Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
ഓഗസ്റ്റ് മാസം സമ്പൂര്‍ണ ന്യൂമറോളജി ഫലം: ശനിയുടെ മാസം ശ്രദ്ധിക്കേണ്ടവര്‍
ഓഗസ്റ്റ് മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സമയം നമ്മുടെ ജീവിതത്തില്‍ വരുന്ന മാസം സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ശനിയുടെ മാസമാണ് ഓഗസ്റ്റ്. ഈ മാസം പുതിയ വെല്ലുവിളികളും പ്രശ്നങ്ങളും പലരും അഭിമുഖീകരിക്കേണ്ടി വരും. ജോലിയില്‍ സ്ഥാന ചലനങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

വിദേശത്ത് ജോലിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ കാലയളവ് അനുകൂലമായിരിക്കും. ആവറേജ് സമയമായിരിക്കും ഇത്. എന്നാല്‍ ഓരോരുത്തര്‍ക്കും എങ്ങനെയുണ്ട് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഈ മാസം നിങ്ങളില്‍ ആരിലൊക്കെ നേട്ടങ്ങള്‍ ഉണ്ടാവും പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1
നമ്പര്‍ 1 വരുന്നവരില്‍ സൂര്യനെയാണ് പ്രതിനിധീകരിക്കുന്നത്. 1, 19, 28 തീയതികളില്‍ ജനിച്ചവവരാണ് ഇതില്‍ വരുന്നത്. ഈ മാസം നിങ്ങള്‍ക്ക് ഒരു ശരാശരി മാസമായിരിക്കും. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടതായി വന്നേക്കാം. ഏമിത ദേഷ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രണയജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടേക്കാം. വിദ്യാര്‍ത്ഥികളില്‍ മികച്ച പ്രകടനമായിരിക്കും ഉണ്ടായിരിക്കുന്നത്. ഒരു മികച്ച മാസം എന്ന് പറയാന്‍ സാധിക്കില്ലെങ്കില്‍ ആവറേജ് ഫലം നല്കുന്ന ഒരു മാസമായിരിക്കും ഓഗസ്റ്റ് മാസം.

നമ്പര്‍ 2
നമ്പര്‍ 2 വരുന്നവര്‍ക്ക് അവരെര പ്രതിനിധീകരിക്കുന്നത് 2, 11, 20, 29 തീയതികളില്‍ ജനിച്ചവരെയാണ്. ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് നല്ല സമയമായിരിക്കും. ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ജോലിയില്‍ നിരവധി അംഗീകാരങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിന്ന് നിങ്ങള്‍ക്ക് കരകയറുന്നതിനുള്ള അവസരം ഉണ്ടാവുന്നു. ജോലിയും ബിസിനസും ഒരുമിച്ച് കൊണ്ട് പോവുന്നതിനും സാമ്പത്തിക വര്‍ദ്ധനവിനും മികച്ച സമയമാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു മാസമായിരിക്കും. പ്രണയ ജീവിതത്തില്‍ ചെറിയ തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് ശ്രദ്ധിക്കണം.

നമ്പര്‍ 3
മൂന്നാം നമ്പര്‍ വ്യാഴത്തെയാണ് പ്രതിനിധീകരിക്കുന്നത്. 3, 12, 21, 30 തീയതികളില്‍ ജനിച്ചവരുടെ സംഖ്യയാണ് മൂന്ന്. ഇവര്‍ക്ക് അല്പം വെല്ലുവിളി നിറഞ്ഞ സമയമായിരിക്കും എന്നതാണ ്അറിഞ്ഞിരിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഈ സമയം ജോലിക്ക് വേണ്ടി ശ്രമിക്കുന്നുവെങ്കില്‍ കിട്ടാന്‍ പ്രയാസമായിരിക്കും. ജോലിയുള്ള വ്യക്തികള്‍ വേറെ ജോലിക്ക് ശ്രമിക്കാതെ ഈ ജോലിയില്‍ തന്നെ തുടരുന്നതാണ് എന്തുകൊണ്ടും നല്ലത്. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കരുത്. അത് നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയില്ല. പണത്തിന്റെ കാര്യത്തില്‍ പക്ഷേ മികച്ച സമയമായിരിക്കും. കുടുംബത്തോടൊപ്പം മികച്ച സമയമായിരിക്കും. നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

നമ്പര്‍ 4
നമ്പര്‍ 4-ല്‍ വരുന്നവരെ പ്രതിനിധീകരിക്കുന്നത് രാഹുവാണ്. 4, 13, 22, 31 തീയതികളില്‍ ജനിച്ചവരുടെ സംഖ്യയാണ് ഇത്. ഈ സമയം നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കുന്നു. കഠിനാധ്വാനം ചെയ്താല്‍ അതിന് ഫലം ലഭിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കുന്ന സമയമാണ്. ഈ മാസം വളരെയധികം ഊര്‍ജ്ജസ്വലതയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. പക്ഷേ പണം കടം വാങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്നും കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.

നമ്പര്‍ 5
നമ്പര്‍ 5-ല്‍ വരുന്നവരെങ്കില്‍ ഇവര്‍ ബുധനെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് 5, 14, 23 തീയതികളില്‍ ജനിച്ചവരാണ് വരുന്നത്. ഈ കാലയളവ് നിങ്ങളുടെ ബിസിനസ്സിന് ഒരു മികച്ച കാലഘട്ടമായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയമായിരിക്കും. പുതിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും അത് പരീക്ഷിക്കുന്നതിനും മികച്ച സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ഏത് ബന്ധത്തിലും മികച്ച ഫലമാണ് ഉണ്ടാവുന്നത്. ഈ കാലയളവ് നിങ്ങളുടെ കരിയറിന് മികച്ച സമയമായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.

നമ്പര്‍ 6
നമ്പര്‍ 6 ആണ് നിങ്ങളുടെ ജന്മസംഖ്യയെങ്കില് ഇവരെ ഭരിക്കുന്നത് ശുക്രനെയാണ്. 6, 15, 24 തീയതികളില്‍ ജനിച്ചവരുടെ സംഖ്യയാണ് നമ്പര്‍ 6. ജോലിയില്‍ മികച്ച ഫലമാണ് ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് ആഗ്രഹിക്കുന്ന ഫലവും കഠിനാധ്വാനത്തിന്റെ ഫലവും ഉണ്ടാവുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ അഭിനന്ദിക്കപ്പെടും. സാമ്പത്തികമായി വരുന്ന മാറ്റങ്ങള്‍ നിക്ഷേപത്തിന് അനുയോജ്യ സമയമാണ്. ആരോഗ്യത്തിന് സമ്മിശ്ര സമയമായിരിക്കും. അനാവശ്യമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. പ്രണയ കാര്യത്തില്‍ അല്പം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്.

നമ്പര്‍ 7
നമ്പര്‍ 7 വരുന്നവരെങ്കില്‍ ഇവരുടെ ഭരണ ഗ്രഹം കേതുവാണ്. 7, 16, 25 തീയതികളില്‍ വരുന്നവരാണ് നമ്പര്‍ 7-ല്‍ വരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. യാത്ര ചെയ്യുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടാവുന്നു. അത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യം അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. സന്തോഷത്തിന്റെ സമയമായിരിക്കും. സൗഹൃദത്തിന് പ്രാധാന്യം നല്കുന്ന സമയമായിരിക്കും. വാഹനം ഓടിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

നമ്പര്‍ 8
നമ്പര്‍ 8 ആണ് നിങ്ങളുടേത് എങ്കില്‍ ഇവര്‍ ശനിയെയാണ് പ്രതിനിധീകരിക്കുന്നത്. 8, 17, 26 തീയതികളില്‍ ജനിച്ച ആളുകളുടെ ഭരണ സംഖ്യയാണ് 8. ഈ കാലയളവ് നിങ്ങളുടെ കരിയറിന് അല്‍പ്പം പ്രയാസം നിറഞ്ഞതായിരിക്കും. അതുകൊണ്ട് ജോലിയില്‍ ഒരു വിധത്തിലുള്ള പരീക്ഷണത്തിനും മുതിരരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അമിത ചിലവ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഒരു കാര്യവും ചെയ്യരുത്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

നമ്പര്‍ 9
നമ്പര്‍ 9 ആണെങ്കില്‍ ഇവര്‍ ചൊവ്വയെയാണ് പ്രതിനിധീകരിക്കുന്നത്. 9, 18, 27 തീയതികളില്‍ ജനിച്ച ആളുകളുടെ സംഖ്യയാണ് ഇത്. കരിയറില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കേണ്ടതാണ്. പലപ്പോഴും പല വിധത്തിലുള്ള അത്ഭുതങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിരതയയും വരുമാനവും വര്‍ദ്ധിക്കുന്നു. ദമ്പതികള്‍ തമ്മിലുള്ള സ്നേഹം ആഴത്തിലാവുന്നു. കുടുംബത്തില്‍ ചെറിയ തര്‍ക്കമുണ്ടാകാം. എന്നാലും അതെല്ലാം സ്നേഹത്തിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications

