For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

|

കാറ്റിനെതിരേ പറക്കുന്ന പതാക, നിഴല്‍ ഇല്ലാത്ത കെട്ടിടങ്ങള്‍... അങ്ങനെ ശാസ്ത്രത്തെപ്പോലും ചോദ്യം ചെയ്ത് നിലകൊള്ളുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. അതാണ് ഒഡീഷയിലെ പുരി നഗരത്തിലെ ജഗന്നാഥ ക്ഷേത്രം. ഇന്ത്യയിലെ വാസ്തുവിദ്യയുടെ പ്രൗഢി വിളിച്ചോതുന്ന നിര്‍മ്മിതികളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഗംഗ രാജവംശത്തിലെ അനംഗഭീമദേവ ചക്രവര്‍ത്തിയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും ചില ചരിത്രകാരന്മാര്‍ വാദിക്കുന്നത്, 12 ാം നൂറ്റാണ്ടില്‍ തന്റെ തലസ്ഥാനം തെക്ക് നിന്ന് മധ്യ ഒറീസയിലേക്ക് മാറ്റുന്നതിനായി ഇത് ചോദഗംഗ ചക്രവര്‍ത്തിയാണ് നിര്‍മ്മിച്ചതെന്നാണ്.

Most read: ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read: ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

ഹിന്ദുക്കള്‍ക്കിടയില്‍ വലിയ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം. ഇന്ത്യയിലെ ചാര്‍ ധാമുകളില്‍ ഒന്നാണ് മഹാവിഷ്ണുവിനെ ആരാധിക്കുന്ന ഈ ക്ഷേത്രം. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രഥോത്സവം നടക്കുന്നത് ഈ ക്ഷേത്രത്തിലാണ്. 12 ാം നൂറ്റാണ്ടിലാണ് പ്രവൃത്തി തുടങ്ങിയതെങ്കിലും ഈ പ്രശസ്തമായ ക്ഷേത്രം നിര്‍മ്മിക്കാന്‍ മൂന്ന് തലമുറകള്‍ എടുത്തുവെന്ന് പറയപ്പെടുന്നു. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തെക്കുറിച്ച് നിഗൂഢമായ അറിയപ്പെടാത്ത ചില വസ്തുതകളുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കാറ്റിനെതിരായി പറക്കുന്ന കൊടി

കാറ്റിനെതിരായി പറക്കുന്ന കൊടി

ശാസ്ത്രം അനുസരിച്ച്, ഭാരമില്ലത്ത വസ്തുക്കള്‍ അതായത് ഏതെങ്കിലും തുണിയോ മറ്റോ കാറ്റിന്റെ ദിശ്ക്കനുസരിച്ച് നീങ്ങും. എന്നാല്‍, പുരി ജഗന്നാഥ ക്ഷേത്രത്തിലെ പതാക പ്രകൃതിയുടെ ഈ നിയമത്തിന് വിരുദ്ധമായാണ് പറക്കുന്നത്. ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഈ പതാക എല്ലായ്‌പ്പോഴും കാറ്റിന്റെ എതിര്‍ദിശയിലാണ് പാറിക്കളിക്കാറ്.

എങ്ങനെ നോക്കിയാലും നേരെ കാണുന്ന സുദര്‍ശന ചക്രം

എങ്ങനെ നോക്കിയാലും നേരെ കാണുന്ന സുദര്‍ശന ചക്രം

പുരി നഗരത്തിന്റെ ഏത് കോണില്‍ നിന്നാലും നിങ്ങള്‍ക്ക് ക്ഷേത്രത്തിനു മുകളില്‍ സ്ഥാപിച്ച സുദര്‍ശന ചക്രം കാണാം. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സ്ഥാപിച്ചത്. ഒരു ടണ്‍ ഭാരമുള്ള ഇത്രയും കട്ടിയുള്ള ലോഹം എങ്ങനെ ഒരു യന്ത്രസാമഗ്രികളില്ലാതെ മനുഷ്യശക്തി ഉപയോഗിച്ച് ഇവിടെ സ്ഥാപിച്ചു എന്നതിനെക്കുറിച്ച് ആധുനിക ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒരു സൂചനയുമില്ല. നിങ്ങളുടെ എവിടെ നിന്ന് നോക്കിയാലും ഈ സുദര്‍ശന ചക്രം നിങ്ങളെ അഭിമുഖീകരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്ന വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

Most read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരംMost read:ഗ്രഹദോഷം അകറ്റാം പണവും വരുത്താം; പാല്‍ ഉപയോഗിച്ച് പരിഹാരം

നിഴല്‍ ഇല്ലാത്ത കെട്ടിടം

നിഴല്‍ ഇല്ലാത്ത കെട്ടിടം

വെളിച്ചം തട്ടുന്ന എല്ലാ വസ്തുക്കള്‍ക്കും നിഴലും കാണുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പുരി ജഗന്നാഥ ക്ഷേത്രത്തിന് നിഴലില്ലെന്ന് പറഞ്ഞാല് നിങ്ങള്‍ വിശ്വസിക്കുമോ? ക്ഷേത്രത്തിന്റെ എഞ്ചിനീയറിംഗ് ഘടന വളരെ സവിശേഷമാണ്. ക്ഷേത്രത്തിലെ പ്രധാന താഴികക്കുടത്തിന്റെ നിഴല്‍ ഒരു സമയത്തും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

പക്ഷികള്‍ ഇരിക്കാത്ത കെട്ടിടം

പക്ഷികള്‍ ഇരിക്കാത്ത കെട്ടിടം

ക്ഷേത്രങ്ങളുടെ കെട്ടിടങ്ങളില്‍ സാധാരണയായി നാം ധാരാളം പക്ഷികളെ കാണാറുണ്ട്. എന്നാല്‍ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഇത് നേരെ തിരിച്ചാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ പക്ഷികള്‍ പറക്കില്ല എന്നത് ശരിക്കും ആശ്ചര്യകരമായ ഒരു വസ്തുതയാണ്. നിങ്ങള്‍ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍, ക്ഷേത്രത്തിന് മുകളില്‍ പക്ഷികളോ വിമാനങ്ങളോ പറക്കുന്നത് നിങ്ങള്‍ കാണില്ല.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

ഭാരം വര്‍ദ്ധിക്കുന്ന വിഗ്രഹം

ഭാരം വര്‍ദ്ധിക്കുന്ന വിഗ്രഹം

ഏറ്റവും നിഗൂഢത നിറഞ്ഞ ക്ഷേത്രങ്ങളില്‍ ഒന്നാണ് പുരി ജഗന്നാഥ ക്ഷേത്രം. അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മനുഷ്യ ഭാവനയില്‍ നിന്നുമാണെങ്കിലും ചില വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇവയൊന്നും ഭാവന മാത്രമല്ല എന്നാണ്. ആധുനിക ശാസ്ത്രത്തിന് പോലും പിടികൊടുക്കാത്ത ഒരു രഹസ്യമാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ. പുരി ജഗന്നാഥ ഘോഷയാത്രാ സമയത്ത് ക്ഷേത്രത്തിലേക്ക് രഥം കൊണ്ടുപോകുമ്പോള്‍ ഇതില്‍ വച്ചിരിക്കുന്ന ദൈവത്തിന്റെ വിഗ്രഹങ്ങളുടെ ഭാരം വര്‍ദ്ധിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോഴും വിശദീകരിക്കാനാവാത്ത ഒരു രഹസ്യമാണ്.

ശ്രീകൃഷ്ണന്റെ ഹൃദയമുള്ള വിഗ്രഹം

ശ്രീകൃഷ്ണന്റെ ഹൃദയമുള്ള വിഗ്രഹം

പുരാണത്തില്‍ പറയുന്നത്, ഒരിക്കല്‍ പുരി ഭരണാധികാരിയായിരുന്ന ഇന്ദ്രദിംന രാജാവ് ഒരു സ്വപ്നം കണ്ടുവെന്നും ഉടനടി അദ്ദേഹം സ്വപ്നത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവെന്നുമാണ്. ശ്രീകൃഷ്ണന്റെ ഹൃദയം കടലില്‍ ഒഴുകുന്നതാണ് അദ്ദേഹം കണ്ടത്. അന്നുമുതല്‍ ജഗന്നാഥന്റെ തടിയിലുള്ള വിഗ്രഹത്തില്‍ ഈ ഹൃദയം നിലകൊള്ളുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ ഭഗവാന്റെ വിഗ്രഹം മാറ്റുമ്പോള്‍ ഇത് പുറത്തെടുക്കുന്നു.

വിചിത്രമായ ആചാരം

വിചിത്രമായ ആചാരം

എല്ലാ ദിവസവും ഒരു പൂജാരി 45 നില കെട്ടിടത്തോളം ഉയരമുള്ള ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ കയറുകയും അവിടെയുള്ള കൊടി മാറ്റുകയും ചെയ്യുന്നു. ഈ ആചാരം 1800 വര്‍ഷമായി തുടരുന്നു. ആചാരം പറയുന്നത് പ്രകാരം, ഒരു ദിവസമെങ്കിലും ഈ പതിവ് മുടക്കിയാല്‍ അടുത്ത 18 വര്‍ഷത്തേക്ക് ക്ഷേത്രം അടച്ചിരിക്കണം എന്നാണ്.

Most read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാംMost read:ഗണപതി ആരാധനയിലെ ഈ തെറ്റ് ദോഷം നല്‍കും; ശ്രദ്ധിക്കണം ഇതെല്ലാം

സമുദ്രത്തിന്റെ ശബ്ദം

സമുദ്രത്തിന്റെ ശബ്ദം

സമുദ്രജലത്തിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെങ്കിലും, ക്ഷേത്രത്തിനുള്ളിലേക്ക് കടന്നുകഴിഞ്ഞാല്‍ അല്ലെങ്കില്‍ ക്ഷേത്ര കവാടങ്ങള്‍ അടച്ചുകഴിഞ്ഞാല്‍ തിരമാലകളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കില്ല. ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മാത്രമാണ് ഈ ശബ്ദം വീണ്ടും കേള്‍ക്കാന്‍ കഴിയുന്നത്. ശാസ്ത്രീയ വിശദീകരണമില്ലാത്ത മറ്റൊരു പ്രതിഭാസമാണ് ഇത്.

ഒരിക്കലും ബാക്കിവരാത്ത പ്രസാദം

ഒരിക്കലും ബാക്കിവരാത്ത പ്രസാദം

ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്യുന്നത് സാധാരണമാണ്. ഓരോ ആരാധനാലയവും പ്രതിദിന സന്ദര്‍ശകരെ ആശ്രയിച്ച് പ്രസാദം തയ്യാറാക്കുന്നു. നിത്യേന പുരി ക്ഷേത്രത്തില്‍ എത്തുന്ന ആളുകളുടെ എണ്ണം 2000 മുതല്‍ 2,00,000 വരെയാണ്. എണ്ണം കൃത്യമല്ലെങ്കിലും ഇവിടെ തയാറാക്കുന്ന പ്രസാദം ഒരിക്കലും പാഴാകില്ലെന്നത് അല്‍പം വിചിത്രമായ കാര്യമാണ്. ദിവസാവസാനം പ്രസാദിന്റെ ഒരു പിടി പോലും ബാക്കിയായി അവശേഷിക്കില്ല.

English summary

Mysterious Facts About Puri Jagannath Temple in Malayalam

One of the char dham destinations, Puri is home to the magnificent Jagannath temple which holds great religious significance to Hindus. Here Are some unknown mysterious facts of Puri Jagannath Temple.
X
Desktop Bottom Promotion