Latest Updates
-
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും
സൂര്യാസ്തമയ ശേഷം ഇവ അയല്പക്കത്ത് നല്‍കരുത്, കൊടുക്കുന്നിടം മുടിയും
ഒരാളുടെ സഹായമില്ലാതെ നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. എന്തെങ്കിലും ആവശ്യത്തിനായി നാം പലപ്പോഴും ഒരാളെ അല്ലെങ്കില്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ഒരു സമയത്തിന് ശേഷം ചെയ്യാന്‍ ശ്രമിക്കരുത്. ജ്യോതിഷ പ്രകാരം നിങ്ങള്ചെയ്യാന് പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള് പലപ്പോഴും പഴയ വിശ്വാസങ്ങളെ പിന്തുടരുന്നു. ഇത്തരത്തില്‍ ഒന്നാണ് സൂര്യാസ്ത്മയത്തിന് ശേഷം അയല്‍വാസികള്‍ക്ക് ചില വസ്തുക്കള്‍ കൈമാറരുത് എന്നത്. ഇത്തരത്തില്‍ കൊടുക്കുന്നതിലൂടെ അത് കൊടുക്കുന്നിടം മുടിയും എന്നാണ് പറയുന്നത്.

മനുഷ്യന് ഒരു സാമൂഹ്യ ജീവിയാണ്. അതുകൊണ്ട് തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു കാര്യത്തിന് നാം അയല്‍വാസികളെ അല്ലെങ്കില്‍ സുഹൃത്തുക്കളെ എല്ലാം ആശ്രയിക്കുന്നു. എന്നാല്‍ ജ്യോതിഷ വിശ്വാസ പ്രകാരം, സൂര്യാസ്തമയത്തിനു ശേഷം ആര്‍ക്കും നല്കാന് പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. സൂര്യാസ്തമയത്തിനുശേഷം ആര്‍ക്കും നല്കാന് പാടില്ലാത്ത കാര്യങ്ങള്‍ ഏതെന്ന് നമുക്ക് അറിയാമോ? ഇത്തരം കാര്യങ്ങളും വിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നുള്ളതാണ് കാര്യം. എന്നാല്‍ അതിലുപരി ഇത്തരം കാര്യങ്ങള്‍ക്ക് ഇന്നുമുള്ള പ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്ത് തന്നെയായാലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാണ്.

പണം
പണം നമ്മുടെ കൈയ്യില്‍ എപ്പോഴും ഉണ്ടാവണം എന്നില്ല. എന്തെങ്കിലും അത്യാവശ്യത്തിന് വേണ്ടി നമ്മള് പണം നോക്കുമ്പോള്‍ ഇല്ലെങ്കില്‍ ഉടനെ തന്നെ മറ്റുള്ളവരോട് പലരും ചോദിക്കുന്നു. എന്നാല്‍ ലക്ഷ്മീദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നു. സൂര്യാസ്തമയത്തിനു ശേഷമോ അല്ലെങ്കില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പണം നല്‍കിയതിന് ശേഷമോ അര്‍ത്ഥമാക്കുന്നത് ആ വ്യക്തി സ്വന്തം വീട്ടില്‍ നിന്ന് ദേവിയെ പുറത്തേക്ക് കളയുന്നു എന്നതാണ്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ അത് വീട്ടിലെ ഐശ്വര്യത്തെ ഇല്ലാതാക്കുകയാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് സൂര്യാസ്തമയത്തിന് ശേഷം ഒരു കാരണവശാലും പണം മറ്റൊരാള്‍ക്ക് കൈമാറരുത്. ഇത് നിങ്ങളുടെ ഐശ്വര്യത്തെക്കൂടി ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്.

പാല്
പണം പോലെ തന്നെയാണ് പാലും. കാരണം ഇത് ഒരു കാരണവശാലും വൈകുന്നേരം അയല്പക്കക്കാര്ക്ക് നല്‍കരുത് എന്നാണ് പറയുന്നത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് നമുക്ക് നോക്കാം. പാല് മഹാവിഷ്ണുവിനോടും ലക്ഷ്മി ദേവിയോടും ബന്ധപ്പെട്ടിരിക്കുന്നു. പാലാഴിയിലാണ് ഭഗവാന് ലക്ഷ്മി സമേതനായി അനന്തശയനത്തില്‍ കിടക്കുന്നത്. ജ്യോതിഷ പ്രകാരം, സൂര്യാസ്തമയത്തിനു ശേഷം ഒരാള്‍ക്ക് പാല് നല്കിയാല്, ലക്ഷ്മി ദേവി കോപിക്കുകയും ആ വീടിന്റെ വളര്‍ച്ച അവസാനിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് പാല് സൂര്യാസ്തമയത്തിന് ശേഷം കൈമാറരുത് എന്ന് പറയുന്നത്.

തൈര്
പാല് പോലെ തന്നെ തൈരും കൈമാറരുത് എന്നാണ് പറയുന്നത്. ജ്യോതിഷപ്രകാരം, ശുക്രനെയാണ് തൈര് സൂചിപ്പിക്കുന്നത്. തൈരില്‍ ഒരു വ്യക്തിക്ക് സന്തോഷവും പ്രതാപവും ലഭിക്കുന്നു. എന്നിരുന്നാലും, സൂര്യാസ്തമയത്തിനുശേഷം ഒരാള്‍ ഒരാള്‍ക്ക് തൈര് നല്കിയാല്, ആ വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷത്തിന്റെയും പ്രതാപത്തിന്റെയും അഭാവം ഉണ്ടാകും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പാലും തൈരും മറ്റൊരാള്‍ക്ക് ദാനം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യക്കേട് നിറക്കുന്നു.

മഞ്ഞള്‍
മഞ്ഞളും സൂര്യാസ്തമയത്തിന് ശേഷം കൈമാറാന്‍ പാടില്ല എന്നാണ് പറയുന്നത്. മഞ്ഞള്‍ ശുക്രഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, സൂര്യാസ്തമയത്തിനുശേഷം ഒരാള്‍ക്ക് മഞ്ഞള്‍ നല്‍കുന്നത് ശുക്രന്റെ സ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്നു, അതിനാല്‍ മഞ്ഞള്‍ നല്കിയ വ്യക്തിക്ക് സമ്പത്തിന്റെ അഭാവം ഉണ്ടാവുന്നുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. മഞ്ഞള്‍ ദാനം ചെയ്യുന്നത് നിങ്ങളില്‍ ദാരിദ്ര്യം കൊണ്ട് വരും എന്നാണ് വിശ്വാസം.

വെളുത്തുള്ളിയും ഉള്ളിയും
ജ്യോതിഷത്തില്‍ വെളുത്തുള്ളിയും ഉള്ളിയും കേതു ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ വൈകുന്നേരം ഉള്ളിയും വെളുത്തുള്ളിയും ഒരു കാരണവശാലും ദാനം നല്‍കരുത്. കാരണം കേതു ഗ്രഹം മന്ത്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, സൂര്യാസ്തമയത്തിനു ശേഷം ഒരാള്‍ വെളുത്തുള്ളിയോ ഉള്ളിയോ നല്‍കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാക്കും എന്നാണ് പറയുന്നത്.



Click it and Unblock the Notifications