For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ പുത്തനുണര്‍വിന് ഈ ശീലങ്ങള്‍ വളര്‍ത്തൂ

|

2020 വര്‍ഷത്തിന് തിരശ്ശീല വീഴുമ്പോള്‍, പ്രതീക്ഷയുടെ പൊന്‍കിരണമായി മറ്റൊരു പുതുവര്‍ഷം നമ്മുടെ മുന്നില്‍ ഉദിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ക്കും കഴിഞ്ഞുപോയത്‌ ഒരു ദുഷ്‌കരമായ വര്‍ഷമായിരുന്നുവെന്നത് സത്യമാണ്. വൈറസ് പകര്‍ച്ചവ്യാധി കുറയുന്ന ഘട്ടത്തില്‍ 2021 കടന്നുവരികയാണ്. നിങ്ങളുടെ നിന്നുപോയ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങാനും ഒരു പുതിയ തുടക്കത്തിനുള്ള സമയമാണിത്. ഓരോ പുതുവര്‍ഷത്തിലും പലരും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു.

Most read: വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍Most read: വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍

ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്ന അത്തരം തീരുമാനങ്ങള്‍ വര്‍ഷം മുഴുവന്‍ പാലിക്കുകയും ചെയ്യുന്നു. പിന്നീട് ഈ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗവുമാകുന്നു. ആരോഗ്യം മെച്ചപ്പെടുത്തുക, പുതിയ കാര്യങ്ങള്‍ പഠിക്കുക, നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനായി അധ്വാനിക്കുക തുടങ്ങി പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് കൈക്കൊള്ളാവുന്ന ചില നല്ല കാര്യങ്ങളുണ്ട്. ഇതാ ഈ ന്യൂ ഇയറില്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാവുന്ന ചില നല്ല ശീലങ്ങള്‍ ഇതാ.

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ആരോഗ്യമാണ് ജീവിതത്തില്‍ ഒരു മനുഷ്യന്റെ സമ്പത്ത്. ഓരോരുത്തരും ആരോഗ്യത്തോടെ തുടരേണ്ട കാലത്തുമാണ് നാമിന്ന് ജീവിക്കുന്നത്. നിങ്ങളുടെ ശരീരം ഫിറ്റോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കാനായി നിങ്ങള്‍ക്ക് 2021 വര്‍ഷത്തെ പ്രയോജനപ്പെടുത്താം. നിങ്ങളുടെ പുതുവര്‍ഷ തീരുമാനത്തില്‍ ഈ ഫിറ്റ്‌നസ് വഴികള്‍ കൂടി ഉള്‍പ്പെടുത്തൂ. മാനസികവും ശാരീരികവുമായ ഫിറ്റ്‌നെസ് ലക്ഷ്യം വച്ച് നിങ്ങള്‍ക്ക് മുന്നേറാവുന്നതാണ്.

* 1 മണിക്കൂര്‍ വ്യായാമം

* ശരീരം ഫിറ്റായി സൂക്ഷിക്കുക

* ധ്യാനം പരിശീലിക്കുക

* യോഗ പരിശീലിക്കുക

* പുതിയ വര്‍ക്ക് ഔട്ടുകള്‍ പരീക്ഷിക്കുക

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ജീവിതത്തില്‍ എന്തെങ്കിലും പുതുമ കൈവരുന്നത് നല്ല കാര്യമല്ലേ? ഈ വര്‍ഷം, നിങ്ങള്‍ക്ക് പുതിയ ചില കാര്യങ്ങള്‍ പഠിക്കാനായി ഉപയോഗപ്പെടുത്താം. പാചകം, പഠനം, വൈദഗ്ദ്ധ്യം എന്നിവയ്ക്കായി നിങ്ങളുടെ സമയം നീക്കിവയ്ക്കുക. നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റം വരുത്തുന്നതിനായി ഈ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാം.

* ഒരു തൊഴില്‍ പഠിക്കുക

* ഒരു ബിരുദം നേടുക

* പാചകം പഠിക്കുക

* ഒരു നല്ല ശീലം പഠിക്കുക

* ഒരു പുതിയ ഭാഷ പഠിക്കുക

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ദൈനംദിന ജോലികളില്‍ നിന്ന് അല്‍പ നേരം നീക്കിവച്ച് നിങ്ങളുടെ സന്തോഷത്തിനായി സമയം കണ്ടെത്താം. ഒരു പുസ്തകം വായിക്കുന്നതിലൂടെയോ പൂന്തോട്ടപരിപാലനത്തിലൂടെയോ ഡയറി എഴുതുന്നതിലൂടെയോ നിങ്ങളുടെ ദിനചര്യ ക്രമപ്പെടുത്താം.

* കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

* പുസ്തകം വായിക്കുക

* ദിവസവും രാവിലെ പത്രം വായിക്കുക

* പൂന്തോട്ടപരിപാലനം

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ചെറുതും എന്നാല്‍ ഫലപ്രദവുമായ ചില പരിശീലനങ്ങളുണ്ട്. ഇവ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റുകയാണെങ്കില്‍ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് കൈവരും. വാസ്തവത്തില്‍, ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കുന്നതിനുള്ള നിങ്ങളുടെ ദൈനംദിന പരിശീലനത്തിന്റെ ഭാഗമാക്കി മാറ്റാവുന്നവയാണ് ഇവ.

* ചര്‍മ്മ സംരക്ഷണം

* ഒരു ദിവസം 10,000 സ്റ്റെപ്പ് നടക്കുക

* നേരത്തെ എഴുന്നേല്‍ക്കുന്നു

* ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക

* നിങ്ങളുടെ ഹോബിക്കായി സമയം നീക്കിവയ്ക്കുക

* നിങ്ങളുടെ സാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക

* കൂടുതല്‍ വെള്ളം കുടിക്കുക

* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

* മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക

Most read:പുതുവര്‍ഷം ഒന്ന്; ആഘോഷങ്ങള്‍ പലവിധംMost read:പുതുവര്‍ഷം ഒന്ന്; ആഘോഷങ്ങള്‍ പലവിധം

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

യാത്രകള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു മുന്നില്‍ പുതിയൊരു വര്‍ഷം ഇതാ. പോയവര്‍ഷം കൊറോണവൈറസ് പകര്‍ച്ചവ്യാധി കാരണം പല അതിര്‍ത്തികളും അടഞ്ഞുകിടന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ പതുക്കെ മാറുകയാണ്. നിങ്ങളുടെ നഷ്ടപ്പെട്ട യാത്രകള്‍ വീണ്ടും പ്ലാന്‍ ചെയ്യാനുള്ള സമയമാണിത്. നിങ്ങളുടെ സ്വപ്ന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് 2021 വര്‍ഷം നിങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവട്ടെ.

* പ്രിയപ്പെട്ട സ്ഥലത്തേക്ക് യാത്ര ചെയ്യുക

* പ്രൊമോഷനായി പരിശ്രമിക്കുക

* നിങ്ങളുടെ സ്വപ്ന ജോലി നേടുക

* യോഗ, നൃത്തം, സംഗീതം എന്നിവ പഠിക്കുക

* നീന്തല്‍ പഠിക്കുക

* തടി കുറയ്ക്കുക

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന ചെറുതും എന്നാല്‍ ഫലപ്രദവുമായ രീതികളുണ്ട്. ലളിതവും സുന്ദരവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നുവെങ്കില്‍, 2021 മുതല്‍ ഈ തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക

* നന്ദി പറയാന്‍ പരിശീലിക്കുക

* ചെറിയ കാര്യങ്ങള്‍ക്ക് പോലും നന്ദിയുള്ളവരായിരിക്കുക

* വീട്ടിലെ ഭക്ഷണം കഴിക്കുക, പുറംഭക്ഷണം കുറയ്ക്കുക

* നല്ല ശുചിത്വം പാലിക്കുക

Most read:ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരംMost read:ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരം

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

ന്യൂ ഇയര്‍ തീരുമാനങ്ങള്‍

അടിയന്തിര ഘട്ടങ്ങളില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുറച്ച് പണം ലാഭിച്ചുവയ്ക്കുന്നത് നല്ലതാണ്. അതിനാല്‍, നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം ലാഭിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

* ശമ്പളത്തിന്റെ 50 ശതമാനം ലാഭിക്കാന്‍ ആരംഭിക്കുക

* ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക

* ഓഹരികളില്‍ നിക്ഷേപിക്കുക

English summary

New Year Resolution Ideas For 2022 in Malayalam

As 2021 is around the corner, here are some new year's resolution ideas for you to choose from. Take a look.
X
Desktop Bottom Promotion