ഓഗസ്റ്റ് മാസം ശനി സ്വാധീനിക്കും മാസം; ന്യൂമറോളജി സമ്പൂര്‍ണ ഫലം

ഓഗസ്റ്റ് മാസം എന്ന് പറയുന്നത് ശനിയുടെ സ്വാധീന വലയത്തില്‍ വരുന്ന ഒരു മാസമാണ്. കാരണം എട്ടാമത്തെ മാസമാണ് ഓഗസ്റ്റ് മാസം. ശനിയുടെ നമ്പര്‍ എട്ടായാണ് കണക്കാക്കുന്നത്. ശനി എല്ലാവരോടും നീതി പുലര്‍ത്തുന്ന ഒരു ഗ്രഹമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു ഗ്രഹമാണ്. നിങ്ങള്‍ക്ക് ശനി നല്ല സമയത്താണെങ്കില്‍ നിരവധി നേട്ടങ്ങള്‍ കൊണ്ട് വരുന്ന ഒരു മാസമാണ് ഓഗസ്റ്റ് മാസം. എന്നാല്‍ ശനി മോശം സ്ഥാനത്ത് ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വളരെ മോശം ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ്.

Numerology Monthly Predictions for August 2021 in Malayalam

ശനി സ്വാധീനിക്കുന്നവര്‍ സാധാരണയായി സമ്പന്നരായിരിക്കും. ശനി ഒരു മറഞ്ഞിരിക്കുന്ന വ്യക്തിത്വമുള്ള ഒരു ഗ്രഹമാണ്. നിങ്ങളുടെ ജീവിതത്തില്‍ ശനി ഉണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ബാധിക്കുമെങ്കിലും അത് എങ്ങനെയെല്ലാം നിങ്ങളെ സ്വാധിനീക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കണം. 8 എന്ന സംഖ്യ ആഴത്തിലുള്ള അറിവിന് പേരുകേട്ടതും നിങ്ങളെ ഒരു മികച്ച വിശകലന വിദഗ്ദ്ധനാക്കുന്നതുമാണ്.
അതുകൊണ്ട് തന്നെ ഓഗസ്റ്റ് മാസം പലപ്പോഴും നിങ്ങളില്‍ ധാരാളം വല്ലുവിളികളും പോരാട്ടങ്ങളും കൊണ്ടുവരും. വ്യാവസായിക മേഖല, കെമിക്കല്‍ ഫീല്‍ഡ്, എണ്ണ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും.

ബിസിനസ്സില്‍ നിങ്ങള്‍ക്ക് ഇത് മികച്ച സമയമായിരിക്കും, കാരണം ഉല്‍പാദനക്ഷമതയില്‍ വര്‍ദ്ധനവുണ്ടാവുന്നു എന്നുള്ളത് തന്നെയാണ് കാര്യം. വിദേശത്ത് ജോലിക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ കാലയളവ് അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില അവസരങ്ങളില്‍ ഇത് നിങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കാം. ഈ ആഗസ്റ്റ് മാസത്തില്‍ ഓരോ ജനന നമ്പറും പ്രവചിക്കുന്നത് എന്താണെന്ന് നോക്കാം.

 നമ്പര്‍ 1

നമ്പര്‍ 1

സംഖ്യാശാസ്ത്രത്തില്‍, നമ്പര്‍ 1 സൂര്യനെ പ്രതിനിധീകരിക്കുന്നു. 1, 19, 28 തീയതികളില്‍ ജനിച്ചവരെ നിയന്ത്രിക്കുന്നത് സൂര്യനാണ്. ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് ഒരു ശരാശരി മാസമായിരിക്കും. നിങ്ങള്‍ കഠിനമായി പരിശ്രമിച്ചാല്‍ വിജയം തീര്‍ച്ചയായും നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ള ഷഡ്യൂള്‍ കാരണം, നിങ്ങള്‍ക്ക് ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ നേരിടാവുന്നതാണ്. അതിനാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ ഈ മാസം വളരെ മികച്ചതായിരിക്കും. പ്രണയ ജീവിതം അസ്വസ്ഥമാകാം, പക്ഷേ വിദ്യാര്‍ത്ഥികള്‍ ഈ കാലയളവില്‍ മികച്ചതായിരിക്കും. മൊത്തത്തില്‍ ഇത് നിങ്ങള്‍ക്ക് ഒരു ശരാശരി മാസമായിരിക്കും.

പ്രതിവിധി: ഒരു ചെമ്പിന്റെ പാത്രത്തില്‍ വെള്ളം എടുത്ത് സൂര്യനെ മനസ്സില്‍ ധ്യാനിച്ച് തുളസിക്ക് ചുറ്റും പ്രദക്ഷിണം വെക്കുക

നമ്പര്‍ 2

നമ്പര്‍ 2

നമ്പര്‍ 26 ചന്ദ്രനെ പ്രതിനിധീകരിക്കുന്നു, ഇത് 2, 11, 20, 29 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയാണ്. ഈ ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് ഒരു നല്ല കാലഘട്ടമായിരിക്കും. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഇപ്പോള്‍ അതിനുള്ള മികച്ച സമയമാണ്. ഓഗസ്റ്റ് മാസം നിങ്ങള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുകയും നിങ്ങളുടെ കരിയറിന് മികച്ചതായിരിക്കുകയും ചെയ്യും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കില്ല. നിങ്ങളുടെ ജോലിയിലും ബിസിനസ്സ് വളര്‍ച്ചയിലും നേട്ടങ്ങളുണ്ടായിരിക്കും. നിങ്ങളുടെ ആരോഗ്യം ശരാശരിയായിരിക്കും; ജലദോഷം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രണയ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. കുടുംബ ബന്ധങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നതിനാല്‍ നിങ്ങളുടെ കുടുംബവുമായി ഒരു നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക.

പ്രതിവിധി: തൈര് ദാനം ചെയ്ത് ദിവസവും ഗണേശ ക്ഷേത്ര ദര്‍ശനം ചെയ്യുക.

നമ്പര്‍ 3

നമ്പര്‍ 3

3, 12, 21, 30 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയെ വ്യാഴമാണ് പ്രതിനിധീകരിക്കുന്നത്. നമ്പര്‍ 3 നിയന്ത്രിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവ് ഒരു വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരിക്കും. ഈ ഘട്ടത്തില്‍ പുതിയ ജോലികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്. പണത്തിന്റെ കാര്യത്തില്‍ ഈ കാലയളവ് ഒരു ശരാശരി സമയമായിരിക്കും. നിങ്ങള്‍ നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ ആസ്വദിക്കും, എല്ലാവരുമായും നല്ല ഊര്‍ജ്ജസ്വലതയോടെ നിങ്ങള്‍ മുന്നോട്ട് പോവും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് ഒരു നല്ല സമയമായിരിക്കും. ചില നെഗറ്റീവ് ഘടകങ്ങള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കുക.

പ്രതിവിധി: ഒരു ആല്‍ മരത്തിന് ചുറ്റും വിളക്ക് കത്തിക്കുക, ഗുരു മന്ത്രത്തിന്റെ ജപം ചെയ്യുക.

നമ്പര്‍ 4

നമ്പര്‍ 4

4, 13, 22, 31 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ രാഹുവിനെയാണ് നമ്പര്‍ 4 പ്രതിനിധീകരിക്കുന്നത്. ഈ കാലയളവില്‍ രാഹു നിങ്ങള്‍ക്ക് വിജയം കൊണ്ട് വരുന്നു. നിങ്ങള്‍ അധ്വാനിച്ച എല്ലാ കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവ് ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്, കാരണം നിങ്ങളില്‍ മികച്ച നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഈ മാസം, നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത അനുഭവപ്പെടും, ഈ ഊര്‍ജ്ജം നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും, എന്നാല്‍ നിങ്ങളുടെ നേട്ടങ്ങള്‍ മുറുകെപ്പിടിക്കുന്നതില്‍ അതില്‍ ശ്രദ്ധിക്കുകയും പണം കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ ജീവിതപങ്കാളിയില്‍ നിന്നും കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

പ്രതിവിധി: ശിവലിംഗത്തില്‍ ജലാഭിഷേകം ചെയ്യുക, മഹാ മൃതുഞ്ജയ് ജപം ജപിക്കുക.

നമ്പര്‍ 5

നമ്പര്‍ 5

5, 14, 23 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ ബുധനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ കാലയളവ് നിങ്ങളുടെ ബിസിനസ്സിന് ഒരു മികച്ച കാലഘട്ടമായിരിക്കും, കൂടാതെ ഗണ്യമായ വളര്‍ച്ചയും ബിസിനസില്‍ ഉണ്ടാവുന്നു. ഈ മാസം, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് സ്ഥിരതയുടെ ഒരു കാലഘട്ടത്തിലേക്ക് നയിക്കും. നിങ്ങള്‍ക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും നിലവിലെ അവസ്ഥയെ വെല്ലുവിളിക്കാനും കഴിയുന്ന സമയമാണിത്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിനും ഈ കാലയളവ് അനുകൂലമാണ്. മൊത്തത്തില്‍, ഈ കാലയളവ് നിങ്ങളുടെ കരിയറിന് ഒരു മികച്ച കാലഘട്ടമായിരിക്കും.

പ്രതിവിധി: ദുര്‍ഗാദേവിയെ ആരാധിക്കുകയും മന്ത്രം ജപിക്കുകയും ചെയ്യുക.

നമ്പര്‍ 6

നമ്പര്‍ 6

നമ്പര്‍ 6 ശുക്രനെ പ്രതിനിധീകരിക്കുന്നു, ഇത് 6, 15, 24 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയാണ്. ഓഗസ്റ്റ് മാസത്തില്‍, നിങ്ങള്‍ക്ക് ഒരു മികച്ച നേട്ടം ഉണ്ടാകും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ വിലമതിക്കപ്പെടും, നിങ്ങള്‍ക്ക് പല ഭാഗങ്ങളില്‍ നിന്നും ഒരു വലിയ നേട്ടം പ്രതീക്ഷിക്കാം. മികച്ച ഭാവിക്കായി നിക്ഷേപം നടത്താനുള്ള സമയമാണിത്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ മാസം ഒരു ശരാശരി കാലമായിരിക്കും. ഒരു കാരണവശാലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്, പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ കാലയളവ് നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുയോജ്യമാണ്.

പ്രതിവിധി: മഹാവിഷ്ണുവിനെ ആരാധിക്കുക.

നമ്പര്‍ 7

നമ്പര്‍ 7

7, 16, 25 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ കേതുവിനെ പ്രതിനിധാനം ചെയ്യുന്നു. ഈ മാസം നിങ്ങളുടെ സാമ്പത്തിക നേട്ടത്തിന് മികച്ച സമയമായിരിക്കും കൂടാതെ നിങ്ങളുടെ മുന്‍കാലത്തുണ്ടാവുന്ന പല സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.

ചില ഔദ്യോഗിക ജോലികള്‍ കാരണം നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. ജോലി സംബന്ധമായ സമ്മര്‍ദ്ദം കാരണം, നിങ്ങളുടെ ആരോഗ്യം തകരാറിലായേക്കാം. നിങ്ങളുടെ കുടുംബവുമായി നിങ്ങള്‍ക്ക് നല്ല ബന്ധം ഉണ്ടാകും; അവരുടെ പിന്തുണയും കരുതലും നിങ്ങളില്‍ വളരെയധികം സന്തോഷകരമായ ഒരു കാലഘട്ടം ഉണ്ടാക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കുക. അപകടത്തിനുള്ള സാധ്യത തള്ളിക്കളയരുത്.

പ്രതിവിധി: കേതു മന്ത്രം ജപിക്കുക. ശിവലിംഗത്തില്‍ ജലം അഭിഷേകം ചെയ്യുക.

നമ്പര്‍ 8

നമ്പര്‍ 8

8, 17, 26 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ ശനിയെ പ്രതിനിധീകരിക്കുന്നു. ഈ കാലയളവ് നിങ്ങളുടെ കരിയറിന് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍ഒരു കാര്യങ്ങളും പരീക്ഷിക്കാനും മാറ്റുന്നതിനും വേണ്ടി ശ്രമിക്കരുത്. അനാവശ്യ ചെലവുകളില്‍ നിന്ന് വിട്ടുനില്‍ക്കുക, കാരണം അത് പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഒരു ബന്ധത്തിലുള്ളവര്‍ക്ക് ഇത് ഒരു ശരാശരി കാലയളവായിരിക്കും. ഈ മാസം നിങ്ങള്‍ കുടുംബ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. ഇത് നിങ്ങളെ വിഷമിപ്പിച്ചേക്കാം.

പ്രതിവിധി: ഹനുമാന്‍ ചാലിസ ജപിക്കുക, നിങ്ങളുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശനി മന്ത്രം ചൊല്ലുക

 നമ്പര്‍ 9

നമ്പര്‍ 9

9, 18, 27 തീയതികളില്‍ ജനിച്ചവരുടെ ഭരണ സംഖ്യയായ ചൊവ്വയെയാണ് നമ്പര്‍ 9 പ്രതിനിധീകരിക്കുന്നത്. നിങ്ങളുടെ ജോലിക്കാര്യത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കണമെങ്കില്‍ ഈ കാലയളവ് മികച്ചതായിരിക്കും. നക്ഷത്രങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ ഈ മാസം നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരതയും വരുമാന വര്‍ദ്ധനവും പ്രതീക്ഷിക്കാം. പ്രണയത്തിലുള്ള ആളുകള്‍ക്ക് മികച്ച സമയമായിരിക്കും ഇത്. ദമ്പതികള്‍ തമ്മിലുള്ള ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ ഒരു പിരിമുറുക്കം ഉണ്ടായേക്കാം. അവരുടെ പിന്തുണ ലഭിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും.

പ്രതിവിധി:ചൊവ്വാഴ്ച ഹനുമാന്‍ സ്വാമിയെ ആരാധിക്കുകയും സൂര്യ മന്ത്രം ജപിക്കുകയും ചെയ്യുക.

most read: ഗര്‍ഭം മുതല്‍ ജനനം വരെ ജ്യോതിഷം പറയും മികച്ച സമയം ഇതാണ്

X
Desktop Bottom Promotion