ്ങള്‍ ദു:ഖിക്കേണ്ടി വരും. ഈ മാസം പ്രണയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തില്‍ ബ്രേക്ക് അപ്പിനുള്ള സാധ്യതയുണ്ട്.

നമ്പര്‍ 5 ന്, ഈ മാസം വളരെ അനുകൂലമായി വരുന്നുണ്ട്. പ്രണയ ബന്ധങ്ങള്‍ക്ക് ഈ മാസം അനുകൂല സാഹചര്യം ഉണ്ടായിരിക്കും. ബിസിനസില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങളും കൂടുതലായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി മികച്ച കോളേജുകള്‍ക്കായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ വ്യായാമം ചെയ്യുകയും വേണം.

നമ്പര്‍:- 6
നമ്പര്‍ 6 ന്, ഫെബ്രുവരി മാസത്തില്‍ മികച്ച ഫലം ആയിരിക്കും ഉണ്ടായിരിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസൃതമായി കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കേണ്ടതാണ്. സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് മികച്ച കുടുംബമായിരിക്കും നിങ്ങളുടേത്. പ്രണയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം, അതുകൊണ്ട് തന്നെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയില്ല.

നമ്പര്‍:- 7
നിങ്ങളുടെ ജന്മസംഖ്യ 7 ആണ് എന്നുണ്ടെങ്കില്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യമാണ് പ്രശ്നമുണ്ടാവുന്നത്. എന്നാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ മികച്ച വിജയം ലഭിക്കുന്നതിനുള്ള സമയമാണ് ഫെബ്രുവരി മാസം. ദയവായി നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതല്ലാത്ത കാര്യങ്ങള്‍ക്ക് ഒരു കാരണവശാലും ചെവി കൊടുക്കരുത്. ഒരു കാര്യങ്ങളിലും അനാവശ്യമായി വാദങ്ങള്‍ എടുക്കരുത്. ഈ കാലയളവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.

നമ്പര്‍:- 8
നിങ്ങളുടെ ജന്മസംഖ്യ 8 ആണെങ്കില്‍ ഈ മാസം നിങ്ങള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തിന്റെ ഭാഗമായി മാറുന്ന അവസ്ഥയാണ് ഫെബ്രുവരിയില്‍ കാണുന്നത്. ഏത് വെല്ലുവിളികളും ഇവര്‍ ഏറ്റെടുക്കുന്നു. കഠിനാധ്വാനത്തിന് അനുസൃതമായ ഫലം ലഭിക്കുന്നു. ഈ കാലയളവില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അല്‍പ്പം മോശമായേക്കാം. അതുകൊണ്ട് ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടായാല്‍ ഒരിക്കലും അതില്‍ നിരാശപ്പെടരുത്. കാരണം കാര്യങ്ങള്‍ മാറി മറിയാന്‍ നിമിഷ നേരം മതി.

നമ്പര്‍:- 9
നിങ്ങളുടെ ജന്മസംഖ്യ നമ്പര്‍ 9 ആണെങ്കില്‍ ഫെബ്രുവരിയില്‍ അവര്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന മാസമായിരിക്കും. ആഗ്രഹിക്കുന്ന ഏത് ജോലിയിലും അവര്‍ വിജയിക്കുന്നതായിരിക്കും. ഈ മാസം നിങ്ങളുടെ കുടുംബ ബന്ധത്തില്‍ സ്നേഹം വര്‍ദ്ധിക്കുന്നുണ്ട്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നുണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുണ്ടാവുന്ന നെഗറ്റീവ് സ്വഭാവമുള്ള ആളുകളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരിക്കണം.
12
രാശിക്കാര്‍ക്കും
ജ്യോതിഷപ്രകാരം
ഭാഗ്യ
സംഖ്യകള്‍
വിളക്കില്‍
നിന്ന്
എണ്ണ
താഴേക്ക്
വീഴുന്നോ;
കണ്ടക
ശനിദോഷമെന്ന്
സൂചന