Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങും മുന്‍പ് ശ്രദ്ധിക്കൂ
പുതുവര്‍ഷത്തിലേക്ക് തുടക്കം കുറിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍. എങ്ങനെ പുതുവര്‍ഷത്തെ വരവേല്ക്കണം എന്ന ചിന്തയിലായിരിക്കും നാം എല്ലാവരും. എന്നാല്‍ എന്ത് തന്നെയായാലും നമ്മുടേയും നമ്മുടെ പ്രിയപ്പെട്ടരുടേയും സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുത്തിട്ടായിരിക്കണം ഈ ആഘോഷങ്ങള്‍ എല്ലാം എന്നത് ഓര്‍മ്മയില്‍ വെക്കണം. കാരണം ആവേശം പലപ്പോഴും നമ്മളെ അപകടത്തിലേക്ക് എത്തിക്കുന്നു. എങ്ങനെ ഇത്തരം സാഹചര്യങ്ങള കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം.

പുതുവര്‍ഷ രാവിലേക്ക് കടക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെയെന്നും എങ്ങനെ ഇതെല്ലാം പാലിച്ച് കൊണ്ട് തന്നെ പുതുവര്‍ഷം ആഘോഷിക്കാം എന്നും നമുക്ക് വായിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പറയുന്നത് പടക്കവും അഗ്നിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുതുവര്‍ഷത്തില്‍ സാധാരണമാണ്. എന്നാല്‍ ഇവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം പടക്കങ്ങള്‍ ആയത് കൊണ്ട് തന്നെ ഒരു ചെറിയ തീപ്പൊരി മതി വലിയ അപകടത്തിലേക്ക് എത്തിക്കുന്നതിന്. അതുകൊണ്ട് വെള്ളം അടുത്തുണ്ടെന്ന് ഉറപ്പ് വരുത്തി വേണം പടക്കം പൊട്ടിക്കുന്നതിന് ആരംഭിക്കാന്‍. അല്ലാത്ത പക്ഷം അത് അപകടം ക്ഷണിച്ച് വരുത്തും. മാത്രമല്ല കുട്ടികളെ ഇത്തരം സാഹചര്യങ്ങളില്‍ മാറ്റി നിര്‍ത്തണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം ആവശ്യത്തിന് അടുത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കാരണം മദ്യം എന്നത് പലര്‍ക്കും പുതുവര്‍ഷത്തില്‍ ഒഴിവാക്കാന്‍ അല്പം ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉറപ്പായും ആവശ്യത്തിന് വെള്ളവും ഭക്ഷണവും കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് നിങ്ങളുടെ അമിതമായ മദ്യപാനത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പടക്കം പൊട്ടിക്കുമ്പോള്‍ തന്നെ നിങ്ങള്‍ മുകളില്‍ പറഞ്ഞതുപോലെ കുട്ടികളെ അതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ ഒരിക്കലും പടക്കം പൊട്ടിക്കരുത് എന്നത് ശ്രദ്ധിക്കണം. ഇത് അത്യന്തം അപകടകരമായ കാര്യമാണ് എന്ന് കുട്ടികളേയും പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്. കാരണം ഇത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടം ഏത് വഴിക്കാണ് വരുക എന്ന കാര്യം പറയാന്‍ സാധിക്കുകയില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങള്‍ പുതുവര്‍ഷത്തിന്റെ ഭാഗമായി ഉള്ള ഒരു വലിയ ഇവന്റിലാണ് പങ്കെടുക്കുന്നത് എന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് മനസ്സിലാക്കണം. ഇവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ആണെന്നതും ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ ഇവരുമായി എപ്പോഴും ബന്ധം സ്ഥാപിച്ച് കൊണ്ടിരിക്കണം. എന്നാല്‍ മാത്രമേ കൂട്ടം തെറ്റിപ്പോവാതിരിക്കുന്നതിനും ആരോഗ്യത്തോടെയുള്ള ഒരു പുതുവര്ഷാഘോത്തില് പങ്കെടുക്കുന്നതിനും സാധിക്കുകയുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആവശ്യത്തിന് വിശ്രമം ആവശ്യമാണ്. പുതുവര്‍ഷമാണെങ്കിലും ശരീരത്തിന്റെ ആരോഗ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും ആവശ്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ എനര്‍ജിയും സന്തോഷവും ഉണ്ടാവുമെങ്കിലും ഒരിക്കലും മുകളില്‍ പറഞ്ഞതു പോലെ ഭക്ഷണവും വെള്ളവും ഉറക്കവും വിശ്രമവും ഉപേക്ഷിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏത് സമയവും നമ്മള് അടിയന്തിര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കണം. ഇത് കൂടാതെ ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രഥമശുശ്രൂഷ കിറ്റ്, അധിക ഫോണ്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം കരുതണം. അടിയന്തിര സാഹചര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ മൊബൈല്‍ പൂര്‍ണമായും ചാര്‍ജ് ചെയ്തിരിക്കണം എന്നതും ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മദ്യപിച്ച് വണ്ടി ഓടിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് അപകടകരമായ പല അവസ്ഥകളേയും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങള്‍ക്ക് മാത്രമല്ല മറ്റ് യാത്രക്കാര്‍ക്കും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ അപകടകരമാണ്. നിങ്ങള്‍ക്ക് വാഹനമോടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുക. മദ്യപിക്കാത്ത ആളുകളോട് വണ്ടി ഓടിക്കാന്‍ പറയുകയോ അല്ലെങ്കില്‍ ടാക്സി പോലുള്ള ഉപായങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിയമങ്ങള്‍ പാലിക്കുകയാണ് അടുത്തത്. നിങ്ങള്‍ എവിടെയാണോ പുതുവര്‍ഷം ആഘോഷിക്കുന്നത് ആ സ്ഥലത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെയുള്ള ആഘോഷങ്ങള്‍ അത്യന്തം അപകടകരമാണ് എന്ന് നിങ്ങള്‍ ഓര്‍ത്തിരിക്കണം. ആഘോഷങ്ങള്‍ എപ്രകാരം ആയിരിക്കണം എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുമുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുകയും മനസ്സിലാക്കുകയും വേണം.



Click it and Unblock the Notifications











