Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഏപ്രില്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ ഈ ഒരു മോശം സ്വഭാവമുണ്ടായിരിക്കും
ഏപ്രില്‍ മാസത്തില്‍ ജനിച്ചവരെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവരില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് നല്ല സ്വഭാവത്തേക്കാള്‍ ഇവരുടെ മോശം സ്വഭാവത്തെയാണ്. എന്തൊക്കെയാണ് ഇവരുടെ മോശം സ്വഭാവം എന്നുള്ളത് നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ തന്നെ ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്കുള്ള മോശം സ്വഭാവം ഏതാണെന്നതിനെക്കുറിച്ചാണ് ഈ ലേഖനം. സാധാരണ ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് നേതാവായി അറിയപ്പെടുന്നു. അവര്‍ക്ക് ശക്തമായ വ്യക്തിത്വമുണ്ട്, അവര്‍ ജീവിതത്തില്‍ എല്ലാ തികഞ്ഞ ഒരു വ്യക്തിയായിരിക്കും.
തികഞ്ഞ നേതാക്കളായതിനാല്‍ എല്ലാറ്റിന്റെയും ആദ്യപടി സ്വീകരിക്കുന്നവരായി അവരെ മാറ്റുന്നു. അവരുടെ ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യപൂര്‍വ്വം അവര്‍ അഭിമുഖീകരിക്കുന്നു. ജീവിതത്തില്‍ അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയുന്നത് അവര്‍ക്ക് പ്രതിബന്ധങ്ങളെ മറികടക്കാന്‍ എളുപ്പമാക്കുന്നു. അവരുടെ മനോഭാവവും അവര്‍ ജീവിതം നയിക്കുന്ന രീതിയും ചുറ്റുമുള്ള ആളുകള്‍ അഭിനന്ദിക്കുകയും പിന്തുടരുകയും ചെയ്യുന്ന രീതിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, നിങ്ങള്‍ അറിയാന്‍ അവര്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളുണ്ട്. അതാണ് ഇവരുടെ നെഗറ്റീവ് സ്വഭാവങ്ങള്‍, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്വാര്‍ത്ഥരായിരിക്കും
ഇവര്‍ വളരെയധികം സ്വാര്‍ത്ഥരായിരിക്കും. സ്വാര്‍ത്ഥതയോടെയാണ് ഏത് കാര്യത്തിനും ഇടപെടുന്നതും അതിനെപ്പറ്റി സംസാരിക്കുന്നതും എല്ലാം. അതുകൊണ്ട് തന്നെ ഇവരോട് ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മള് പലപ്പോഴുംകാണരുതെന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് ഇവരില്‍ നിന്ന് കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. സ്വന്തമായല്ലാത്ത ഏത് കാര്യത്തിനും ഇവര്‍ ഇടപെടുന്നത് പലപ്പോഴും സ്വാര്‍ത്ഥതയുടെ മുഖം മൂടി വെച്ചാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. സ്വന്തം കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക. അതിന് വേണ്ടത് ചെയ്യുക എന്നുള്ളതാണ് ഇവരുടെ മുഖമുദ്ര.

ക്ഷമയില്ലാത്തവര്‍
തീരെ ക്ഷമയില്ലാത്തവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ തന്റെ കാര്യം വേഗം നടക്കട്ടെ എന്ന് ഇവര്‍ ചിന്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. കാരണം ഒരു കാര്യത്തിനും ഇവരോടൊപ്പം ആരും ചേരില്ല എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ഏറ്റവും മോശം സാഹചര്യത്തില്‍ പോലും മറ്റൊരാളെ ക്ഷമയോടെ സഹായിക്കാന്‍ ഇവര്‍ തയ്യാറാവില്ല എന്നുള്ളത് തന്നെയാണ് കാര്യം.

നെഗറ്റീവ് ചിന്തകള്‍
ഏത് കാര്യത്തിനും ഉത്സാഹത്തോടെ ചാടിക്കേറി വരുമെങ്കിലും പലപ്പോഴും അത് ചില നെഗറ്റീവ് ചിന്തകളും സ്വഭാവങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ വളരെയധികം ഹൈപ്പര്സെന്സിറ്റീവുമാണ്. അവര്‍ ആളുകളോട് വിരോധം പുലര്‍ത്തുന്നു, ഒരു കാരണവശാലും അത് ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാവില്ല. പ്രത്യേകിച്ചും മറ്റുള്ളവര്‍ അവഹേളിക്കുന്ന കാര്യമാണെങ്കില്‍. അവര്‍ എല്ലായ്പ്പോഴും ശ്രദ്ധാകേന്ദ്രമാകാന്‍ ആഗ്രഹിക്കുന്നു. ഇത് പല കാര്യങ്ങളിലും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.

ഉപദ്രവകാരികള്‍
ശാരീരികമായല്ലെങ്കില് പോലും പലപ്പോഴും ഉപദ്രവകാരികള്‍ ആയി മാറുന്നുണ്ട് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പല വെല്ലുവിളികളും ഉണ്ടാക്കുന്നു. പ്രത്യേകിച്ച് മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ ഇവര്‍ വളരെയധികം ശ്രദ്ധിച്ച് ഇടപെടേണ്ടി വരുന്നു. പല കാര്യങ്ങളിലും ഇവര്‍ പെട്ടെന്ന് അസ്വസ്ഥരാകുകയും എളുപ്പത്തില്‍ ഉപദ്രവിക്കുകയും ചെയ്യുന്നു. സൂപ്പര്‍ സെന്‍സിറ്റീവ് ആയതിനാല്‍, മറ്റുള്ളവര്‍ക്ക് എന്ത് തോന്നും എന്ന് ഇവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ ഏപ്രില്‍ മാസത്തില്‍ ജനിച്ചവരോട് ഇടപെടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിക്കുന്നു
ഏത് കാര്യത്തിനായാലും ആദ്യം നെഗറ്റീവ് ചിന്തകളായിരിക്കും മനസ്സില്‍ വരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ പറയുന്ന കാര്യവും ചിന്തിക്കുന്നതും എല്ലാം പലപ്പോഴും നെഗറ്റീവ് ഫലം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ അധികാരത്തോടുള്ള ആഗ്രഹവും ഇവരെ പലപ്പോഴും പ്രതിസന്ധിയില്‍ ആക്കുന്നു. ഏത് കാര്യവും പരിഹരിക്കാം എന്ന ചിന്ത ഇവര്ക്കുണ്ടാവുമെങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. നല്ല ശ്രോതാവാകുന്നതിന് ഇവര്‍ക്ക് ഒരിക്കലും സാധിക്കുന്നില്ല. ഇതെല്ലാം അല്പം വെല്ലുവിളികള്‍ ഏപ്രില്‍ മാസക്കാരില് ഉണ്ടാക്കുന്നതാണ്.

അംഗീകരിക്കാന്‍ മടി
പലപ്പോഴും മറ്റുള്ളവരെ അംഗീകരിക്കാന്‍ മടിയുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇവരെ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എത്ര നല്ല കാര്യമാണെങ്കില്‍ പോലും മറ്റുള്ളവരെ അംഗീകരിക്കുന്നതിന് ഇവര്‍ക്ക് മടിയുണ്ടാവും. ഇത് കൂടാതെ മറ്റുള്ളവരെ കുറ്റം പറയുന്ന സ്വഭാവക്കാരും ആയിരിക്കും ഇവര്‍. ഇതെല്ലാം കൂടുതല്‍ നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരായിരിക്കും. ഒരിക്കലും മറ്റുള്ളവര്‍ എത്ര കഴിവുള്ളവരാണെങ്കിലും അതിനെ ഒരിക്കലും അംഗീകരിക്കാത്തവര്‍ ആയിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍.



Click it and Unblock the Notifications