For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഡോക്ടേഴ്‌സ് ഡേ

|

ഡോക്ടര്‍മാരുടെ മഹത്വം തിരിച്ചറിയാത്തവര്‍ ഇനിയെങ്കിലും ഈ കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടെ അവര്‍ സമൂഹത്തിന് എത്രമാത്രം സംഭാവന നല്‍കുന്നുവെന്ന് തീര്‍ച്ചയായും തിരിച്ചറിയേണ്ടതുണ്ട്. വൈറസിന്റെ പിടിയില്‍നിന്ന് മനുഷ്യരാശിയെ രക്ഷിച്ചെടുക്കാന്‍ അശാന്ത പരിശ്രമത്തോടെ നിരന്തരം പോരാടുന്നത് ലോകത്തിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ്.

Most read: മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണംMost read: മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണം

കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും നൂറുകണക്കിന് ആളുകളാല്‍ ആശുപത്രികള്‍ നിറയുമ്പോഴും സ്വന്തം ജീവന്‍ വകവയ്ക്കാതെ രോഗികളെ മരണത്തിനു വിട്ടുകൊടുക്കാതെ കാക്കുന്നതില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ശ്രമങ്ങളെ മറ്റെന്തിനെക്കാളും വിലമതിക്കേണ്ടതു തന്നെയാണ്. ഈ വര്‍ഷത്തെ ഡോക്ടേഴ്‌സ് ദിനത്തിന്റെ പ്രാധാന്യം വിലമതിക്കപ്പെടുന്നതും ഇവിടെയാണ്. ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു തുടങ്ങിയതിന്റെ ചരിത്രം നമുക്കു നോക്കാം.

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

ഡോക്ടര്‍മാര്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനും അവരെ ആദരിക്കുന്നതിനുമായി ജൂലൈ 1ന് ഇന്ത്യയില്‍ ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആഘോഷിക്കുന്നു. മഹാനായ ഭിഷഗ്വരനും പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ സ്മരണാര്‍ത്ഥമെന്നോണമാണ് ഓരോ വര്‍ഷവും ജൂലൈ 1ന് ഇന്ത്യ ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആഘോഷിച്ചു വരുന്നത്.

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

പശ്ചിമ ബംഗാളിന്റെ ശില്‍പിയായി കണക്കാക്കുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയി ജനിച്ചത് 1882 ജൂലൈ ഒന്നിനാണ്. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എം.ആര്‍.സി.പി.യും എഫ്.ആര്‍.സി.എസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിച്ചു. കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലും കാംബല്‍ മെഡിക്കല്‍ കോളജിലും അധ്യാപകനായി സേവനമനുഷ്ടിച്ചു.

Most read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:രോഗപ്രതിരോധശേഷി കൂടെ; ഈ ശീലങ്ങള്‍ വളര്‍ത്തൂ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അദ്ദേഹം 1948 മുതല്‍ മരണം വരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തെ പശ്ചിമ ബംഗാളിന്റെ ശില്‍പിയായി കണക്കാക്കുന്നു. തന്റെ ഭരണകാലത്ത് വര്‍ഗ്ഗീയ കലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, അഭയാര്‍ഥി പ്രശ്‌നങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് ബംഗാളിനെ സാധാരണനിലയിലേക്ക് കൊണ്ടുവന്നത് ബിദാന്‍ ചന്ദ്രയുടെ നിശ്ചയദാര്‍ഢ്യമായിരുന്നു.

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യ ആരോഗ്യരംഗത്തെ കുതിച്ചുചാട്ടത്തിലൂടെ വളര്‍ന്നു. ഡോ. ബിദാന്‍ ചന്ദ്ര റോയിയുടെ നിസ്വാര്‍ത്ഥ സേവനത്തെ മുന്‍നിര്‍ത്തി 1961ല്‍ രാജ്യം ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചു. ജനനം പോലെ മറ്റൊരു ജൂലൈ ഒന്നിനായിരുന്നു 1962ല്‍ അദ്ദേഹത്തിന്റെ മരണവും. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമായി 1991 മുതല്‍ ഡാക്ടേഴ്‌സ് ഡേ ആഘോഷിച്ചു തുടങ്ങി. എന്നാല്‍ ലോകത്ത് ആദ്യമായി ഡോക്ടേഴ്‌സ് ഡേ ആചരിച്ചത് 1933 മെയ് 9ന് ജോര്‍ജ്ജിയയിലെ വിന്‍ഡറിലാണ്.

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

രോഗികളുടെ ആരോഗ്യത്തിനായി അശാന്തമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഈ ദിവസം ഉപയോഗപ്പെടുത്തുന്നു. ഓരോ വര്‍ഷവും ഈ ദിനം ഒരോ സന്ദേശത്തോടെ ആഘോഷിക്കുന്നു. കഴിഞ്ഞ വര്‍ഷം, 'ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളോടും ക്ലിനിക്കല്‍ സ്ഥാപനങ്ങളോടും സഹിഷ്ണുത കാണിക്കുക' എന്നതായിരുന്നു സന്ദേശം. ഈ വര്‍ഷത്തെ സന്ദേശം ലോകം നേരിടുന്ന മഹാമാരിയെക്കുറിച്ചാണ്, ' കോവിഡ് 19ന്റെ മരണനിരക്ക് കുറയ്ക്കുക'.

Most read:കോവിഡിന്റെ പിന്‍മാറ്റം ഉടന്‍: ഇറ്റാലിയന്‍ ഡോക്ടര്‍Most read:കോവിഡിന്റെ പിന്‍മാറ്റം ഉടന്‍: ഇറ്റാലിയന്‍ ഡോക്ടര്‍

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

മഹാമാരിയുടെ മുന്നണി പോരാളികള്‍; ഇന്ന് ഡോക്ടേഴ്‌സ് ഡേ

ലോകമെമ്പാടും വ്യത്യസ്ത തീയതികളില്‍ ഡോക്ടര്‍മാരുടെ ദിനം ആചരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 30നും ക്യൂബയില്‍ ഡിസംബര്‍ 3നും ഇറാനില്‍ ഓഗസ്റ്റ് 23നും ഡോക്ടേഴ്‌സ് ഡേ ആചരിച്ചുവരുന്നു. ഈ ദിനത്തില്‍, ആരോഗ്യസേവന രംഗത്തുള്ള സ്ഥാപനങ്ങളും സംഘടനകളും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ച് ഡോക്ടര്‍മാരെയും അവരുടെ സേവനങ്ങളെയും ആദരിക്കുന്നതും പതിവാണ്. കൊറോണക്കാലത്ത് ദൈവത്തിന്റെ കൈ ആയി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ പ്രകീര്‍ത്തിച്ചാവട്ടെ ഇത്തവണത്തെ ഡോക്ടേഴ്‌സ് ഡേ ആചരണം.

English summary

National Doctor’s Day 2020: Date, Theme, History and Why we celebrate it

To pay a tribute to our front line workers - doctors, India to celebrate National Doctor’s Day on July 1. Here’s all you need to know about the day.
X
Desktop Bottom Promotion