Just In
- 1 hr ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്‍; 12 രാശിക്കും ഫലങ്ങള്‍ ഇത്
- 5 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള്‍ പരിഹരിക്കും; രാശിഫലം
- 15 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- News
'ഈ കേസൊക്കെ സുധാകരന് ഓലപാമ്പ് മാത്രം,ഇതുകൊണ്ടൊന്നും വിരട്ടാമെന്ന് വിചാരിക്കേണ്ട'
- Automobiles
Ola S1 പ്രോ ഇലക്ട്രിക് സ്കൂട്ടര്‍ സ്വന്തമാക്കാം; പര്‍ച്ചേസ് വിന്‍ഡോ തുറക്കുന്ന തീയതി വെളിപ്പെടുത്തി
- Sports
ഏഷ്യ നോക്കിനില്‍ക്കെ ഐഎസ്എല്ലിന്റെ മുഖത്തടിച്ച് ഐ ലീഗ്! വിപ്ലവകാരികളായി ഗോകുലം!!
- Travel
ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Movies
എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി, ബിഗ് ബോസ് ഹൗസില്‍ ട്വിസ്റ്റ്
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
2021-ലെ അവസാന മാസ ന്യൂമറോളജി ഫലം; അറിയാം സമ്പൂര്‍ണഫലം
ഡിസംബര്‍ മാസത്തിലെ അവസാന മാസ ന്യൂമറോളജി ഫലം എന്തൊക്കെയെന്ന് അറിയാന്‍ ആഗ്രഹമില്ലേ, എന്നാല്‍ അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. ഈ മാസത്തില്‍ അതായത് 2021-ല്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. എന്തൊക്കെയാണ് ന്യൂമറോളജി ഫലം എന്ന് നമുക്ക് നോക്കാം. ന്യൂമറോളജി എന്നത് ഒരു ശാസ്ത്രമാണ്. ഈ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. എന്തൊക്കെയാണ് ഈ ശാസ്ത്രത്തില്‍ നിങ്ങള്‍ക്ക് നല്കുന്ന ഫലം എന്ന് നമുക്ക് നോക്കാവുന്നതാണ്. ന്യൂമറോളജി പ്രകാരം നിങ്ങളുടെ ഈ മാസത്തെ ഫലം എന്തൊക്കെയെന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
സൂര്യ
ഗ്രഹണം
ആരോഗ്യത്തിന്
വെല്ലുവിളിയാവുമ്പോള്‍

നമ്പര്‍ 1
സംഖ്യാശാസ്ത്രത്തില്‍, നമ്പര്‍ 1 സൂര്യനെ പ്രതിനിധീകരിക്കുന്നു. 1, 19, 28 തീയതികളില്‍ ജനിച്ചവര്‍ സൂര്യനാല്‍ ഭരിക്കപ്പെടുന്നവരാണ്. വരാനിരിക്കുന്ന ഡിസംബര്‍ മാസം നിങ്ങള്‍ക്ക് ഒരു ശരാശരി മാസമായിരിക്കും. നിങ്ങള്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ സമ്മര്‍ദപൂരിതമായ ഷെഡ്യൂള്‍ കാരണം, നിങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍, ശാന്തത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഈ മാസം വളരെ നല്ലതായിരിക്കും. പ്രണയജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മൊത്തത്തില്‍ ഇത് നിങ്ങള്‍ക്ക് ഒരു ശരാശരി മാസമായിരിക്കും.
പ്രതിവിധി:- ഒരു ചെമ്പ് പാത്രത്തില്‍ സൂര്യന് വെള്ളം നല്‍കുക

നമ്പര്‍ 2
6 എന്ന സംഖ്യ ചന്ദ്രനെ പ്രതിനിധീകരിക്കുന്നു, ഇത് 2, 11, 20, 29 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയാണ്. ഈ വരാനിരിക്കുന്ന ഡിസംബര്‍ മാസം നിങ്ങള്‍ക്ക് നല്ല സമയമായിരിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അതിന് പറ്റിയ സമയമാണ്. ഈ മാസം നിങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുന്ന ഒരു മാസമാണ്. നിങ്ങളുടെ കരിയറിന് മികച്ച മാസമായിരിക്കും എന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക ക്ഷേമം ഉള്ള മാസമായിരിക്കും. നിങ്ങളുടെ ജോലിയിലും ബിസിനസ്സ് വളര്‍ച്ചയിലും വര്‍ദ്ധനവ് പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം ശരാശരി ആയിരിക്കും; ജലദോഷം പിടിക്കാതിരിക്കാന്‍ ശ്രമിക്കുക. പ്രണയ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം.
പ്രതിവിധി:- തൈര് ദാനം ചെയ്യുക, ദിവസവും ഗണേശ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

നമ്പര്‍ 3
മൂന്നാം നമ്പര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു, ഇത് 3, 12, 21, 30 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയാണ്. നമ്പര്‍ 3 ഭരിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവ് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരിക്കും. ഈ ഘട്ടത്തില്‍ പുതിയ ജോലികളൊന്നും ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്. പണത്തിന്റെ കാര്യത്തില്‍, ഈ കാലയളവ് ഒരു ശരാശരിയായിരിക്കും. നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ ആസ്വദിക്കും, എല്ലാവരുമായും നല്ല ധാരണയുള്ളതിനാല്‍ നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ലഭിക്കും. ചില നെഗറ്റീവ് ഘടകങ്ങള്‍ നിങ്ങളെ ബാധിക്കും എന്നാല്‍ ജാഗ്രത പാലിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക.
പ്രതിവിധി:- ആല് മരത്തിന് ചുറ്റും വിളക്ക് വെക്കുക

നമ്പര്‍ 4
4, 13, 22, 31 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ രാഹുവിനെ 4 പ്രതിനിധീകരിക്കുന്നു. രാഹു ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം നല്‍കും, നിങ്ങള്‍ കഠിനാധ്വാനം ചെയ്ത എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലഘട്ടം ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്. കാരണം അതിലൂടെ നിങ്ങള്‍ക്ക് വളര്‍ച്ചയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസവും കൂടിയായിരിക്കും. പണത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ക്ക് വിജയം ലഭിക്കും, എന്നാല്‍ നിങ്ങളുടെ നേട്ടങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധിക്കുകയും നിങ്ങളില്‍ നിന്ന് പണം കടം വാങ്ങാന്‍ ആരെയും അനുവദിക്കാതിരിക്കുകയും ചെയ്യുക. ആരോഗ്യം അല്പം ശ്രദ്ധിക്കേണ്ടതാണ്.
പ്രതിവിധി:- ശിവലിംഗത്തില്‍ ജലാഭിഷേകം ചെയ്യുക, മഹാ മൃതുഞ്ജയ് മന്ത്രം ജപിക്കുക.

നമ്പര്‍ 5
5-ാം നമ്പര്‍ ബുധനെ പ്രതിനിധീകരിക്കുന്നു, ഇത് 5, 14, 23 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയാണ്. ഈ കാലയളവ് നിങ്ങളുടെ ബിസിനസ്സിന് ഒരു മികച്ച കാലഘട്ടമായിരിക്കും. സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. ഈ മാസം, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങള്‍ നിങ്ങള്‍ കൊയ്യും. നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും നിലവിലെ അവസ്ഥയെ പ്രതിരോധിക്കുന്നതിനും ഉള്ള ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിനും ഈ കാലഘട്ടം അനുകൂലമാണ്. മൊത്തത്തില്‍, ഈ കാലയളവ് നിങ്ങളുടെ കരിയറിന് മികച്ച കാലഘട്ടമായിരിക്കും.
ദോഷപരിഹാരം:- ദുര്‍ഗ്ഗാദേവിയെ ആരാധിക്കുകയും ദേവി മന്ത്രം ജപിക്കുകയും ചെയ്യുക.

നമ്പര്‍ 6
6, 15, 24 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയായ ശുക്രനെ പ്രതിനിധീകരിക്കുന്നു. ഡിസംബര്‍ മാസത്തില്‍, നിങ്ങള്‍ ഒരു മികച്ച പ്രകടനം നടത്താന്‍ പോകുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ അഭിനന്ദിക്കപ്പെടും, നിങ്ങള്‍ക്ക് സാമ്പത്തികമായി വര്‍ദ്ധനവ് പ്രതീക്ഷിക്കാം. നല്ല ഭാവിക്കായി നിക്ഷേപം നടത്താനുള്ള സമയവും കൂടിയാണിത്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ മാസം ഒരു ശരാശരി കാലയളവായിരിക്കും. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്, പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ കാലഘട്ടം നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുയോജ്യമാണ്.
ദോഷപരിഹാരം:- മഹാവിഷ്ണുവിനെ ആരാധിക്കുക.

നമ്പര്‍ 7
7, 16, 25 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ കേതുവിനെ 7 പ്രതിനിധീകരിക്കുന്നു. ഈ മാസം നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് നല്ലതായിരിക്കും, നിങ്ങളുടെ മുന്‍കാല സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും. ചില ഔദ്യോഗിക ജോലികള്‍ കാരണം നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചേക്കാം. ജോലി സംബന്ധമായ സമ്മര്‍ദ്ദം കാരണം, നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാകാം. നിങ്ങളുടെ കുടുംബവുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടാകും; അവരുടെ പിന്തുണയും പരിചരണവും നിങ്ങള്‍ക്ക് സന്തോഷത്തിന്റെ ഒരു കാലഘട്ടം നല്‍കും. വാഹനമോടിക്കുമ്പോഴോ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോഴോ ജാഗ്രത പാലിക്കുക.അപകടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
പ്രതിവിധി:- കേതുമന്ത്രം ജപിക്കുക. ശിവലിംഗത്തില്‍ ജലാഭിഷേകം ചെയ്യുക.

നമ്പര്‍ 8
8-ാം നമ്പര്‍ ശനിയെ പ്രതിനിധീകരിക്കുന്നു, ഇത് 8, 17, 26 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയാണ്. ഈ കാലയളവ് നിങ്ങളുടെ കരിയറിന് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന സമയമായിരിക്കും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അനാവശ്യ ചെലവുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ കാലയളവില്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് ഒരു ശരാശരി കാലഘട്ടമായിരിക്കും. നിങ്ങള്‍ക്ക് കുടുംബ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും, ഇത് നിങ്ങളെ വിഷമിപ്പിച്ചേക്കാം.
പ്രതിവിധി:- ഹനുമാന് ചാലിസ ചൊല്ലുക, ശനിമന്ത്രം ചൊല്ലുന്നതിനും ശ്രദ്ധിക്കുക

നമ്പര്‍ 9
9 എന്ന സംഖ്യ ചൊവ്വയെ പ്രതിനിധീകരിക്കുന്നു, ഇത് 9, 18, 27 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയാണ്. പുതിയ കാര്യങ്ങളിലേക്ക് ചുവട് വെക്കുന്നതിന് അനുകൂലമായ സമയമാണ്. നക്ഷത്രങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ ഈ മാസം നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരതയും വരുമാനത്തില്‍ വര്‍ദ്ധനവും നല്കുന്നു. ബന്ധങ്ങളിലെ ആളുകള്‍ക്ക് ഇത് ഒരു മികച്ച കാലഘട്ടമാണ്, ദമ്പതികള്‍ക്ക് ആഴത്തിലുള്ള സ്നേഹം ഉണ്ടാവുന്ന മാസമാണ്. നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ തര്‍ക്കമുണ്ടാകാം, അവരുടെ പിന്തുണ ലഭിക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു.
ദോഷപരിഹാരം:- ചൊവ്വാഴ്ച ഹനുമാന് സ്വാമിയെ ആരാധിക്കുകയും സൂര്യമന്ത്രം ജപിക്കുകയും ചെയ്യുക.