For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഗസ്റ്റിലാണോ ജനനം; സ്വഭാവവും ഭാവിയും

|

ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ സ്വഭാവം പല വിധത്തിലാണ്. ഈ മാസം പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്ക് അല്‍പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്നുള്ളത് പലപ്പോഴും അറിഞ്ഞിരിക്കേണ്ടത്. എല്ലാവരിലും നെഗറ്റീവും പോസിറ്റീവും ആയ പല വിധത്തിലുള്ള സ്വഭാവങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ മാസത്തില്‍ ജനിച്ചവര്‍ക്ക് എന്തൊക്കെയാണ് അവരുടെ നെഗറ്റീവ് സ്വഭാവങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

 30വര്‍ഷം പെണ്ണായി ജീവിതം, ഒടുവിലറിഞ്ഞു പുരുഷനെന്ന് 30വര്‍ഷം പെണ്ണായി ജീവിതം, ഒടുവിലറിഞ്ഞു പുരുഷനെന്ന്

ഓഗസ്റ്റില്‍ ജനിച്ച ആളുകള്‍ വളരെ രസകരവും വ്യത്യസ്തവുമായാണ് ചിന്തിക്കുന്നത്. അവര്‍ക്ക് പലവിധത്തിലുള്ള സ്വഭാവ സവിശേഷതകളും ഉണ്ട്, അത് മറ്റുള്ളവയില്‍ നിന്ന് ആളുകളെ വ്യത്യസ്തമാക്കുന്നു. ഓഗസ്റ്റില്‍ ജനിച്ച ആളുകള്‍ അതിശയകരമായ ചില നെഗറ്റീവ് പോസിറ്റീവ് സ്വഭാവങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 സ്വന്തം ഇടം കണ്ടെത്താന്‍

സ്വന്തം ഇടം കണ്ടെത്താന്‍

ഇവര്‍ പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തവരായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുടേതാണെങ്കില്‍ പോലും സ്വയം സ്ഥലം കണ്ടെത്തുന്നതിനും സ്വകാര്യ ഇടത്തിനും വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. അടുപ്പമുള്ളവരോട് മാത്രമേ ഇവര്‍ സൗഹൃദം വെച്ചു പുലര്‍ത്തുകയുള്ളൂ. അതും പലപ്പോഴും തന്റെ സ്വന്തം ആവശ്യത്തിന് വേണ്ടിയായിരിക്കും എന്നുള്ളതും ശ്രദ്ധേയമാണ്. എങ്കിലും എല്ലാവരേയും ശ്രദ്ധിക്കുന്നതിലും സ്വന്തമായി തീരുമാനിക്കുന്നതിലും അവര്‍ ശരിക്കും വിശ്വസിക്കുന്നു. അതുകൊണ്ടാണ് അവര്‍ സ്വകാര്യതയെ വളരെയധികം സ്‌നേഹിക്കുന്നത്.

ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍

ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍

ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഓഗസ്റ്റില്‍ ജനിച്ചവര്‍. അവര്‍ക്ക് ഒറ്റയ്ക്ക് സമയം ആവശ്യമാണ്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ തന്നെ പലപ്പോഴും താന്‍ കാര്യം നേടുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഓഗസ്റ്റില്‍ ജനിച്ചവര്‍ക്ക് സംസാരം അല്‍പം കൂടുതലായിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പല വിധത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നവയായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

ഞാന്‍ മാത്രമാണ് ശരി

ഞാന്‍ മാത്രമാണ് ശരി

ഇവരുടെ എല്ലായ്‌പ്പോഴും ഉള്ള തോന്നലുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഞാന്‍ മാത്രമാണ് ശരി എന്ന കാര്യം. ഇത് പലപ്പോഴും ഇവരെ പ്രതിസന്ധികളില്‍ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും നിങ്ങളില്‍ അഭിപ്രായം പറയുന്നതിന് മറ്റുള്ളവര്‍ക്ക് സ്ഥാലമുണ്ടാവില്ല. ഓരോ അവസ്ഥയിലും നിങ്ങള്‍ വരുത്തിവെക്കുന്ന വിനാശത്തിന് കാരണവും പലപ്പോഴും നിങ്ങളുടെ ഈ സ്വഭാവം തന്നെയായിരിക്കും. അതുകൊണ്ട് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും മറ്റുള്ളവരുടെ അഭിപ്രായം കൂടി മാനിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ നിങ്ങള്‍ അബദ്ധത്തില്‍ ചാടും.

വാദിച്ച് ജയിക്കാന്‍

വാദിച്ച് ജയിക്കാന്‍

ഏത് കാര്യത്തിലും വാദിച്ച് ജയിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ഇവരെ അബദ്ധങ്ങളിലും പ്രശ്‌നങ്ങളിലും കൊണ്ട് ചാടിക്കും. കാരണം വാദിച്ച് ജയിക്കുന്നതിലൂടെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എത്ര വലിയ തെറ്റാണെങ്കില്‍ പോലും പലപ്പോഴും അതിനെ ശരിയായി വാദിച്ച് ജയിക്കുന്നതിന് വേണ്ടി നമ്മള്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഇതാണ് ഓഗസ്റ്റില്‍ ജനിച്ചവരുടെ വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്.തന്റെ ഭാഗത്താണ് തെറ്റ് എന്നുണ്ടെങ്കില്‍ പോലും പലപ്പോഴും അതിനെ വാദിച്ച് ജയിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്നോട്ട് പോവുന്ന ഓരോ നിമിഷവും തെറ്റിനെ തെറ്റായി അംഗീകരിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കൂ എന്നുള്ളത് ആഗസ്റ്റില്‍ ജനിച്ചവര്‍ മനസ്സിലാക്കണം.

പരുഷമായ പെരുമാറ്റം

പരുഷമായ പെരുമാറ്റം

മറ്റുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ പരുഷമായി പെരുമാറുന്നത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഇത് മറ്റുള്ളവര്‍ക്ക് നിങ്ങളോട് പ്രശ്‌നവും ദേഷ്യവും തോന്നുന്നതിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വികാരങ്ങളുടെ പെട്ടെന്നുള്ള പൊട്ടിത്തെറി ഏത് സമയത്തും ആരംഭിക്കാം. മിക്കപ്പോഴും, ഇത് അപ്രതീക്ഷിതവും അസ്വീകാര്യവുമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഓരോരുത്തരോടും പെരുമാറുന്നതിന്. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.അല്‍പം ക്രൂരമായി പെരുമാറുന്നത് എല്ലാവരുടേയും സ്വഭാവം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത് ആളും തരവും നോക്കാതെ പെരുമാറുമ്പോഴാണ് അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മറ്റുള്ളവരോട് പെരുമാറേണ്ടത്. അല്ലാത്ത പക്ഷം ജീവിതത്തില്‍ പരാജയം സംഭവിക്കുന്നു.

വികാരവിക്ഷോഭം

വികാരവിക്ഷോഭം

കാര്യങ്ങള്‍ നല്ലതു പോല മനസ്സിലാക്കാതെ വികാരത്തോടെ പെരുമാറുന്നതിന് ഇവര്‍ ശ്രമിക്കുന്നു. അത് പലപ്പോഴും തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്നാല്‍ ആ തെറ്റില്‍ നിന്ന് തന്നെ വാദിച്ച് ജയിക്കുന്നതിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവരുടെ പോസിറ്റീവ് മനോഭാവം പലപ്പോഴും തെറ്റിനെ തിരുത്തി അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.എന്തിനും ഏതിനും എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കുന്ന സ്വഭാവം നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് നിങ്ങളുടെ ജീവിത പരാജയത്തിലേക്ക് എത്തുന്നു. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ട്. അതുകൊണ്ട് ഇത് ഭാവിയിലേക്ക് ദൂഷ്യം ചെയ്യുന്ന അവസ്ഥയില്ലാതാക്കി ജീവിതത്തില്‍ വിജയം നേടുന്നതിനാണ് മാറ്റിയെടുക്കേണ്ടത്.

വേദന സഹിക്കാന്‍ കഴിയാത്തവര്‍

വേദന സഹിക്കാന്‍ കഴിയാത്തവര്‍

ഓഗസ്റ്റ് ജനിച്ചവര്‍ക്ക് വേദന സഹിക്കാന്‍ പ്രയാസമാണ്. ചെറിയ വേദനകളെക്കുറിച്ച് അവര്‍ ശരിക്കും ശബ്ദമുയര്‍ത്തും, പക്ഷേ മാനസികവും വൈകാരികവുമായ വലിയതും അങ്ങേയറ്റത്തെതുമായ വേദനയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ഒരു വാക്കും പറയില്ല. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ഇവരുടെ ജീവിതം പ്രശ്‌നത്തിലേക്ക് എത്തിക്കുന്നുണ്ട്.ജീവിതത്തില്‍ മുന്നേറണം എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. എന്നാല്‍ പലപ്പോഴും ഇവരുടെ ഇത്തരം സ്വഭാവങ്ങള്‍ കാരണം അത് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഏത് മാസത്തിലാണ് ജനനം എന്നുണ്ടെങ്കിലും ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ സത്യത്തെ മുറുകെപ്പിടിച്ച് മുന്നോട്ട് പോവാനാണ് ശ്രദ്ധിക്കേണ്ടത്.

English summary

Negative traits of August Born People in Malayalam

Here in this article we are discussing about the negative traits of August born people. Read on.
X
Desktop Bottom Promotion