For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

|

വെള്ളക്കുപ്പായമിട്ട ദൈവദൂതരാണ് ഓരോ ഡോക്ടര്‍മാരും. ആയുസ്സിന്റെ കടിഞ്ഞാണ്‍ ഇവരുടെ കൈയ്യിലാണെന്ന് നമ്മെ ഓരോ നിമിഷവും ഓര്‍മ്മിപ്പിക്കുകയാണ് ഓരോ ഡോക്ടര്‍മാരും. ചിലപ്പോഴെങ്കിലും പ്രതീക്ഷയുടെ അവസാനത്തില്‍ ഒരു പിടിവള്ളിയെന്ന കണക്കില്‍ കൈനീട്ടുന്നതിന് ഒരു ഡോക്ടറുടെ സ്ഥാനം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. അത്രയേറെ ശ്രദ്ധയോടെ അര്‍പ്പണ ബോധത്തോടെ തന്റെ ജോലി ചെയ്ത് തീര്‍ക്കുന്നതിന് ഓരോ ഡോക്ടര്‍മാരും പ്രതിഞ്ജാബന്ധരാണ് സ്വന്തം ജീവന്റെ വിലയെ മറന്ന് മറ്റുള്ളവരുടെ ജീവന്റെ തുലാസിലാടുന്ന ജീവന് വേണ്ടി സ്വയം അര്‍പ്പിക്കാന്‍ ഒരു ഡോക്ടര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

ലോട്ടറി നമ്പര്‍ മാത്രമല്ല കൈയ്യിലെ ഈ രേഖയും ഒത്തുവരണം ലോട്ടറിയടിക്കാന്‍

ജൂലൈ 1നാണ് ഡോക്ടെഴ്‌സ് ഡേ. ഈ ദിനത്തില്‍ നാം ഓരോരുത്തരും മനസ്സിലാക്കേണ്ടത് ഇവരുടെ കഠിനാധ്വാനത്തേയും അര്‍പ്പണ ബോധത്തേയും തന്നെയാണ്. ജീവിതത്തില്‍ അത്രയേറെ നാം ഓരോരുത്തരും ഇവരോട് കടപ്പെട്ടിട്ടുണ്ട് എന്നത് തന്നെയാണ്. സ്വന്തം കുടുംബത്തെപ്പോലും മറന്ന് ലോകത്തിന് സൗഖ്യം പകരുന്നതിന് വേണ്ടി ഓരോ ഡോക്ടര്‍മാരും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഈ മഹാമാരിക്കാലത്ത് പകര്‍ച്ചവ്യാധിയുടെ ഭയമില്ലാതെ ലോകത്തെ ഇതില്‍ നിന്ന് മുക്തരാക്കുന്നതിന് രാപകലില്ലാതെ കഷ്ടപ്പെടുന്നവരാണ് ഓരോ ഡോക്ടര്‍മാരും. ഇതിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. നാളെ തങ്ങളും അതേ അവസ്ഥയിലേക്ക് എത്തുമെന്ന തിരിച്ചറിവില്‍ തന്നെയാണ് ലോകത്തെ രക്ഷിക്കുന്നതിന് ഇവരോരോരുത്തരും പെടാപാടുപെടുന്നത്.

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ ജീവന്റേയും വില എന്താണെന്ന് മനസ്സിലാക്കി ജീവന്‍ മരണപോരാട്ടത്തിനിടക്ക് ദൈവതുല്യമായി കണക്കാക്കണം ഓരോ ഡോക്ടര്‍മാരേയും. സ്വന്തം കുഞ്ഞിനെ ആപത്തില്‍ നിന്നും രക്ഷിക്കുന്ന അമ്മയെ കണക്കാണ് ഓരോ ഡോക്ടര്‍മാരും അവരുടെ മുന്നിലേക്കെത്തുന്ന ജീവനെ കാക്കുന്നത്. താന്‍ കാത്തുവെച്ച ജീവന്‍ തന്റെ മുന്നില്‍ പിടഞ്ഞ് ഇല്ലാതാവുന്നതും പലരും നിസ്സംഗതയോടെ കണ്ട് നിന്നിട്ടുണ്ട്. നോ എന്ന ഓരോ ഡോക്ടറുടേയും വാക്കുകള്‍ക്ക് മുന്‍പില്‍ ഇവരോരോരുത്തരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നമുക്ക് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാവുന്നതാണ.് ഒരു രോഗിയുടെയും അവരുടെ ബന്ധുക്കളുടേയും മുന്നില്‍ എപ്പോഴും കണ്ണീര്‍ ഒളിപ്പിച്ച് വെക്കുന്നതിനും വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനും പഠിച്ച് കൊണ്ടാണ് ഓരോ ഡോക്ടര്‍മാരും തന്റെ കരിയര്‍ ആരംഭിക്കുന്നത്.

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

കൊറോണയുടെ മഹാമാരിക്കാലും ഇതുവരേക്കും നമ്മളെ വിട്ടു പോയിട്ടില്ല. ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ഡേക്ക് മണ്‍മറഞ്ഞ് പോയ ഇവരോരോരുത്തരേയും നാം ഓര്‍ക്കേണ്ടതാണ്. കൊറോണയെന്ന മഹാമാരി വരുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കി മരണപ്പെട്ട ചൈനീസ് ഡോക്ടറായ ലീ വെന്‍ലിയാംഗ് നമ്മുടെയെല്ലാം ഉള്ളില്‍ ഇന്നും ഒരു നൊമ്പരമായി നിലനില്‍ക്കുന്നു. ഇത് കൂടാതെ പേരറിയാത്ത നിരവധി ഡോക്ടര്‍മാര്‍ നമ്മോട് ഈ മഹാമാരിക്കാലത്ത് യാത്ര പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണും നിരോധനങ്ങളും മറികടന്ന് പുറത്തിറങ്ങാന്‍ നിങ്ങള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ നാം ആലോചിക്കേണ്ടത് കുടുംബത്തേയും കുട്ടികളേയും വേണ്ടപ്പെട്ടവരേയും കുറിച്ച് ചിന്തിക്കാതെ നമുക്കോരോരുത്തര്‍ക്കും വേണ്ടി ജീവന്റെ കാവല്‍ വിളക്കായി നില്‍ക്കുന്ന ഇവരെയാണ്.

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

എന്തുകൊണ്ട് ഈ ദിനം ആഘോഷിക്കുന്നു എന്നുള്ളത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രി കൂടിയായ ഡോ. ബിദാന്‍ ചന്ദ്ര റോയിയെ ആദരിക്കുന്നതിനായി ജൂലൈ 1 ന് ഡോക്ടേഴ്‌സ് ഡേ ആയി ആഘോഷിക്കുന്നത്. 1882 ജൂലൈ 1 ന് ജനിച്ച ഇദ്ദേഹത്തെ പശ്ചിമ ബംഗാളിന്റെ ശില്‍പിയായാണ് കണക്കാക്കുന്നത്. 1948 മുതല്‍ ഇദ്ദേഹം ബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു. തന്റെ ഭരണകാലത്ത് പലവിധത്തിലുള്ള മാറ്റങ്ങളും നടത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1962 ജൂലൈ 1 നാണ് ഇദ്ദേഹം അന്തരിച്ചത്. 1961-ല്‍ ഇദ്ദേഹത്തെ രാജ്യം ഭാരത് രത്ന ബഹുമതി നല്‍കി ആദരിച്ചു. വൈദ്യശാസ്ത്രരംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം 1991-മുതല്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ച് തുടങ്ങി.

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ഈ ദിനം നമ്മുടെ രാജ്യത്ത് മാത്രമല്ല വിവിധ രാജ്യങ്ങളില്‍ വിവിധ ദിനങ്ങളിലാണ് ആഘോഷിക്കപ്പെടുന്നത്. ഡോക്ടര്‍മാരുടെ ദിനം ഇന്ത്യയില്‍ മാത്രമല്ല വിവിധ രാജ്യങ്ങളിലും വ്യത്യസ്ത തീയതികളില്‍ ആഘോഷിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 30 ന് ക്യൂബയില്‍ ഡിസംബര്‍ 3 ന് ഇറാനില്‍ ഓഗസ്റ്റ് 23 ന് എന്നിങ്ങനെയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. 1933 മാര്‍ച്ചില്‍ യുഎസ് സംസ്ഥാനമായ ജോര്‍ജിയയില്‍ ആദ്യമായി ഡോക്ടര്‍ ദിനം ആചരിച്ചു. എന്ത് തന്നെയായാലും നമ്മുടെ ജീവന്‍ ഓരോ നിമിഷവും നമ്മളേക്കാള്‍ വിലപ്പെട്ടതായി കണക്കാക്കുന്നതാണ് ഓരോ ഡോക്ടര്‍മാരും.

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

ജീവന് കാവല്‍ വിളക്കായി ദൈവദൂതര്‍: നാഷണല്‍ ഡോക്ടേഴ്‌സ് ഡേ

തങ്ങളുടെ മനസ്സും സങ്കടങ്ങളും ആശയും നിരാശയും എല്ലാം മറച്ച് വെച്ച് ജീവന് കാവല്‍വിളക്കായി നില്‍ക്കുന്ന ഈ ദൈവ ദൂതന്‍മാരെ എത്ര ആദരിച്ചാലും അത് കൂടുതലല്ല. അതുകൊണ്ട് തന്നെ ഇവര്‍ നമുക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതവും ഒരു നിമിഷമെങ്കിലും മനസ്സിലാക്കിയാല്‍ നിയമലംഘനത്തിന് വേണ്ടി നില്‍ക്കുന്നവര്‍ രണ്ട് വട്ടം ആലോചിക്കും. മഹാമാരിക്കെതിരെ പോരാടുന്ന ഓരോ മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍ക്കും അഭിനന്ദനങ്ങളും ആശംസകളും.

English summary

National Doctor's Day 2021: Know Date, History and Significance in Malayalam

Here in this article we are sharing the date, history and significance of National Doctor's Day in malayalam. Take a look.
X
Desktop Bottom Promotion