Latest Updates
-
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
ജൂൺ 2-ലെ വ്യാഴമാറ്റം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു, നിങ്ങൾ തയ്യാറാണോ? -
മിഥുനം രാശിയിലേക്ക് ബുധൻ: ഓഹരി വിപണിയിലും കരിയറിലും വമ്പൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും?
Nostradamus Predictions 2022: അണുബോംബ് സ്ഫോടനം, മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും
'നോസ്ട്രഡാമസ്' എന്നറിയപ്പെടുന്ന മിഷേല്‍ ഡി നോസ്ട്രെഡേം, ഒരു ഫ്രഞ്ച് ജ്യോതിഷിയും വൈദ്യനും പ്രശസ്ത ദര്‍ശകനുമായിരുന്നു. തന്റെ മരണം പോലും മുന്‍കൂട്ടി പ്രവചിച്ച ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കല്‍ നോസ്ട്രഡാമസ്. 465 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളില്‍ എഴുപത് ശതമാനവും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 'ക്വാട്രൈന്സ്' എന്നു വിളിക്കുന്ന നാലു വരി വാക്യങ്ങളില്‍ രചിച്ച 'ലെസ് പ്രൊഫൈറ്റീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പ്രവചനങ്ങള്‍ എഴുതിവച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പലതും നടന്നുകഴിഞ്ഞുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്.

നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍
അഡോള്‍ഫ് ഹിറ്റ്ലറുടെ ഉദയം, രണ്ടാം ലോക മഹായുദ്ധം, ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം, ഫ്രഞ്ച് വിപ്ലവം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണു ബോംബ് ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചര്‍ സ്പെയ്സ് ഷട്ടില്‍ ദുരന്തം തുടങ്ങിയ പ്രവചനങ്ങള്‍ അദ്ദേഹം നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളിലൂടെയാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അദ്ദേഹം തന്റെ സ്വന്തം മരണം പോലും പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു. 1566 ജൂലൈ 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് മരിച്ചത്. ദക്ഷിണ ഫ്രാന്‍സില്‍ ഇന്നും അദ്ദേഹത്തിന്റെ ശവക്കല്ലറയുണ്ട്.

2022ല്‍ ലോകത്ത് സംഭവിക്കുന്നത്
ഏകദേശം 499 വര്‍ഷം മുമ്പാണ് അദ്ദേഹം തന്റെ പ്രവചനങ്ങള്‍ നടത്തിയത്. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആകെ 6338 പ്രവചനങ്ങളുണ്ട്. ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് 1555 ല്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ അറിയുന്നത് അങ്ങേയറ്റം ഭയാനകമാണെങ്കിലും, അത് നാമെല്ലാവരും ശ്രദ്ധിക്കുന്ന കാര്യമാണെന്ന് ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍, 2022 വര്‍ഷത്തില്‍ ലോകത്ത് സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ അതായത് നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങള്‍ എന്തൊക്കെയാണ് നമുക്ക് നോക്കാം.

അണുബോംബ് പൊട്ടിത്തെറിക്കും
2022ല്‍ കാലാവസ്ഥാ വ്യതിയാനത്തിനും ഭൂമിയുടെ കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നതുമായ ഒരു വിനാശകരമായ ആണവ സ്ഫോടനം ഉണ്ടായേക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വായിക്കുകയും അറിയുകയും ചെയ്തവര്‍ പറയുന്നു. ഇത് പല മാറ്റങ്ങള്‍ക്കും കാരണമാകും. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മറ്റനേകം പ്രകൃതിക്ഷോഭങ്ങളും ഭൂമിയില്‍ വലിയ നാശത്തിന് കാരണമാകും.

ഛിന്നഗ്രഹം ഭൂമിയില്‍ നാശം വരുത്തും
നോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, 2022-ല്‍ ഒരു ഛിന്നഗ്രഹം കടലില്‍ പതിക്കും. ഇത് എല്ലാ ഭാഗത്തുനിന്നും ഭൂമിയെ വിഴുങ്ങുന്ന ഉഗ്രമായ തിരമാലകള്‍ക്ക് കാരണമാകും. ഇതുമൂലം പല രാജ്യങ്ങളും മുങ്ങി നാശത്തിന്റെ വക്കിലെത്തും.

മൂന്ന് ദിവസം ലോകം മുഴുവന്‍ ഇരുട്ട് മൂടും
അദ്ദേഹത്തിന്റെ പ്രവചനമനുസരിച്ച്, 2022 നാശവും പിന്നീട് സമാധാനവും കൊണ്ടുവരും. ഈ സമാധാനത്തിനുമുമ്പ്, ലോകം മുഴുവന്‍ 72 മണിക്കൂര്‍ ഇരുട്ടായിരിക്കും. പര്‍വതങ്ങളില്‍ മഞ്ഞ് വീഴും, പല രാജ്യങ്ങളിലും യുദ്ധങ്ങള്‍ ആരംഭിച്ച് അവസാനിക്കും. ഇത് ഒരു സ്വാഭാവിക പ്രതിഭാസം മൂലമായിരിക്കും.

പണപ്പെരുപ്പം നിയന്ത്രണാതീതമാകും
നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ അനുസരിച്ച്, 2022 ല്‍ പണപ്പെരുപ്പം നിയന്ത്രണാതീതമാകും, യുഎസ് ഡോളറിന്റെ മൂല്യം തകരും. അത് മാത്രമല്ല, സ്വര്‍ണ്ണം, വെള്ളി, ബിറ്റ്കോയിന് എന്നിവ ആസ്തികളായി കണക്കാക്കുകയും ആളുകള്‍ അതില്‍ നിക്ഷേപിക്കുകയും ചെയ്യും.

ഫ്രാന്‍സിനെ ചുഴലിക്കാറ്റ് ബാധിക്കും
നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ അനുസരിച്ച്, 2022-ല്‍ ഫ്രാന്‍സില്‍ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടാകുമെന്നു പറയപ്പെടുന്നു. അത് കടുത്ത തീ, വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയിലേക്ക് നയിക്കും. ഇത് ലോകമെമ്പാടും പട്ടിണിയിലേക്ക് വഴിവയ്ക്കും.

റോബോട്ടുകള്‍ മനുഷ്യരാശിയെ നശിപ്പിക്കും
കമ്പ്യൂട്ടറുകളും റോബോട്ടുകളും മനുഷ്യനെ കീഴടക്കുമെന്നും ലോകം ഭരിക്കുമെന്നും അവകാശപ്പെടുന്ന ഒരുപാട് സിനിമകള്‍ നമ്മള് കണ്ടിട്ടുണ്ട്. നോസ്ട്രഡാമസും ഇതുതന്നെ പ്രവചിച്ചു. 2022-ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്റര്‍ഫേസ് ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ മനുഷ്യ ഭരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.

ലോകത്ത് വിശപ്പ് വര്‍ദ്ധിക്കും
അദ്ദേഹത്തിന്റെ പ്രവചനമനുസരിച്ച്, സായുധ സംഘട്ടനങ്ങള്‍ കാരണം ലോകത്ത് പട്ടിണി വര്‍ദ്ധിക്കും. ഇത് വലിയ പലായനത്തിന് വഴിയൊരുക്കും.ഈ പ്രവചനങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യമാകുമെന്ന് കാലത്തിനു മാത്രമേ തെളിയിക്കാനാകൂ.



Click it and Unblock the Notifications