എങ്ങനെ പിറന്നു പുതുവര്‍ഷം? ചരിത്രമറിയാം

പുതുവര്‍ഷപ്പുലരിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ലോകമെങ്ങുമുള്ള ജനത ആഘോഷത്തിരക്കിലമര്‍ന്നു. പ്രതീക്ഷയുടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. പോയവര്‍ഷത്തെ കഷ്ടതകള്‍ മറന്ന് വരും വര്‍ഷത്തെ നന്‍മകളിലേക്ക് കണ്ണുനട്ട് നാം വിഷമങ്ങള്‍ വിസ്മരിക്കുന്നു, പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുന്നു. വര്‍ഷത്തിലെ ആദ്യ ദിവസമായ ജനുവരി 1 ാം തിയതി പുതുവത്സരദിനമായി ആഘോഷിക്കുന്നത് ആധുനിക ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ്. ജൂലിയന്‍ കലണ്ടര്‍ പ്രകാരവും പുതുവര്‍ഷം ജനുവരി ഒന്ന് തന്നെയാണ്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ രീതിയിലാണ് പുതുവര്‍ഷം ആചരിക്കുന്നത്. നമ്മള്‍ കണ്ടതിനും കേട്ടതിനുമപ്പുറം പല ആചാരങ്ങളും പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പല രാജ്യക്കാരും സ്വീകരിച്ചുപോരുന്നു. പുതുവത്സരദിനത്തിലെ ഭക്ഷണക്കാര്യത്തില്‍ പോലുമുണ്ട് പല രാജ്യക്കാര്‍ക്കും പ്രത്യേകതകള്‍. പരമ്പരമായ ആചാരങ്ങള്‍ പുതുവര്‍ഷത്തില്‍ അത്തരക്കാര്‍ സ്വീകരിച്ചു പോരുന്നു. പുതുവര്‍ഷത്തിന്റെ ചരിത്രവും വിവിധ രാജ്യങ്ങളിലെ ചില രസകരമായ ആചാരങ്ങളും നമുക്ക് നോക്കാം.

തുടക്കം പുരാതന ബാബിലോണില്‍

തുടക്കം പുരാതന ബാബിലോണില്‍

ആഘോഷിക്കപ്പെടുന്ന ഏറ്റവും പഴയ അവധി ദിനങ്ങളിലൊന്നാണ് പുതുവത്സരം. പുരാതന ബാബിലോണില്‍ ശശിര വിഷുവിനോടനുബന്ധിച്ച് 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുവത്സരം ആദ്യമായി ആചരിക്കപ്പെട്ടതായി രേഖകളുണ്ട്. മാര്‍ച്ച് അവസാനത്തിന്റെ സമയങ്ങളില്‍ പുതിയ വിളകള്‍ നടുകയും ചെയ്തിരുന്നു. ഈ ആഘോഷം 11 ദിവസം നീണ്ടുനിന്നിരുന്നു. ആഘോഷവേളയില്‍ രാജാവിനെ മറ്റൊരു സ്ഥലത്തേക്ക് ആയക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും കുറച്ച് ദിവസത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിഞ്ഞിരുന്നു. അവധിക്കാലം കഴിയുമ്പോള്‍ രാജാവ് ഗംഭീരമായ ഘോഷയാത്രയോടെ മടങ്ങി വരികയും നാട്ടുകാര്‍ എല്ലാവരും പഴയപോലെ ദിനചര്യകളിലേക്ക് മടങ്ങുകയും ചെയ്യുന്നു.

ജൂലിയസ് സീസറും ജനുവരി ഒന്നും

ജൂലിയസ് സീസറും ജനുവരി ഒന്നും

റോമാക്കാരും മാര്‍ച്ചില്‍ പുതുവത്സരാഘോഷം നടത്തിയിരുന്നു. ബിസി 46ല്‍ റോമന്‍ പുതുവത്സര ദിനം ജനുവരി ഒന്നിലേക്ക് മാറ്റിയത് ജൂലിയസ് സീസറാണ്. റോമന്‍ ദേവനായ ജാനൂസിന്റെ (എല്ലാ തുടക്കങ്ങളുടെയും ദൈവം, ആകാശത്തിന്റെയും ഭൂമിയുടെയും കവാട സൂക്ഷിപ്പുകാരന്‍) പേരാണ് ജനുവരിക്ക് നല്‍കിയത്. ജാനസിനെ എല്ലായ്‌പ്പോഴും രണ്ട് മുഖങ്ങളാല്‍ ചിത്രീകരിച്ചിരുന്നു. ഒന്ന് പഴയ വര്‍ഷത്തിലേക്കും (ഭൂതകാലത്തിലേക്ക്) മറ്റൊന്ന് പുതുവര്‍ഷത്തിലേക്കും(ഭാവി).

ഗ്രിഗോറിയന്‍ കലണ്ടറും ജനുവരി ഒന്നും

ഗ്രിഗോറിയന്‍ കലണ്ടറും ജനുവരി ഒന്നും

മധ്യകാലഘട്ടത്തില്‍ പുതുവത്സരം ആഘോഷിക്കുന്നതിനെ ക്രിസ്ത്യന്‍ സഭ എതിര്‍ത്തിരുന്നു. 1582 വരെ യൂറോപ്പിലെ ക്രിസ്ത്യാനികള്‍ മാര്‍ച്ച് 25ന് പുതുവത്സരദിനം ആഘോഷിച്ചു. ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പ അക്കാലത്തെ കലണ്ടറിംഗ് സംവിധാനത്തില്‍ ഇതിനായി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ നയത്തെ അക്കാലത്തെ പരിഷ്‌കരണവാദികള്‍ അല്‍പം താമസിച്ചേ സ്വീകരിച്ചിരുന്നുള്ളൂ. ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ഈ കലണ്ടറിംഗ് സംവിധാനം സ്വീകരിച്ചു.

പുതുവത്സരാശംസകള്‍

പുതുവത്സരാശംസകള്‍

ഗ്രിഗോറിയന്‍ കലണ്ടറിനെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമായ ജനുവരി 1 ദേശീയ അവധിദിനവും ആഘോഷ ദിനവുമായി. പുതുവര്‍ഷത്തെ വരവേറ്റ് പടക്കം പൊട്ടിച്ചും വിവധ ആഘോഷ പരിപാടികള്‍ നടത്തിയും പുതുവത്സരം ആചരിച്ചുവരുന്നു. പല സംസ്‌കാരങ്ങളും ഈ സന്തോഷ ദിനം അവരുടേതായ രീതിയില്‍ ആഘോഷിക്കുന്നു. മുന്‍വര്‍ഷത്തില്‍ നിന്ന് പഠിക്കാനും ജീവിതത്തില്‍ പുതുതായി നല്ല മാറ്റങ്ങള്‍ വരുത്താനുമുള്ള അവസരമാണ് ആളുകള്‍ക്ക് പുതുവര്‍ഷം.

പുതുവത്സര പാരമ്പര്യങ്ങള്‍

പുതുവത്സര പാരമ്പര്യങ്ങള്‍

പല രാജ്യങ്ങളും ഒരേ ദിവസം പുതുവത്സരാഘോഷം നടത്തുന്നുണ്ടെങ്കിലും ഓരോ രാജ്യത്തിനും വ്യത്യസ്ത പാരമ്പര്യങ്ങളാണുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ അവര്‍ പക്ഷികളെയും ആമകളെയും വരും വര്‍ഷത്തിലെ ഭാഗ്യത്തിനായി കൂട്ടില്‍നിന്നും തുറന്നുവിടുന്നു. ജപ്പാനില്‍ ആളുകള്‍ സന്തോഷവും ഭാഗ്യവും സൂചിപ്പിക്കുന്ന വൈക്കോല്‍ കറ്റകള്‍ വീടുകള്‍ക്ക് മുന്നില്‍ തൂക്കിയിടുന്നു. അത് ദുരാത്മാക്കളെ അകറ്റിനിര്‍ത്തുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നു. പുതുവത്സരം ആരംഭിക്കുന്ന നിമിഷം ജാപ്പനീസ് ആളുകള്‍ ചിരിക്കാന്‍ തുടങ്ങുന്നു, അതിനാല്‍ അവര്‍ക്ക് വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുമെന്ന് കരുതുന്നു.

ഇംഗ്ലണ്ടിലെ ആഘോഷ രാവ്

ഇംഗ്ലണ്ടിലെ ആഘോഷ രാവ്

പുതുവത്സരാഘോഷം ഇംഗ്ലണ്ടിലെങ്ങും പ്രസിദ്ധമാണ്. അര്‍ദ്ധരാത്രി ബിഗ് ബെന്നിന്റെ ശബ്ദം മുഴങ്ങുമ്പോള്‍ ആളുകള്‍ പുതുവത്സരാശംസകള്‍ക്കായി ഒരു ടോസ്റ്റ് കുടിക്കും. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറിലാണ് ഏറ്റവും പ്രസിദ്ധമായ ആഘോഷം നടക്കുന്നത്. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ വലിയ ജനക്കൂട്ടം ഇവിടെ ഒത്തുകൂടുന്നു. പുതുവത്സര രാത്രി ഇംഗ്ലണ്ടിലെ വീടുകളില്‍ വീട്ടംഗങ്ങള്‍ തീന്‍മേശക്ക് ചുറ്റും കൂടിയിരിക്കുന്നു. രാത്രി 12 മുഴങ്ങുമ്പോള്‍ കുടുംബനാഥന്‍ എഴുന്നേറ്റ് മുന്‍വാതില്‍ തുറക്കുന്നു. മണി മുഴങ്ങിത്തീരുന്നതുവരെ വാതില്‍ തുറന്നുപിടിക്കുന്നു.

സ്‌കോട്ട്‌ലന്‍ഡിലെ ആചാരം

സ്‌കോട്ട്‌ലന്‍ഡിലെ ആചാരം

സ്‌കോട്ട്‌ലന്‍ഡില്‍ ചില ഗ്രാമങ്ങളില്‍ ആളുകള്‍ ടാര്‍ ബാരലുകള്‍ കത്തിച്ച് തെരുവുകളിലൂടെ ഉരുട്ടുന്നു. പഴയ വര്‍ഷം കത്തിച്ചുകളയുന്നുവെന്നും പുതിയത് ആരംഭിക്കാമെന്നും കാണിക്കുന്നു.

അമേരിക്കന്‍ ആഘോഷം

അമേരിക്കന്‍ ആഘോഷം

അമേരിക്കന്‍ ഐക്യനാടുകളില്‍ നിയമപരമായ അവധി ജനുവരി ഒന്നാണ്. എന്നാല്‍ അമേരിക്കക്കാര്‍ ഡിസംബര്‍ 31 മുതല്‍ തന്നെ ആഘോഷം തുടങ്ങുന്നു. പുതുവസ്ത്രങ്ങള്‍ ധരിക്കുകയും മുഖംമൂടികള്‍ അണിയുകയും ചെയ്യുന്നു. പാരമ്പര്യമനുസരിച്ച് അതിഥികള്‍ അര്‍ദ്ധരാത്രി മാസ്‌ക് എടുത്തുകളയുന്നു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ടൈംസ് സ്‌ക്വയറിലാണ് പ്രധാന ആഘോഷം. അര്‍ദ്ധരാത്രിക്ക് ഒരു മിനിറ്റ് മുമ്പ് ഒരു ലൈറ്റ് ചെയ്ത പന്ത് കെട്ടിടങ്ങളില്‍ ഒന്നില്‍ നിന്ന് താഴേക്കിടുന്നു. പന്ത് വീഴുന്ന സമയം ആളുകള്‍ എണ്ണുന്നു. അത് താഴെ എത്തുമ്പോഴേക്കും പുതുവര്‍ഷം പിറക്കുന്നു. ആളുകള്‍ ആസ്ലേഷിക്കുകയും പുതുവത്സരാശംസകള്‍ നേരുകയും ചെയ്യുന്നു.

പുതുവത്സര ഗീതം

പുതുവത്സര ഗീതം

പുതുവര്‍ഷ രാവില്‍ ലോകത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ 'ഓള്‍ഡ് ലാംഗ് സെയ്ന്‍' എന്ന ഗാനം പരമ്പരാഗതമായി ആലപിക്കുന്നു. പുതുവത്സരാഘോഷത്തില്‍ ഈ ഗാനം ആലപിക്കുന്ന പതിവ് പതിനെട്ടാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് എത്തിയത്. അതിഥികള്‍ ചുറ്റും നില്‍ക്കുകയും ഈ ഗാനം ആലപിക്കുകയും ചെയ്തു. ഈ സമ്പ്രദായം ആദ്യം വേരൂന്നിയത് സ്‌കോട്ട്‌ലന്‍ഡിലാണ്. 1788ല്‍ ഈ വരികള്‍ എഴുതിയത് അക്കാലത്തെ അവരുടെ പ്രിയപ്പെട്ട കവിയായ റോബര്‍ട്ട് ബേണ്‍സാണ്. എന്നാല്‍ മിക്ക സംഗീതജ്ഞരും കരുതുന്നത് ഓള്‍ഡ് ലാംഗ് സെയ്ന്‍ ഒരു പരമ്പരാഗത സ്‌കോട്ടിഷ് നാടോടി മെലഡിയില്‍ നിന്നാണ് ഉടലെടുത്തതെന്നാണ്. പാട്ടില്‍ അര്‍ത്ഥമാക്കുന്നത് ഭൂതകാലം മറന്ന് പുതുവര്‍ഷത്തെ പ്രതീക്ഷയോടെ നോക്കുക എന്നതാണ്.

പുതുവത്സര തീരുമാനങ്ങള്‍

പുതുവത്സര തീരുമാനങ്ങള്‍

പുതുവത്സരാഘോഷം പോലെ തന്നെ പുതുവത്സര തീരുമാനങ്ങളും പ്രധാനമാണ്. ആ പാരമ്പര്യവും ആദ്യകാല ബാബിലോണിയരുടെ കാലഘട്ടത്തിലുണ്ട്. കടമെടുത്ത കാര്‍ഷിക ഉപകരണങ്ങള്‍ തിരികെ നല്‍കുക എന്നതായിരുന്നു ആദ്യകാല ബാബിലോണിയക്കാരുടെ രീതി. ഇന്നത്തെ പ്രമേയങ്ങള്‍ ആത്മീയ പരിപൂര്‍ണ്ണതയ്ക്കായി നടത്തുന്നവയാണ് മിക്കവയും. ശരീരഭാരം കുറയ്ക്കുകയോ പുകവലി ഉപേക്ഷിക്കുകയോ ആരോഗ്യസംരക്ഷണമോ എന്നിങ്ങനെയുള്ളവ ഇതില്‍പെടും.

പുതുവത്സരവും ഭക്ഷണങ്ങളും

പുതുവത്സരവും ഭക്ഷണങ്ങളും

പരമ്പരാഗതമായി പുതുവത്സര ഭക്ഷണങ്ങളും ഭാഗ്യം കൈവരുത്തുമെന്ന് കരുതപ്പെടുന്നു. ഒരു മോതിരത്തിന്റെ ആകൃതിയിലുള്ള എന്തും ഭാഗ്യമാണെന്ന് പല സംസ്‌കാരങ്ങളും വിശ്വസിക്കുന്നു. കാരണം ഇത് ഒരു വര്‍ഷത്തിന്റെ അവസാനത്തെയും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തെയും തടസ്സമില്ലാതെ പ്രതിനിധീകരിക്കുന്നു. അക്കാരണത്താല്‍ പുതുവത്സര ദിനത്തില്‍ ഡോനട്ട് കഴിക്കുന്നത് നല്ല ഭാഗ്യം കൈവരുത്തുമെന്ന് ഡച്ചുകാര്‍ വിശ്വസിക്കുന്നു. പുതുവത്സര ദിനത്തില്‍ പലയിടത്തും ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന പച്ചക്കറികളിലൊന്നാണ് കാബേജ്. ഇത്തരത്തില്‍ വിവിധ രാജ്യങ്ങളില്‍ പുതുവര്‍ഷവും ഭക്ഷണവുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും നിലനില്‍ക്കുന്നു.

Story first published: Tuesday, December 31, 2019, 12:33 [IST]
X
Desktop Bottom Promotion