Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
പ്രമോഷന്, ശമ്പളവര്‍ദ്ധനവ്, മികച്ച ജോലി: 2023-ല്‍ കരിയര്‍ മാറി മറിയുന്ന 5 ഭാഗ്യരാശിക്കാര്‍
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഇത്തരം അവസ്ഥയില്‍ കാര്യങ്ങളെല്ലാം തന്നെ ശുഭകരമായി നടക്കുന്നതിന് വേണ്ടിയും അനുകൂല ഫലങ്ങള്‍ക്ക് വേണ്ടിയുമാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാവരിലും അനുകൂല ഫലങ്ങള്‍ ലഭിക്കണം എന്നില്ല. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതാണ് ജീവിതം എന്നത് കൊണ്ട് തന്നെ അനുകൂല പ്രതികൂലഫലങ്ങള്‍ ജീവിതത്തില്‍ സാധാരണമാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ അല്പം കൂടുതലായിരിക്കും. അത് കരിയറിന്റെ കാര്യത്തിലായാലും സാമ്പത്തിക കാര്യങ്ങളിലായാലും കുടുംബകാര്യങ്ങളിലായാലും എല്ലാം.

ഇന്ന് കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്കൊന്ന് നോക്കാം. കരിയറില്‍ പ്രതീക്ഷിക്കാത്ത പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പല വിധത്തിലാണ് സഹായിക്കുന്നത്. മികച്ച ജോലി, മികച്ച ശമ്പളം, പ്രമോഷന് എന്നിവയെല്ലാം ഈ പുതുവര്‍ഷത്തില്‍ ചില രാശിക്കാരെ കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ഏതൊക്കെ രാശിക്കാരാണ് കരിയറില്‍ മികച്ച് നില്ക്കുന്നവര് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അവരുടെ കരിയറിന്റെ കാര്യത്തില്‍ ചിന്തിക്കേണ്ടി വരുന്നില്ല. പലപ്പോഴും സൂര്യന്, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സംക്രമണമാണ് ഇവരുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും കരിയറില്‍ അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്കും 2023 അനുകൂല സമയമായി മാറുന്നുണ്ട്. ജീവിത വിജയം തേടുന്നവരില്‍ മേടം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. പ്രമോഷനും, ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2023 കരിയര്‍ പ്രകാരം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് നിങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ കരിയറില്‍ ഉണ്ടാവുന്നത്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും വളരെ അനുകൂലമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ചിങ്ങം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ജോലിയിലും ബിസിനസിലും ഉണ്ടാവുന്നു. ഏത് തരത്തിലും ജീവിതത്തില്‍ മുന്നേറുന്നതിന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ നല്കുന്ന അനുകൂലഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. ജോലിയില്‍ നിങ്ങളെ മറികടക്കാന്‍ ആരും ഉണ്ടാവില്ല എന്ന് മാത്രമല്ല ആഗ്രഹിക്കുന്ന തൊഴില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വരുമാനത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് ഒട്ടും പുറകിലേക്ക് പോവേണ്ടി വരുന്നില്ല. വരുമാനം വര്‍ദ്ധിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തിലും പ്രതിഫലിക്കും. മൊത്തത്തില്‍ അനുകൂലപരമായ കരിയര്‍ ബിസിനസ് മാറ്റങ്ങളാണ് തുലാം രാശിക്കാര്‍ക്ക് 2023 കാത്തു വെച്ചിരിക്കുന്നത്. ഒരിക്കലും അവസരങ്ങള്‍ പാഴാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആഗ്രഹിച്ച ജോലിക്ക് വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ അത് ലഭിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത അനുകൂല ഫലങ്ങളാണ് ലഭിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും എല്ലാം കൊണ്ട് നിരവധി അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. സംരംഭകര്‍ക്ക് വലിയ നേട്ടങ്ങള്‍ അവരുടെ ബിസിനസില്‍ കാഴ്ച വെക്കുന്നതിന് സാധിക്കും. ബിസിനസില്‍ ലാഭം കൊയ്യുന്നതിനും അതിലൂടെ സാമ്പത്തികമായി ഉന്നതിയില്‍ എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഒരുമിച്ച് ചേര്‍ന്ന് നടത്തുന്ന ബിസിനസിലും ഒരിക്കലും പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയിലെ സ്ഥാനക്കയറ്റം നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

കുംഭം രാശി
കുംഭം രാശിക്കാരാണ് കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട അടുത്ത രാശി. ഇവര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. ഗ്രഹസംക്രമണത്തിലൂടെ ജീവിതത്തിലും ജോലിയിലും നിരവധി മാറ്റങ്ങള്‍ വരുന്നു കുംഭം രാശിക്കാര്‍ക്ക്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഒരിക്കലും കരിയറിന്റെ കാര്യത്തില്‍ ഇവര്‍ പ്രശ്നത്തിലാവുന്നില്ല. മികച്ച അവസരങ്ങള്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്നു. അതിലൂടെ ജീവിത വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായും നിങ്ങള്‍ക്ക് നിരവധി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് 2023.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications