For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

|

വാസ്തു പറയുന്നതനുസരിച്ച്, വീടിന്റെ ഓരോ ദിശയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിശയ്ക്കും അതിന്റേതായ നിയമങ്ങളും സവിശേഷതകളും ഉണ്ട്. ഉദാഹരണത്തിന്, വീടിന്റെ വടക്ക് ദിശ കുബേരന്റെ ദിശയായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഈ ദിശ പോസിറ്റീവ് എനര്‍ജിയുടെ സംഭരണശാലയായി കണക്കാക്കപ്പെടുന്നു. ഈ ദിശയാണ് ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. അതായത്, നിങ്ങള്‍ പുതിയ വീട് പണിയാന്‍ പോവുകയാണെങ്കിലോ മറ്റൊരു വാടക വീട്ടിലേക്ക് മാറുകയാണെങ്കിലോ, പൂജാമുറി നിര്‍മ്മിക്കാന്‍ ഏറ്റവും അനുയോജ്യമായത് വടക്കേ ദിശയായി കണക്കാക്കപ്പെടുന്നു.

Most read: Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read: Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

കഠിനാധ്വാനം ചെയ്തതിനുശേഷവും നിങ്ങള്‍ക്ക് പണം ലാഭിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. വാസ്തുശാസ്ത്രമനുസരിച്ച്, ഇത് വീട്ടിലെ ചില വാസ്തുവിദ്യാ ദോഷങ്ങളുടെ ഫലമായിരിക്കാം. വീട്ടില്‍ സമ്പത്ത് കയറിവരുന്ന വടക്കുദിശയ്ക്ക് നിങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കണം. ചില വസ്തുക്കളോ കാര്യങ്ങള്‍ ഈ ദിശയില്‍ സൂക്ഷിക്കുന്നത് വാസ്തു ദോഷം വിളിച്ചുവരുത്താന്‍ ഇടയാക്കും. അതിനാല്‍ നിങ്ങള്‍ അബദ്ധത്തില്‍ പോലും ഈ ദിശയില്‍ സൂക്ഷിക്കരുതാത്ത ചില വസ്തുക്കള്‍ ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ചെരിപ്പ്

ചെരിപ്പ്

വീടിന്റെ വടക്ക് ദിശയില്‍ ഒരിക്കലും ചെരിപ്പ് സൂക്ഷിക്കരുത്. നിങ്ങള്‍ പുറത്തു നിന്ന് വരുമ്പോഴെല്ലാം ഈ ദിശയില്‍ അബദ്ധത്തില്‍ നിങ്ങളുടെ ഷൂസോ ചെരിപ്പോ ഇടാതിരിക്കാന്‍ ഓര്‍മ്മിക്കുക. ഈ ദിശ സമ്പത്തിന്റെ ദേവനായ കുബേരന്റെ സ്ഥലമായി കണക്കാക്കപ്പെടുന്നുവെന്നും ഈ ദിശയില്‍ ചെരുപ്പ് സൂക്ഷിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതുപോലെയാണെന്നും വിശ്വസിക്കപ്പെടുന്നു.

ശുചിമുറി

ശുചിമുറി

വീടിന്റെ വടക്കേ ദിശയില്‍ നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് ടോയ്ലറ്റ് അല്ലെങ്കില്‍ ബാത്ത്‌റൂം എന്നിവ ഈ ദിശയില്‍ സ്ഥാപിക്കുന്നത്. ഈ ദിശയില്‍ ഒരു ടോയ്ലറ്റ് സ്ഥാപിച്ചാല്‍, ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ വസിക്കില്ല. അതിനാല്‍, ദാരിദ്ര്യം പടരാന്‍ തുടങ്ങുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടില്‍ ഈ ദിശയില്‍ ഒരു വാഷ്റൂമോ മറ്റോ ഉണ്ടെങ്കിലോ അത് മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെങ്കിലോ, നിങ്ങള്‍ക്ക് ഒരു പ്രതിവിധി ചെയ്യാം. ഒരു ചില്ല് പാത്രത്തില്‍ ഉപ്പ് നിറച്ച് ബാത്ത്‌റൂമിന്റെ ഏതെങ്കിലും കോണില്‍ സൂക്ഷിക്കുക. എല്ലാ ആഴ്ചയും ഈ ഉപ്പ് മാറ്റുക. ഇത് ചെയ്യുന്നതിലൂടെ, ഈ വാസ്തു ദോഷത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

ഭാരിച്ച ഫര്‍ണിച്ചറുകള്‍

ഭാരിച്ച ഫര്‍ണിച്ചറുകള്‍

വാസ്തു ശാസ്ത്ര പ്രകാരം വടക്കേ ദിശ പോസിറ്റീവ് എനര്‍ജിയുടെ ഒരു സംഭരണശാലയായി കണക്കാക്കപ്പെടുന്നു, അതിനാല്‍ ഈ ദിശയില്‍ അബദ്ധത്തില്‍ പോലും ഭാരിച്ച ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കരുത്. അങ്ങനെ ചെയ്യുന്നത് ഈ ദിശയില്‍ നിന്ന് പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിശ ശൂന്യവും തുറസ്സായും സൂക്ഷിക്കുക. വടക്ക് ദിശയില്‍ ശുചിത്വത്തിനും പ്രത്യേക ശ്രദ്ധ നല്‍കണം. മലിനജലമോ മാലിന്യമോ ഈ ദിശയില്‍ അബദ്ധത്തില്‍ പോലും തള്ളരുത്.

പഴയ പൊട്ടിയ പാത്രങ്ങള്‍

പഴയ പൊട്ടിയ പാത്രങ്ങള്‍

വീടിന്റെ വടക്കേ ദിശ എപ്പോഴും വൃത്തിയായും മനോഹരമായും സൂക്ഷിക്കണം. പഴയ തകര്‍ന്ന ഇനങ്ങളൊന്നും ഈ ദിശയില്‍ സൂക്ഷിക്കരുത് അല്ലെങ്കില്‍ മറ്റേതെങ്കിലും ആവശ്യമില്ലാത്ത വസ്തുക്കള്‍ സൂക്ഷിക്കരുത്. ചില ആളുകള്‍ പഴയ തകര്‍ന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് കൂട്ടിയിടുന്ന പതിവുണ്ട്. അത്തരം വസ്തുക്കള്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്, അവ ഉടനടി ഒഴിവാക്കണം.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

ഡസ്റ്റ്ബിന്‍

ഡസ്റ്റ്ബിന്‍

അബദ്ധത്തില്‍ പോലും വീടിന്റെ വടക്കേ ദിശയില്‍ ഒരു ഡസ്റ്റ്ബിന്‍ സൂക്ഷിക്കരുത്. ഈ ദിശയില്‍ ശുചിത്വം പാലിക്കുന്നത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ മാലിന്യം അടിഞ്ഞു കൂടിയാല്‍ ഉപ്പ് വെള്ളത്തില്‍ ദിവസവും തുടയ്ക്കുകയും വൃത്തിയാക്കുകയും വേണം. ഇത് ചെയ്യുന്നതിലൂടെ എല്ലാത്തരം നെഗറ്റീവ് എനര്‍ജിയും നീക്കംചെയ്യപ്പെടും.

English summary

Never Place These Things In The North Direction As Per Vastu in Malayalam

According to Vastu Shastra, the north direction is the direction of the arrival of the wealth. Here are the things you should not place in north direction as per vastu. Take a look.
Story first published: Saturday, July 10, 2021, 16:58 [IST]
X
Desktop Bottom Promotion