Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
നവഗ്രഹസ്വാധീനമുള്ള ഡിസംബര്‍: 2022-ലെ അവസാനമാസ ഭാഗ്യസംഖ്യകള്‍
സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി എന്നത് ഒരു ശാസ്ത്രമാണ്. ഇതില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ധാരാളമുണ്ട്. എന്നാല്‍ ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഈ വര്‍ഷത്തെ അവസാന മാസത്തെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ എന്താണെന്ന് നമുക്ക് നോക്കാം. സംഖ്യകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യത്തേയും ഉയര്‍ച്ച താഴ്ചയേയും ആണ് ഇതിലൂടെ മനസ്സിലാക്കുന്നത്.

ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഇത് നല്‍കുന്നുണ്ട്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ഏതൊക്കെ ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങള്‍ക്ക് ചുറ്റുമുണ്ട് എന്നതിനെക്കുറിച്ചെല്ലാം മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും നിങ്ങളുടെ ഭാഗ്യസംഖ്യകള്‍ അറിയുന്നതിനും വായിക്കൂ.

നമ്പര്‍ 1 (1, 10, 19, 28 ജനിച്ചവര്‍)
നിങ്ങളുടെ ജനനസംഖ്യ 1 ആണെങ്കില്‍ ഇവര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവരെ ഭരിക്കുന്നത് സൂര്യനാണ്. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന് ഭരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പ്രതാപം എപ്പോഴും നിലനിര്‍ത്താന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് വിലപ്പെട്ട എന്തെങ്കിലും വസ്തുക്കള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അകല്‍ച്ചകള്‍ ഉണ്ടാവുന്നു. കുട്ടികളുടെ കാര്യത്തില്‍ സാമ്പത്തികമായി അല്പം പ്രയാസം നേരിടേണ്ടി വരുന്നു. ഭുമിവാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.

നമ്പര്‍ 2 (2, 11, 20, 29 ജനിച്ചവര്‍)
നിങ്ങള്‍ ജനിച്ചത് മുകളില്‍ പറഞ്ഞ തീയ്യതികളില്‍ ആണെങ്കില്‍ ഇവര്‍ക്ക് അധിപനായി വരുന്നത് ചന്ദ്രനാണ്. ഗുണദോഷ സമ്മിശ്രമായത് കൊണ്ട് തന്നെ ജീവിതത്തില്‍ ഫലങ്ങളും അതനുസരിച്ചായിരിക്കും. യാത്രകള്‍ ശ്രദ്ധിക്കണം. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്രകള്‍ നടത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഈശ്വരാനുഗ്രഹമുള്ള സമയമായത് കൊണ്ട് തന്നെ അധികം പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയം.

നമ്പര്‍ 3 (3, 12, 21, 30 ജനിച്ചവര്‍)
നിങ്ങള്‍ ജനിച്ചത് മുകളില്‍ സൂചിപ്പിച്ച എന്തെങ്കിലും തീയ്യതികളിലാണെങ്കില് നിങ്ങളുടെ ജന്മസംഖ്യ എന്ന് പറയുന്നത് മൂന്ന് ആണ്. ഇവരുടെ അധിപന് വ്യാഴമാണ്. ഇവര്‍ക്ക് പൊതുവേ അനുകൂല സമയമാണ് ഉണ്ടാവുന്നത്. കുടുംബത്തില്‍ മംഗളകര്‍മ്മം നടക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. തൊഴിലില്‍ ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജോലി ഉത്തരവ് ലഭിക്കുകയും അതിനനുസരിച്ച് പ്ലാന്‍ ചെയ്യുകയും ചെയ്യുന്നു. വിദേശത്ത് ഉപരിപഠനത്തിന് വേണ്ടി പോവാന്‍ സാധിക്കുന്നു. വീട് നവീകരിക്കുന്നതിനുള്ള സാധ്യത കാണുന്നു. വാഹനയോഗം പലര്‍ക്കും ഉണ്ടാവാം.

നമ്പര്‍ 4 (4,12,22,31 ജനിച്ചവര്‍)
ജന്മസംഖ്യ നാല് ആണെങ്കില്‍ ഇവര്‍ക്ക് രാഹുവാണ് അധിപനായി വരുന്നത്. എന്നാല്‍ രാഹുവിന്റെ സാന്നിധ്യം ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നില്ല. പക്ഷേ ദൈവാനുഗ്രഹം പല കാര്യങ്ങളിലും കുറവായിരിക്കും. പക്ഷേ അതിന് വേണ്ട പരിഹാരക്രിയകള്‍ ചെേയ്യണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. യാത്രകള്‍ ഗുണകരമായിരിക്കും. പലപ്പോഴും പ്രിയപ്പെട്ടവരുടെ വിയോഗം നിങ്ങളുടെ മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്നു. പ്രതീക്ഷിക്കുന്ന സഹായം ലഭിക്കുന്നതിന് തടസ്സമുണ്ടാവുന്നു.

നമ്പര്‍ 5 (5, 14,23 ജനിച്ചവര്‍)
നിങ്ങളുടെ ജനനസംഖ്യ 5 ആണെങ്കില്‍ ഇവരെ ഭരിക്കുന്നത് ബുധനാണ്. ബുധന്റെ അനുഗ്രഹം ഇവരോടൊപ്പം ഉണ്ടാവുന്നു. അധ്യാപകര്‍ക്ക് അവരുടെ മേഖലയില്‍ കഴിവ് തെളിയിക്കുന്നതിന് സാധിക്കുന്നു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പൊതുവേ സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസമായിരിക്കും. ഭൂമി സംബന്ധമായ കച്ചവടം നടക്കുകയും അതില്‍ ലാഭം നേടുകയും ചെയ്യുന്നു. എങ്കിലും മാനസിക സമ്മര്‍ദ്ദം നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പൊതുവേ ഗുണകരമായ ഫലമാണ് ഈ മാസം ഉണ്ടാവുന്നത്.

നമ്പര്‍ 6 (6, 15, 24 ജനിച്ചവര്‍)
ഈ ദിനത്തിലാണ് നിങ്ങള്‍ ജനിച്ചത് എന്നുണ്ടെങ്കില്‍ ഇവരുടെ അധിപന് ശുക്രനാണ്. ഇവര്‍ക്ക് ശരിക്കും ശുക്രനുദിക്കും എന്നതാണ് സത്യം. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. എങ്കിലും സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വരവനുസരിച്ച് ചിലവാക്കിയാല്‍ പക്ഷേ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട് പണിക്ക് വേണ്ടി പണം ചിലവാക്കുന്നു. കലാരംഗത്ത് ആഗ്രഹിക്കുന്ന നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.

നമ്പര്‍ 7 (7, 16,25 ജനിച്ചവര്‍)
നിങ്ങള്‍ ജനിച്ചത് മുകളില്പ പറഞ്ഞ തീയ്യതികളില്‍ ആണെങ്കില്‍ നിങ്ങളുടെ ജന്മസംഖ്യ 7 ആണ്. ഇവരുടെ അധിപന് കേതുവാണ്. ഗുണകരമായ സമയമാണ് ഇവര്‍ക്കുണ്ടാവുന്നത്. വരുമാനത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വരുത്തുന്ന അശ്രദ്ധ പിന്നീട് ഗുരുതരാവസ്ഥകള്‍ ഉണ്ടാക്കുന്നു. അനുകൂല സാഹചര്യം പല കാര്യങ്ങളിലും ഉണ്ടാവുന്നു. എറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. അതില്‍ കാണിക്കുന്ന അശ്രദ്ധ നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

നമ്പര്‍ 8 (8, 17, 26 ജനിച്ചവര്‍)
നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണെങ്കില്‍ ഇവര്‍ക്ക് ഇവരെ ഭരിക്കുന്നത് 8 ആണ്. ശനിയാണ് എട്ടാം നമ്പറിന്റെ അധിപന്. ധനപരമായി നിങ്ങള്‍ക്ക് മികച്ച അവസ്ഥയാിരിക്കും. ഗുണദോഷ സമ്മിശ്രമാണ് ഫലങ്ങള്‍ എങ്കിലും അത് പലപ്പോഴും ഗുണങ്ങള്‍ കൂടുതലുള്ള ഒരു സമയം നമുക്ക് തരുന്നു. ജോലി ചെയ്യുന്നവരില്‍ സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. ശത്രുക്കളെ കരുതിയിരിക്കണം. പല കാര്യങ്ങളുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടി വരുന്നു. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളും പുനരാരംഭിക്കും.

നമ്പര്‍ 9 (9, 18, 27)
ഈ സംഖ്യയുടെ അധിപന് ചൊവ്വയാണ്. അതുകൊണ്ട് തന്നെ അനാവശ്യ ചിലവുകളും വര്‍ദ്ധിക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പൂര്‍ണമായും മുക്തരാവുന്നതിന് ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് നിങ്ങളെ തേടി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുകൂല സമയമാണ്. എന്നാല്‍ എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. സൗഹൃദത്തിന് പ്രാധാന്യം നല്കുന്നതിനാല് കൂടുതല്‍ ഉറപ്പുള്ള ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications