Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
സൂര്യാസ്തമയത്തിന് ശേഷം അറിയാതെ പോലും ഇതൊന്നും ദാനം ചെയ്യരുത്
ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലൊരു പ്രവൃത്തിയാണ്. എന്നാല്‍ ചില വസ്തുക്കള്‍ ദാനം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ജ്യോതിഷപ്രകാരം ചില വസ്തുക്കള്‍ ദാനം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ജ്യോതിഷപ്രകാരം നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മള് പരസ്പരം എല്ലാവരോടും ഇടപഴകിയും അടുത്തും ദാനം ചെയ്തും ജീവിക്കുന്നവരാണ്. പലപ്പോഴും നമ്മള് അയല്‍ക്കാരുമായി കാര്യങ്ങള്‍ കൈമാറുന്നു.

പുരാണം അനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ചെയ്ത് കൂടാത്ത ചില ജോലികള്‍ വരെയുണ്ട്. ഇവ ചെയ്താല്‍ അത് പ്രശ്നങ്ങള്ളും ദോഷങ്ങളും ഉണ്ടാക്കും എന്നാണ് പറയുന്നത്. ഇപ്രകാരം തന്നെ ജ്യോതിഷ പ്രകാരം സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും കൊടുക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും കൊടുക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഇത് നിങ്ങളില്‍ മോശം ഫലം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. എന്തൊക്കെയാണ് നല്കാന് പാടില്ലാത്ത വസ്തുക്കകള് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

പണം
പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും സാധാരണമാണ്. എന്നാല്‍ സൂര്യാസ്തമയത്തിന് ശേഷം പണം കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം പണം ലക്ഷ്മീ ദേവിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ലക്ഷ്മിദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നുമുണ്ട്. സൂര്യാസ്തമയത്തിനു ശേഷമോ അല്ലെങ്കില്‍ ഒരാള്‍ ആര്‍ക്കെങ്കിലും പണം നല്‍കിയതിന് ശേഷമോ, ആ വ്യക്തി സ്വന്തം വീട്ടില്‍ നിന്ന് ദേവിയെ പുറത്തേക്ക് കളയുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് വഴി ദേവി വീട്ടില്‍ നിന്നും പടിയിറങ്ങുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പണം കടം കൊടുക്കുമ്പോള്‍ അല്ലെങ്കില്‍ പണം ആര്‍ക്കെങ്കിലും നല്കുമ്പോള് ഒരിക്കലും സൂര്യാസ്തമയത്തിന് ശേഷം നല്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

പാല്
പാല് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ പാല് ദാനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം പാല് ഭഗവാന് വിഷ്ണുവുമായും ലക്ഷ്മി ദേവിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം സൂര്യാസ്തമയത്തിന് ശേഷം ഒരാള്‍ക്ക് പാല് നല്കിയാല് ലക്ഷ്മീദേവി കോപിക്കുകയും ആ വീട് ദാരിദ്ര്യത്തിലേക്ക് പോവുകയും ചെയ്യും എന്നാണ് വിശ്വാസം. അതുകൊണ്ട് സൂര്യാസ്തമയത്തിന് ശേഷം പാല് മറ്റുള്ളവര്‍ക്ക് നല്‍കുന്നത് അല്പം ശ്രദ്ധിച്ച് വേണം.

തൈര്
പാലിനെപ്പോലെ തന്നെയാണ് തൈരും. പാല് ദാനം ചെയ്യുന്നത് പോലെ തന്നെയാണ് തൈരും ദാനം ചെയ്യുന്നത്. സൂര്യാസ്തമയത്തിന് ശേഷം അതുകൊണ്ട് തന്നെ തൈര് ദാനം ചെയ്യുന്നതും ശ്രദ്ധിച്ച് വേണം. ജ്യോതിഷ പ്രകാരം തൈര് ശുക്രന് ഗ്രഹത്തെ സൂചിപ്പിക്കുന്നു. തൈര് കൊണ്ട് ഒരാള്‍ക്ക് സന്തോഷവും തേജസ്സും ലഭിക്കുന്നു എന്നാണ് വിശ്വാസം. എന്നിരുന്നാലും, ഒരാള്‍ സൂര്യാസ്തമയത്തിനു ശേഷം ഒരാള്‍ക്ക് തൈര് നല്കിയാല്, ആ വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഇല്ലാതാവുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. അതുകൊണ്ട് തന്നെ തൈര് സൂര്യാസ്തമയത്തിന് ശേഷം തൈര് ദാനം ചെയ്യുന്നത് സൂക്ഷിച്ച് വേണം.

മഞ്ഞള്‍
മഞ്ഞള്‍ ദാനം ചെയ്യുന്നതും സൂക്ഷിച്ച് വേണം. കാരണം മഞ്ഞള്‍ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍, സൂര്യാസ്തമയത്തിനു ശേഷം ഒരാള്‍ക്ക് മഞ്ഞള്‍ നല്‍കുന്നത് ശുക്രനെ ദുര്‍ബലപ്പെടുത്തുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. അതുമൂലം മഞ്ഞള്‍ നല്കുന്ന വ്യക്തിക്ക് സമ്പത്തില്‍ ദോഷം വരുത്തുന്നു എന്നും സമ്പത്ത് ചോരുന്നതിന് തുല്യമാണ് എന്നുമാണ് പറയുന്നത്. മഞ്ഞള്‍ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് എന്നത് പോലെ തന്നെ ജ്യോതിഷത്തിലും വളരെ പ്രധാനപ്പെട്ടത് തന്നെയാണ് മഞ്ഞള്‍. അതുകൊണ്ട് ദാനം ചെയ്യുമ്പോള്‍ സൂക്ഷിച്ച് വേണം.

വെളുത്തുള്ളിയും ഉള്ളിയും
ജ്യോതിഷത്തില്‍ വെളുത്തുള്ളിയും ഉള്ളിയും കേതു ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹമാകട്ടെ മന്ത്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, സൂര്യാസ്തമയത്തിനു ശേഷം വെളുത്തുള്ളിയോ ഉള്ളിയോ നല്‍കരുത് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വെളുത്തുള്ളിയും ഉള്ളിയും സൂര്യാസ്തമയത്തിന് ശേഷം ദാനം ചെയ്യുന്നത് ശ്രദ്ധിക്കണം. ഇത് ദാനം ചെയ്യുന്നവര്‍ക്ക് ദോഷം നല്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ഇതെല്ലാം വെറും വിശ്വാസങ്ങള്‍ മാത്രമാണ്. ഇതിന് പിന്നില്‍ ശാസ്ത്രീയമായ അടിത്തറയില്ല. എങ്കിലും ഇത്തരം വിശ്വാസങ്ങള്‍ ഇന്നും പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.



Click it and Unblock the Notifications