Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഉരുക്കുമനുഷ്യന്റെ ഓര്‍മ്മയില്‍ ഇന്ന് ഏകതാ ദിനം
'ഇന്ത്യയുടെ ഉരുക്കു മനുഷ്യന്' എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145-ാം ജന്മവാര്‍ഷികം ഇന്ന്. ആ മഹത് വ്യക്തിയോടുള്ള ആദരസൂചകമായി രാജ്യം ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയിലും മുഖ്യ പങ്കു വഹിച്ച മഹത് വ്യക്തിയാണ് അദ്ദേഹം. നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യയെ ഒരു പൂര്‍ണ്ണ റിപ്പബ്ലിക് രാഷ്ട്രമാക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യുയുടെ ആദ്യ ഉപപ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി 2014 മുതലാണ് എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനത്തില് ഒക്ടോബര്‍ 31 ന് ഏകതാ ദിനമായി ആഘോഷിച്ചുവരുന്നത്.

പ്രാധാന്യം
മതം, ജാതി, ഭാഷ, നാഗരികത, സംസ്കാരങ്ങള്‍ എന്നിവ നിറഞ്ഞ ഇന്ത്യ പോലുള്ള ഒരു മഹാ രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. അതിന്റെ ആദ്യപടി എന്നോണം സ്വാതന്ത്ര്യലബ്ദിക്കു ശേഷം ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യന്‍ ജനതയെ ഒന്നിച്ചു ചേര്‍ത്തതിനു ചുക്കാന്‍ പിടിച്ചത് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നു. ഇതിനായി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വി.പി മേനോന് എന്ന മലയാളിയുടെ ബുദ്ധിസാമര്‍ത്ഥ്യവും തന്ത്രവും ഉണ്ടായിരുന്നു. പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും സൈന്യത്തെ വേണ്ടവിധം ഉപയോഗിച്ചും നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്നു നാം കാണുന്ന ഇന്ത്യ യാഥാര്‍ത്ഥ്യമാക്കിയതില്‍ സര്‍ദാര്‍ പട്ടേലിന്റെ പങ്ക് നിസ്തുലമാണ്. ഈ ഒരു ദൗത്യം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനത്തില് (ഒക്ടോബര്‍ 31) ദേശീയ ഐക്യ ദിനം ആഘോഷിക്കുന്നത്.

ദേശീയ ഏകതാ ദിനം
ഈ ദിവസം രാജ്യത്തെ ജനങ്ങള്‍ സര്‍ദാര്‍ പട്ടേലിന്റെ ഓര്‍മ്മ പുതുക്കുകയും സാംസ്കാരിക പരിപാടികളും അനുസ്മരണങ്ങളും സംഘടിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പരിപാടികളും വെബിനാറുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.

ഏകതാ പ്രതിമ
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 2018ല്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റ്യാച്ചൂ ഓഫ് യൂണിറ്റി അഥവാ ഏകതാ പ്രതിമ പണികഴിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത സ്റ്റാച്യു ഓഫ് യൂണിറ്റി നര്‍മദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപിലാണ്. 182 മീറ്റര്‍ ഉയരമുള്ള ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. 2,989 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ് പ്രതിമ. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെയുമൊക്കെ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം കരസ്ഥമാക്കിയത്.

ഇന്ത്യയുടെ ഉരുക്കു മനുഷ്യന്
ഇന്ത്യയുടെ ഉരുക്കു മനുഷ്യന് എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 1875 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ നാദിയയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ലളിതമായ ജീവിതം നയിച്ച അദ്ദേഹം വിവേകത്തിനും നയതന്ത്ര നൈപുണ്യത്തിനും പേരുകേട്ട വ്യക്തിയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണിപ്പോരാളികളില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അറിയാന്‍ സഹായിക്കുന്ന പ്രധാന വിവരങ്ങള്‍ ഇതാ.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍: പ്രധാന വിവരങ്ങള്‍
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (ഐഎന്‍സി) മുതിര്‍ന്ന നേതാവായിരുന്നു സര്‍ദാര്‍ പട്ടേല്‍. സ്വാതന്ത്ര്യാനന്തരം അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയായി
- സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പട്ടേലിനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചു.
- ബാര്‍ പരീക്ഷ പാസായ ശേഷം പട്ടേല്‍ ഗുജറാത്തിലെ ഗോദ്ര, ബോര്‍സാദ്, ആനന്ദ് എന്നിവിടങ്ങളില്‍ നിയമം അഭ്യസിച്ചു.
- 1936ല്‍ പട്ടേല്‍ ഇംഗ്ലണ്ടിലേക്ക് പോയി ബാരിസ്റ്റര്മാര്ക്കുള്ള സ്കൂളായ മിഡില്‍ ടെമ്പിള്‍ ഇന്‍ ല്‍ ചേര്‍ന്നു. 36 മാസത്തെ കോഴ്സ് കേവലം 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം പരീക്ഷയില്‍ ഒന്നാമനായിരുന്നു.
- ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം, 3,00,000 അംഗങ്ങളെ നിയമിക്കുന്നതിനായി പശ്ചിമ ഇന്ത്യ ചുറ്റി സഞ്ചരിച്ചു. പാര്‍ട്ടി ഫണ്ടിനായി 1.5 മില്യണ്‍ രൂപയും അദ്ദേഹം ശേഖരിച്ചു.
- മദ്യവര്‍ജ്ജനം, തൊട്ടുകൂടായ്മ, ജാതി വിവേചനം, സ്ത്രീ വിമോചനം എന്നിവയ്ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു.
- മഹാത്മാഗാന്ധിയെ ജയിലിലടച്ചപ്പോള്‍, ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിച്ച ബ്രിട്ടീഷ് നിയമത്തിനെതിരെ 1923 ല്‍ നാഗ്പൂരിലെ സത്യാഗ്രഹ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് പട്ടേലായിരുന്നു.
- ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും എന്ന നിലയില്‍ സര്‍ദാര്‍ പട്ടേല്‍ നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ പ്രധാന പങ്കുവഹിച്ചു

സര്‍ദാര്‍ വല്ലഭായി പട്ടേല്‍: പ്രധാന വിവരങ്ങള്‍
സ്വാതന്ത്ര്യസമരത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പട്ടേലിന് രാഷ്ട്രീയത്തിലോ മഹാത്മാഗാന്ധിയുടെ തത്വങ്ങളിലോ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍, ഗാന്ധ്രയില് ഗാന്ധിജിയുടെ സന്ദര്‍ശന ശേഷം പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, പിന്നീട് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി മാറിയ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി.
ഗാന്ധിജിയുടെ ആഹ്വാനപ്രകാരം പട്ടേല്‍ ജോലി ഉപേക്ഷിച്ച് പ്ലേഗ് പടര്‍ന്നുപിടിച്ച കാലഘട്ടത്തില്‍ ഖേദയില്‍ നികുതി ഒഴിവാക്കുന്നതിനായി പോരാടാനുള്ള പ്രസ്ഥാനത്തില്‍ ചേര്‍ന്നു.




Click it and Unblock the Notifications
