Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
ജൂണ്‍ മാസത്തില്‍ ജന്മദിനമെങ്കില്‍ അവരെക്കുറിച്ച് ചില രഹസ്യങ്ങള്‍
ഓരോ മാസത്തിലും ജനിച്ചവരെങ്കില്‍ ഓരോ തരത്തിലുള്ള സ്വഭാവമാണ് ഉണ്ടാവുന്നത്. ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്കും ഉണ്ട് ഇത്തരത്തില്‍ ചില സ്വഭാവ സവിശേഷതകള്‍. ഇവര്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നമ്മളോട് അടുക്കുന്നവരാണ്. ഒരിക്കലും ഇവരുടെ കാര്യത്തില്‍ നമ്മള്‍ പ്രശ്‌നം അനുഭവിക്കേണ്ടതായി വരുന്നില്ല. ഇവര്‍ മുഖേന നമുക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഉണ്ടാവുന്നില്ല. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും നാം അല്‍പം അകന്നു പോവുന്നവരാണ് ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍.

ഓരോ മാസത്തേയും മാറ്റങ്ങളില്‍ ഓരോ തരത്തിലുള്ള പോസിറ്റീവ് നെഗറ്റീവ് സ്വഭാവം ഇവരെ ബാധിക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ ജനിച്ചവരെ മാത്രമല്ല ഏത് മാസത്തില്‍ ആണെങ്കിലും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. എന്തൊക്കെയാണ് ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്കുള്ള ചില മോശം സ്വഭാവങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

നിഷേധാത്മക സ്വഭാവം കൂടുതല്‍
ഇവരില്‍ നിഷേധാത്മക സ്വഭാവം വളരെ കൂടുതലായിരിക്കും. ഏത് സമയത്ത് ഏത് സ്വഭാവമാണെന്നത് പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് വേണം ഇവരോട് ഇടപെടുന്നതിന്. ഒരു കാരണവശാലും ഇവരുടെ ജീവിതത്തില്‍ കയറി അനാവശ്യ ഇടപെടലുകളോ അഭിപ്രായങ്ങളോ നടത്തരുത്. അത് വളരെ മോശം അനുഭവമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. എളുപ്പത്തില്‍ ദേഷ്യം വരുന്ന സ്വഭാവക്കാരായത് കൊണ്ട് തന്നെ ഓരോ ഇടപെടലും വളരെ ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം ബന്ധങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് ഇവരുടെ നിഷേധാത്മക സ്വഭാവം മുന്‍കൂട്ടി അറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്.

സ്ഥിരമായ സ്വഭാവം ഉണ്ടായിരിക്കില്ല
ഇവരില്‍ ഒരിക്കലും സ്ഥിരമായ ഒരു സ്വഭാവം ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. കാരണം ഇവരുടെ സ്വഭാവം സാഹചര്യത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇവര്‍ക്ക് പലപ്പോഴും രണ്ട് മുഖങ്ങള്‍ ഉള്ളത് പോലെ നിങ്ങള്‍ക്ക് മനസ്സിലാവും. കാരണം സങ്കീര്‍ണത എന്നത് ഇവരുടെ കൂടപ്പിറപ്പാണ്. ഒരിക്കലും ഇവരെ വിശ്വസിച്ച് ഒരു കാര്യത്തിനും ഇറങ്ങിപ്പുറപ്പെടരുത്. ഇവരെ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും ഓരോ സമയത്തെ ഓരോ സ്വഭാവവും ഇടപെടുന്നവരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

കൂടെയുള്ളവരെപ്പറ്റി ചിന്തിക്കില്ല
ജൂണില്‍ ജനിച്ചവര്‍ ഒരിക്കലും കൂടെയുള്ളവരെപ്പറ്റി ചിന്തിക്കില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇവരുടെ കൂടെയുള്ള ജീവിതം അല്‍പം ബുദ്ധിമുട്ടുള്ളതായിരിക്കും. ഓരോ കാര്യവും ഓരോ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നുണ്ട്. സ്വാര്‍ത്ഥതയും ഇവരുടെ കാര്യത്തില്‍ ഒരു മോശം സ്വഭാവമാണ്. സ്വഭാവ സവിശേഷതകള്‍ പലപ്പോഴും ഇവരെ പ്രശ്‌നത്തിലാക്കുന്നുണ്ട്. വേണ്ടത്ര സൂക്ഷ്മതയില്ലാത്തതിനാല്‍ പല അവസരങ്ങളും നിങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അല്‍പം പ്രയാസമുള്ളതാണ്.

മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു
പലപ്പോഴും ആവശ്യമില്ലാതെ മറ്റുള്ളവരെ ഓരോ കാര്യത്തിനും കുറ്റപ്പെടുത്തുന്നതിന് ഇവര്‍ ശ്രമിക്കുന്നു. തടസ്സങ്ങള്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുകയും ജീവിതത്തില്‍ ആവേശമില്ലാത്തത് പോലെ പെരുമാറുകയും ചെയ്യുന്നുണ്ട് ഇവര്‍. സ്ഥിരത ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും ഇവര്‍ വേണ്ടത്ര പ്രാധാന്യത്തോടെ കണക്കാക്കുന്നില്ല. പലപ്പോഴും ഓഫീസ് കാര്യങ്ങളിലും നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും ജോലി നഷ്ടപ്പെടുന്നതിനും കാരണമാകുന്നുണ്ട്.

ലക്ഷ്യമില്ലാത്തത്
പലപ്പോഴും ഇവരുടെ ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്നത് തന്നെയാണ് പരാജയത്തിന് കാരണം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും എന്താവണം, എന്തൊക്കെ ചെയ്യണം എന്നുള്ളതെല്ലാം പലരും ചിന്തിക്കുന്നില്ല. അതു തന്നെയാണ് ജൂണ്‍ മാസത്തില്‍ ജനിച്ചവരുടെ ഏറ്റവും വലിയ പരാജയവും. ഒരു കാര്യവും ഇവരുടെ നിയന്ത്രണത്തില്‍ എല്ല എന്നുള്ളതും വളരെ വൈകിയാണ് ഇവര്‍ മനസ്സിലാക്കുന്നത്. കള്ളം പറയുന്നതും അതില്‍ നിന്ന് രക്ഷപ്പെടുന്നതിനും നിങ്ങള്‍ക്ക് അല്‍പം ബുദ്ധിമുട്ടായിരിക്കും. കുറ്റബോധം പലരേയും ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.



Click it and Unblock the Notifications











