For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹദോഷങ്ങള്‍ നീക്കി പുതുവര്‍ഷത്തില്‍ ഐശ്വര്യവും സമ്പത്തും; ലാല്‍കിതാബ് പ്രതിവിധി

|

പുതുവര്‍ഷത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. 2023 വര്‍ഷത്തില്‍ ജീവിതത്തിലെ ഫലങ്ങള്‍ എന്തായിരിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് എല്ലാവരും. 2023 വര്‍ഷം സന്തോഷവും സമൃദ്ധിയും സന്തോഷവും നിറഞ്ഞതായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. എന്നാല്‍ വിഷമങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമാണെന്ന കാര്യം മറക്കരുത്. ചില ലളിതമായ പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ നിര്‍ഭാഗ്യങ്ങളെ നിങ്ങള്‍ക്ക് ഭാഗ്യമാക്കി മാറ്റാന്‍ സാധിക്കും. അതിനായി ലാല്‍ കിതാബ് നിങ്ങളെ സഹായിക്കും.

Also read: Planet Transit January 2023: ജനുവരിയില്‍ ഈ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; വര്‍ഷാരംഭത്തില്‍ 5 രാശിക്കാര്‍ക്ക് കഷ്ടAlso read: Planet Transit January 2023: ജനുവരിയില്‍ ഈ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനചലനം; വര്‍ഷാരംഭത്തില്‍ 5 രാശിക്കാര്‍ക്ക് കഷ്ട

19ാം നൂറ്റാണ്ടില്‍ ഉറുദു ഭാഷയില്‍ എഴുതിയ, ജ്യോതിഷത്തെയും ഹസ്തരേഖാശാസ്ത്രത്തെയും അടിസ്ഥാനമാക്കിയുള്ള അഞ്ച് വാല്യങ്ങളുടെ ഒരു ശേഖരമാണ് ലാല്‍കിതാബ് എന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തിന്റെ ഒരു ശാഖയായി ലാല്‍ കിതാബിനെ കണക്കാക്കപ്പെടുന്നു. കാരണം ഇത് ഒരു വ്യക്തിയുടെ ജാതകത്തിലെ നിര്‍ദ്ദിഷ്ട ഗ്രഹനിലകള്‍ അവരുടെ ഹസ്തരേഖ എന്നിവയെക്കുറിച്ചാണ് പറയുന്നത്. ലാല്‍ കിതാബില്‍ ചില പ്രതിവിധികള്‍ പറയുന്നുണ്ട്. ഈ പ്രതിവിധികള്‍ ലളിതവും എന്നാല്‍ അതേസമം ഒരു വ്യക്തിയുടെ ജാതകത്തിലുള്ള ഗ്രഹദോഷങ്ങള്‍ നീക്കാന്‍ സഹായകവുമാണ്. ഈ പരിഹാരങ്ങളിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും വരുത്താനും സാധിക്കും. 2023 വര്‍ഷത്തില്‍ സമ്പത്തിനും സമൃദ്ധിക്കും ഭാഗ്യത്തിനുമായി ചെയ്യാവുന്ന ചില ലാല്‍കിതാബ് പ്രതിവിധികള്‍ ഇതാ.

ലാല്‍ കിതാബ് പരിഹാരങ്ങള്‍ 2023

ലാല്‍ കിതാബ് പരിഹാരങ്ങള്‍ 2023

പ്രധാനപ്പെട്ട ജ്യോതിഷ ഗ്രന്ഥങ്ങളിലൊന്നാണ് ലാല്‍ കിതാബ്. ജീവിതപ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള നിരവധി പ്രതിവിധികള്‍ ഇതില്‍ വിവരിക്കുന്നുണ്ട്. ഇത് ചെയ്യാനായി നിങ്ങള്‍ ഏതെങ്കിലും വിദഗ്ധരുമായി ബന്ധപ്പെടുകയോ ചിന്തിക്കുകയോ ചെയ്യേണ്ടതില്ല. ലാല്‍ കിതാബില്‍ വ്യക്തമാക്കിയിട്ടുള്ള മുഹൂര്‍ത്തത്തിലും തിഥിയിലും നിങ്ങള്‍ക്ക് ഇഷ്ടമുള്ള പരിഹാരങ്ങള്‍ ചെയ്യാം.

ഗ്രഹങ്ങളെ അനുകൂലമാക്കാന്‍

ഗ്രഹങ്ങളെ അനുകൂലമാക്കാന്‍

ഗ്രഹദോഷങ്ങള്‍ നീക്കാനും ഗ്രഹങ്ങളെ അനുകൂലമാക്കാനുമായി നിങ്ങള്‍ മരങ്ങള്‍ നടണം. മാവ്, ആല്‍, വേപ്പ്, ശമി വൃക്ഷം, കൂവളം എന്നിവയായിരിക്കണം ഈ മരങ്ങള്‍. ഈ മരങ്ങള്‍ നിങ്ങളുടെ വീടിനടുത്ത് നടേണ്ടതില്ല. എല്ലാ ആളുകള്‍ക്കും ഈ മരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. അതിനാല്‍ അവ പാര്‍ക്കിലോ ക്ഷേത്രത്തിലോ മറ്റു സ്ഥലത്തോ നടുക. ഓരോ വര്‍ഷവും പൊതു ഇടങ്ങളില്‍ ഈ മരങ്ങളില്‍ രണ്ടെണ്ണം നട്ടുപിടിപ്പിക്കുകയും പതിവായി വെള്ളമൊഴിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യമോ ദുരിതമോ അനുഭവപ്പെടില്ല. എല്ലാ ഗ്രഹങ്ങള്‍ നീക്കാനും ഈ പ്രതിവിധി സഹായകമാണ്.

Also read:വര്‍ഷാവസാനം ബുധന്‍ മകരം രാശിയില്‍; 12 രാശിക്കും പുതുവര്‍ഷം നല്‍കും ഈ മാറ്റങ്ങള്‍Also read:വര്‍ഷാവസാനം ബുധന്‍ മകരം രാശിയില്‍; 12 രാശിക്കും പുതുവര്‍ഷം നല്‍കും ഈ മാറ്റങ്ങള്‍

വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും വരുത്താന്‍

വീട്ടില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും വരുത്താന്‍

പ്രായമായവരായാലും ചെറുപ്പക്കാരായാലും വീട്ടിലെ ഓരോ അംഗത്തില്‍ നിന്നും കുറഞ്ഞത് 10 രൂപയെങ്കിലും ശേഖരിക്കണം. നിങ്ങള്‍ സ്വരൂപിച്ച പണം കൊണ്ട് അംഗവൈകല്യമുള്ള ഒരു ഭിക്ഷക്കാരന് ഭക്ഷണം നല്‍കുക. പക്ഷികള്‍ക്ക് ധാന്യങ്ങള്‍ വാങ്ങി ദിവസേന കുറച്ച് ഭക്ഷണം നല്‍കുക. ഈ പ്രതിവിധിയിലൂടെ ഏതെങ്കിലും തരത്തിലുള്ള വീട്ടുതര്‍ക്കങ്ങള്‍ ഇല്ലാതാകുന്നു. വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ഈ പ്രതിവിധി ഗുണം ചെയ്യും.

രാഹു-കേതു ദോഷപരിഹാരം

രാഹു-കേതു ദോഷപരിഹാരം

ജ്യോതിഷത്തില്‍ ഏറ്റവും സ്വാധീനമുള്ള രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഈ രണ്ട് ഗ്രഹങ്ങളും ഏത് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുന്നുവോ ആ ഗ്രഹങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുന്നു. ഭൂരിഭാഗം ജാതകങ്ങളിലും രാഹു-കേതു ദോഷം ബുദ്ധിമുട്ടുണ്ടാക്കുന്നതിന് കാരണം ഇതാണ്. ദോഷപരിഹാരമായി നിങ്ങള്‍ ഒരു കറുപ്പും വെളുപ്പും പുതപ്പ് വാങ്ങി ശനിയാഴ്ച ദിവസം ദരിദ്രനായ ഒരാള്‍ക്ക് ഇത് ദാനം ചെയ്യുക. രാഹുവും കേതുവും ഉണ്ടാക്കുന്ന എല്ലാ ദോഷങ്ങളും ഈ പ്രിതിവിധിയിലൂടെ ഇല്ലാതാകുന്നു. ഇതോടൊപ്പം മറ്റ് ഗ്രഹങ്ങളുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കും.

Also read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതിAlso read:ആരെയും ചൊല്‍പ്പടിക്ക് നിര്‍ത്താം, നേതാവാകാം; ചാണക്യന്‍ പറയുന്ന ഈ ഗുണങ്ങള്‍ മതി

നല്ല ആരോഗ്യത്തിന്

നല്ല ആരോഗ്യത്തിന്

വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ചൊവ്വ, ശനി ദിവസങ്ങളില്‍ നിങ്ങള്‍ ഹനുമാന്‍ സ്വാമിക്ക് ജാസ്മിന്‍ ഓയിലും കുങ്കുമവും ചേര്‍ത്ത് സമര്‍പ്പിക്കണം. ഇത് ചെയ്താല്‍ ഹനുമാന്റെ അനുഗ്രഹം വര്‍ഷം മുഴുവന്‍ നിലനില്‍ക്കുകയം എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യും. ഈ പ്രതിവിധി ചെയ്താല്‍ ഗുരുതരമായ രോഗങ്ങള്‍ പോലും ക്രമേണ ഇല്ലാതാകും. ചൊവ്വാദോഷത്തിന്റെ എല്ലാ രൂപങ്ങളും ഇല്ലാതാകും. ഇതുകൂടാതെ, നിങ്ങള്‍ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ തലയ്ക്ക് കീഴില്‍ വെള്ളം നിറച്ച ഒരു ചെമ്പ് പാത്രം വയ്ക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ വെള്ളം പുറത്തൊഴിക്കുക. കുറഞ്ഞത് 11 മുതല്‍ 43 ദിവസം വരെ ഇത് ചെയ്യുക. ശാരീരികവും മാനസികവുമായ എല്ലാ പ്രശ്‌നങ്ങളും ഇതുവഴി ഭേദമാകും.

ശനിദോഷം നീക്കാന്‍

ശനിദോഷം നീക്കാന്‍

ശനിദോഷം നീക്കാനായി നിങ്ങള്‍ കുറഞ്ഞത് 10 അന്ധരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കണം. വികലാംഗര്‍, സന്യാസിമാര്‍, അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഭക്ഷണം നല്‍കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തിലെ എല്ലാ ശനിദോഷങ്ങളും നീങ്ങും. കൂടാതെ ശനിയുടെ പ്രീതി വര്‍ഷം മുഴുവനും നിലനില്‍ക്കും. ഇതിന് കഴിയുന്നില്ലെങ്കില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളലും നല്‍കുക.

Also read:വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെAlso read:വീടിന്റെ ഈ ദിശയില്‍ ഈ വസ്തുക്കള്‍ വച്ചാല്‍ സമ്പത്തും ഐശ്വര്യവും എക്കാലവും കൂടെ

English summary

New Year 2023 Lal Kitab Remedies For Success And Wealth in Life

Lal Kitab is one of the most significant astrology books, contains descriptions of numerous remedies. Here are some new year lal kitab remedies for success and wealth in 2023.
Story first published: Wednesday, December 21, 2022, 17:11 [IST]
X
Desktop Bottom Promotion