Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വിനാശഫലം, ജീവിതം നശിക്കും; ഈ ആളുകളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്

മഹാഭാരത കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതന്മാരില് ഒരാളായി മഹാത്മാ വിദുരരെ കണക്കാക്കപ്പെടുന്നു. കൂര്‍മ്മ ബുദ്ധിയുള്ള അദ്ദേഹം ഒരു മികച്ച ചിന്തകനും ദീര്ഘവീക്ഷണശാലിയുമായിരുന്നു. മതം, രാഷ്ട്രീയം, സമൂഹം തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ പ്രസിദ്ധമാണ്. ധൃതരാഷ്ട്രരും മഹാത്മാ വിദുരരും ഈ കാലഘട്ടത്തില്‍ ചെയ്ത കാര്യങ്ങളുടെ സമാഹാരമാണ് വിദുരനീതി.
വിദുര നിതിയില്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചില ആളുകളുടെ ഉപദേശം നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും അത്തരക്കാരുടെ ഉപദേശം നിങ്ങള്‍ ചെവിക്കൊള്ളരുതെന്നും വിദുരനീതിയില്‍ പറയുന്നുണ്ട്. അബദ്ധത്തില്‍ പോലും ഇത്തരക്കാരുടെ ഉപദേശം നിങ്ങള്‍ കേള്‍ക്കരുതെന്ന് വിദുരര്‍ പറയുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്കു നോക്കാം.
കാര്യങ്ങളില്‍ ധാരണക്കുറവുള്ള ഒരാള്‍
വിദുരനീതി പ്രകാരം ഒരു വിഷയത്തെക്കുറിച്ച കൃത്യമായ ധാരണ ഇല്ലാത്ത വ്യക്തികളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്. കാരണം, അപൂര്‍ണ്ണമായ അറിവ് എപ്പോഴും ദോഷഫലം ചെയ്യും. അത്തരം ആളുകളുടെ ഉപദേശം നിങ്ങളെ വലിയ കുഴപ്പത്തിലാക്കും. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ ഉപദേശം സ്വീകരിക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.
ദീര്‍ഘവീക്ഷണമില്ലാത്തവര്‍
വളരെ ആഴത്തില്‍ ചിന്തിക്കുന്ന പലരെയും നിങ്ങള്‍ ചുറ്റും കണ്ടിട്ടുണ്ടാകും. യഥാര്‍ത്ഥത്തില്‍, ഇത്തരക്കാര്‍ ഒരു വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സംസാരിക്കും. അത്തരക്കാര്‍ എന്തുകാര്യത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത ഒരാളില്‍ നിന്ന് നിങ്ങള്‍ ഒരിക്കലും ഉപദേശം സ്വീകരിക്കരുത്. പകരം ഒരു വിഷയത്തെക്കുറിച്ച് വിവേകപൂര്‍വ്വം ചിന്തിക്കുകയും കൃത്യസമയത്ത് നിങ്ങള്‍ക്ക് ഉചിതമായ ഉപദേശം നല്‍കുകയും ചെയ്യുന്നവരുടെ വാക്കുകള്‍ വേണം കേള്‍ക്കാന്‍.
തിടുക്കപ്പെട്ട് എല്ലാം ചെയ്യുന്നവര്‍
എല്ലാ കാര്യങ്ങളും പെട്ടെന്ന് തന്നെ ചെയ്തു തീര്‍ക്കാന്‍ തിടുക്കം കാണിക്കുന്നവരില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുതെന്ന് വിദുരനീതി പറയുന്നു. ചിലപ്പോള്‍ അതിന്റെ ഫലം വളരെ ദോഷകരമായിരിക്കും. കാരണം, തിടുക്കത്തില്‍ ഒരു വ്യക്തി പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഒന്നിനെക്കുറിച്ചും അവര്‍ കൂടുതല്‍ ചിന്തിക്കുന്നില്ല. അതിന്റെ അനന്തരഫലം വളരെ കഠിനമായിരിക്കും.
സ്തുതിപാടകര്
നിങ്ങളുടെ കുറവുകളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്ന വ്യക്തിയില്‍ നിന്ന് എല്ലായ്പ്പോഴും ഉപദേശം സ്വീകരിക്കുക. നിങ്ങളെ സ്തുതിക്കുന്ന ആളുകളില്‍ നിന്ന് നിങ്ങള്‍ ഒരിക്കലും ഉപദേശം സ്വീകരിക്കരുത്. അത് ഒരിക്കലും ശരിയായ ഉപദേശമായിരിക്കില്ല, കാരണം അത്തരമൊരു വ്യക്തി സത്യം പറയാന്‍ മടിക്കും. അത് നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടങ്ങള്‍ വരുത്തും.
നിങ്ങളേക്കാള്‍ ബുദ്ധി കുറഞ്ഞ ആളുകള്‍
വിഷയത്തില്‍ പൂര്‍ണ്ണമായ അറിവില്ലാത്തതിനാല്‍ അറിവ് കുറഞ്ഞവരില്‍ നിന്ന്, അതായത് ബുദ്ധി കുറഞ്ഞവരില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുതെന്ന് വിദുരര്‍ പറയുന്നു. ഇത്തരക്കാരുടെ ഉപദേശം സ്വീകരിച്ചാല്‍ നിങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളില്‍ അകപ്പെടും.
ഇത്തരക്കാരില്‍ നിന്ന് അകന്നു നില്ക്കുക
വിദുര നീതിയില്‍ ചില ആളുകളെ പരാമര്‍ശിച്ചിട്ടുണ്ട്, അവരില്‍ നിന്ന് എപ്പോഴും അകന്നു നില്‍ക്കണം. അശ്രദ്ധ, അലസത, കോപം, അധാര്‍മികത, മയക്കുമരുന്നിന് അടിമകള്‍, അത്യാഗ്രഹികള്‍, ഭയം, കാമഭ്രാന്തന്മാര് എന്നിവരില്‍ നിന്ന് അകന്നുനില്ക്കുന്നത് നല്ലതാണെന്ന് വിദുരനീതി പറയുന്നു. അത്തരക്കാര്‍ ഒരിക്കലും മുന്നോട്ട് പോകില്ല, നിങ്ങളെ മുന്നോട്ട് പോകാനും അനുവദിക്കുന്നില്ല. ഇവയെല്ലാം നിങ്ങളെ നാശത്തിലേക്ക് നയിക്കുന്നു. ഇത്തരക്കാരുമായി സഹവസിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും, ഒരിക്കലും വിജയം നേടുകയുമില്ല.



Click it and Unblock the Notifications
