Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
റഷ്യന്‍ സ്ലീപ്പ് എക്സ്പിരിമെന്റ്: അതിക്രൂര പരീക്ഷണം, ഒരുമാസം ഉറങ്ങാതിരുന്നപ്പോള്‍ സംഭവിച്ചത്
ഒരു ദിവസം ഉറങ്ങാതിരുന്നാല്‍ നമുക്ക് എന്ത് സംഭവിക്കും? അടുത്ത ദിവസമാവുമ്പോള്‍ യാതൊരു വിധത്തിലുള്ള ഉഷാറും എനര്‍ജിയും ഇല്ലാത്തവരായി നമ്മള് മാറും. എന്നാല്‍ ഒരു ദിവസമല്ല ഒരു മാസം ഉറങ്ങാതിരുന്നാല്‍ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ ഒരു അതിക്രൂരമായ ഒരു പരീക്ഷണം നടത്തിയിട്ടുണ്ട് അങ്ങ് റഷ്യയില്‍. ഒരു മാസം മനുഷ്യന് ഉറങ്ങാതിരുന്നാല്‍ എന്ത് സംഭവിക്കും എന്ന് അറിയാനായിരുന്നു ഈ പരീക്ഷണം. 5 ജയില്പ്പുള്ളികളിലായിരുന്നു ഈ പരീക്ഷണം നടത്തിയത്. ഇതില്‍ വിജയിക്കുന്നവരെ ഒരു മാസം കഴിയുമ്പോള്‍ വെറുതേ വിടും എന്നായിരുന്നു നിബന്ധന.
അഞ്ച് പേരെ തിരഞ്ഞെടുത്തിരുന്നു. ഇതിന് വേണ്ടി ആവശ്യമായ ഭക്ഷണം, വെള്ളം, പുസ്തകം, ആഹാരം എന്നിവയെല്ലാം ഇവര്‍ക്ക് സര്‍ക്കാര്‍ നല്കി. ഇത് കൂടാതെ മെത്തയില്ലാത്ത കട്ടിലുകളും അവര്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ നല്‍കിയിരുന്നു. അഞ്ച് പേര് ഇതിനെ അതിജീവിച്ചോ എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ, ഇത്തരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ ലോകത്തിന്റെ പല കോണുകളിലും ഉണ്ടായിട്ടുണ്ട്. ഉറക്കമില്ലാതെ മുന്നോട്ട് പോയ ഈ പരീക്ഷണത്തെക്കുറിച്ച് അറിയുന്നതിനും അവസാനം എന്താണ് സംഭവിച്ചത് എന്ന് അറിയുന്നതിനും വേണ്ടി വായിക്കൂ.

പരീക്ഷണത്തിന് തുടക്കം ഇങ്ങനെ
ഉറക്കം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. എന്നാല്‍ ഇതിനെ മറികടക്കുന്ന പരീക്ഷണങ്ങള്‍ നടത്തുന്നതിന് വേണ്ടി ഉറക്കത്തെ നിയന്ത്രിക്കുന്ന കോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു വാതകം പതുക്കെ പതുക്കെയായി ഇവരുടെ മുറിയിലേക്ക് കടത്തി വിട്ടു കൊണ്ടിരുന്നു. ഇത് കൂടാതെ ആ അഞ്ച് പേരുമായി ആശയവിനിമയം നടത്തുന്നതിന് മൈക്രോഫോണ്‍, ക്യാമറ എന്നിവ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ജയില്‍ പോലെയുള്ള അനുഭവങ്ങള്‍
എന്നാല്‍ ഈ അഞ്ച് ജയില്‍പ്പുള്ളികളേയും ഒരു മുറിക്കുള്ളിലാക്കി ഇവര്‍ക്ക് പുറത്തേക്ക് കടക്കാന്‍ പറ്റാത്ത തരത്തില്‍ ഷീള്‍ഡ് ലോക്ക് കൊണ്ട് മുറി ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ ഒരുമിച്ച് ശ്രമിച്ചാലും റൂം തുറക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു ലോക്ക് ചെയ്തിരുന്നത്. ആദ്യത്തെ നാല് ദിവസം യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ തന്നെയാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പിന്നീടായിരുന്നു പരീക്ഷണത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തേക്ക് വന്നത്.

അഞ്ചാമത്തെ ദിവസം മുതല്‍
എന്നാല്‍ ആദ്യത്തെ നാല് ദിവസത്തിന് ശേഷം അഞ്ചാമത്തെ ദിവസം അഞ്ച് പേരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളെക്കുറിച്ചും പരസ്പര ബന്ധമില്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങള്‍. ആദ്യത്തെ ദിവസം ആരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അടുത്ത ദിവസം മുതല്‍ ബാക്കിയുള്ള നാല് പേരും പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞ് കൊണ്ടിരുന്നു. പിന്നീട് ഉറക്കെയുറക്കെ സംസാരിക്കുകയും എന്തൊക്കെയോ അടിച്ച് പൊട്ടിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളും കേള്‍ക്കാന്‍ തുടങ്ങി.

പതിനൊന്നാമത്തെ ദിവസം
പതിനൊന്നാമത്തെ ദിവസം മുതല്‍ മുറിയില്‍ നിന്ന് വെറും സീല്‍ക്കാര ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാന്‍ തുടങ്ങി. ഇതിനെക്കുറിച്ച് പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഭയം തോന്നുകയും മുറി തുറന്ന് നോക്കാം എന്ന നിഗമനത്തില്‍ അവര്‍ എത്തുകയും ചെയ്തു. എന്നാല്‍ ചിലരാകട്ടെ റൂം തുറക്കുന്നതിന് വിമുഖത പ്രകടിപ്പിച്ചു. എന്ന് മാത്രമല്ല മുന്‍പ് മറ്റ് ചിലര്‍ അട്ടഹസിച്ചതു പോലെ ശബ്ദത്തിന്റെ ശക്തി കുറഞ്ഞത് കൊണ്ടാണ് ഇത്തരത്തില്‍ ശബ്ദം ഉണ്ടായത് എന്നും പറഞ്ഞു. എന്നാല്‍ പിന്നീട് 14 ദിവസം വരെ റൂമില്‍ നിന്ന് യാതൊരു വിധത്തിലുള്ള ശബ്ദവും പുറത്തേക്ക് വന്നില്ല.

റൂം തുറക്കാന്‍ തീരുമാനമായി
യാതൊരു വിധത്തിലുള്ള ശബ്ദവും കേള്‍ക്കാത്തതിനെത്തുടര്‍ന്ന് മുറി തുറന്ന് നോക്കുന്നതിന് ശാസ്ത്രഞ്ജര്‍ നിര്‍ബന്ധിതരായി. അതിനെത്തുടര്‍ന്ന് ഇവര്‍ റൂം തുറന്ന് നോക്കുകയും റൂമിലേക്ക് തുറന്ന് വിട്ടുകൊണ്ടിരുന്ന വാതകം നിര്‍ത്തുകയും ചെയ്തു. റൂം തുറന്ന് നോക്കിയ ഇവര്‍ ഞെട്ടിപ്പോയി. അഞ്ചില്‍ ഒരാള്‍ മരണപ്പെടുകയും മരണപ്പെട്ട വ്യക്തിയുടെ തുടയിലേയും നെഞ്ചിലേയും മാംസം മറ്റുള്ളവര്‍ ഭക്ഷണിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കഴിക്കാനായി കൊടുത്ത ഭക്ഷണവും വെള്ളവും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്നു.

ബാക്കിയുള്ളവര്‍
എന്നാല്‍ ബാക്കിയുള്ള നാല്പേരുടെ അവസ്ഥയും വളരെയധികം പരിതാപകരമായിരുന്നു. ഇവരുടെ ശരീരത്തില്‍ മാംസം ഇല്ലാതെ നെഞ്ചുന്തി എല്ല് പൊന്തി വികൃത രൂപമായിട്ടായിരുന്നു ഉണ്ടായിരുന്നത്. കതക് തുറന്ന് ആരൊക്കെയോ വരുന്നത് കണ്ട് ഇവര്‍ അവരെ ആക്രമിക്കുന്നതിനായി പാഞ്ഞടുക്കുകയും വിചിത്രമായി പെരുമാറുകയും ചെയ്തു. ഇവര്‍ പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളെ പുറത്തെടുക്കരുത് എന്നും ഇവര്‍ അട്ടഹസിച്ചു.

പുറത്തേക്ക് വന്നാല്‍
എന്നാല്‍ പുറത്തേക്ക് വന്നാല്‍ ഒരു സാധാരണ ജീവിതം ഇവര്‍ക്ക് സാധ്യമല്ല എന്ന് ശാസ്ത്രഞ്ജര്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഇവരെ വെടിവെച്ച് കൊല്ലുന്നതിന് തീരുമാനിക്കുകയും ഇവരെ കൊന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഒരു പരീക്ഷണം സത്യമാണോ അതോ മിഥ്യയാണോ എന്ന് പോലും പലര്‍ക്കും അറിയില്ല. എനന്നാല്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം നടന്നത് സത്യമാണ് എന്നും ലോകമഹായുദ്ധങ്ങളുടെ സമയത്ത് പല ലോകരാജ്യങ്ങളും ഇത്തരത്തില്‍ അതിക്രൂമായ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തതിന് നിരവധി തെളിവുണ്ട്.



Click it and Unblock the Notifications
