Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം
വീട്ടിലെ വാസ്തു വൈകല്യങ്ങള്‍ കാരണമായി നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, കുടുംബ കലഹങ്ങള്‍ എന്നിവ നേരിടേണ്ടിവരാമെന്ന് വാസ്തുശാസ്ത്രത്തില്‍ വിശ്വാസമുണ്ട്. വാസ്തുപരമായുള്ള ഈ അറിവ് നിങ്ങളുടെ വീടിന്റെ ഐശ്വര്യത്തിനായി നിങ്ങള്‍ക്ക് ഉപയോഗിക്കാം. അറിഞ്ഞോ അറിയാതെയോ ഒരു വ്യക്തി ചില വാസ്തുപരമായ തെറ്റുകള്‍ വരുത്തുന്നു. ഇത് വീട്ടില്‍ വാസ്തു ദോഷങ്ങള്‍ക്ക് കാരണമാകുന്നു.
വീട്ടിലെ ചില പ്രവര്‍ത്തികള്‍ വാസ്തു വൈകല്യങ്ങള്‍ നീക്കംചെയ്യാന്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാണ്. വീട്ടില്‍ ചെരിപ്പ് ധരിക്കുന്ന രീതികളെക്കുറിച്ച് വാസ്തുവില്‍ പ്രതിപാദിക്കുന്നു. വീട്ടില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ചില ഇടങ്ങള്‍ വാസ്തുവില്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതുമൂലം വീട്ടില്‍ വാസ്തു ദോഷം സംഭവിക്കുന്നു. അതിന്റെ ഫലങ്ങള്‍ നിങ്ങളുടെ കുടുംബത്തില്‍ പ്രകടമാവുകയും ചെയ്യുന്നു. വാസ്തുശാസ്ത്രമനുസരിച്ച് വീട്ടില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ലാത്ത ഇടങ്ങള്‍ ഇതാണ്.

ധാന്യപ്പുര
ചെരിപ്പ് ധരിച്ച് വീട്ടിലെ ധ്യാന്യം അല്ലെങ്കില്‍ അരി സൂക്ഷിക്കുന്ന മുറിയിലേക്ക് പോകുന്നത് അശുഭകരമാണെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. ഇത് ചെയ്യുന്നതിലൂടെ, വീട്ടില്‍ ഭക്ഷണത്തിന് കുറവുണ്ടാകുന്നു. ഇക്കാരണത്താല്‍, ധാന്യപ്പുരയില്‍ കടക്കുമ്പോള്‍ ഷൂ, ചെരിപ്പ്, സ്ലിപ്പറുകള്‍ എന്നിവ അഴിച്ചുവയ്ക്കാന്‍ ആരും മറക്കരുത്.

നിലവറ
ലക്ഷ്മിദേവി വസിക്കുന്ന ഇടമാണ് നിലവറയെന്ന് കരുതപ്പെടുന്നു. ഇക്കാരണത്താല്‍, ചെരിപ്പ് ധരിച്ച് ഒരിക്കലും നിലവറ തുറക്കുകയോ അതില്‍ പ്രവേശിക്കുകയോ ചെയ്യരുത്. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടവരുത്തുകയും ദേവി വീട് വിട്ട് പോവുകയും വീട്ടില്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

പൂജാമുറി
ഹിന്ദുമതത്തില്‍ ഒരു ക്ഷേത്രമോ ആരാധനാലയമോ ദൈവത്തിന്റെ ഭവനമായി കണക്കാക്കപ്പെടുന്നു. ഇവിടെ ചെരിപ്പും ധരിച്ച് പ്രവേശിക്കുന്നത് ദേവീദേവന്മാര്ക്ക് ശല്യമുണ്ടാക്കുന്നതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ സാമ്പത്തിക നഷ്ടം ആരംഭിക്കുകയും കുടുംബത്തില്‍ വിള്ളലുണ്ടാവുകയും ചെയ്യുമെന്നും പറയപ്പെടുന്നു. അതിനാല്‍ പൂജാമുറിയില്‍ ഒരിക്കലും ചെരിപ്പ് ധരിച്ച് പ്രവേശിക്കരുത്.

അടുക്കള
ചെരിപ്പ്, സ്ലിപ്പര്‍ എന്നിവ ധരിച്ച് അടുക്കളയില്‍ പ്രവേശിക്കുന്നത് അന്നപൂര്‍ണ ദേവിയെ ശല്യപ്പെടുത്തുന്നുവെന്ന് പറയപ്പെടുന്നു. ഇതിലൂടെ വീട്ടില്‍ സാമ്പത്തിക ഞെരുക്കം ആരംഭിക്കുന്നു. ഇക്കാരണത്താല്‍, അടുക്കളയില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാതിരിക്കുക.

പുണ്യനദി
ഒരു പുണ്യനദിയില്‍ ഒരിക്കലും പാദരക്ഷ ഇട്ട് കാല്വയ്ക്കരുതെന്ന് വാസ്തു ശാസ്ത്രം പറയുന്നു. പുണ്യനദികളില്‍ കുളിക്കുന്നതിനുമുമ്പ്, ചെരിപ്പും തുകല്‍ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളും അകറ്റി നിര്‍ത്തണം. ഇത് ചെയ്യുന്നതിലൂടെ വീട്ടില്‍ സമാധാനം കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
