For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ: മുന്നണിപ്പോരാളികള്‍ക്കുള്ള ആദരം

|

ദൈവം എന്ന ശക്തിക്ക് അസാധ്യമായത് ഒന്നും ഇല്ല എന്നാണ് നാമെല്ലാം വിശ്വസിക്കുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടവും. എന്നാല്‍ മനുഷ്യന് അസാധ്യമായ ചില കാര്യങ്ങള്‍ സാധ്യമാക്കുന്ന ചില ദൈവങ്ങളുണ്ട് ഭൂമിയില്‍. അവരെയാണ് നാം ഡോക്ടര്‍ എന്ന് വിളിക്കുന്നത്. നമ്മുടെ ജീവിതത്തിലും സമൂഹത്തിലും എല്ലാം ഒരുപോലെ തന്നെ സേവനം ചെയ്യുന്ന ദൈവതുല്യമായ വ്യക്തികളാണ് ഡോക്ടര്‍മാര്‍. പ്രതിഫലം നോക്കാതെ ഓരോ ജീവനും രക്ഷിച്ചെടുക്കുന്നതില്‍ ഓരോ ഡോക്ടര്‍മാരും വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇവരുടെ ഈ കഷ്ടപ്പാടിനെ ഓര്‍ക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് നാഷണല്‍ ഡോക്ടേഴ്‌സ് ഡേ എന്ന ഈ ദിനം ആചരിക്കുന്നത്. ജൂലൈ 1-നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ത്യാഗവും അവര്‍ സമൂഹത്തിന് നല്‍കുന്ന മൂല്യങ്ങളും തന്നെയാണ് ഈ ദിനത്തില്‍ നാം ഓരോരുത്തരും ഓര്‍ക്കേണ്ടതും ഓര്‍ക്കപ്പെടേണ്ടതും. മഹാമാരി നമ്മുടെ ലോകത്തെ അപ്പാടെ വിഴുങ്ങിയപ്പോള്‍ ധൈര്യപൂര്‍വ്വം അതിനെതിരേ പ്രതികരിക്കുന്നതിനും പോരാടുന്നതിനും എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു ഓരോ ഡോക്ടര്‍മാരും. ഇതെല്ലാം നാം കണ്‍മുന്നില്‍ കണ്ട സത്യങ്ങളാണ്. സ്വന്തം ജീവനും ജീവിതവും പണയപ്പെടുത്തി ഓരോ രോഗിയുടേയും ജീവന്‍ തിരിച്ച് പിടിക്കാന്‍ അശ്രാന്ത പരിശ്രമം തന്നെയാണ് ഓരോ ഡോക്ടര്‍മാരും നടത്തുന്നതും.

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ഒരു മനുഷ്യന്റെ ജീവന് ഡോക്ടര്‍ കല്‍പ്പിക്കുന് മൂല്യം എന്നത് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വൈദ്യശാസ്ത്രം എന്നത് തന്നെ നമ്മുടെയെല്ലാം ജീവിതത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ശാസ്ത്രമേഖലയാണ്. ലോകമെമ്പാടും നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആചരിക്കപ്പെടുന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ ദിനം ജൂലൈ 1-നാണ്ആഘോഷിക്കപ്പെടുന്നത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ഡോ. ബി.സി. റോയിയുടെ സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്.

ചരിത്രം

ചരിത്രം

1991-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയെ ആദരിക്കാനാണ് ഈ ദിനം ഡോക്ടേഴ്‌സ് ഡേ ആയി തിരഞ്ഞെടുത്തത്. തന്റെ കരിയറില്‍ മെഡിക്കല്‍ ലോകത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ കണക്കിലെടുത്താണ് ഇദ്ദേഹത്തെ ആദരിക്കാന്‍ ഈ ദിനം മാറ്റിവെച്ചത്. അദ്ദേഹം അറിയപ്പെടുന്ന ഒരു ഡോക്ടറും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നുവെന്ന് നമുക്കറിയാം. ഇദ്ദേഹത്തെ തേടി 1961-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും എത്തി.

തീം:

തീം:

ഈ വര്‍ഷത്തെ ദേശീയ ഡോക്ടേഴ്സ് ദിനം 2022-ന്റെ തീം 'കുടുംബ ഡോക്ടര്‍മാര്‍ മുന്‍നിരയില്‍' എന്നതാണ്. ഒരു കുടുംബത്തിന് മൊത്തം ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ഈ ദിനം കൊണ്ടാടേണ്ടത് എന്നാണ് ഈ വര്‍ഷത്തെ പ്രാധാന്യം. ഓരോ കുടുംബത്തിനും സമൂഹത്തിനും സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനത്തേയും മൂല്യത്തേയും തന്നെയാണ് ഈ ദിനം എടുത്ത് പറയുന്നതും.

പ്രാധാന്യം

പ്രാധാന്യം

ഇന്ത്യയില്‍ ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നാം ഓരോരുത്തര്‍ക്കും വേണ്ടി ഡോക്ടര്‍മാര്‍ നടത്തുന്ന അശ്രാന്ത പരിശ്രമത്തെ കണക്കാക്കുന്നതിനും അതിനെ തിരിച്ചറിയുന്നതിനും നന്ദി പറയുന്നതിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. മഹാമാരി സമയത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് ദശലക്ഷക്കണക്കിന് വരുന്ന ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്‍നിരയിലായിരുന്നു ഓരോ ഡോക്ടര്‍മാരും.

പ്രാധാന്യം

പ്രാധാന്യം

എല്ലായിടത്തും ഡോക്ടര്‍മാര്‍ നല്‍കിയ പ്രതിബദ്ധതയും കടമയും അംഗീകരിക്കാനും അഭിനന്ദിക്കാനും ഈ അവസരം നമുക്ക് ഉപയോഗിക്കാം. നിരവധി ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകള്‍ ഈ ദിവസം ആചരിക്കുകയും സൗജന്യ മെഡിക്കല്‍ ചെക്കപ്പുകള്‍, ബോധവത്കരണ ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നു. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കുള്ള ഓണററി അവാര്‍ഡുകള്‍ എന്നിവയും ഈ ദിനത്തില്‍ നല്‍കുന്നു.

സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക

Read more about: doctor ഡോക്ടര്‍
English summary

National Doctors’ Day 2022 Date, History, Theme and Significance in Malayalam

Here in this article we are sharing the theme and significance of national doctor's day 2022 in malayalam. Take a look.
Story first published: Friday, July 1, 2022, 16:19 [IST]
X
Desktop Bottom Promotion