For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2030ഓടെ മഹാപ്രളയം; നാസയുടെ പ്രവചനം സത്യമാകുമോ?

|

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലോകത്തെമ്പാടും അപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കികൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും ഇതുവരെ കാണാത്ത മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷമായി അനുഭവപ്പെടുന്നത് എന്നത് സമകാലീന സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. അസാധാരണമായ ചൂട്, വെള്ളപ്പൊക്കം, മഞ്ഞിടിച്ചില്‍, മേഘവിസ്‌ഫോടനങ്ങള്‍, ഉരുള്‍പൊട്ടല്‍, പേമാരി, ഭൂകമ്പം, വരള്‍ച്ച തുടങ്ങിയ കാലാവസ്ഥാസംബന്ധിയായ പ്രശ്‌നങ്ങള്‍ പല സ്ഥലങ്ങളെയും അപകടത്തിലാക്കുന്നുണ്ട്. ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കാന്‍ പോന്നതാണ് ഇത്തരം അപകടങ്ങള്‍.

Most read: ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read: ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഒരു പഠനം. അതില്‍ പറയുന്നത്, ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നുമാണ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഒന്‍പത് വര്‍ഷത്തിനു ശേഷം ഭൂമിയില്‍ പലയിടത്തും മഹാ പ്രളയങ്ങള്‍ സംഭവിക്കുമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്.

നാസയുടെ പഠനം

നാസയുടെ പഠനം

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) യാണ് പഠനം നടത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു 'ചലനം' മൂലവും ഭൂമിയില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് നാസ പ്രവചിക്കുന്നു. ഇതോടെ സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളപ്പൊക്ക ഭീതി

വെള്ളപ്പൊക്ക ഭീതി

നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്‍ ജൂണ്‍ 21 നാണ് പഠനം പ്രസിദ്ധീകരിച്ചത്. തീരപ്രദേശങ്ങളില്‍ നിലവില്‍ ഉണ്ടാകുന്ന ചെറിയ വെള്ളപ്പൊക്കങ്ങള്‍ ക്രമേണ വര്‍ധിക്കുകയും ഒടുവിലത് തെരുവുകളും വീടുകളും മൂടുകയും സമീപഭാവിയില്‍ തന്നെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Most read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കുംMost read:Chanakya Niti: ഈ സ്വഭാവങ്ങളുള്ള സ്ത്രീയെ ഒരിക്കലും വിവാഹം ചെയ്യരുത്; ജീവിതം നശിക്കും

2030ല്‍ സംഭവിക്കുന്നത്

2030ല്‍ സംഭവിക്കുന്നത്

2030ന്റെ പകുതിയോടെ വെള്ളപ്പൊക്ക ഭീഷണി അതിന്റെ പാരമ്യതയിലെത്തുമെന്നും നാസ പ്രവചിച്ചു. തല്‍ഫലമായി, അമേരിക്കന്‍ വന്‍കരയുടെ തീരപ്രദേശങ്ങളില്‍ ഉണ്ടാവുന്ന വേലിയേറ്റങ്ങളില്‍ മൂന്നോ നാലോ ഇരട്ടി വര്‍ദ്ധനവ് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സംഭവിക്കുമെന്നും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

ചന്ദ്രന്റെ ചലനത്തിലെ മാറ്റം

ചന്ദ്രന്റെ ചലനത്തിലെ മാറ്റം

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം, സമുദ്രനിരപ്പിലെ വര്‍ധന, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കൂടിച്ചേര്‍ന്ന് ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കും. തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് പതിവാണ്. എന്നാല്‍, വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങി ഇതുവരെ നേരിടാത്ത വേലിയേറ്റ ഭീഷണി വരുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. വേലിയേറ്റങ്ങള്‍ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങളും സംഭവിക്കുമെന്നും ഈ പ്രളയങ്ങള്‍ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Most read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യംMost read:വാസ്തുനിയമം പ്രകാരം ഈ പക്ഷികളെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം

മൂന്ന് ഘടകങ്ങള്‍

മൂന്ന് ഘടകങ്ങള്‍

ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പഠനത്തിന്റെ പ്രധാന നിരീക്ഷകന്‍ ഫില്‍ തോംസണ്‍ പറഞ്ഞത് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കും. ചലനം എല്ലായ്‌പ്പോഴും നടക്കുന്നുണ്ടെങ്കിലും, ഭൂമിയുടെ താപം വര്‍ദ്ധിച്ച് സമുദ്രനിരപ്പ് ഉയരുകയും കൂടി ചേരുന്നതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. 2030 ഓടെ, ചന്ദ്രന്റെ ചലനം പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്

വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്

ചന്ദ്രന്‍ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്ത് ഭൂമിയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഇപ്പോഴും ഇത് സംഭവിക്കുന്നുണ്ട്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങള്‍ സംഭവിക്കുന്നതുമെല്ലാം ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാല്‍, നിലവില്‍ ഈ പ്രതിഭാസം കാരണം ഒരു പ്രദേശത്തെ തന്നെ നശിപ്പിക്കുന്ന പ്രളയങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇതുവരെ കണ്ട സ്ഥിതിയായിരിക്കില്ല 2030ഓടെ വരാന്‍ പോകുന്നത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍Most read:നല്ല ദാമ്പത്യത്തിന്റെ അടിത്തറ; അഥര്‍വവേദം പറയുന്ന ഭാര്യാഭര്‍തൃ കടമകള്‍

English summary

NASA Predicts Record Flooding By 2030s Due To Moon's a'wobble'

NASA study predicts that a 'wobble' in the moon's orbit combined with climate change will cause devastating floods on Earth by the 2030s. Read on to know more.
Story first published: Friday, July 16, 2021, 10:17 [IST]
X
Desktop Bottom Promotion