രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

വീടിന്റെ സന്തോഷവും സമൃദ്ധിയും നിലനിര്‍ത്താന്‍ പലരും വാസ്തുവിദ്യപ്രകാരം ചില മാറ്റങ്ങള്‍ വരുത്തുന്നു. അതിലൂടെ വീട്ടില്‍ ഊര്‍ജ്ജവും നിങ്ങള്‍ക്ക് ഐശ്വര്യവും കൈവരുന്നു. എന്നാല്‍, നിങ്ങളുടെ ദിവസം മനോഹരമാക്കാന്‍ പ്രഭാതത്തില്‍ ചില കാര്യങ്ങള്‍ കൂടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രഭാതത്തിന്റെ ആരംഭം നല്ലതാണെങ്കില്‍, ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജവും സന്തോഷവും കൈവരുമെന്നും ഒരു നല്ല ദിവസം ആസ്വദിക്കുമെന്നും പറയപ്പെടുന്നു. അതിനാല്‍ രാവിലെ നിങ്ങള്‍ ഉണരുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രം കാണേണ്ടത് പ്രധാനമാണ്.

നല്ലൊരു കണി നിങ്ങള്‍ക്ക് നല്ലൊരു ദിവസം സമ്മാനിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച്, രാവിലെ എഴുന്നേറ്റു കഴിഞ്ഞ് 24 മിനിറ്റ് സമയം നല്ല കാര്യങ്ങള്‍ മാത്രമേ കാണാവൂ. അശുഭകരമായ ഒരു കാര്യവും നിങ്ങള്‍ നോക്കരുത്. അതനുസരിച്ച് ചില കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയും ചില കാര്യങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും നിങ്ങളുടെ ഭാഗത്തേക്ക് പോസിറ്റീവ് എനര്‍ജി ആകര്‍ഷിച്ച് ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിശ്വാസങ്ങള്‍ പ്രകാരം നിങ്ങളുടെ ദിവസം മനോഹരമാക്കാന്‍ രാവിലെ ഉറക്കമുണര്‍ന്നയുടന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ.

കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

നിഴലുകള്‍ കാണരുത്

നിഴലുകള്‍ കാണരുത്

രാവിലെ ഉറക്കമുണര്‍ന്ന ഉടനെ തന്നെ നിങ്ങളുടെയോ മറ്റാരുടെയെങ്കിലോ നിഴലിലേക്ക് നോക്കരുത്. രാവിലെ ഉണര്‍ന്നയുടന്‍ ഒരു വ്യക്തിയുടെ നിഴലിനെ നിങ്ങള്‍ കണ്ടാല്‍ അതിന്റെ ഫലം ആ ദിവസം മുഴുവന്‍ നിങ്ങളില്‍ പതിക്കുകയും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് പിരിമുറുക്കവും ഭയവും ദേഷ്യവും അനുഭവപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഉറക്കമുണര്‍ന്ന ഉടന്‍ ഒരിക്കലും നിഴല്‍ കണി കാണരുത്.

മൃഗങ്ങളുടെ ഫോട്ടോ

മൃഗങ്ങളുടെ ഫോട്ടോ

നിങ്ങളുടെ കിടപ്പുമുറിയില്‍ ഒരിക്കലും മൃഗങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വയ്ക്കരുത്. രാവിലെ ഉണരുമ്പോള്‍ മൃഗങ്ങളെ കണികാണരുതെന്ന് പറയപ്പെടുന്നു. കാരണം, രാവിലെ നിങ്ങള്‍ ആദ്യം ഒരു മൃഗത്തെയോ മൃഗത്തിന്റെ ചിത്രമോ നോക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ആ ദിവസം ഒരു തര്‍ക്കം നേരിടേണ്ടിവരികയും നിങ്ങളുടെ ദിവസം മോശമായി കടന്നുപോകുകയും ചെയ്യും. അതേപോലെ, രാവിലെ ഒരു നായയുടെ കുരയോ നായ്ക്കള്‍ കടിപിടി കൂടുന്നതോ കണി കാണരുത്.

എച്ചില്‍ പാത്രങ്ങള്‍

എച്ചില്‍ പാത്രങ്ങള്‍

രാത്രി ഉറങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ വീട്ടിലെ എച്ചില്‍ പാത്രങ്ങളെല്ലാം വൃത്തിയാക്കിയ ശേഷം കിടക്കുക. കാരണം രാവിലെ എച്ചില്‍ പാത്രങ്ങള്‍ കാണുന്നത് മോശമായി കണക്കാക്കുന്നു. നിങ്ങളുടെ ദിവസം മുഴുവന്‍ പിരിമുറുക്കത്തില്‍ കടന്നുപോകും. അതിനാല്‍, സാധ്യമെങ്കില്‍, രാത്രിയില്‍ പാത്രങ്ങള്‍ വൃത്തിയാക്കിയ ശേഷം മാത്രം ഉറങ്ങുക.

കണ്ണാടി കാണരുത്

കണ്ണാടി കാണരുത്

രാവിലെ എഴുന്നേറ്റതിനുശേഷം പലരും ആദ്യം കണ്ണാടിയില്‍ മുഖം നോക്കുന്നവരായിരിക്കും. എന്നാല്‍, വിശ്വാസങ്ങള്‍ അനുസരിച്ച് ഈ ശീലം തെറ്റാണെന്ന് പറയപ്പെടുന്നു. കാരണം രാവിലെ ഉറക്കമുണര്‍ന്നയുടന്‍ കണ്ണാടി കാണുമ്പോള്‍, നിങ്ങള്‍ സ്വയം നെഗറ്റീവ് എനര്‍ജി വലിച്ചെടുക്കുകയും ഈ ഊര്‍ജ്ജം ദിവസം മുഴുവന്‍ നിങ്ങളുടെ ചിന്തകളില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ നിങ്ങളുടെ ജോലികളും ശരിയായി ചെയ്യാനാവില്ല. വാസ്തു ശാസ്ത്രപ്രകാരം നിങ്ങള്‍ ഉറങ്ങുന്ന മുറിയില്‍, കണ്ണാടിയുടെ ദിശ എല്ലായ്‌പ്പോഴും നിങ്ങളുടെ മുഖം പതിക്കാത്ത ദിശയിലേക്കായിരിക്കണം.

കുരങ്ങനെ കാണുന്നത്

കുരങ്ങനെ കാണുന്നത്

രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ കുരങ്ങിനെ കാണുന്നത് അശുഭമായി കണക്കാക്കുന്നു. പ്രഭാതഭക്ഷണം കഴിക്കുന്നതിനുമുമ്പ് അതിന്റെ പേര് ചൊല്ലി വിളിക്കുന്നതും നല്ലതല്ല. വാസ്തവത്തില്‍ പ്രാതലിനു മുമ്പായി ഒരു മൃത്തിന്റെയും പേര് ചൊല്ലി വിളിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നില്ല.

മറ്റൊരു വ്യക്തിയുടെ മുഖം കാണരുത്

മറ്റൊരു വ്യക്തിയുടെ മുഖം കാണരുത്

വാസ്തു ശാസ്ത്രമനുസരിച്ച്, നിങ്ങള്‍ രാവിലെ ഉണരുമ്പോള്‍ മറ്റൊരു വ്യക്തിയുടെ മുഖം കണി കാണരുത്. മറ്റൊരാളുടെ മുഖം കാണുന്നത് ആ വ്യക്തിയുടെ നെഗറ്റീവ് എനര്‍ജി നിങ്ങളിലേക്ക് അകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു.

 രാവിലെ എഴുന്നേറ്റതിനുശേഷം എന്ത് കാണണം

രാവിലെ എഴുന്നേറ്റതിനുശേഷം എന്ത് കാണണം

ഉറക്കമുണര്‍ന്ന ഉടന്‍ ആദ്യം നിങ്ങളുടെ കൈപ്പത്തി കണി കാണുന്നതും ഗായത്രി മന്ത്രം അല്ലെങ്കില്‍ മറ്റേതെങ്കിലും മന്ത്രം ചൊല്ലുന്നതും നല്ലതാണ്. അതുപോലെ, കിടക്കയില്‍ നിന്ന് എഴുന്നേറ്റതിനുശേഷം, ദൈവത്തിന്റെ ഫോട്ടോ, മയിലിന്റെ കണ്ണുകള്‍, പൂക്കള്‍ മുതലായ പോസിറ്റീവ് കാര്യങ്ങള്‍ കാണുന്നതും നല്ലതാണ്.

വാസ്തു പ്രകാരം രാവിലെ എന്തുചെയ്യണം

വാസ്തു പ്രകാരം രാവിലെ എന്തുചെയ്യണം

രാവിലെ ഉറക്കമുണര്‍ന്ന ശേഷം തുളസിയില്‍ വെള്ളം അര്‍പ്പിക്കുക. ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി, സമാധാനം, സമ്പത്ത് എന്നിവ നല്‍കും.

വീട്ടില്‍ തുളസി വെള്ളം തളിക്കുക

വീട്ടില്‍ തുളസി വെള്ളം തളിക്കുക

രാവിലെ കുളിച്ച ശേഷം ഒരു ചെമ്പ് കലത്തില്‍ വെള്ളം നിറച്ച് അതില്‍ തുളസി ഇലകള്‍ ഇടുക. ഇത് വീടിന്റെ പ്രധാന കവാടത്തിലും മുറികളിലും തളിക്കുക. ഇതിലൂടെ വീടിന്റെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും സന്തോഷവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യും.

വിളക്ക് കത്തിക്കുക

വിളക്ക് കത്തിക്കുക

രാവിലെ വീട്ടില്‍ വിളക്ക് കത്തിക്കുന്നത് പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. ഇത് സമ്പത്തിന്റെ കുറവു നികത്താന്‍ സഹായിക്കുന്നു. ഇതുകൂടാതെ, വീടിന്റെ പ്രധാന കവാടത്തില്‍ വെള്ളം തളിക്കുന്നത് ലക്ഷ്മീ ദേവി വരുന്ന വഴി വൃത്തിയാക്കാനും സഹായിക്കുന്നു.

കോലം വരയ്ക്കുക

കോലം വരയ്ക്കുക

രാവിലെ വീടിന് പുറത്ത് കോലം വരയ്ക്കുന്നത് പല വിശ്വാസങ്ങളുടെയും ഭാഗമാണ്. ഇത്തരം കോലങ്ങളും രംഗോലികളും പോസിറ്റീവ് എനര്‍ജി നല്‍കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയും മറ്റ് ദേവതകളും വീട്ടിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

രാവിലെ ശുഭകരമായി കരുതുന്ന ചില കാര്യങ്ങള്‍

രാവിലെ ശുഭകരമായി കരുതുന്ന ചില കാര്യങ്ങള്‍

* മണിനാദം കേള്‍ക്കുന്നത് നല്ലതായി കണക്കാക്കുന്നു.

* ശാസ്ത്രമനുസരിച്ച്, ഒരു മയിലിന്റെ കൂവല്‍ കേട്ട് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.

* ലക്ഷ്മി ദേവി വസിക്കുന്നതായി പറയപ്പെടുന്നതിനാല്‍ ശംഖനാദം ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.

* രാവിലെ പാല്‍ തിളയ്ക്കുന്നത് കണി കണ്ടാല്‍, നിങ്ങളുടെ ദിവസം നന്നായി നടക്കുമെന്നതിന്റെ സൂചനയാണിത്.

Story first published: Monday, January 25, 2021, 11:00 [IST]
X
Desktop Bottom Promotion