For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

National Cousins Day 2022 : ബന്ധങ്ങള്‍ക്ക് ശക്തി പകരാന്‍ ജൂലൈ 24 ദേശീയ കസിന്‍സ് ദിനം

|

കസിന്‍സ് അല്ലെങ്കില്‍ സഹോദരങ്ങള്‍ എല്ലാം നമ്മുടെ കുടുംബ ബന്ധങ്ങളെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും നമ്മളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഇതിനായി ഒരു ദിനം ഉണ്ടെന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ സത്യമാണ് എല്ലാ വര്‍ഷവും ജൂലൈ 24-ന് ദേശീയ കസിന്‍സ് ദിനം ആഘോഷിക്കപ്പെടുന്നു. ഇന്ന് ഓരോ കുടുംബവും അണുകുടുംബമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കാരണം കളിക്കാനും സംസാരിക്കാനും ആളുകളില്ലാതെ ഒറ്റപ്പെട്ട് പോവുന്ന അവസ്ഥയാണ് പല അണുകുടുംബങ്ങളിലും കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ കസിന്‍സ് ഉണ്ടെങ്കില്‍ ഇതിനെല്ലാം ഒരു പരിഹാരമാണ് എന്ന് നമുക്ക് ഒറ്റവാക്കില്‍ തന്നെ പറയാം.

National Cousins Day 2022

ബന്ധങ്ങള്‍ക്ക് ശക്തിയും കുടുംബത്തിന്റെ ഈടുറപ്പിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇത് കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളോരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. കൂട്ടുകുടുംബം എന്ന വ്യവസ്ഥിതിയില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. അതിന് പകരം വെക്കുന്നതിനും സന്തോഷങ്ങളും ആഘോഷങ്ങളും പങ്കു വെക്കുന്നതിനും കസിന്‍സ് ആവശ്യമാണ്. ഈ ദിനത്തെക്കുറിച്ചും ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സഹോദരബന്ധവും അര്‍ത്ഥവും

സഹോദരബന്ധവും അര്‍ത്ഥവും

കസിന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും സ്വന്തം സഹോദരനോടോ സഹോദരിയോടോ പറയാന്‍ ആവാത്ത കാര്യത്തെ വരെ പറയുന്നതിന് നമുക്ക് സാധിക്കുന്ന ഒരേ ഒരു വ്യക്തിയാണ് കസിന്‍. സഹോദരങ്ങളെപ്പോലെ തന്നെ കഴിയുന്ന എല്ലാം പങ്കിടുന്നവരായിരിക്കും ഇവര്‍. ബന്ധത്തിന്റെ അവസാന കണ്ണിയാണെങ്കില്‍ കൂടി പലപ്പോഴും കസിന്‍ എന്ന് പറയുന്നതില്‍ എല്ലാം അടങ്ങിയിട്ടുണ്ടാവും. ഉറ്റസുഹൃത്ത് എന്ന പോലെ നമുക്ക് എന്തും പങ്കുവെക്കാവുന്ന വ്യക്തിയാണ് കസിന്‍ എന്ന് പറയുന്നത്.

ബന്ധങ്ങളില്‍ എങ്ങനെ?

ബന്ധങ്ങളില്‍ എങ്ങനെ?

ഇവര്‍ ആരെന്ന് ചോദിച്ചാല്‍ അതെന്റെ കസിന്‍ ആണെന്ന് ഉത്തരം പറഞ്ഞാല്‍ അവിടെ തീര്‍ന്നു. പിന്നീടൊരു ചോദ്യം ഉണ്ടാവില്ല. എന്നാല്‍ കസിന്‍സ് എന്ന് പറയുമ്പോള്‍ അതിനെ രണ്ട് വിധത്തില്‍ നമുക്ക് തരം തിരിക്കാം. നിങ്ങളുടെ അച്ഛന്റേയോ അമ്മയുടേയോ സ്വന്തം സഹോദരന്റേയോ സഹോദരിയുടേയോ മക്കളെ കസിന്‍ എന്ന് പറയ.ുന്നു. ഇത് കൂടാതെ അകന്ന ബന്ധത്തിലുള്ളവരേയും കസിന്‍ സഹോദരന്‍ സഹോദരി എന്ന് പറയുന്നു. എന്തുകൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്, എന്താണ് ഈ ദിനത്തിന്റെ ചരിത്രം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

കസിന്‍സ് ഡേ ചരിത്രം

കസിന്‍സ് ഡേ ചരിത്രം

എന്നാല്‍ ഏത് ദിവസമാണ് ഇത്തരം ഒരു ദിനം വന്നത് എന്നതിനെക്കുറിച്ച് ഇന്നും ആര്‍ക്കും അറിയില്ല. തങ്ങളുടെ ബന്ധവും സൗഹൃദവും പൊടിതട്ടിയെടുക്കുന്നതിന് വേണ്ടി ഈ ദിനം ആഘോഷിക്കപ്പെടാവുന്നതാണ്. എന്നാല്‍ കൂടുതല്‍ കാര്‍ഡുകള്‍ വില്‍ക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായും ഈ ദിനത്തെ കാണുന്നവരുണ്ട്. ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉള്ളത്. അതുപോലെ തന്നെയാണ് ചരിത്രവും. ചരിത്രത്തില്‍ ദേശീയ കസിന്‍ ദിനം എന്നത് ജൂലൈ 24 ആണ് എന്നൊരു ധാരണ മാത്രമേ ഉള്ളൂ. ഇതിന് പിന്നില്‍ ആരാണ് എന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇതുവരേയും ഇല്ല.

കസിന്‍സ് ദിനത്തിന്റെ പ്രാധാന്യം

കസിന്‍സ് ദിനത്തിന്റെ പ്രാധാന്യം

ആഘോഷിക്കാന്‍ ഒരു ദിനം എന്നത് തന്നെയാണ് ഈ ദിനത്തിന്റെ പ്രാധാന്യം. കാരണം ഭൂരിഭാഗം ആളുകളും അവരുടെ ജീവിതം ജോലിയും ഓഫീസുമായി ചിലവഴിക്കുമ്പോള്‍ ബന്ധങ്ങള്‍ക്ക് അതിന്റേതായ സ്ഥാനം കൊടുക്കുന്നതിന് ഈ ദിനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങളുടെ കസിന്‍സുമായി ചെലവഴിക്കാന്‍ ഒരു ദിവസം മാറ്റിവെച്ചാല്‍ ആ ബന്ധം കൂടുതല്‍ ശക്തമാക്കാം. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വഴക്കുകളേയും പിണക്കങ്ങളേയും ഒത്തുതീര്‍പ്പാക്കുന്നതിനും വേണ്ടി നമുക്ക് ഈ ദിനം അല്‍പ സമയം മാറ്റി വെക്കാവുന്നതാണ്.

കസിന്‍സ് ഡേ ആഘോഷം

കസിന്‍സ് ഡേ ആഘോഷം

ഈ ദിനത്തിലെ ആഘോഷത്തിന് അങ്ങനെ പ്രത്യേക രീതികള്‍ ഒന്നും തന്നെ ഇല്ല. ഈ ദിനം ആഘോഷിക്കുന്നതിന് നിരവധി വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ആശംസകള്‍ അറിയിച്ചും ഈ ദിനം മുന്നോട്ട് പോകാവുന്നതാണ്. ഫോണിലൂടേയും നേരിട്ടും ആശംസകള്‍ അറിയിക്കാവുന്നതാണ്. കസിന്‍സിനൊപ്പം ഒരു ഡിന്നര്‍ അല്ലെങ്കില്‍ പാര്‍ട്ടി, ലഞ്ച് എന്നിവയെല്ലാം ഒരുക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളിലെ ബന്ധങ്ങളിലെ ഊഷ്മളത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീട്ടില്‍ തന്നെ കുടുംബ സംഗമവും ഈ ദിനത്തില്‍ നിങ്ങള്‍ക്ക് സംഘടിപ്പിക്കാം.

കര്‍ക്കിടക മാസം ദശപുഷ്പം വീട്ടില്‍ ഐശ്വര്യം നിറക്കുംകര്‍ക്കിടക മാസം ദശപുഷ്പം വീട്ടില്‍ ഐശ്വര്യം നിറക്കും

most read:കര്‍ക്കിടകത്തില്‍ ഐശ്വര്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും

English summary

National Cousins Day 2022 Date, History, Meaning, Significance And Why It Is Celebrated In Malayalam

Here in this article we are sharing the history, meaning and significance of national cousins day and why it is celebrated in malayalam. Take a look.
X
Desktop Bottom Promotion